Tuesday, February 23, 2010

കേരള പ്രവാസിസംഘം ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും

കേരള പ്രവാസിസംഘം ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും .

ന്യൂഡല്‍ഹി: പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രവാസിസംഘം ചൊവ്വാഴ്ച പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ഉച്ചയ്ക്ക് 12ന് കേരളഹൗസിന് സമീപത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. പ്രവാസികളെ പൂര്‍ണമായും അവഗണിക്കുകയും കാതലായ പ്രശ്‌നങ്ങളില്‍ മൗനം ദീക്ഷിക്കുകയും ചെയ്യുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നതെന്ന് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞളാംകുഴി അലി എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു.പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷനില്‍ കെട്ടിവെച്ച തുക മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് വേണ്ടി ഉപയോഗിക്കുക, സമഗ്രമായ കുടിയേറ്റനിയമം നടപ്പാക്കുക, കേരളമാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ ക്ഷേമനിധിയും പെന്‍ഷന്‍പദ്ധതിയും ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.2003 ഡിസംബര്‍വരെ വിദേശത്തേക്ക് തൊഴില്‍തേടി പ്പോയവര്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിനായി നിക്ഷേപിച്ച് തിരിച്ചുകിട്ടാത്ത തുക ഏകദേശം 20,000 കോടി രൂപയാണ്. പ്രവാസികളുടെ ക്ഷേമത്തിന് ഉപയോഗിക്കേണ്ട ഈ തുക വിവിധ അക്കൗണ്ടുകളില്‍ മരവിച്ചുകിടക്കുകയാണ്. തിരിച്ചുനല്‍കാത്ത ഈ തുക വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ സമഗ്രമായ പുനരധിവാസത്തിനു വേണ്ടി ഉപയോഗിക്കണമെന്ന് മഞ്ഞളാംകുഴി അലി ആവശ്യപ്പെട്ടു.1992ല്‍ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ എമിഗ്രേഷന്‍ നിയമത്തിന്റെ കാര്‍ബണ്‍കോപ്പിയാണ് 1983ലെ എമിഗ്രേഷന്‍ നിയമം. ഈ നിയമം വിദേശത്ത് തൊഴില്‍തേടിപ്പോയവര്‍ക്ക് യാതൊരുവിധ സംരക്ഷണവും ഉറപ്പുനല്‍കുന്നില്ല. സമഗ്രമായ കുടിയേറ്റനിയമം അടിയന്തരമായി നടപ്പാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന നിയമമാണ് കേരളനിയമസഭ പാസ്സാക്കിയ നോണ്‍-റസിഡന്റ് കേരളൈറ്റ് വെല്‍ഫെയര്‍ ആക്ട്. കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള നിയമം കൊണ്ടുവരണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. നിയമം കൊണ്ടുവരാന്‍ കാലതാമസം വന്നാല്‍ കേരളത്തിലെ പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്രസര്‍ക്കാറിന്റെ വിഹിതവും ധനസഹായവും അനുവദിക്കണം. 2008ല്‍ പ്രവാസികള്‍ 52 ബില്യണ്‍ ഡോളര്‍ രാജ്യത്തിന് സംഭാവനചെയ്തിട്ടുണ്ട്. ആഗോള സാമ്പത്തികമാന്ദ്യം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടവും വരുമാനക്കുറവുമുണ്ടാക്കിയിട്ടും ഇന്ത്യയിലേക്ക് ഒഴുകിയ വിദേശനാണ്യം മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പ്രവാസി മന്ത്രാലയത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കിയിട്ടും യാതൊരു നേട്ടവും പ്രവാസികള്‍ക്ക് അതുവഴി ഉണ്ടായിട്ടില്ല. പ്രവാസികളുടെ ക്ഷേമത്തിനായി 500 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി വലയാര്‍ രവി പറഞ്ഞെങ്കിലും യാതാന്നും നടന്നില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പി.സെയ്താലിക്കുട്ടി, ആര്‍.ശ്രീകൃഷ്ണപിള്ള, എ.സി ആനന്ദന്‍, പീറ്റര്‍ മാത്യു, പി.കെ അബ്ദുള്ള, പി.പി അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.

1 comment:

ജനശബ്ദം said...

കേരള പ്രവാസിസംഘം ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും

ന്യൂഡല്‍ഹി: പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രവാസിസംഘം ചൊവ്വാഴ്ച പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ഉച്ചയ്ക്ക് 12ന് കേരളഹൗസിന് സമീപത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. പ്രവാസികളെ പൂര്‍ണമായും അവഗണിക്കുകയും കാതലായ പ്രശ്‌നങ്ങളില്‍ മൗനം ദീക്ഷിക്കുകയും ചെയ്യുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നതെന്ന് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞളാംകുഴി അലി എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷനില്‍ കെട്ടിവെച്ച തുക മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് വേണ്ടി ഉപയോഗിക്കുക, സമഗ്രമായ കുടിയേറ്റനിയമം നടപ്പാക്കുക, കേരളമാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ ക്ഷേമനിധിയും പെന്‍ഷന്‍പദ്ധതിയും ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

2003 ഡിസംബര്‍വരെ വിദേശത്തേക്ക് തൊഴില്‍തേടി പ്പോയവര്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിനായി നിക്ഷേപിച്ച് തിരിച്ചുകിട്ടാത്ത തുക ഏകദേശം 20,000 കോടി രൂപയാണ്. പ്രവാസികളുടെ ക്ഷേമത്തിന് ഉപയോഗിക്കേണ്ട ഈ തുക വിവിധ അക്കൗണ്ടുകളില്‍ മരവിച്ചുകിടക്കുകയാണ്. തിരിച്ചുനല്‍കാത്ത ഈ തുക വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ സമഗ്രമായ പുനരധിവാസത്തിനു വേണ്ടി ഉപയോഗിക്കണമെന്ന് മഞ്ഞളാംകുഴി അലി ആവശ്യപ്പെട്ടു.

1992ല്‍ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ എമിഗ്രേഷന്‍ നിയമത്തിന്റെ കാര്‍ബണ്‍കോപ്പിയാണ് 1983ലെ എമിഗ്രേഷന്‍ നിയമം. ഈ നിയമം വിദേശത്ത് തൊഴില്‍തേടിപ്പോയവര്‍ക്ക് യാതൊരുവിധ സംരക്ഷണവും ഉറപ്പുനല്‍കുന്നില്ല. സമഗ്രമായ കുടിയേറ്റനിയമം അടിയന്തരമായി നടപ്പാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന നിയമമാണ് കേരളനിയമസഭ പാസ്സാക്കിയ നോണ്‍-റസിഡന്റ് കേരളൈറ്റ് വെല്‍ഫെയര്‍ ആക്ട്. കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള നിയമം കൊണ്ടുവരണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. നിയമം കൊണ്ടുവരാന്‍ കാലതാമസം വന്നാല്‍ കേരളത്തിലെ പ്രവാസി ക്ഷേമനിധിയിലേക്ക് കേന്ദ്രസര്‍ക്കാറിന്റെ വിഹിതവും ധനസഹായവും അനുവദിക്കണം. 2008ല്‍ പ്രവാസികള്‍ 52 ബില്യണ്‍ ഡോളര്‍ രാജ്യത്തിന് സംഭാവനചെയ്തിട്ടുണ്ട്. ആഗോള സാമ്പത്തികമാന്ദ്യം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടവും വരുമാനക്കുറവുമുണ്ടാക്കിയിട്ടും ഇന്ത്യയിലേക്ക് ഒഴുകിയ വിദേശനാണ്യം മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പ്രവാസി മന്ത്രാലയത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കിയിട്ടും യാതൊരു നേട്ടവും പ്രവാസികള്‍ക്ക് അതുവഴി ഉണ്ടായിട്ടില്ല. പ്രവാസികളുടെ ക്ഷേമത്തിനായി 500 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി വലയാര്‍ രവി പറഞ്ഞെങ്കിലും യാതാന്നും നടന്നില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പി.സെയ്താലിക്കുട്ടി, ആര്‍.ശ്രീകൃഷ്ണപിള്ള, എ.സി ആനന്ദന്‍, പീറ്റര്‍ മാത്യു, പി.കെ അബ്ദുള്ള, പി.പി അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.