ഇടതുപക്ഷ സംഘം ഭുവനേശ്വറില്‍; സന്ദര്‍ശനം പറ്റില്ലെന്ന് സര്‍ക്കാര്‍.
ക്രൈസ്തവ വേട്ട നടക്കുന്ന ഒറീസയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ സിപിഐ എം - സിപിഐ എംപിമാരുടെ സഘം തിങ്കളാഴ്ച ഭുവനേശ്വരിലെത്തി. എന്നാല്‍ പ്രശ്ന ബാധിത പ്രദേശങ്ങളിലേക്ക് പോകാന്‍ കഴിയില്ലെന്ന് ഒറീസ ആഭ്യന്തര സെക്രട്ടറി തരുകാന്തി മിശ്ര സംഘത്തെ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ സ്ഥിതി അനുകൂലമല്ലെന്നും സന്ദര്‍ശനം സാധ്യമല്ലെന്നും ആഭ്യന്തരസെക്രട്ടറി സംഘത്തെ അറിയിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായ തപന്‍ സെന്‍, സുരേഷ് കുറുപ്പ്, സിപിഐ നേതാക്കളായ ഗുരുദാസ് ദാസ് ഗുപ്ത, സി കെ ചന്ദ്രപ്പന്‍ എന്നിവര്‍ സംഘത്തിലുണ്ട്. സംഘം ഗവര്‍ണര്‍ എം സി ഭണ്ഡാരിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. സംഘര്‍ഷ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പൊലീസ് സംരക്ഷണം വേണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിച്ചുവെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു. എന്നാല്‍ അദ്ദേഹം അനുകൂലമായി പ്രതികരിച്ചില്ല. വൈകുന്നേരത്തിനുള്ളില്‍ അനുമതി കിട്ടിയില്ലെങ്കില്‍ സംഘം മടങ്ങുമെന്ന് സുരേഷ് കുറുപ്പ് അറിയിച്ചു. സിപിഐ എം - സിപിഐ, എന്‍സിപി പാര്‍ടിയുടെ നേതൃത്വത്തില്‍ ഭുവനേശ്വറിലെ ജവഹര്‍ സ്റ്റാച്യുവില്‍ തിങ്കളാഴ്ച രാവിലെ ക്രൈസ്തവ വേട്ടയ്ക്കെതിരെ ധര്‍ണ നടത്തി.
Subscribe to:
Post Comments (Atom)
2 comments:
ഇടതുപക്ഷ സംഘം ഭുവനേശ്വറില്‍; സന്ദര്‍ശനം പറ്റില്ലെന്ന് സര്‍ക്കാര്‍
ക്രൈസ്തവ വേട്ട നടക്കുന്ന ഒറീസയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ സിപിഐ എം - സിപിഐ എംപിമാരുടെ സഘം തിങ്കളാഴ്ച ഭുവനേശ്വരിലെത്തി. എന്നാല്‍ പ്രശ്ന ബാധിത പ്രദേശങ്ങളിലേക്ക് പോകാന്‍ കഴിയില്ലെന്ന് ഒറീസ ആഭ്യന്തര സെക്രട്ടറി തരുകാന്തി മിശ്ര സംഘത്തെ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ സ്ഥിതി അനുകൂലമല്ലെന്നും സന്ദര്‍ശനം സാധ്യമല്ലെന്നും ആഭ്യന്തരസെക്രട്ടറി സംഘത്തെ അറിയിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായ തപന്‍ സെന്‍, സുരേഷ് കുറുപ്പ്, സിപിഐ നേതാക്കളായ ഗുരുദാസ് ദാസ് ഗുപ്ത, സി കെ ചന്ദ്രപ്പന്‍ എന്നിവര്‍ സംഘത്തിലുണ്ട്. സംഘം ഗവര്‍ണര്‍ എം സി ഭണ്ഡാരിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. സംഘര്‍ഷ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പൊലീസ് സംരക്ഷണം വേണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിച്ചുവെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു. എന്നാല്‍ അദ്ദേഹം അനുകൂലമായി പ്രതികരിച്ചില്ല. വൈകുന്നേരത്തിനുള്ളില്‍ അനുമതി കിട്ടിയില്ലെങ്കില്‍ സംഘം മടങ്ങുമെന്ന് സുരേഷ് കുറുപ്പ് അറിയിച്ചു. സിപിഐ എം - സിപിഐ, എന്‍സിപി പാര്‍ടിയുടെ നേതൃത്വത്തില്‍ ഭുവനേശ്വറിലെ ജവഹര്‍ സ്റ്റാച്യുവില്‍ തിങ്കളാഴ്ച രാവിലെ ക്രൈസ്തവ വേട്ടയ്ക്കെതിരെ ധര്‍ണ നടത്തി.
Having gone to bubaneswar, you must go to Nandigrm too, Mr.chinese spy.
Post a Comment