Tuesday, August 19, 2008

ആണവക്കാരാറിന്ന് മുമ്പ് കമ്മീഷന്‍ ലാക്കാക്കി നാലു ലക്ഷം കോടിയുടെ ആണവറിയാക്ടര്‍ കച്ചവടത്തിന്ന് നീക്കം.

ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ആണവകരാര്‍ യാഥാര്‍ഥ്യമാകുന്നതിനുമുമ്പുതന്നെ കോടികളുടെ ആണവ ബിസിനസിന് കളമൊരുങ്ങുന്നു. ഇന്ത്യക്ക് ആണവ റിയാക്ടര്‍ നല്‍കുന്നതിന് നാല് ബഹുരാഷ്ട്ര കമ്പനികളെ ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍പിസിഐഎല്‍) തെരഞ്ഞെടുത്തു. സ്വകാര്യ കമ്പനികളുമായി ആണവവ്യാപാരം നടത്തണമെങ്കില്‍ ഇന്ത്യന്‍ ഊര്‍ജനിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെങ്കിലും അതിനുമുമ്പുതന്നെ കാര്യങ്ങള്‍ നീങ്ങിത്തുടങ്ങി. കരാര്‍ യാഥാര്‍ഥ്യമാകുന്ന പക്ഷം അടുത്ത അഞ്ചു വര്‍ഷത്തേക്ക് പതിനായിരം കോടി ഡോളറിന്റെ (ഉദ്ദേശം നാല് ലക്ഷം കോടി രൂപ) ബിസിനസ് നടക്കുമെന്നാണ് കണക്ക്. അമേരിക്കയിലെ ആണവഭീമനായ വെസ്റിങ്ഹൌസ് ഇലക്ട്രിക് കമ്പനി, അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കല്‍സും ജപ്പാനിലെ ഹിറ്റാച്ചിയും ചേര്‍ന്നുള്ള ജി ഇ-ഹിറ്റാച്ചി, ഫ്രഞ്ച് കമ്പനിയായ അറീവ, റഷ്യന്‍ സ്വകാര്യ ആണവോര്‍ജ ഏജന്‍സിയായ റോസ്റം എന്നിവയുടെ പേരാണ് ഷോര്‍ട്ട് ലിസ്റ് ചെയ്തത്. സീമെനും മറ്റും താല്‍പ്പര്യം കാട്ടിയിരുന്നെങ്കിലും പുറത്തായി. കരാര്‍ നിലവില്‍ വന്നാല്‍ ഈ കമ്പനികളില്‍നിന്നാണ് ഇന്ത്യ പ്രധാനമായും ആണവ റിയാക്ടറുകള്‍ വാങ്ങുക. ലോകത്തെമ്പാടും റിയാക്ടര്‍ ഉപയോഗം കുറഞ്ഞതിനെത്തുടര്‍ന്ന് ഈ കമ്പനികള്‍ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴാണ് ഇന്ത്യയില്‍നിന്ന് പതിനായിരക്കണക്കിന് കോടികളുടെ ബിസിനസ് ലഭിക്കുന്നത്. ഇതിനിടെ ആണവവ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ ഇന്ത്യയെ അനുവദിക്കുന്നതിന് പ്രത്യേക ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കാനായി ആണവ വിതരണ രാജ്യങ്ങളുടെ (എന്‍എസ്ജി) പ്രത്യേക യോഗം വ്യാഴാഴ്ച വിയന്നയില്‍ ആരംഭിക്കും. യോഗത്തില്‍ പങ്കെടുക്കാന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ വിയന്നയിലേക്കു പോയി. പ്രധാനമന്ത്രിയുടെ പദ്ധതിയനുസരിച്ച് 2020 ആകുമ്പോഴേക്ക് 40,000 മെഗാവാട്ട് വൈദ്യുതി ആണവമേഖലയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യം. നിലവില്‍ 17 റിയാക്ടറില്‍നിന്നായി 4120 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. കരാറിന്റെ ഭാഗമായി മൊത്തം 32 റിയാക്ടര്‍ വാങ്ങും. അവ തീരപ്രദേശത്തുള്ള നാലിടത്ത് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇറക്കുമതിചെയ്യുന്ന വലിയ ഉപകരണങ്ങളും മറ്റും ദൂരെ കൊണ്ടുപോകാന്‍ വിഷമമുള്ളതിനാലാണ് തീരപ്രദേശങ്ങളില്‍ സ്ഥാപിക്കുന്നത്. ഗുജറാത്ത,് ആന്ധ്രപ്രദേശ്, ഒറീസ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ തമിഴ്നാട്ടിലെ കൂടംകുളത്തേതുപോലെ ആണവപാര്‍ക്കുകളുണ്ടാക്കുകയാണ് ലക്ഷ്യം. ഓരോ സ്ഥലത്തും ആയിരം മെഗാവാട്ട് ശേഷിയുള്ള എട്ട് റിയാക്ടര്‍ വീതം സ്ഥാപിക്കും. ആദ്യ ഘട്ടത്തില്‍ രണ്ട് റിയാക്ടര്‍ വീതമാണ് സ്ഥാപിക്കുക. കോടികളുടെ ആണവവ്യാപാരത്തിന്റെ വിഹിതം നേടാന്‍ ഇന്ത്യന്‍ കമ്പനികളും മത്സരിക്കുന്നുണ്ട്. ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, ടാറ്റാ പവര്‍, മഹീന്ദ്ര-മഹീന്ദ്ര, ഗോദ്റേജ് ആന്‍ഡ് ബോയേഴ്സ് തുടങ്ങി പല കമ്പനിയും ഇതിനായി രംഗത്തുണ്ട്. കരാര്‍ നിലവില്‍ വന്നാല്‍ 400 ഇന്ത്യന്‍ കമ്പനിയെങ്കിലും ആണവ ബിസിനസില്‍ ഇടപെടുമെന്ന് 'ഫിക്കി' സെക്രട്ടറി ജനറല്‍ അമിത്മിത്ര പറയുന്നു. 20 ശതമാനം വിദേശ നിക്ഷേപവും ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതിരോധ വിദഗ്ധന്‍ ഉദയ്ഭാസ്കര്‍ പറഞ്ഞു. വിദേശത്ത് നിന്ന് ആണവറിയാക്ടര്‍ കൊണ്ടുവന്നാലും അവയില്‍ നിന്ന് വൈെദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ചുരുങ്ങിയത് എട്ടുവര്‍ഷമെടുക്കുമെന്നാണ് ഇന്ത്യന്‍ ആണവോര്‍ജ കമീഷന്റെ മുന്‍ ചെയര്‍മാന്‍ ഡോ. പി കെ അയ്യങ്കാര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടംകുളം ആണവനിലയം ഇതിനുദാഹരണം. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പതിനായിരക്കണക്കിന് കോടിരൂപയുടെ ബിസിനസും അവരുടെ ദല്ലാള്‍മാര്‍ക്ക് വന്‍ കമീഷനും കിട്ടുമെന്നതാണ് ആണവകരാറിന്റെ പെട്ടെന്നുള്ള പ്രയോജനം.

1 comment:

ജനശബ്ദം said...