മതമേലദ്ധ്യക്ഷന്മാര്‍ സ്വന്തം താല്‌പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു - ഡി.വൈ.എഫ്.ഐ
ഇടതുപക്ഷ വിരോധം വെച്ചുപുലര്‍ത്തുന്ന കേരളത്തിലെ ഒരുവിഭാഗം മതമേലദ്ധ്യക്ഷന്മാര്‍, ഒറീസയില്‍ പുരോഹിതന്മാരും കന്യാസ്‌ത്രീകളും ആക്രമിക്കപ്പെടുമ്പോള്‍ സ്വന്തം താല്‌പര്യം സംരക്ഷിക്കാന്‍ മാത്രം ശ്രമിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.
വര്‍ഗീയ ഫാസിസ്റ്റുകളെ അരമനയിലേക്ക് ആനയിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന ഇത്തരം മതമേലദ്ധ്യക്ഷന്മാര്‍, പുരോഗമന രാഷ്ട്രീയത്തിന്റെ സാന്നിധ്യം മൂലമാണ് കേരളത്തില്‍ ഗുജറാത്തും ഒറീസയും ആവര്‍ത്തിക്കാത്തതെന്ന് മനസ്സിലാക്കണമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.
തിങ്കളാഴ്‌ച സംസ്ഥാന വ്യാപകമായി സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ മനുഷ്യപക്ഷ ലേഖനം വായിക്കും. ഒറീസയിലെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് എം.ബി. രാജേഷും സെക്രട്ടറി ടി.വി. രാജേഷും പത്രപ്രസ്‌താവനയില്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
1 comment:

Post a Comment