സ.പി കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് അറുപതുവര്‍ഷം തികയുകയാണ്. കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികനാണ് സഖാവ്. ആ ജീവിതവും പൊതുപ്രവര്‍ത്തനശൈലിയും നേതൃഗുണവും മാനവികതയും സര്‍വോപരി കമ്യൂണിസ്റ് നൈതികതയും എല്ലാ തലമുറയ്ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള പാഠപുസ്തകമാണ്. 1937 ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ് പാര്‍ടി ഗ്രൂപ്പിന്റെ സെക്രട്ടറി സഖാവായിരുന്നു. വൈക്കത്ത് 1906 ലാണ് കൃഷ്ണപിള്ളയുടെ ജനനം. ജീവിക്കാനായി പലതരം തൊഴിലുകള്‍ അദ്ദേഹം ചെയ്തിരുന്നു, ഹിന്ദി പ്രചാരണത്തിലും ദേശീയ പ്രസ്ഥാനത്തിലും സജീവമായ പങ്കാളിത്തം സഖാവ് വഹിച്ചു. മര്‍ദനങ്ങളും ജയില്‍വാസവും ജീവിതത്തിന്റെ ഭാഗമായി. പിണറായി-പാറപ്രം രഹസ്യസമ്മേളനത്തില് പങ്കെടുത്ത സഖാവ് ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ടിയുടെ കേരളഘടകത്തിന്റെ പ്രഥമ സെക്രട്ടറിയായി. ഇതിഹാസതുല്യമായിരുന്നു ആ ജീവിതം. മരണംപോലും ഒളിവിലിരിക്കെയായിരുന്നു. പാര്‍ടിക്കുവേണ്ടിയാണ് സഖാവ് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ജീവിച്ചതും. പ്രസ്ഥാനത്തിന്റെ അനിവാര്യമായ വളര്‍ച്ചയിലും മുന്നേറ്റത്തിലും തന്റെ പങ്കാളിത്തം ഒരു രാസത്വരകം മാത്രമാണെന്ന് വിനയത്തോടെയാണ് മരണത്തിന്റെ മുന്നില്‍ നില്ക്കുമ്പോള് 'സഖാക്കളെ മുന്നോട്ട്' എന്ന സന്ദേശത്തിലൂടെ നല്‍കിയത്. ആ സന്ദേശം പാര്‍ടിക്ക് എക്കാലത്തെയും ഊര്‍ജമാണ്. അമേരിക്കന്‍സാമ്രാജ്യത്വം തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതിന് വ്യത്യസ്തമായ വഴികള്‍ ഇന്ന് ഉപയോഗിക്കുകയാണ്. ഈ അധിനിവേശത്തിനെതിരെ ലോകവ്യാപകമായി ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരുന്നു. പശ്ചിമേഷ്യന്‍ ജനത അമേരിക്കന്‍ ആധിപത്യത്തിന് കീഴടങ്ങാതെ പൊരുതുന്നു. ഐഎംഎഫിനെയും ലോകബാങ്കിനെയുംപോലുള്ള ധനസ്ഥാപനങ്ങള്‍ ഉപയോഗിച്ച് ചൂഷണംനടത്തുന്ന അമേരിക്കന്‍പദ്ധതിക്കെതിരെ ബദല്‍ ധനകാര്യ സ്രോതസ്സുകള്‍പോലും ലോകത്ത് രൂപപ്പെട്ടുവരികയാണ്. വെനസ്വേലയുടെ മുന്‍കൈയില്‍ രൂപീകരിച്ച ബാങ്കോ ഡെല്‍സൂര്‍ ഇതിന് ഉദാഹരണമാണ്. ലാറ്റിനമേരിക്കയില്‍ രൂപംകൊണ്ട അല്‍ബ എന്ന രാഷ്ട്രസഖ്യവും സാമ്രാജ്യത്വ അധിനിവേശനയങ്ങളെ പ്രതിരോധിക്കുകയാണ്. ഷാങ്ഹായ് സഖ്യം നാറ്റോവിന്റെ ആധിപത്യങ്ങളെ പ്രതിരോധിക്കുന്ന നിലപാടിലേക്ക് വന്നുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ ഏകലോകക്രമമെന്ന അജന്‍ഡ നടക്കാന്‍പോകുന്നില്ലെന്ന് പുടിനും പ്രഖ്യാപിച്ചുകഴിഞ്ഞു. ദോഹവട്ട ചര്‍ച്ചകളില്‍ അമേരിക്കന്‍നയങ്ങളെ രാഷ്ട്രങ്ങള്‍ സംഘടിതമായി പ്രതിരോധിച്ചു. യൂറോപ്യന്‍രാജ്യങ്ങളിലെ തൊഴിലാളികളും കര്‍ഷകരും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി രംഗത്തുവരുന്നു. തങ്ങളുടെ നില ഭദ്രമാക്കാന്‍ കൂടുതല്‍ സഖ്യകക്ഷികളെ നേടിയെടുക്കാന്‍ അമേരിക്ക പരിശ്രമിക്കുകയാണ്. ഇന്ത്യയെക്കൂടി നാറ്റോയുടെ ഭാഗമാക്കാനാണ് അമേരിക്കന്‍ശ്രമം. അതിന്റെ ഭാഗമായാണ് ഇന്തോ-അമേരിക്കന്‍ ആണവകരാര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ കരാറിന് ആധാരമായി അമേരിക്ക നിര്‍മിച്ച ഹൈഡ് ആക്ട് നമ്മുടെ പരമാധികാരത്തെ അമേരിക്കയ്ക്ക് പണയംവയ്ക്കുന്നതാണ്. രാജ്യതാല്‍പ്പര്യങ്ങള്‍ ഹനിക്കുന്ന നയങ്ങള്‍ അംഗീകരിച്ച് കരാര്‍ പ്രാബല്യത്തിലായാല്‍ത്തന്നെ നമ്മുടെ ഊര്‍ജാവശ്യത്തിന്റെ എട്ടുശതമാനം മാത്രമേ ഇതിലൂടെ നിറവേറ്റാന്‍ പറ്റൂ. മാത്രമല്ല, കല്‍ക്കരി ഉപയോഗിച്ച് 2.50 രൂപയ്ക്ക് വൈദ്യുതി ഉണ്ടാക്കാന്‍ കഴിയുന്ന സ്ഥാനത്ത് 5.50 രൂപ ഇതിനായി ചെലവഴിക്കേണ്ടിയും വരും. തോറിയം ഉപയോഗിച്ചുള്ള തദ്ദേശീയമായ സാങ്കേതികവിദ്യയുടെ വികാസം തടസ്സപ്പെടുന്ന നിലയും ഉണ്ടാകും. ആണവകരാറിന് സമാന്തരമായി സാമ്പത്തികമേഖലയില്‍ ഉള്‍പ്പെടെ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ അംഗീകരിക്കുന്ന കരാറുകളിലേക്കും യുപിഎ സര്‍ക്കാര്‍ കടക്കുകയാണ്. അതോടെ രാജ്യത്തിന്റെ സാമ്പത്തിക-കാര്‍ഷിക-വ്യവസായ മേഖലകളും അമേരിക്കന്‍മൂലധനത്തിന് അടിപ്പെടുന്ന നിലവരും. പൊതു മിനിമം പരിപാടിയിലെ കാഴ്ചപ്പാടുകള്‍ ഉപേക്ഷിച്ച് ഇത്തരം നയങ്ങള്‍ സ്വീകരിച്ചതുകൊണ്ടാണ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഐ എം പിന്‍വലിച്ചത്. അമേരിക്കന്‍ അധിനിവേശനയങ്ങളെ പിന്തുണയ്ക്കുകയും വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബിജെപിക്കെതിരെയുള്ള പോരാട്ടവും പാര്‍ടി നടത്തുകയാണ്. ഈ പോരാട്ടം ഫലപ്രദമാവണമെങ്കില്‍ സാമ്രാജ്യത്വ നയങ്ങളെക്കൂടി പ്രതിരോധിക്കേണ്ടതുണ്ട്. ഇതിനുതകുന്ന തരത്തില്‍ കോഗ്രസിനും ബിജെപിക്കും ബദലായി ഒരു മൂന്നാംമുന്നണി രൂപീകരിക്കാനുള്ള പരിശ്രമത്തിലാണ് സിപിഐ എം. ഈ പരിശ്രമങ്ങളെ പിന്തുണയ്ക്കുക എന്നതാണ് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ സ്വയം ഇഴുകിച്ചേര്‍ന്ന കൃഷ്ണപിള്ളയുടെ ചരമദിനത്തില്‍ നമുക്ക് ഏറ്റെടുക്കാനുള്ള സുപ്രധാനമായ കര്‍ത്തവ്യം. ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുമ്പോള്‍ അതിന്റെ പരിമിതികള്‍ക്ക് അകത്തുനിന്നുകൊണ്ട് ബദല്‍നയം ഉയര്‍ത്താനാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. കാര്‍ഷിക-വ്യവസായ-സേവനമേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുക എന്നതാണ് ആഗോളവല്‍ക്കരണനയത്തിന്റെ അന്തഃസത്ത. എന്നാല്‍, ഇതിനു ബദലായി പൊതുമേഖല സംരക്ഷിച്ചും കാര്‍ഷികമേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ ശക്തിപ്പെടുത്തിയും കേരളസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. നിലവിലുള്ള ക്ഷേമപദ്ധതികള്‍ നിലനിര്‍ത്തുക മാത്രമല്ല, കൂടുതല്‍ ജനവിഭാഗങ്ങള്‍ക്ക് അവ നല്‍കുന്നതിനും സര്‍ക്കാര്‍ തയ്യാറായി. ക്ഷേമപെന്‍ഷനുകള്‍ 200 രൂപയാക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വീകരിച്ചത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തി പാവങ്ങളുടെ ആരോഗ്യവും പഠനാവസരവും വിപുലപ്പെടുത്താനാണ് സര്‍ക്കാര്‍ പരിശ്രമിച്ചത്. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ആഗോളവല്‍ക്കരണനയം എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുത്തി. സാമ്പത്തികബാധ്യത ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്ന ധനകാര്യനയത്തില്‍നിന്നു മാറി നികുതിപിരിവ് ശക്തിപ്പെടുത്തി ജനകീയ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന നയം സര്‍ക്കാര്‍ മുന്നോട്ടുവച്ചു. ഇത്തരം നയങ്ങള്‍ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ ശക്തമായി നടപ്പാക്കാന്‍ ഉതകുന്ന പരിപാടിയാണ് പാര്‍ടി ആവിഷ്കരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടരവര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ അവലോകനംചെയ്യുകയും ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പംതന്നെ, സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളിലും പാര്‍ടി ഇടപെടുകയാണ്. ഗുരുവായൂര്‍സത്യഗ്രഹത്തില്‍ പങ്കെടുത്ത് മര്‍ദനത്തിനിരയായ കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. സാമൂഹ്യ അവശതകള്‍ക്കെതിരായുള്ള പോരാട്ടം വര്‍ഗസമരത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്ന കമ്യൂണിസ്റ് നിലപാടാണ് ഇതിന് അടിസ്ഥാനമായി നിലകൊണ്ടത്. ഈ പാരമ്പര്യം ഉള്‍ക്കൊണ്ട് ചരിത്രപരമായ കാരണങ്ങളാല്‍ പിന്തള്ളപ്പെടുകയും ആഗോളവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ ദുരിതംവിതയ്ക്കുകയും ചെയ്യുന്ന ദളിത് ജനവിഭാഗങ്ങളെ പ്രത്യേക പരിഗണന നല്കി ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന് അത്യാവശ്യമാണെന്ന് പാര്‍ടി മനസ്സിലാക്കുന്നു. ഈ യാഥാര്‍ഥ്യം കണ്ടറിഞ്ഞാണ് എറണാകുളത്ത് പട്ടികജാതി ജനവിഭാഗത്തിന്റെ കവന്ഷന് ഉള്‍പ്പെടെ സംഘടിപ്പിച്ച് അവകാശരേഖ അംഗീകരിച്ചിട്ടുള്ളത്. സ്ത്രീകള്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി അവശത അനുഭവിക്കുന്ന എല്ലാവിധ ജനവിഭാഗങ്ങളെയും ഇത്തരത്തില്‍ കൈപിടിച്ചുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പാര്‍ടി ഇടപെടുകയാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ഇടതുപക്ഷബദല്‍ ഉയര്‍ത്തിക്കൊണ്ടും സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ടും മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെ വ്യത്യസ്ത രീതിയിലുള്ള അപവാദപ്രചാരണങ്ങള്‍ നടന്നുവരികയാണ്. അപ്രായോഗികമായ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ അവതരിപ്പിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ പറ്റുമോ എന്നാണ് ഇടതു തീവ്രനിലപാട് സ്വീകരിക്കുന്നവര്‍ നോക്കുന്നത്. രണ്ടാംഭൂപരിഷ്കരണം നടപ്പാക്കണമെന്ന ആവശ്യത്തെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. കേരളത്തിലെ ഭൂപരിഷ്കരണം ഉണ്ടാക്കിയ നേട്ടങ്ങള്‍ ലോകമാകമാനം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇപ്പോള്‍ രണ്ടാം ഭൂപരിഷ്കരണത്തിന്റെ വാദമുയര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള വഴിമരുന്നിടുകയാണ് ഇവരുടെ ലക്ഷ്യം. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി യോജിച്ചുനിന്ന് പോരാടേണ്ട ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള അജന്‍ഡകൂടിയാണ് ഇതിനുപിന്നില്‍. വലതുപക്ഷ രാഷ്ട്രീയശക്തികള്‍ ജാതി-മത വികാരങ്ങള്‍ കുത്തിപ്പൊക്കി സര്‍ക്കാരിനെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്താനാകുമോ എന്നാണ് പരിശ്രമിക്കുന്നത്. എന്നാല്‍, ഇത്തരം സമീപനങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് ചീറ്റിപ്പോയ പാഠപുസ്തകസമരം ഉള്‍പ്പെടെ കാണിക്കുന്നത്. അധ്യാപികമാരെപ്പോലും ആക്രമിച്ചും അധ്യാപകനെ കൊലചെയ്തും നടത്തിയ സമരാഭാസങ്ങള്‍ കേരളജനത അവജ്ഞയോടെ തള്ളിക്കളയുന്ന നിലയാണ് ഉണ്ടായിട്ടുള്ളത്. ജനസാമാന്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിച്ച് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവച്ച മഹാവിപ്ളവകാരിയായിരുന്നു കൃഷ്ണപിള്ള. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ സജീവമായ പങ്കാളിത്തവും സഖാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ജനജീവിതം ഗുണപരമായി മുന്നോട്ടുനയിക്കുന്നതിനും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും സാമ്രാജ്യത്വനയങ്ങള്‍ പ്രതിരോധിക്കുന്നതിനും പാര്‍ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സ. കൃഷ്ണപിള്ളയുടെ ഓര്‍മകള്‍ ആവേശം പകരും. കേരളത്തിലെ കമ്യൂണിസ്റ് പാര്‍ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായ സഖാവിന്റെ സ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
by
pinarayi vijayan
1 comment:
സഖാക്കളേ മുന്നോട്ട്

Post a Comment