Sunday, February 7, 2010

ഇരുട്ടില്‍ തപ്പുന്ന യുപിഎ ഭരണം

ഇരുട്ടില്‍ തപ്പുന്ന യുപിഎ ഭരണം

രാജ്യത്തെ ജനജീവിതം ദുരിതത്തില്‍ മുക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാനുള്ള താല്‍പ്പര്യമോ ഇച്ഛാശക്തിയോ യുപിഎ സര്‍ക്കാരിനില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായി കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ സമ്മേളനം. വിലക്കയറ്റം നിയന്ത്രിക്കാനുള്ള വ്യക്തമായ ഒരു നടപടിയും തയ്യാറാക്കാതെയും ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപത്തിനുവേണ്ടി ശക്തിയുക്തം വാദിച്ചുമാണ് പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്തത്. സാര്‍വത്രികമായ പൊതുവിതരണ സംവിധാനം നടപ്പാക്കണമെന്ന സുപ്രധാന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. കോഗ്രസ് നേതാക്കളായ മുഖ്യമന്ത്രിമാര്‍ക്കുപോലും കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തെ അംഗീകരിക്കാനായില്ല. കേന്ദ്ര ഭക്ഷ്യമന്ത്രി, ധനമന്ത്രി, ഏതാനും മുഖ്യമന്ത്രിമാര്‍ എന്നിവരടങ്ങുന്ന കോര്‍ ഗ്രൂപ്പ് വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നയം രൂപീകരിക്കുമെന്ന പ്രഖ്യാപനമാണ് സമ്മേളനത്തിലുണ്ടായത്. അതിനര്‍ഥം, ഇന്നാട്ടിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നത്തെ എങ്ങനെ സമീപിക്കണമെന്നുപോലും യുപിഎ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ്. തുറന്നവിപണി വില്‍പ്പന പദ്ധതിപ്രകാരം ഉയര്‍ന്ന വിലയ്ക്ക് കേന്ദ്രം നല്‍കുന്ന അരിയും ഗോതമ്പും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് യോഗത്തില്‍ പറഞ്ഞത് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനാണ്. ഈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യം സംസ്ഥാനസര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും ആക്ഷേപത്തിന് കോഗ്രസ് നേതാവുതന്നെ മറുപടി നല്‍കിയത് ഇടതുപക്ഷം നേരത്തെതന്നെ ഉയര്‍ത്തിയ വിമര്‍ശം ശരിവയ്ക്കുന്നതായി. ആന്ധ്ര മുഖ്യമന്ത്രി റോസയ്യ ആവശ്യപ്പെട്ടതും കേന്ദ്രനയം തിരുത്തണമെന്നാണ്. സബ്സിഡിയോടെ പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കണമെന്നതടക്കം സുപ്രധാന നിര്‍ദേശങ്ങള്‍ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും മുന്നോട്ടുവച്ചു. എന്നാല്‍, ഇത്തരം നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാനോ അവയുടെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കി പ്രതികരിക്കാനോ പ്രധാനമന്ത്രി തയ്യാറായില്ല. പൊതുവിതരണ സമ്പ്രദായത്തോട് നിഷേധാത്മക സമീപനമാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. റേഷന്‍ സംവിധാനത്തിലേക്കുള്ള ഭക്ഷ്യധാന്യ വിഹിതം ആവര്‍ത്തിച്ച് വെട്ടിക്കുറച്ച് പാവപ്പെട്ടവര്‍ക്കു പോലും പൊതുമാര്‍ക്കറ്റിനെ ആശ്രയിക്കേണ്ടനില സംജാതമാക്കി. എന്നിട്ടും പോരാഞ്ഞ്, ഇപ്പോള്‍ വിപണിയിലെ മത്സരം പ്രോത്സാഹിപ്പിക്കാനാണെന്ന പേരില്‍ വിദേശ റീട്ടെയില്‍ ഭീമന്മാരെ ക്ഷണിച്ചുകൊണ്ടുവരികയാണ്്. വിലക്കയറ്റത്തിന്റെ പ്രശ്നത്തോടൊപ്പം രാജ്യത്തെ ലക്ഷോപലക്ഷം ചെറുകിട വ്യാപാരികളെ കുത്തുപാളയെടുപ്പിക്കുന്ന നടപടിയും ഉണ്ടാകുകയാണെന്ന് അര്‍ഥം. പൊതുവിതരണ സമ്പ്രദായത്തിലൂടെ എല്ലാ കുടുംബത്തിനും മിനിമം ധാന്യം നല്‍കുന്നതിന് തയ്യാറാകാതെ മില്ലുടമകള്‍ക്കും കച്ചവടക്കാര്‍ക്കും ലേലം വിളിച്ച് വീതിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനും ധാന്യം വേണമെങ്കില്‍ ഈ വില നല്‍കണം. എഫ്സിഐ ഗോഡൌണുകള്‍ റിലയന്‍സ് പോലുള്ള കമ്പനികള്‍ക്ക് പാട്ടത്തിനു നല്‍കിയിരിക്കുന്നു. സ്റാറ്റ്യൂട്ടറി റേഷന്‍ തകര്‍ക്കുക മാത്രമല്ല, ബിപിഎല്‍ ലിസ്റ് വെട്ടിച്ചുരുക്കി പൊതുവിതരണത്തിന്റെ പരിധിയില്‍നിന്നു ഭൂരിപക്ഷം ആളുകളെയും മാറ്റി. വിലക്കയറ്റത്തിന്റെ ഒരു കാരണം അതാണ്്. യുപിഎ സര്‍ക്കാരിന്റെ ഒടുവിലത്തെ നിര്‍ദേശം പ്രായോഗികമായാല്‍ കേരളത്തില്‍ 11 ലക്ഷം കുടുംബത്തിനു മാത്രമേ റേഷന്‍ ലഭിക്കൂ. നിലവില്‍ 26 ലക്ഷം പേര്‍ക്ക് ലഭിക്കുന്നുണ്ട്. എപിഎല്‍ വിഭാഗത്തിന് റേഷന്‍ നല്‍കുന്നതു തന്നെ ശിക്ഷാര്‍ഹമാണെന്നു വ്യവസ്ഥ ചെയ്യുന്ന നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന യുപിഎ സര്‍ക്കാര്‍, ഭക്ഷ്യസുരക്ഷയുടെ മേഖലയില്‍ പൂര്‍ണമായി പിന്മാറാനുള്ള ഒരുക്കത്തിലാണ്. ഭക്ഷ്യസബ്സിഡി വെട്ടിക്കുറയ്ക്കുന്നത് നിര്‍ബന്ധിത നയമാക്കിയിരിക്കുന്നു. പണം കൈയില്‍ ഇല്ലാത്തതുകൊണ്ട് സബ്സിഡിക്ക് കൂടുതല്‍ തുക നീക്കിവയ്ക്കാനില്ലെന്നാണ് വാദം. കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും സര്‍ക്കാരിന് ഉണ്ടായിരുന്ന നിയന്ത്രണം പടിപടിയായി ഇല്ലാതാക്കി. അവധിവ്യാപാരവും ഊഹക്കച്ചവടവും നടത്തി കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷികമേഖലയിലേക്ക് വാതില്‍ തുറന്നുവച്ചു. ഉല്‍പ്പന്നങ്ങള്‍ വിളയും മുമ്പ് ഊഹവില പറഞ്ഞ് നിയന്ത്രണത്തിലാക്കുന്ന അവധിവ്യാപാരം കോര്‍പറേറ്റുകള്‍ക്ക് കര്‍ഷകരെ കൊള്ളയടിക്കുന്നതിനാണ് അവസരമൊരുക്കിയത്്. കര്‍ഷകനു ലഭിക്കുന്ന വിലയേക്കാള്‍ പലമടങ്ങ് വിലയിലാണ് ഇതുവഴി കാര്‍ഷികോല്‍പ്പന്നങ്ങള്‍ പൊതു കമ്പോളത്തില്‍ എത്തുന്നത്. രൂക്ഷമായ വിലക്കയറ്റത്തിന്റെ പ്രധാന കാരണം ഇതായിരിക്കെയാണ്, അത്തരം നടപടികളുടെ വ്യാപ്തി കൂട്ടാനുള്ള പ്രഖ്യാപനം പ്രധാനമന്ത്രിയില്‍നിന്ന് ഉണ്ടായത്. രാജ്യത്തിന്റെ കാര്‍ഷികമേഖലയില്‍ കോര്‍പറേറ്റ് കുത്തകകള്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടിയാണ് യുപിഎ സര്‍ക്കാര്‍ നിലകൊള്ളുന്നത്. അതു തുറന്നുപറയാന്‍ കോഗ്രസ് മുഖ്യമന്ത്രിമാര്‍പോലും നിര്‍ബന്ധിതരായ സാഹചര്യം ഇടതുപക്ഷം വിലക്കയറ്റം സംബന്ധിച്ച് ഉയര്‍ത്തുന്ന എല്ലാ പ്രശ്നവും രാജ്യത്തിന്റെ ഏറ്റവും ഗൌരവമുള്ള പൊതുപ്രശ്നങ്ങളാണെന്ന യാഥാര്‍ഥ്യത്തിന് അടിവരയിടുന്നു. ഈ പശ്ചാത്തലത്തില്‍ വിലക്കയറ്റത്തിനെതിരെ സിപിഐ എം പ്രഖ്യാപിച്ചിട്ടുള്ള വിശാലമായ ജനകീയ പ്രക്ഷോഭത്തിന്റെ പ്രസക്തി കൂടുതല്‍ വര്‍ധിക്കുകയാണ്. സാര്‍വത്രിക റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുന്നതിനും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും കേന്ദ്രസര്‍ക്കാരിനെതിരെ ഉയരുന്ന പ്രക്ഷോഭത്തില്‍ എല്ലാ അഭിപ്രായവ്യത്യാസവും മാറ്റിവച്ച് ജനങ്ങളാകെ അണിനിരക്കേണ്ടതുണ്ട്. മഹാരാഷ്ട്രയിലെയും ആന്ധ്രപ്രദേശിലെയും മുഖ്യമന്ത്രിമാര്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ത്രാണിയുണ്ടെങ്കില്‍ കേരളത്തിലെ യുഡിഎഫും അസംബന്ധ പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് ഈ പ്രക്ഷോഭത്തെ പിന്തുണയ്ക്കേണ്ടതാണ്.

1 comment:

ജനശബ്ദം said...

ഇരുട്ടില്‍ തപ്പുന്ന യുപിഎ ഭരണം

രാജ്യത്തെ ജനജീവിതം ദുരിതത്തില്‍ മുക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാനുള്ള താല്‍പ്പര്യമോ ഇച്ഛാശക്തിയോ യുപിഎ സര്‍ക്കാരിനില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായി കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ സമ്മേളനം. വിലക്കയറ്റം നിയന്ത്രിക്കാനുള്ള വ്യക്തമായ ഒരു നടപടിയും തയ്യാറാക്കാതെയും ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപത്തിനുവേണ്ടി ശക്തിയുക്തം വാദിച്ചുമാണ് പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്തത്. സാര്‍വത്രികമായ പൊതുവിതരണ സംവിധാനം നടപ്പാക്കണമെന്ന സുപ്രധാന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. കോഗ്രസ് നേതാക്കളായ മുഖ്യമന്ത്രിമാര്‍ക്കുപോലും കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തെ അംഗീകരിക്കാനായില്ല. കേന്ദ്ര ഭക്ഷ്യമന്ത്രി, ധനമന്ത്രി, ഏതാനും മുഖ്യമന്ത്രിമാര്‍ എന്നിവരടങ്ങുന്ന കോര്‍ ഗ്രൂപ്പ് വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നയം രൂപീകരിക്കുമെന്ന പ്രഖ്യാപനമാണ് സമ്മേളനത്തിലുണ്ടായത്. അതിനര്‍ഥം, ഇന്നാട്ടിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നത്തെ എങ്ങനെ സമീപിക്കണമെന്നുപോലും യുപിഎ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ്. തുറന്നവിപണി വില്‍പ്പന പദ്ധതിപ്രകാരം ഉയര്‍ന്ന വിലയ്ക്ക് കേന്ദ്രം നല്‍കുന്ന അരിയും ഗോതമ്പും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് യോഗത്തില്‍ പറഞ്ഞത് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനാണ്. ഈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യം സംസ്ഥാനസര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും ആക്ഷേപത്തിന് കോഗ്രസ് നേതാവുതന്നെ മറുപടി നല്‍കിയത് ഇടതുപക്ഷം നേരത്തെതന്നെ ഉയര്‍ത്തിയ വിമര്‍ശം ശരിവയ്ക്കുന്നതായി. ആന്ധ്ര മുഖ്യമന്ത്രി റോസയ്യ ആവശ്യപ്പെട്ടതും കേന്ദ്രനയം തിരുത്തണമെന്നാണ്. സബ്സിഡിയോടെ പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കണമെന്നതടക്കം സുപ്രധാന നിര്‍ദേശങ്ങള്‍ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും മുന്നോട്ടുവച്ചു. എന്നാല്‍, ഇത്തരം നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാനോ അവയുടെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കി പ്രതികരിക്കാനോ പ്രധാനമന്ത്രി തയ്യാറായില്ല. പൊതുവിതരണ സമ്പ്രദായത്തോട് നിഷേധാത്മക സമീപനമാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. റേഷന്‍ സംവിധാനത്തിലേക്കുള്ള ഭക്ഷ്യധാന്യ വിഹിതം ആവര്‍ത്തിച്ച് വെട്ടിക്കുറച്ച് പാവപ്പെട്ടവര്‍ക്കു പോലും പൊതുമാര്‍ക്കറ്റിനെ ആശ്രയിക്കേണ്ടനില സംജാതമാക്കി. എന്നിട്ടും പോരാഞ്ഞ്, ഇപ്പോള്‍ വിപണിയിലെ മത്സരം പ്രോത്സാഹിപ്പിക്കാനാണെന്ന പേരില്‍ വിദേശ റീട്ടെയില്‍ ഭീമന്മാരെ ക്ഷണിച്ചുകൊണ്ടുവരികയാണ്്. വിലക്കയറ്റത്തിന്റെ പ്രശ്നത്തോടൊപ്പം രാജ്യത്തെ ലക്ഷോപലക്ഷം ചെറുകിട വ്യാപാരികളെ കുത്തുപാളയെടുപ്പിക്കുന്ന നടപടിയും ഉണ്ടാകുകയാണെന്ന് അര്‍ഥം. പൊതുവിതരണ സമ്പ്രദായത്തിലൂടെ എല്ലാ കുടുംബത്തിനും മിനിമം ധാന്യം നല്‍കുന്നതിന് തയ്യാറാകാതെ മില്ലുടമകള്‍ക്കും കച്ചവടക്കാര്‍ക്കും ലേലം വിളിച്ച് വീതിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനും ധാന്യം വേണമെങ്കില്‍ ഈ വില നല്‍കണം. .