Friday, January 14, 2011

അതിരപ്പിള്ളി

അതിരപ്പിള്ളി

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും ശാസ്ത്രീയരീതിയില്‍ തെളിയിക്കപ്പെട്ട വിലയിരുത്തലുകള്‍ക്കും മീതെ ചിലരുടെ വൈയക്തികമായ ഇഷ്ടാനിഷ്ടങ്ങളാണ് വിലപ്പോവുക എന്നുവരുന്നത് ആശങ്കാജനകമാണ്. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നേരിടുന്ന അനിശ്ചിതത്വം മുന്‍നിര്‍ത്തിയാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. സൈലന്റ്വാലിക്കും പാത്രക്കടവിനും പിന്നാലെ ഈ ജലവൈദ്യുതപദ്ധതിയും മരവിപ്പിക്കപ്പെട്ടുപോകുമോ എന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ട്. 163 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതിയാണിത്. ജലവൈദ്യുതമേഖലയില്‍ അവശേഷിക്കുന്ന കേരളത്തിന്റെ ഏക മേജര്‍ പദ്ധതി. കുറഞ്ഞ ചെലവില്‍ നടത്താവുന്ന പദ്ധതി. ഈ പദ്ധതി ഒരുവിധ പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ലെന്ന് മൂന്ന് ശാസ്ത്രീയപഠനങ്ങള്‍ തെളിയിച്ചു. ആദിവാസി ജീവിതത്തിനോ വനത്തിനോ അപൂര്‍വ ജന്തുവര്‍ഗങ്ങള്‍ക്കോ കാര്യമായ ഒരു വിഷമതയും വരുത്തില്ല ഈ പദ്ധതിയെന്നും തെളിഞ്ഞു. പദ്ധതിക്കാവശ്യമായ ജല ഒഴുക്ക് ചാലക്കുടിപ്പുഴയിലുണ്ടെന്ന് കേന്ദ്ര ജല കമീഷന്‍ വ്യക്തമാക്കി. എന്നിട്ടും പരിസ്ഥിതി സംബന്ധമായ അനുമതി നിഷേധിച്ച് ഈ പദ്ധതിയെ തകര്‍ത്തുകളയാനാണ് കേന്ദ്രത്തിലുള്ള ചിലര്‍ക്ക് താല്‍പ്പര്യം. കരാറുകാരന്‍ കൂടുതല്‍ തുക ചോദിച്ചില്ലായിരുന്നെങ്കില്‍ ഇതിനകം നിലവില്‍വന്നുകഴിയുമായിരുന്ന പദ്ധതിയാണിത്. അതിനെ പരിസ്ഥിതി സംബന്ധമായ കാരണങ്ങള്‍ പറഞ്ഞ് ഇല്ലായ്മചെയ്യാനാണ് ഇന്ന് നീക്കം നടക്കുന്നത്. ചാലക്കുടിപ്പുഴയില്‍ വെള്ളം നിലച്ചുപോകുമെന്നതാണ് പരിസ്ഥിതിമന്ത്രി ജയറാം രമേശിന്റെ കണ്ടുപിടിത്തം. കേന്ദ്ര ജലകമീഷന്‍ നടത്തിയ ശാസ്ത്രീയപഠനങ്ങള്‍പോലും ജലം നിലയ്ക്കില്ല എന്നുറപ്പുതരുന്നു. പക്ഷേ, ജയറാം രമേശ് സ്വന്തം വൈയക്തിക ഇഷ്ടാനിഷ്ടങ്ങളില്‍നിന്നുമാറാന്‍ തയ്യാറല്ല. മന്ത്രിയുടെ നിലപാടിനെ, അദ്ദേഹത്തിന്റെ മന്ത്രാലയത്തിലുള്ള ജലകമീഷന്‍ റിപ്പോര്‍ട്ടുപോലും പാടേ നിരാകരിക്കുന്നു. ജയറാം രമേശ്, പുനഃപരിശോധനയ്ക്കായിവച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് ജലകമീഷന്‍ പഠനം നടത്തിയത്. ആ പഠനറിപ്പോര്‍ട്ട് തനിക്ക് ബാധകമല്ല എന്ന മട്ടിലാണ് മന്ത്രി. വെള്ളച്ചാട്ടം നിലയ്ക്കാതിരിക്കാന്‍ പ്രത്യേക സംവിധാനമുണ്ട്. ഇന്നത്തെ അളവില്‍ വെള്ളമെത്താന്‍ അതുമതി. വെള്ളച്ചാട്ടത്തെ സജീവമാക്കി നിലനിര്‍ത്തുന്നതുപോലും മുകളിലുള്ള ഷോലയൂര്‍-പെരിങ്ങല്‍ക്കുത്ത് പദ്ധതികളാണെന്നതോര്‍ക്കണം. 1977-93 ഘട്ടത്തില്‍ ചാലക്കുടിപ്പുഴയില്‍ 1197 ദശലക്ഷം ഘനയടി നീരൊഴുക്കുണ്ടായിരുന്നെന്നും ഇപ്പോഴും 1056 ദശലക്ഷം ഘനയടിയുണ്ടെന്നും, ഈ വ്യത്യാസം ഇത്തരം പുഴകളില്‍ സാധാരണമായ താല്‍ക്കാലിക ഏറ്റക്കുറച്ചിലുകള്‍ മാത്രമാണെന്നും കേന്ദ്രജലകമീഷന്‍ പറയുന്നുണ്ട്. ഇത് സ്വികരിക്കാന്‍ ജയറാം രമേശ് തയ്യാറാവുകയാണ് വേണ്ടത്. പദ്ധതികള്‍ക്ക് അനുമതികൊടുക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിന് ശാസ്ത്രീയപഠനമാര്‍ഗങ്ങളെയാണ് അവലംബിക്കേണ്ടത്; തോന്നലുകളെയല്ല. വ്യക്തിയുടെ തോന്നലുകളാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയും ശാസ്ത്രീയമായി പഠനം നടത്തുന്ന സമിതികളുടെ വൈദഗ്ധ്യത്തിനും മേലേ വിലപ്പോവുക എന്നുവന്നാല്‍ ജനാധിപത്യത്തിനും വികസനത്തിനുമൊക്കെ അപകടകരമാകും അത്. അതുണ്ടാകാതിരിക്കാനുള്ള ജാഗ്രത ഉണ്ടായേ തീരൂ.

1 comment:

ജനശബ്ദം said...