ഇന്ത്യ അടിമത്തം ഇരന്നുവാങി
വിയന്ന: ആണവോര്‍ജകരാറിന്റെ മറവില്‍ അമേരിക്ക ഒരുക്കിയ കെണിയില്‍ ഇന്ത്യ വീണു. അസമമായ ആണവനിര്‍വ്യാപന സംവിധാനത്തിന്റെ ഭാഗമായിക്കൊണ്ട് ഇന്ത്യ ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) നിന്ന് ഇളവ് നേടി. രാജ്യത്തിന്റെ പരമാധികാരം അടിയറവച്ച് അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന് വഴിതുറന്നാണ് ഇളവ് ലഭിച്ചത്. 34 വര്‍ഷംമുമ്പ് പൊഖ്റാന്‍ സ്ഫോടനത്തോടെ അമേരിക്കതന്നെ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് അവര്‍ക്കു മുമ്പില്‍ വഴങ്ങി ഇന്ത്യ മറികടക്കുന്നത്. ഇളവ് പ്രഖ്യാപിച്ച ഉടന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ടെലിഫോണില്‍ വിളിച്ച് സന്തോഷം പ്രകടിപ്പിച്ചു. മൂന്നു ദിവസം വിയന്നയില്‍ നടന്ന തലനാരിഴ കീറിയുള്ള ചര്‍ച്ചയ്ക്കുശേഷമാണ് ആണവ വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ ഇന്ത്യയെ അനുവദിച്ചുള്ള ഇളവ് അംഗീകരിക്കാന്‍ 45 അംഗ എന്‍എസ്ജി തയ്യാറായത്. ആണവ നിര്‍വ്യാപനകരാര്‍ ഒപ്പിടാത്ത ഇന്ത്യക്ക് ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് അമേരിക്ക നല്‍കിയ മൂന്നാമത്തെ കരട് രേഖയാണ് ഏതാനും ഭേദഗതിയോടെ എന്‍എസ്ജി അംഗീകരിച്ചത്. ആഗസ്ത് 21നും 22നും കരടിനെതിരെ ശക്തമായ അഭിപ്രായം ഉയര്‍ന്നതിനെത്തുടര്‍ന്ന് മാറ്റം വരുത്തി രണ്ടാമത്തെ കരടാണ് വ്യാഴാഴ്ച യോഗത്തില്‍ വച്ചത്. അതിലും മാറ്റം വരുത്തിക്കൊണ്ടുള്ള കരടാണ് ഇപ്പോള്‍ അംഗീകരിച്ചത്. ഇളവ് നല്‍കുന്നതിനെ എതിര്‍ക്കുന്ന അയര്‍ലന്‍ഡ്, ഓസ്ട്രിയ, ന്യൂസിലന്‍ഡ്, നോര്‍വെ, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യത്തിന്റെ എതിര്‍പ്പ് കുറയ്ക്കാനുള്ള ഭേദഗതിയാണ് അംഗീകരിച്ചതെന്ന് അറിയുന്നു. ഇന്ത്യ ഇനിയും ആണവപരീക്ഷണം നടത്തിയാല്‍ ഉടന്‍തന്നെ കരാറില്‍നിന്ന് പിന്മാറുക, ഇന്ത്യക്ക് ഏറെ ആവശ്യമായ സമ്പുഷ്ടീകരണ-പുനഃസംസ്കരണ സാങ്കേതികവിദ്യ നല്‍കാതിരിക്കുക, ഇറക്കുമതിചെയ്യുന്ന റിയാക്ടറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇന്ധനംമാത്രം നല്‍കുക തുടങ്ങിയ നിബന്ധനയാണ് ഇളവ് നല്‍കാന്‍ ഇവര്‍ മുന്നോട്ടുവച്ചിട്ടുള്ളത്. ഇന്ത്യയുമായുള്ള ആണവ വ്യാപാരത്തിനു മാത്രമായി അമേരിക്ക പാസാക്കിയ ഹൈഡ് ആക്ടിലെ വ്യവസ്ഥതന്നെയാണ് ഈ നിബന്ധനയെല്ലാം. എന്‍പിടി, സിടിബിടി, എംടിസിആര്‍ തുടങ്ങിയ കരാറില്‍ ഇന്ത്യ ഉടന്‍ ഒപ്പുവയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് സമ്മതം മൂളിക്കൊണ്ടുള്ളതായിരുന്നു വിദേശമന്ത്രി പ്രണബ് മുഖര്‍ജി വെള്ളിയാഴ്ച നടത്തിയ പ്രസ്താവന. 1988ല്‍ രാജീവ് ഗാന്ധി മുന്നോട്ടുവച്ച നിരായുധീകരണ സങ്കല്‍പ്പത്തെതന്നെ അട്ടിമറിക്കുന്നതാണ് ഇന്ത്യയുടെ നീക്കം. അന്തിമമായി അംഗീകരിച്ച ഇളവിന്റെ രൂപം എന്‍എസ്ജി പുറത്ത് വിട്ടിട്ടില്ല. എന്‍എസ്ജി അധ്യക്ഷന്‍ ജര്‍മനിയായതുകൊണ്ടുതന്നെ ജര്‍മനിയില്‍ പ്രസിദ്ധീകരിക്കുന്ന രേഖ ഇംഗ്ളീഷില്‍ പുറത്തു വന്നാലേ ചതിക്കുഴി എന്തെന്ന് മനസ്സിലാകൂ. ഇന്ത്യക്ക് സ്വീകാര്യമല്ലാത്ത ഒന്നും അംഗീകരിക്കാതെയാണ് കരാറിലെത്തിയതെന്ന് വിയന്നയില്‍ ആണവോര്‍ജ കമീഷന്‍ ചെയര്‍മാന്‍ അനില്‍ കാകോദ്കര്‍ പറഞ്ഞു. എന്നാല്‍, പുറമേക്ക് ഉപാധി ഇല്ലെങ്കില്‍ത്തന്നെ അമേരിക്കയുടെ ഹൈഡ് ആക്ടിനു വിധേയമായിട്ടേ ഇന്ത്യക്ക് നില്‍ക്കാനാകൂവെന്ന് ബുഷ് ഭരണകൂടംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്‍എസ്ജിയുടെ അംഗീകാരം ലഭിച്ചതോടെ അമേരിക്കയുമായുള്ള ആണവ സഹകരണ കരാര്‍ നടപ്പാക്കാനുള്ള പ്രധാന കടമ്പ കടന്നിരിക്കുകയാണ്. അമേരിക്കന്‍ കോഗ്രസ് 123 കരാറിന് അംഗീകാരം നല്‍കലാണ് അടുത്ത പടവ്. ഇന്ത്യന്‍ ആണവനിലയങ്ങള്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ സംവിധാനം നടപ്പാക്കാനുള്ള അഡീഷണല്‍ പ്രോട്ടോകോളില്‍ ഒപ്പുവയ്ക്കേണ്ടതുമുണ്ട്. 26 വരെയാണ് അമേരിക്കന്‍ കോഗ്രസ് സമ്മേളിക്കുന്നത്. 30 ദിവസംമുമ്പ് കരാറിന്റെ കോപ്പി അംഗങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നുണ്ടെങ്കിലും കരാറുകൊണ്ട് ഏറ്റവും ഗുണം അമേരിക്കയ്ക്കാണെന്നതിനാല്‍ അവര്‍ എന്ത് വില കൊടുത്തും അത് പാസാക്കിയെടുക്കാനാണ് സാധ്യത.
Subscribe to:
Post Comments (Atom)
2 comments:

ഇനി മറ്റൊരു സ്വാതന്ത്ര സമരം വേണ്ടി വരുമോ??
ലൈവ് മലയാളം
Post a Comment