Sunday, August 10, 2008

അബുദാബി: മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തെക്കുറിച്ച് ഗൗരവമായ പഠനം അനിവാര്യ0

മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തെക്കുറിച്ച് ഗൗരവമായ പഠനം അനിവാര്യ0

മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തെക്കുറിച്ച് ഗൗരവമായ പഠനം അനിവാര്യമാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഗൗരിദാസന്‍നായര്‍ പറഞ്ഞു. അബുദാബിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ മോഡറേറ്ററായി സംസാരിക്കുകയായിരുന്നു ഗൗരിദാസന്‍ നായര്‍.'കേരളത്തിലെ എല്ലാ വളര്‍ച്ചയുടെയും പിന്നില്‍ വിദേശപ്പണമാണ് എന്ന വിചാരം പ്രവാസികള്‍ക്കുണ്ട്. ഇത് തിരുത്തപ്പെടണം. പുറത്തു നില്‍ക്കുന്ന മലയാളിക്ക് കേരളത്തെ പുച്ഛമാണ്. അകത്ത് നില്‍ക്കുന്ന മലയാളിക്ക് എല്ലാവരെയും സംശയവും. സംസ്‌കാരത്തില്‍ നിന്ന് പിന്നാക്കം നടക്കുന്നവനാണ് മലയാളി. സംസ്‌കാരവും ഭാഷയുമൊക്കെ മലയാളിക്ക് ആഭരണങ്ങള്‍ മാത്രം. ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ മലയാളി എന്നും പിന്നിലാണ്. ഈ മടിയാണ് അവനെ വിദേശങ്ങളിലേക്ക് പലായനം ചെയ്യിക്കുന്നത് - അദ്ദേഹം പറഞ്ഞു.''ഗള്‍ഫില്‍ വിജയിച്ചവരുടെ കഥകള്‍ മാത്രം എഴുതപ്പെട്ടാല്‍ പോര. പരാജയപ്പെട്ടവരുടെ കഥകളും ചരിത്രമാവണം. പൈതൃകത്തെക്കുറിച്ചും ഗൃഹാതുരതയെക്കുറിച്ചും വാചാലനാകുന്ന പ്രവാസി, കലാകാരന്മാരെന്നു പറഞ്ഞ് ആനയിക്കുന്നത് മിമിക്രിക്കാരെയാണ്. അവര്‍ക്ക് എത്ര കാശും കൊടുക്കും. മലയാളി സമൂഹം ദുഷ്‌കരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിനെന്ത് പോംവഴിയെന്ന് ഗള്‍ഫ് മലയാളിയും ചിന്തിക്കണം''. കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം കച്ചവട ശൃംഖലയുടെ ഭാഗമാണെന്ന് കൈരളി ടി.വി. മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.കേരളത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. പക്വതയില്ലാത്ത ഏറ്റവും ചപലമായ മാധ്യമ സംസ്‌കാരമാണ് കേരളത്തിലുള്ളത് - ബ്രിട്ടാസ് പറഞ്ഞു.കേരളീയര്‍ മാത്രമാണ് കേരളത്തെ ചീത്ത പറയുന്നതെന്ന് എം.ജി. രാധാകൃഷ്ണന്‍ (ഇന്ത്യാ ടുഡേ) അഭിപ്രായപ്പെട്ടു. ''കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല കാര്യങ്ങളിലും മെച്ചമാണ്. ഇന്ത്യയില്‍ ജനാധിപത്യം സജീവമായി നിലനില്‍ക്കുന്നതിന്റെ ക്രെഡിറ്റ് രാഷ്ട്രീയത്തിനും ജുഡീഷ്യറിക്കും പത്രങ്ങള്‍ക്കും അവകാശപ്പെട്ടതാണ് - രാധാകൃഷ്ണന്‍ പറഞ്ഞു.നാടു വിടുക എന്നതാണ് മലയാളിയുടെ സംസ്‌കാരമെന്ന് പത്രപ്രവര്‍ത്തകന്‍ പി.കിഷോര്‍ പറഞ്ഞു.വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങളായ നിധിപോള്‍, ജോര്‍ജ് ഇട്ടി എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അബുദാബി ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടന്ന സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി ഘടകം പ്രസിഡന്റ് ജോണി കുരുവിള സ്വാഗതം പറഞ്ഞു. ഗള്‍ഫ് മേഖലാ രക്ഷാധികാരി സെബാസ്റ്റ്യന്‍ മേനാച്ചേരി ആമുഖപ്രസംഗം നടത്തി. വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ മിസ് കേരള ശ്രീതുളസീമോഹന് വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വീകരണം നല്‍കി. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ''മലബാര്‍ റിഹാബിലിറ്റേഷന്‍ ഫോര്‍ ഹാന്റികാപ്ഡ്'' എന്ന സംഘടനയ്ക്കുള്ള ഒരു ലക്ഷം രൂപയുടെ സഹായധനം സ്ഥാപനത്തിന്റെ പ്രതിനിധി വി.ടി.വി. ദാമോദരന് ജോണി കുരുവിള കൈമാറി.ഐഡിയാ സ്റ്റാര്‍ സിംഗറിലെ കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു.

1 comment:

ജനശബ്ദം said...