Monday, September 22, 2008

മുസ്ളീമായതിനാല്‍ പ്രധാനമന്ത്രിയുടെ യുഎസ് യാത്രയില്‍നിന്ന് പത്രാധിപരെ ഒഴിവാക്കി

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അമേരിക്കന്‍ പര്യടനത്തിനുള്ള മാധ്യമസംഘത്തില്‍നിന്ന് അസമിലെ പ്രമുഖ പത്രത്തിന്റെ പത്രാധിപരെ ഒഴിവാക്കി. മുസ്ളീമായതിന്റെ പേരില്‍ അമേരിക്ക വിസ നിഷേധിച്ചതാണ് കാരണം. അസമിലെ ഒന്നാം നിരയിലുള്ള പത്രം അസമിയ പ്രതിദിന്‍പത്രാധിപര്‍ ഹൈദര്‍ ഹുസൈനാണ്, രാജ്യത്തിന് തന്നെ അപമാനമായ ഈ ദുതവസ്ഥയുണ്ടായത്. അമേരിക്കന്‍ എംബസിയില്‍ വിസ നടപടികള്‍ വൈകിയതാണ് കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ മുസ്ളീമായതിന്റെ പേരില്‍ അമേരിക്ക വിസ നിഷേധിക്കുകയാണ് ചെയ്തത്. മറ്റൊരു കാരണവും അധികൃതര്‍ നല്‍കുന്നുമില്ല. എംബസിയുടെ ഈ നടപടിക്കെതിരെ ഇന്ത്യ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നതാണ് ഏറെ അല്‍ഭുതകരം. വിദേശമന്ത്രാലയം ക്ഷണിച്ചിട്ടാണ് താന്‍ അംഗമായതെന്ന് ഹൈദര്‍ ഹുസൈന്‍ പറഞ്ഞു. ഇത് അപമാനമാണ്. നടപടിക്രമങ്ങള്‍ വൈകുമെന്ന് അമേരിക്കന്‍ എംബസി അറിയിച്ചപ്പോള്‍ വേണ്ട നടപടി എടുക്കുന്നതില്‍ വിദേശമന്ത്രാലയം പരാജയപ്പെട്ടു. 35 അംഗ മാധ്യമ സംഘത്തില്‍ വടക്കു കിഴക്കന്‍ മേഖലയില്‍നിന്നുള്ള ഏക പ്രതിനിധിയും ഏക മുസ്ളീമുമാണ് ഹൈദര്‍ ഹുസൈന്‍. സെപ്തംബര്‍ 16ന് ഡല്‍ഹിയിലെത്തിയ ഹൈദര്‍ പിറ്റേന്ന് വിസ അഭിമുഖത്തിനായി ഹാജരായതാണ്. തിരിച്ച് ഗുവാഹത്തിക്കുപോയ ഹൈദരെ വിസ വൈകുമെന്ന കാര്യം വിദേശമന്ത്രാലയ ജോയിന്റ് സെക്രട്ടറി വിളിച്ച് അറിയിക്കുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായി താനൊരു മുസ്ളീമാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. പഠിക്കുന്ന കാലം മുതല്‍ സമാധാനത്തിനും സമുദായ സൌഹാര്‍ദത്തിനുംവണ്ടി പ്രവര്‍ത്തിക്കുന്ന തനിക്ക് മുമ്പൊരിക്കലും ഇങ്ങനെയൊരു അപമാനം ഉണ്ടായിട്ടില്ലെന്നും ഹൈദര്‍ പറഞ്ഞു.

7 comments:

ജനശബ്ദം said...

Anonymous said...

സത്യമാണെങ്കില്‍ നാണക്കേട്........

ചിന്തകന്‍ said...

മുസ്ളീം എന്ന വാക്ക് തെറ്റാണ് .. അങ്ങിനെ ഒരുവാക്കേ ഇല്ലാ.

മുസ് ലീം എന്നാണ് ശരി. അറബിയില്‍ ‘ള‘ എന്ന പദമേ ഇല്ല.

തെറ്റ് തിരുത്തുമല്ലോ

Anonymous said...

ഇന്ത്യയുടെ വിഭവങ്ങളുടെ ആദ്യ അവകാശം മുസ്ലീംങ്ങല്‍ക്കു നള്‍കാനല്ലേ മനൊമൊഹന്‍ സിഗിനു പറ്റു, അമേരിക്കയുടെ കാര്യം അവര്‍ തീരുമനിക്കും.

Kalpak S said...

“മുസ്ളീം എന്ന വാക്ക് തെറ്റാണ് .. അങ്ങിനെ ഒരുവാക്കേ ഇല്ലാ.

മുസ് ലീം എന്നാണ് ശരി. അറബിയില്‍ ‘ള‘ എന്ന പദമേ ഇല്ല.

തെറ്റ് തിരുത്തുമല്ലോ “

ഗംഭീരം ചിന്തകാ....
ഇതിനാണ് ആനക്കാര്യത്തിനിടയില്‍ ചേനക്കാര്യം എന്ന് പറയുന്നത്... അല്ലേ ?

Anonymous said...

ചിന്തകൻ എന്തുകൊണ്ട് ഈ പോസ്റ്റ് നോക്കി എന്നത് അദ്ദേഹത്തിന്റെ കമന്റിൽ നിന്നും വ്യകത്മല്ലെ... പിന്നെന്തിനാണ് ഒരു ചോദ്യം ?

Anonymous said...

അമേരിക്ക വിസ നിഷേധിച്ചതു കൊണ്ടല്ലെന്നും, ഇന്ത്യയുടെ തെറ്റു കൊണ്ടാണു്‌ അമേരിക്കന്‍ വിനോദ യാത്ര ‌ തരമാകാഞ്ഞതെന്നുമാണു് തലക്കെട്ടില്‍ നിന്നു്‌ തോന്നുക. ഹ ഹ ഹ!‌