Thursday, August 28, 2008

ജോമോനെതിരെ അന്വേഷണത്തിന്‌ ഉത്തരവ്‌‍‍‍‍‍‍‍‍‍‍

ജോമോനെതിരെ അന്വേഷണത്തിന്‌ ഉത്തരവ്‌‍‍‍‍‍‍‍‍‍‍.

കൊച്ചി: അഭയകേസില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനെതിരെ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ഡി.ജി.പി പ്രത്യേക പോലീസ് സംഘ​െ​ത്ത രൂപീകരിക്കണം. സത്യസന്ധരും വിശ്വസ്തരുമായ ഉദ്യോഗസ്ഥരായിരിക്കണം സംഘത്തില്‍ ഉണ്ടാ​േ​വണ്ടത്. ഇതിനായി 22 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയും ഹൈക്കോടതി നല്‍കി. ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ ആറു മാസത്തിനുള്ളില്‍ യാതൊരുവിധ പൊതുതാല്‍പര്യ ഹറജിയും ഒരു കോടതിയിലും സമര്‍പ്പിക്കരുതെന്നും ജസ്റ്റീസ് ബി. രാംകുമാര്‍ ഉത്തരവിട്ടു.അതേസമയം നാര്‍കോ അനാലിസിസ് പരിശോധന റിപ്പോര്‍ട്ടില്‍ സംശയമുന്നയിച്ച്‌ ജോമോന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചെലവു സഹിതം തള്ളി. സി.ജെ.എം കോടതിയിലും ഹൈക്കോടതിയും സമര്‍പ്പിച്ചിട്ടുള്ള നാര്‍​േ​കാ അനാലിസിസ് സിഡികള്‍ താരതമ്യം ചെയ്യണമെന്നും ജോമോന്‍ ഹര്‍ജിയില്‍‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ​േ​കസില്‍ സി.ബി.ഐ ഡി.വൈ.എസ്.പി ആര്‍.കെ അഗര്‍വാളിനോട് കോടതി ഇന്നും വിശദീകരണം തേടി. നാര്‍​േ​കാ അനാലിസിസ് പരിശോധന സംബന്ധിച്ച് സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയ സിഡിയും ബംഗളൂരുവിലെ ലാബില്‍ നിന്നു ലഭിച്ച വിവരം തമ്മിലുള്ള ​ൈ​വരുദ്ധ്യം സംബന്ധിച്ച് വിശദീകരണമാണ് തേടിയിരിക്കുന്നത്. അതിനിടെ നാര്‍കോ പരിശോധന സംബന്ധിച്ച് ഫോറന്‍സിക് ലാബില്‍ നിന്നും മൂന്നാമതും റിപ്പോര്‍ട്ട് ​ൈ​ഹ‍ക്കോടതിയില്‍ ലഭിച്ചതായി സൂചനയുണ്ട്. മൂന്ന് സിഡികള്‍ സിബിഐക്ക് കൈമാറിയിരുന്നു. എന്നാല്‍ മൂന്നു സിഡികളിലെ വിവരങ്ങള്‍ ഒരു സിഡിയിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും ലാബ് ഡയറക്ടര്‍ മോഹന്‍ ഹൈക്കോടതിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. സി.ബി.ഐ റിപ്പോര്‍ട്ടിലെ വിവരങ്ങളുമായി സി.ബി.ഐ നല്‍കിയ സിഡിയില്‍ വ്യത്യാസമുള്ളതായി സൂചനയുണ്ട്.ഇതേ തുടര്‍ന്ന് ഡല്‍ഹിക്ക് പുറപ്പെട്ട സി.ബി.ഐ ഡി.​ൈ​വ.എസ്.പി അഗര്‍വാളിനോട് യാത്ര നിര്‍ത്തി ഉച്ചയോടെ ​േ​കാടതിയില്‍ ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടു.

3 comments:

ജനശബ്ദം said...

ജോമോനെതിരെ അന്വേഷണത്തിന്‌ ഉത്തരവ്‌‍‍‍‍‍‍‍‍‍‍

കൊച്ചി: അഭയകേസില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനെതിരെ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ഡി.ജി.പി പ്രത്യേക പോലീസ് സംഘ​െ​ത്ത രൂപീകരിക്കണം. സത്യസന്ധരും വിശ്വസ്തരുമായ ഉദ്യോഗസ്ഥരായിരിക്കണം സംഘത്തില്‍ ഉണ്ടാ​േ​വണ്ടത്. ഇതിനായി 22 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയും ഹൈക്കോടതി നല്‍കി. ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ ആറു മാസത്തിനുള്ളില്‍ യാതൊരുവിധ പൊതുതാല്‍പര്യ ഹറജിയും ഒരു കോടതിയിലും സമര്‍പ്പിക്കരുതെന്നും ജസ്റ്റീസ് ബി. രാംകുമാര്‍ ഉത്തരവിട്ടു.

അതേസമയം നാര്‍കോ അനാലിസിസ് പരിശോധന റിപ്പോര്‍ട്ടില്‍ സംശയമുന്നയിച്ച്‌ ജോമോന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചെലവു സഹിതം തള്ളി. സി.ജെ.എം കോടതിയിലും ഹൈക്കോടതിയും സമര്‍പ്പിച്ചിട്ടുള്ള നാര്‍​േ​കാ അനാലിസിസ് സിഡികള്‍ താരതമ്യം ചെയ്യണമെന്നും ജോമോന്‍ ഹര്‍ജിയില്‍‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ​േ​കസില്‍ സി.ബി.ഐ ഡി.വൈ.എസ്.പി ആര്‍.കെ അഗര്‍വാളിനോട് കോടതി ഇന്നും വിശദീകരണം തേടി. നാര്‍​േ​കാ അനാലിസിസ് പരിശോധന സംബന്ധിച്ച് സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയ സിഡിയും ബംഗളൂരുവിലെ ലാബില്‍ നിന്നു ലഭിച്ച വിവരം തമ്മിലുള്ള ​ൈ​വരുദ്ധ്യം സംബന്ധിച്ച് വിശദീകരണമാണ് തേടിയിരിക്കുന്നത്.

അതിനിടെ നാര്‍കോ പരിശോധന സംബന്ധിച്ച് ഫോറന്‍സിക് ലാബില്‍ നിന്നും മൂന്നാമതും റിപ്പോര്‍ട്ട് ​ൈ​ഹ‍ക്കോടതിയില്‍ ലഭിച്ചതായി സൂചനയുണ്ട്. മൂന്ന് സിഡികള്‍ സിബിഐക്ക് കൈമാറിയിരുന്നു. എന്നാല്‍ മൂന്നു സിഡികളിലെ വിവരങ്ങള്‍ ഒരു സിഡിയിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും ലാബ് ഡയറക്ടര്‍ മോഹന്‍ ഹൈക്കോടതിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. സി.ബി.ഐ റിപ്പോര്‍ട്ടിലെ വിവരങ്ങളുമായി സി.ബി.ഐ നല്‍കിയ സിഡിയില്‍ വ്യത്യാസമുള്ളതായി സൂചനയുണ്ട്.

ഇതേ തുടര്‍ന്ന് ഡല്‍ഹിക്ക് പുറപ്പെട്ട സി.ബി.ഐ ഡി.​ൈ​വ.എസ്.പി അഗര്‍വാളിനോട് യാത്ര നിര്‍ത്തി ഉച്ചയോടെ ​േ​കാടതിയില്‍ ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടു.

നന്ദു said...

ജോമോനെകുറിച്ച് മുൻപൊരിക്കൽ ബൂലോകത്തൊരു പോസ്റ്റിൽ ആരൊ ചില കാര്യങ്ങൾ പറഞ്ഞിരുന്നതായി ഓർക്കുന്നു.!. കൃത്യമായി ഇപ്പോൾ ഓർക്കുന്നില്ല.

ഈ കോടതികൾ ഇത്രെ നീണ്ട കാലയളവ് അന്വേഷണത്തിനു നൽകരുതെന്നാണ് എന്റെ അഭിപ്രായം. എന്തിനാ ആറു മാസം?

ഒരു “ദേശാഭിമാനി” said...

ഇവിടെ ക്ലിക്ക്‌ ചെയ്യുക.

ഒരു കേസന്വേഷിക്കാന്‍ 16 കൊല്ലം! എന്നിട്ടും ചങ്കരന്‍ ഈസ് ഓണ്‍ ദ സെയിം കോക്കനട്ട് ട്രീ വിത് എ ഡര്‍‌ട്ടി സ്മെല്‍!