Friday, August 29, 2008

ഭൂപരിഷ്കരണം ഇപ്പോഴത്തെ നടപടികള്‍ ഇ എം എസ് ഗവമെന്റിന്റെ തുടര്‍ച്ച: പിണറായി

പറവൂര്‍: കേരള വികസനത്തിന് അടിത്തറയിട്ട ഇഎംഎസ് ഗവമെന്റിന്റെ ഭൂപരിഷ്കരണ നടപടികളുടെ തുടര്‍ച്ചയാണ് മറ്റെല്ലാഇടതുപക്ഷ ഗവമെന്റുകളെയുംപോലെ ഇപ്പോഴത്തെ വി എസ് ഗവമെന്റും നടപ്പാക്കിവരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി അന്യാധീനപ്പെട്ട സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ഗവമെന്റ് തുടരുകയാണ്. ഒപ്പം നിലവിലുള്ള മിച്ചഭൂമിയും അര്‍ഹരായ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുകയെന്ന സമീപനവുമായാണ് ഗവമെന്റ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇഎംഎസ് സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇഎംഎസ് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ' ഇഎംഎസും കേരള രാഷ്ട്രീയവും' എന്ന വിഷയത്തെപ്പറ്റിയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇഎംഎസ് ഗവമെന്റ് മിച്ചഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിനുള്ള നടപടികളെടുത്തപ്പോഴും അതിനെ ശക്തിയായി എതിര്‍ക്കുന്ന ഒരു വിഭാഗമുണ്ടായിരുന്നു. ഇപ്പോഴും ചിലര്‍ ഭൂപരിഷ്കരണത്തിനെതിരെ രംഗത്തുവന്നിരിക്കയാണ്. ഇവര്‍ പാവപ്പെട്ടവരുടെ താല്‍പ്പര്യമല്ല സംരക്ഷിക്കുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി വി എസ് പറഞ്ഞതുപോലെ ഇക്കൂട്ടര്‍ റിയല്‍ എസ്റ്റേറ്റുകാരുടെ താല്‍പ്പര്യമാണ് ഉന്നയിക്കുന്നത്. ഭൂപരിഷ്കരണത്തെ തകര്‍ക്കുകയാണോ ഇവരുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പ്രസക്തമാണ്. ഉള്ള ഭൂമി പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യണമെന്നു തന്നെയാണ് എല്‍ഡിഎഫ് തീരുമാനം. അതുമായി ഗവമെന്റ് മുന്നോട്ടുപോകുകതന്നെ ചെയ്യും. ഗവമെന്റ് മുന്നോട്ടുവച്ച കാല്‍ പിറകോട്ടെടുക്കുന്ന പ്രശ്നമില്ല. ചില ഇടതുതീവ്രവാദികളും നേരത്തെ ഇടതുതീവ്രവാദത്തിലുണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകനുമൊക്കെ ചേര്‍ന്നു പ്രചരിപ്പിക്കുന്ന വിപ്ളവ വായാടിത്തംകൊണ്ട് ഗവമെന്റിനെ കളങ്കപ്പെടുത്താന്‍ കഴിയില്ല. എല്ലാവര്‍ക്കും വീടു നല്‍കാനുള്ള പദ്ധതിയും ഗവമെന്റ് തയ്യാറാക്കിയിരിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ് ഇത് നടപ്പാക്കുന്നത്. വെള്ളം, വെളിച്ചം, കക്കൂസ് എന്നിവ ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും വീടുകള്‍ നല്‍കുക. ഇത്തരം ശക്തമായ ഇടപെടലുകളും ഇഎംഎസ് ഗവന്റിെന്റെ തുടര്‍ച്ചയാണ്. ആധുനിക കേരളത്തിന് അടിത്തറയിട്ടത് ഇഎംഎസാണെന്ന് പിണറായി പറഞ്ഞു. വികസനത്തിന് രാഷ്ട്രീയത്തിനതീതമായി എല്ലാവരും യോജിക്കണമെന്ന സന്ദേശം ശക്തമായി ഉയര്‍ത്തിയതും ഇഎംഎസായിരുന്നു. എല്ലാത്തിനേയും എതിര്‍ക്കുകയാണ് ഒരു കൂട്ടരുടെ കടമയെന്നത് നാടിന്റെ താല്‍പ്പര്യത്തിന് യോജിച്ചതല്ല. കാര്‍ഷിക നിക്ഷേപ വര്‍ധനവ്, പൊതുമേഖലാ സംരക്ഷണം, അടിസ്ഥാന മേഖലയിലെ പുതിയ നിക്ഷേപസാധ്യത, വിദ്യാഭ്യാസ മേഖല പാവപ്പെട്ടവനു പ്രാപ്യമാക്കല്‍, സാമൂഹ്യസുരക്ഷാ പദ്ധതികള്‍ എന്നിവയിലെല്ലാം കേരളത്തെ പുതുക്കിപ്പണിത ഇഎംഎസിന്റെ കാഴ്ചപ്പാടിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് ഗവമെന്റും മുന്നോട്ടു പോകുന്നത്. ഇതു കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് വികസനകാര്യങ്ങളില്‍ രാഷ്ട്രീയത്തിനതീതമായി എല്ലാവരും ഒരുമിച്ചുനില്‍ക്കണം. ഈ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ഇഎംഎസിന്റെ ജന്മശതാബ്ദി ആഘോഷിക്കുമ്പോള്‍ നമുക്കു ചെയ്യാനുള്ളതെന്നും പിണറായി പറഞ്ഞു. ടൌഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി എസ് ശര്‍മ അധ്യക്ഷനായിരുന്നു. അഡ്വ.എന്‍ എ അലി സ്വാഗതവും ഡോ.കെ വി കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

1 comment:

ജനശബ്ദം said...