ഇനി പാര്‍ലമെന്റ് ആവശ്യമില്ല!
സുകുമാര്‍ അഴീക്കോട്
ഇ ന്ത്യ-അമേരിക്ക നവദാമ്പത്യത്തിന്റെ ഫലമാ യി ഇന്ത്യക്ക് ലഭിച്ച ആണവകരാര്‍ എന്ന ദിവ്യഗര്‍ഭം എപ്പോഴാണ്-കാലമെത്തിയിട്ടോ കാലം കഴിഞ്ഞിട്ടോ-പ്രസവിച്ചുകിട്ടുക എന്ന സന്ദേഹത്തിന്റെ ഫലമായി നാട്ടിലെങ്ങും കാണുന്ന നിഷ്ക്രിയതയുടെ ഏറ്റവും സ്പഷ്ടമായ തെളിവാണ് ഇപ്പോള്‍ നടക്കേണ്ട പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം മാറ്റിവച്ചത്. ഈ ഗര്‍ഭത്തിന്റെ 'ഉദരമോചന'ത്തിന്റെ നിരീക്ഷകനായും മറ്റ് പരിചരണങ്ങള്‍ക്കുവേണ്ടിയും ഈ സമയത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമേരിക്കയില്‍ പോകാന്‍ നിശ്ചയിച്ചിരിക്കയാണ്. പിന്നെയെന്തിന് പാര്‍ലമെന്റ് കൂടണം? പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രാണനായകനല്ലേ അദ്ദേഹം? ആണവകരാറാണ് കൂടുതല്‍ പ്രധാനം എന്ന് അദ്ദേഹം നിശ്ചയിച്ചുകഴിഞ്ഞാല്‍ പിന്നെയെന്ത് ലോക്സഭാ സമ്മേളനം? ലോക്സഭയോടുള്ള അത്യധികമായ ബഹുമാനംമൂലമാണല്ലോ അദ്ദേഹം തെരഞ്ഞെടുക്കപ്പെടാതിരുന്നിട്ടും പിന്‍വാതിലിലൂടെ ലോക്സഭയില്‍ കടന്നുവരുന്നത്. എന്തൊരു രാജ്യസ്നേഹം! പോരെങ്കില്‍ വിദേശകാര്യമന്ത്രി പ്രണബ്മുഖര്‍ജി വിദേശനയം നോക്കിനടത്തുന്നതും ലാത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ തോറ്റിട്ടും രാജ്യത്തിന്റെ സുരക്ഷ 'ഉറപ്പുവരുത്തി'ക്കൊണ്ടിരിക്കുന്ന ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലും ലോക്സഭാംഗമല്ലാത്ത വ്യക്തികളുടെ പാര്‍ലമെന്റ് വ്യവസ്ഥയോടുള്ള പ്രിയത്തിന്റെ മറ്റൊരു തെളിവാണ്. മാത്രമല്ല അമേരിക്കയില്‍ പോയി റൈസും (ചോറല്ല, ആളാണ്!) മറ്റും വിളമ്പുന്നത് സശ്രദ്ധം കേട്ട് വിശേഷിച്ചൊന്നും മിണ്ടാതെ തിരിച്ചുവരുന്നതില്‍ വിജയിച്ച പ്രതിരോധമന്ത്രിയും ജനാധിപത്യപ്രേമംമൂലം മാത്രമാണ് ലോക്സഭയില്‍ ഏതോ കുറുക്കുവഴിയിലൂടെ കടന്നുവന്നത്. ഇവരെയെല്ലാം ഉള്‍ക്കൊള്ളുന്ന യുപിഎ ഗവമെന്റും ഇന്ത്യന്‍ നാഷണല്‍ കോഗ്രസും പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം വേണ്ടെന്നുവയ്ക്കുന്നുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കാനല്ലെങ്കില്‍ പിന്നെ മറ്റൊന്നിനുംവേണ്ടിയാവില്ല. എന്നിട്ടും ആളുകള്‍ ലേഖനങ്ങളും മുഖപ്രസംഗങ്ങളും എഴുതിത്തള്ളുന്നു, ഈ ചെയ്തി ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തോടുള്ള അവഹേളനമാണ് എന്നൊക്കെ. ജവഹര്‍ലാല്‍ നെഹ്റു പാര്‍ലമെന്റിന് കല്‍പ്പിച്ച പ്രാധാന്യം ഏറെ അമിതമായിരുന്നു എന്നാണ് പുതിയ ഗവമെന്റിന്റെ നിരീക്ഷണം. ഇതിനുമുമ്പ് പാര്‍ലമെന്റ് സമ്മേളനം ഒഴിവാക്കിയ -'മരവിപ്പിച്ച' എന്നും പറയുന്ന -ചരിത്രമുണ്ടായില്ലെന്നു പറഞ്ഞ് പലരും സ്തംഭിച്ചുനില്‍ക്കുന്നു. ആണവകരാര്‍ മുമ്പുണ്ടായതല്ലല്ലോ. കരാര്‍ വിജയിപ്പിക്കാന്‍ ഇതൊക്കെ വേണ്ടിവരും. ഇന്ത്യയുടെ ഭാവി ഈ കരാറിനെ ആശ്രയിച്ചിരിക്കുന്നു എന്ന് സിങ്ങും സോണിയാജിയും പ്രഘോഷിക്കുന്നത് കേള്‍ക്കണം. കഴിഞ്ഞകൊല്ലം ജപ്പാന്‍പ്രധാനമന്ത്രിക്ക് പ്രസംഗിക്കാന്‍ അവസരം കൊടുക്കുന്നതിന് വര്‍ഷകാലസമ്മേളനം ഒരു മാസത്തോളം നീട്ടിവച്ചില്ലേ? ആണവകരാറും ജപ്പാന്‍പ്രധാനമന്ത്രിയും വന്നപ്പോള്‍ പാര്‍ലമെന്റ് മാറിനില്‍ക്കേണ്ടിവന്നു. ആരും അന്തം വിടരുത്! കൌശിക്കിന്റെ പാര്‍ലമെന്റ് പ്രവര്‍ത്തനപുസ്തകം തുറന്നുനോക്കി, ഒന്നാം പാര്‍ലമെന്റ് അഞ്ചുകൊല്ലത്തിനിടയിലും പിന്നീട് ആറാം ലോക്സഭ ആറുകൊല്ലത്തിനിടയിലും 600ല്‍ അധികം 'ഇരിപ്പു' നടന്നുവെന്നു പറഞ്ഞ് ആശ്ചര്യപ്പെടുന്നവര്‍, മനോമോഹനകാലം വന്നപ്പോള്‍ 2006ല്‍ 79ഉം 2007ല്‍ 66ഉം ആയി സമ്മേളനദിനങ്ങളുടെ എണ്ണം ചുരുങ്ങിയത് ചൂണ്ടിക്കാട്ടി പരിഹസിക്കുന്നു. കഷ്ടം, അവരറിയുന്നില്ല, 2008 എന്ന ഈ നടപ്പുവര്‍ഷം തീരുമ്പോള്‍ ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ പാര്‍ലമെന്റ് സമ്മേളിച്ചെന്ന കുപ്രശസ്തി അതിന് ലഭിച്ചെന്നുവരും എന്ന്. ആശ്ചര്യവും പരിഹാസവുമൊക്കെ ഇക്കൂട്ടര്‍ അപ്പോഴത്തേക്ക് മാറ്റിവയ്ക്കട്ടെ. ഇത് നെഹ്റുവിന്റെ കാലമല്ല, ആ കുടുംബവുമായി വിവാഹബന്ധമല്ലാതെ മറ്റൊരു ബന്ധവുമില്ലാത്ത ഒരു വനിതയുടെ കാലമാണെന്ന് ഇവര്‍ ഓര്‍ക്കാത്തതെന്തുകൊണ്ട്? ഒരുപാട് കടുകടുത്ത പ്രശ്നങ്ങള്‍ ഇവിടെ ഓളം വെട്ടുന്നുണ്ടെന്ന് പ്രധാനമന്ത്രിക്കും കോഗ്രസിലെ വലിയ നേതാക്കള്‍ക്കും നന്നായറിയാം. ഏറ്റവും പുതിയ പ്രശ്നം ഡല്‍ഹിയെ നടുക്കിത്തകര്‍ത്ത ഉഗ്രസ്ഫോടനംതന്നെ. പേടിക്കേണ്ട-പാകിസ്ഥാനിലെ ഉഗ്രവാദികളെ കീഴടക്കാന്‍ ബുഷ് സേനയെ വിനിയോഗിച്ചതുപോലെ ഇന്ത്യയുടെ രക്ഷയ്ക്ക് അമേരിക്കന്‍പട്ടാളം വന്നുചേരാതിരിക്കില്ല. സിങ് സെപ്തംബര്‍ ഒടുവില്‍ നടത്തുന്ന യുഎസ് സന്ദര്‍ശനത്തിന്റെ അജന്‍ഡയില്‍ ഈ ഇനംകൂടി ചേര്‍ക്കാന്‍ സിങ്ങിന് ഉദ്ദേശ്യമുണ്ട് എന്ന് എല്ലാവരും മനസ്സിലാക്കണം. അമേരിക്കന്‍സേനയെ എതിര്‍ക്കുക എന്ന ഭോഷത്തം പാകിസ്ഥാനെപ്പോലെ ഇന്ത്യ പ്രകടിപ്പിക്കുമെന്ന് ആരും കരുതേണ്ട. സിങ്ങും സര്‍ദാരിയും തമ്മില്‍ വ്യത്യാസം ഇങ്ങനെ പലതുണ്ട്. വേറെയും പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും. ജമ്മുകശ്മീര്‍, വിലക്കയറ്റം, നാണയപ്പെരുപ്പം തുടങ്ങിയവ ഒരുവശത്തും സ്ത്രീകള്‍ക്കുള്ള റിസര്‍വേഷന്‍, വിദ്യാഭ്യാസം എന്ന അവകാശം തുടങ്ങിയവയ്ക്കുള്ള ബില്ലുകള്‍ വേറൊരു വശത്തും കിടക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രി അമേരിക്കയ്ക്കു പറക്കുന്നത്. ആണവകരാര്‍ നേരെയായി വരട്ടെ, മറ്റെല്ലാം നേരെയാവും. കരാറിന്റെ വിജയപ്രദമായ പരിസമാപ്തിക്ക് എതിരെ കുറെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിവരുന്നുണ്ട്. ബുഷ് കോഗ്രസിന് എഴുതിയ കത്ത്, ഓര്‍ക്കാപ്പുറത്തുള്ള ഒരു മര്‍മാഘാതമായിപ്പോയി ഇന്ത്യക്ക്. എങ്കിലും 123 കരാറിനെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ബുഷിന്റെ കത്തിനെയും ഹൈഡ്ആക്ടിനെയും കോഗ്രസിലെ വിമതരായ സെനറ്റര്‍മാരുടെ അഭിപ്രായങ്ങളെയും എല്ലാം മറികടക്കാന്‍ സിങ്ങിന് കഴിയുമെന്നാണ് പ്രതീക്ഷ. അവിടെ അങ്ങോര്‍ പോയില്ലെങ്കിലത്തെ സ്ഥിതിയൊന്ന് ആലോചിച്ചുനോക്കൂ! ഇനി നിങ്ങള്‍ പറയൂ. അമേരിക്കാ സന്ദര്‍ശനമാണോ പ്രധാനം, അല്ല പാര്‍ലമെന്റ് സമ്മേളനമോ? ജവഹര്‍ലാലും മന്‍മോഹനനും ഇംഗ്ളണ്ടിലാണല്ലോ പഠിച്ചത്. അവര്‍ തമ്മിലുള്ള മാനസികമായ അന്തരം ആ വിദ്യാഭ്യാസം കാരണം കൂടുകയാണ് ചെയ്തത്. നെഹ്റു കേംബ്രിഡ്ജിലും സിങ് ഓക്സ്ഫോര്‍ഡിലും ആണ് പഠിച്ചത് എന്നതല്ല വ്യത്യാസം, നെഹ്റു അവിടെനിന്ന് പാശ്ചാത്യദേശങ്ങളുടെ മുഴുവന്‍ ചരിത്രവും ഗ്രഹിക്കാനും ഇന്ത്യയുടെ സംസ്കാരചരിത്രത്തെ ആഴത്തില്‍ മനസ്സിലാക്കാനുള്ള പ്രാഥമികവായന നടത്തുകയുംചെയ്ത ആളാണ്. മന്‍മോഹനനാകട്ടെ ഓക്സ്ഫോര്‍ഡില്‍നിന്ന് നന്ദിപൂര്‍വം മനസ്സിലാക്കിയത്, ബ്രിട്ടീഷ് ഭരണംകൊണ്ട് ഇന്ത്യക്ക് സിദ്ധിച്ച റെയില്‍വെ, തപാല്‍ വ്യവസ്ഥ, ഏകഭരണം തുടങ്ങിയ ബാഹ്യങ്ങളായ നേട്ടങ്ങളെപ്പറ്റിയാണ്. പശ്ചാത്തലവ്യത്യാസം ഒരാളുടെ ജനാധിപത്യവ്യവസ്ഥയുടെ പരമമായ മേന്മയെക്കുറിച്ചുള്ള ആരാധനാപരമായ സമീപനത്തിന് കാരണമായപ്പോള്‍, മറ്റേയാളുടെ മനസ്സില്‍ നേരത്തേയുണ്ടായിരുന്ന പാരതന്ത്യ്രബോധത്തിന് ആക്കംകൂട്ടി. ഈ ഇരുവര്‍ ഇരുന്ന കസേര ഒന്നുതന്നെയെങ്കിലും ചരിത്രത്തിലും ഇന്ത്യക്കാരുടെ മനസ്സിലും ഇവയ്ക്ക് നല്‍കിയിട്ടുള്ള ഇരിപ്പിടങ്ങള്‍ രണ്ട് ധ്രുവങ്ങളിലാണ്. ഇന്ത്യന്‍ നാഷണല്‍ കോഗ്രസ് ഈ ഭിന്നതയുടെ ആഴമെന്തെന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായി തോന്നുന്നു. നമ്മുടെ പ്രധാനമന്ത്രി ആണവകരാര്‍ തട്ടും തടവുമില്ലാതെ അന്തിമരൂപത്തിലെത്തിച്ച് തിരിച്ചുവന്ന് ഒരൂഴംകൂടി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരികയാണെങ്കില്‍ ('ശാന്തം പാവം' എന്നൊന്നും പറഞ്ഞിട്ട് ഫലമില്ല) അദ്ദേഹത്തിന്റെ ലക്ഷ്യം, ഇക്കണക്കിന് പാര്‍ലമെന്റേ ആവശ്യമില്ലെന്ന നിലയിലേക്ക് ഇന്ത്യയെ അടുപ്പിക്കുകയായിരിക്കില്ലേ? ഇപ്പോള്‍ത്തന്നെ ഇന്ത്യ-അമേരിക്ക കരാറിന് അമേരിക്കന്‍ കോഗ്രസിന്റെ സമ്മതം ലഭിക്കാന്‍ സ്വേച്ഛാബുദ്ധിയായ ബുഷുപോലും നെട്ടോട്ടം ഓടുമ്പോള്‍, മറുകക്ഷിയായ സിങ് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഒരു സമ്മേളനപരിപാടിയെ മുഴുവന്‍ പൂഴ്ത്തിവച്ചിരിക്കയാണ്. ഇതിനെപ്പറ്റിയൊക്കെ അദ്ദേഹം ചിന്തിച്ചാല്‍ നമ്മുടെ ഭാഗ്യം, ചിന്തിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെയും ബുഷിന്റെയും ഭാഗ്യം. ഈ പാര്‍ലമെന്റ് നിഷ്ക്രിയത്വവും ജനാധിപത്യഹിംസയും എല്ലാം നടക്കുന്നത് ഇപ്പോഴത്തെ സ്പീക്കറുടെ വാഴ്ചക്കാലത്താണ്. മസൂ സെഷന്‍ വേണ്ടെന്നുവച്ചത് സ്പീക്കര്‍ അറിയാതെയാവാന്‍ തരമില്ലല്ലോ. അദ്ദേഹം സ്പീക്കര്‍സ്ഥാനം ഒഴിയേണ്ട സന്ദര്‍ഭം ഇതായിരുന്നു. മന്‍മോഹന്‍സിങ്ങും സോണിയയും വീട്ടില്‍ച്ചെന്ന് വിജയാശംസ നേര്‍ന്നതോടെ ചാറ്റര്‍ജി അനൌദ്യോഗികമായിട്ടാണെങ്കിലും ഇന്ന് മാറിയെന്നു തോന്നുന്നു. സിങ്ങിന് ചാറ്റര്‍ജിയെക്കൊണ്ട് പാര്‍ലമെന്റില്‍ ഏത് കളിയും കളിപ്പിക്കാമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഭീമന്റെ പതനം ഭീമന്‍ അറിയുന്നില്ല. ഇതിനപ്പുറത്ത് വല്ല പതനവുമുണ്ടോ?

1 comment:

Post a Comment