അരിയിലും രാഷ്ട്രീയം കലര്‍ത്താന്‍ കോണ്‍ഗ്രസ്സ് ശ്രമം
കേരളത്തിന് ന്യായമായും ലഭിക്കേണ്ടതായ റേഷന്‍വിഹിതം നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍ യുഡിഎഫിനുവേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് വ്യക്തമായിരിക്കുന്നു. നെല്ലിന്റെ ഉല്‍പ്പാദനത്തില്‍ കമ്മിസംസ്ഥാനമായ കേരളം അരി സംഭരിച്ച് കേന്ദ്രപൂളിലേക്ക് നല്കണമെന്നാവശ്യപ്പെടുന്നത് സാമാന്യനീതിക്കോ യുക്തിക്കോ നിരക്കുന്നതല്ല. മുഖ്യമായും അരിഭക്ഷണം ആശ്രയിക്കുന്ന കേരളീയരുടെ ഭക്ഷ്യാവശ്യത്തിന്റെ മൂന്നിലൊന്നുപോലും അരി കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നില്ല. എല്‍ഡിഎഫും യുഡിഎഫും പല തവണ മാറിമാറി ഭരിച്ച കേരളത്തില്‍ ഏതെങ്കിലും ഒരു മുന്നണിയുടെ ഭരണകാലത്തെ പ്രത്യേകതയല്ലിത്. വിദേശനാണ്യം ഇന്ത്യക്ക് നേടിത്തരുന്ന നാണ്യവിള ഉല്‍പ്പാദിപ്പിക്കുന്നതിലാണ് കേരളത്തിലെ കര്‍ഷകര്‍ കൂടുതല്‍ താല്‍പ്പര്യം കാണിച്ചത്. അതുകൊണ്ടുതന്നെ ആദായകരമല്ലാത്ത നെല്ലുല്‍പ്പാദനത്തില്‍ കര്‍ഷകര്‍ക്ക് താല്‍പ്പര്യം കുറയാനിടയായി. ഈ പ്രവണതയില്‍ മാറ്റം വരുത്തി കേരളത്തിന്റെ നെല്ലുല്പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാനാണ് എല്‍ഡിഎഫ് ഭരണം ആത്മാര്‍ഥമായി ശ്രമിക്കുന്നത്. തരിശായി കിടക്കുന്ന ഭൂമിയാകെ കൃഷിചെയ്യുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാനുള്ള തീവ്രയത്നത്തിലാണ് സര്‍ക്കാര്‍ മുഴുകിയിരിക്കുന്നത്. എന്നാല്‍, ഇത് പെട്ടെന്ന് സാധിക്കുന്ന കാര്യമല്ല. മൂന്നോ നാലോ വര്‍ഷം സമയമെടുക്കും. എന്നാല്‍പ്പോലും നെല്ലിന്റെ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കേരളത്തിനു കഴിയുമെന്നു കരുതാനാവില്ല. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ റേഷന്‍വിഹിതം പൂര്‍ണമായി കേന്ദ്രത്തില്‍നിന്ന് അനുവദിച്ചു കിട്ടുന്നതിന് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടത്. നിര്‍ഭാഗ്യവശാല്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ പട്ടിണിക്കിടാന്‍ തയ്യാറാകുമ്പോള്‍ പട്ടിണിയില്‍നിന്ന് മുതലെടുത്ത് രാഷ്ട്രീയലാഭമുണ്ടാക്കാന്‍ കഴിയുമോ എന്നതിനാണ് കേരളത്തിലെ കോഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. കേരളത്തിന്റെ ഇത്തരം ആവശ്യങ്ങളോട് പുറംതിരിഞ്ഞതാണ് കോഗ്രസിന്റെ എന്നത്തെയും ചരിത്രം. കൊച്ചിയില്‍ കപ്പല്‍നിര്‍മാണശാല സ്ഥാപിക്കാന്‍ എ കെ ജിയുടെ നേതൃത്വത്തില്‍ സമരം നടത്തേണ്ടിവന്നത് മറക്കാവുന്നതല്ല. കേന്ദ്ര ഭരണത്തിലിരുന്നാലും ഇല്ലെങ്കിലും കോഗ്രസ് കേരളക്കാര്യം വരുമ്പോള്‍ ഉരുണ്ടുകളിക്കാറാണ് പതിവ്. കേരളത്തില്‍ പ്രതിമാസ ഉപയോഗം 1,83,000 മെട്രിക് ട അരിയാണ്. ഒരുവര്‍ഷം ഇവിടെ സംഭരിക്കുന്നത് 1,70,000 ട മാത്രവും. ഇപ്പോള്‍ ഒരു കിലോ നെല്ലിന് 10 രൂപ വില നല്‍കിയാണ് കേരളം സംഭരിക്കുന്നത്. ഇത് കേന്ദ്രം നല്കുന്നതിനേക്കാളും രണ്ടര രൂപയോളം കൂടുതലാണ്. ഇതില്‍നിന്നു പകുതി കേന്ദ്രപൂളിലേക്ക് നല്‍കണമെന്ന വാദത്തിന്റെ യുക്തി എന്താണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിക്ക് സാധിക്കുന്നില്ല. ഭക്ഷ്യകമ്മി സംസ്ഥാനമായ കേരളം കേന്ദ്രപൂളിലേക്ക് അരി നല്‍കാമെന്ന ഒരു ധാരണപത്രം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2005ല്‍ ഒപ്പുവച്ചിരുന്നു. ഇത് കേരളീയരോടുള്ള കടുത്ത അനീതിയാണെന്നു തിരിച്ചറിഞ്ഞ്, അതിലെ 14-ാം നിബന്ധനയനുസരിച്ച് കഴിഞ്ഞ ജൂണില്‍ കേരളം ധാരണപത്രം പുതുക്കാന്‍ തയ്യാറായില്ല. മന്ത്രിസഭ ചര്‍ച്ചചെയ്താണ് തീരുമാനമെടുത്തത്. ഇത് മറച്ചുവച്ചാണ് കേരളം കരാര്‍ ലംഘിച്ചു എന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞുനടക്കുന്നത്. കേരളത്തിലെ ഗോഡൌണുകളില്‍ നാലുലക്ഷം ട അരി കെട്ടിക്കിടക്കുന്നുണ്ട്. ഇത് വിതരണംചെയ്യാന്‍ കേന്ദ്ര അനുമതി വേണം. അനുമതി നല്കാന് കേന്ദ്രം തയ്യാറാകുന്നില്ല. കേരളം കേന്ദ്രത്തിന്റെ ഭാഗമാണെന്നതില്‍ കോഗ്രസ് നേതാക്കള്‍ തര്‍ക്കിക്കുമെന്ന് തോന്നുന്നില്ല. സ്റ്റാറ്റ്യൂട്ടറി റേഷന്‍സമ്പ്രദായം നടപ്പാക്കിയതുമുതല്‍ കേന്ദ്രം കേരളത്തിനാവശ്യമായ അരി തന്നുകൊള്ളാമെന്ന് വളരെക്കാലം മുമ്പുതന്നെ സമ്മതിച്ചതുമാണ്. ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ട നാള്‍മുതല്‍ കേരളത്തിലെ സിവില്‍ സപ്ളൈസ് കോര്പറേഷന് വഴിയും കസ്യൂമര്‍ ഫെഡ് വഴിയും അന്യസംസ്ഥാനങ്ങളില്‍ പോയി അരി വാങ്ങി കൊണ്ടുവന്നു കിലോയ്ക്ക് 14 രൂപ നിരക്കില്‍ വില്‍പ്പന നടത്തിയതാണ്. പശ്ചിമബംഗാളില്‍ പോയി അരി വാങ്ങി ലാഭവും നഷ്ടവുമില്ലാതെ ഒരു കിലോയ്ക്ക് 16 രൂപയ്ക്കു വില്‍പ്പന നടത്താനും കേരള സര്‍ക്കാര്‍ തയ്യാറായി. അപ്പോഴാണ് ബംഗാള്‍ അരി ഭക്ഷ്യയോഗ്യമല്ലെന്ന നട്ടാല്‍ മുളയ്ക്കാത്ത നുണ തട്ടിമൂളിക്കാന്‍ കേരളത്തിലെ കോഗ്രസ് നേതാക്കള്‍ തയ്യാറായത്. ഇപ്പോഴും കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിന്റെ ആഘാതം ലഘൂകരിക്കാന്‍ ബംഗാളടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് അരി കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്് കേരളീയരെ പട്ടിണിക്കിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം അത്യന്തം ക്രൂരവും മനുഷ്യത്വമില്ലാത്തതുമാണ്. കേന്ദ്രം നിശ്ചയിച്ചതിനേക്കാള്‍ കൂടിയ വിലയ്ക്കാണ് കേരളസര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നത്. ഇത് അരിയാക്കി മാവേലിസ്റ്റോറുകള്‍, ബാങ്ക്ചന്തകള്‍ തുടങ്ങിയവയിലൂടെ ന്യായവിലയ്ക്ക് ജനങ്ങള്‍ക്കുതന്നെ നല്കി. ഇത് കേന്ദ്രപൂളിലേക്കു നല്കി അവിടന്നുള്ള വിഹിതം കുറയ്ക്കാന്‍ ഇടവരരുതെന്നുതന്നെയാണ് സംസ്ഥാനത്തിന്റെ ഉറച്ച നിലപാട്. കേരളത്തിലുണ്ടാക്കുന്ന അരി ഇവിടെത്തന്നെ വില്ക്കുന്നതോടൊപ്പം കേന്ദ്രവിഹിതം കൂട്ടുകയാണ് വേണ്ടത്. ജനതാല്‍പ്പര്യം മാനിക്കുന്ന ഈ നിലപാടിനൊപ്പം നില്‍ക്കാതെ സംസ്ഥാനത്തെ ദ്രോഹിക്കുന്നതിന് കൂട്ടുനില്‍ക്കുകയാണ് യുഡിഎഫ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ ക്രൂരതക്കെതിരെ അതിശക്തമായ സമരം അനിവാര്യമാണെന്ന ചിന്ത ഉയര്‍ന്നുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ കേരളീയര്‍ ഒന്നാണെന്ന് പ്രഖ്യാപിക്കാന്‍ നമുക്ക് കഴിയണം. അരിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ മെനക്കെടുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തി പാഠം പഠിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്തിന് നിഷേധിച്ച എപിഎല്‍ അരിവിഹിതം ഉടന്‍ പുനഃസ്ഥാപിക്കണം.
Subscribe to:
Post Comments (Atom)
1 comment:

Post a Comment