ക്രൈസ്തവവേട്ട: കേരളം ജാഗരൂകമാകണം - പിണറായി
തിരു: ഒറീസയിലും കര്‍ണാടകയിലും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരെയും ആരാധനാലയങ്ങളെയും സംഘപരിവാര്‍ ആക്രമിക്കുന്നതിനെതിരെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ഥിച്ചു. മംഗളൂരുവില്‍ തുടരുന്ന അക്രമത്തിന്റെ അലകള്‍ കേരളത്തില്‍ ഒരു കാരണവശാലും വിഭാഗീയത സൃഷ്ടിക്കാനും വര്‍ഗീയ കുഴപ്പം വളര്‍ത്താനും ഇടയാക്കരുത്. ഇതിനിടയാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഒറ്റപ്പെടുത്തണം. പാറശാലയിലും കാസര്‍കോടും ചേരിതിരിവ് സൃഷ്ടിക്കാനുള്ള പരിശ്രമങ്ങള്‍ തലപൊക്കിയത് നിര്‍ഭാഗ്യകരമാണ്. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരും സമാധാനകാംക്ഷികളും ഇടതുപക്ഷക്കാരും കൂടുതല്‍ യോജിപ്പോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കേരളത്തില്‍ ഇത്തരം കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗരൂകമാകണം.
Subscribe to:
Post Comments (Atom)
4 comments:

ഇതൊന്നും പൂവ്വത്തിൽ തിരുമേനി കേക്കണ്ടാട്ടോ!!!!! താമരശേരി ആർച്ച് ബിഷപ് പഴയതൊക്കെ മറന്നോ ആവൊ?
ഇലക്ഷന്‍ അടുത്തുവരുകയാണല്ലേ?
കര്‍ണാടകത്തിലും, ഒരീസ്സയിലും അക്രമം സര്‍ക്കരിന്റെ പരാജയം. അവിടെ കുറച്ചു പേരെയെങ്കില്‍ അറസ്റ്റു ചെയ്തു.
ഇവിടെ നടന്നു കഴിഞ്ഞപ്പോള്‍ നമ്മള്‍ ജാഗരൂഗരായാല്‍ മതിയെന്ന്. സി പി യെമ്മിന്റെ വിജമാണത്രെ.
ഇവിടെ ഒരുത്ത്നേ പിടിക്കാന്‍ പോകുന്നില്ല. കാരണം കള്ള്ന്മാര്‍ കപ്പലില്‍ തന്നെ.
Post a Comment