സഭാനിലപാടുകളോട് എതിര്‍പ്പ്: കോളേജ് പ്രിന്‍സിപ്പലായ കന്യാസ്‌ത്രീ മഠാംഗത്വം ഉപേക്ഷിച്ചു
സീറോ മലബാര്‍സഭയുടെ നിലപാടുകളോടുള്ള എതിര്‍പ്പുമൂലം സി.എം.സി. സംന്യാസിനീസമൂഹാംഗവും കോളേജ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ഡോ. ജെസ്‌മി മഠാംഗത്വം ഉപേക്ഷിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ അറിയിച്ചതിനും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതിനും സഭാനേതൃത്വം, തന്നെ മാനസികമായി പീഡിപ്പിച്ചതായി പത്രസമ്മേളനത്തില്‍ സിസ്റ്റര്‍ ജെസ്‌മി ആരോപിച്ചു. സി.എം.സി.യില്‍ 26 വര്‍ഷമായി അംഗമായ, 51-കാരിയായ ജെസ്‌മി നാലുവര്‍ഷമായി തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പലാണ്. സെന്റ് മേരീസ്, വിമല കോളേജുകളില്‍ ദീര്‍ഘകാലം ഇംഗ്ലീഷ് അധ്യാപികയായിരുന്നു. വിമല കോളേജില്‍ വൈസ് പ്രിന്‍സിപ്പലുമായിരുന്നു. മദര്‍ ജനറല്‍ ആവശ്യപ്പെട്ടതുപ്രകാരം ഏതാനും മാസങ്ങളായി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് അവധിയിലായിരുന്നു. ശനിയാഴ്‌ചയാണ് സംന്യാസിനീസമൂഹാംഗത്വത്തോട് വിടപറഞ്ഞത്. സ്വാശ്രയ കോഴ്‌സുകള്‍ക്ക് കുട്ടികളില്‍നിന്ന് ഏറ്റവും കൂടുതല്‍ പണമീടാക്കുന്നതും പ്രകടനങ്ങള്‍ക്കും മറ്റുമായി വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുന്നതും ചോദ്യംചെയ്‌തപ്പോഴാണ് ആദ്യം എതിര്‍പ്പുണ്ടായതെന്ന് ജെസ്‌മി പറഞ്ഞു. താന്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനോടും എതിര്‍പ്പുണ്ടായി. എന്നാല്‍, ഇക്കാര്യങ്ങളൊന്നും പറയാതെ അവധിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു. മനോരോഗമുണ്ടെന്ന് പ്രചരിപ്പിക്കുകയും മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തു. ഇതോടെയാണ് രാജിവെയ്‌ക്കാന്‍ നിശ്ചയിച്ചതെന്നും ജെസ്‌മി പറഞ്ഞു. കോലഴിയില്‍ മദര്‍ ജനറലിനെ കാണാന്‍ ശ്രമിച്ചെങ്കിലും സമ്മതിക്കാത്തതിനാല്‍ മാലയൂരി അസിസ്റ്റന്റുമാരെ ഏല്‍പ്പിക്കുകയും രാജിക്കത്ത് കൊടുക്കുകയുമായിരുന്നു. കോളേജില്‍നിന്ന് വി.ആര്‍.എസ്സിന് അപേക്ഷിക്കും. പക്ഷേ, സംന്യസ്‌തജീവിതവും അധ്യാപികാവൃത്തിയും തുടരാനാണ് നിശ്ചയം.
1 comment:
സഭാനിലപാടുകളോട് എതിര്‍പ്പ്: കോളേജ് പ്രിന്‍സിപ്പലായ കന്യാസ്‌ത്രീ മഠാംഗത്വം ഉപേക്ഷിച്ചു
തൃശ്ശൂര്‍: സീറോ മലബാര്‍സഭയുടെ നിലപാടുകളോടുള്ള എതിര്‍പ്പുമൂലം സി.എം.സി. സംന്യാസിനീസമൂഹാംഗവും കോളേജ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ഡോ. ജെസ്‌മി മഠാംഗത്വം ഉപേക്ഷിച്ചു.
അഭിപ്രായവ്യത്യാസങ്ങള്‍ അറിയിച്ചതിനും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതിനും സഭാനേതൃത്വം, തന്നെ മാനസികമായി പീഡിപ്പിച്ചതായി പത്രസമ്മേളനത്തില്‍ സിസ്റ്റര്‍ ജെസ്‌മി ആരോപിച്ചു.
സി.എം.സി.യില്‍ 26 വര്‍ഷമായി അംഗമായ, 51-കാരിയായ ജെസ്‌മി നാലുവര്‍ഷമായി തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പലാണ്. സെന്റ് മേരീസ്, വിമല കോളേജുകളില്‍ ദീര്‍ഘകാലം ഇംഗ്ലീഷ് അധ്യാപികയായിരുന്നു. വിമല കോളേജില്‍ വൈസ് പ്രിന്‍സിപ്പലുമായിരുന്നു.
മദര്‍ ജനറല്‍ ആവശ്യപ്പെട്ടതുപ്രകാരം ഏതാനും മാസങ്ങളായി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് അവധിയിലായിരുന്നു. ശനിയാഴ്‌ചയാണ് സംന്യാസിനീസമൂഹാംഗത്വത്തോട് വിടപറഞ്ഞത്.
സ്വാശ്രയ കോഴ്‌സുകള്‍ക്ക് കുട്ടികളില്‍നിന്ന് ഏറ്റവും കൂടുതല്‍ പണമീടാക്കുന്നതും പ്രകടനങ്ങള്‍ക്കും മറ്റുമായി വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുന്നതും ചോദ്യംചെയ്‌തപ്പോഴാണ് ആദ്യം എതിര്‍പ്പുണ്ടായതെന്ന് ജെസ്‌മി പറഞ്ഞു. താന്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനോടും എതിര്‍പ്പുണ്ടായി. എന്നാല്‍, ഇക്കാര്യങ്ങളൊന്നും പറയാതെ അവധിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു. മനോരോഗമുണ്ടെന്ന് പ്രചരിപ്പിക്കുകയും മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തു. ഇതോടെയാണ് രാജിവെയ്‌ക്കാന്‍ നിശ്ചയിച്ചതെന്നും ജെസ്‌മി പറഞ്ഞു.
കോലഴിയില്‍ മദര്‍ ജനറലിനെ കാണാന്‍ ശ്രമിച്ചെങ്കിലും സമ്മതിക്കാത്തതിനാല്‍ മാലയൂരി അസിസ്റ്റന്റുമാരെ ഏല്‍പ്പിക്കുകയും രാജിക്കത്ത് കൊടുക്കുകയുമായിരുന്നു. കോളേജില്‍നിന്ന് വി.ആര്‍.എസ്സിന് അപേക്ഷിക്കും. പക്ഷേ, സംന്യസ്‌തജീവിതവും അധ്യാപികാവൃത്തിയും തുടരാനാണ് നിശ്ചയം.
Post a Comment