പ്രവാസിക്ഷേമം സറ്ക്കാറിന്റെ കടമ
വി എസ് അച്യുതാനന്ദന്
നിങളുടെ അഭിപ്രായം രേഖപ്പെടുത്തുക
കേരളത്തിന്റെ സാമൂഹ്യ - സാമ്പത്തികവളര്‍ച്ചയില്‍ പ്രധാനപങ്ക് വഹിക്കുന്നവരാണ് പ്രവാസി മലയാളികള്‍. കുടുംബത്തിന്റെയും നാടിന്റെയും നിലനില്‍പ്പിനും പുരോഗതിക്കുംവേണ്ടി മറുനാട്ടില്‍ച്ചെന്ന് കഠിനാധ്വാനംചെയ്യുന്ന മലയാളികളുടെ എണ്ണം ദശലക്ഷക്കണക്കിനാണ്. പ്രവാസി മലയാളികളുടെ ക്ഷേമത്തിനുവേണ്ടി ഒരു പ്രത്യേകവകുപ്പും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു കമ്പനിയും സംസ്ഥാനത്ത് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, പ്രവാസിമലയാളികളുടെ ക്ഷേമത്തിനുവേണ്ടി ഇതിനകം അധികമൊന്നും മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. ആ അവസ്ഥ മാറ്റി നോര്‍ക്ക വകുപ്പിനെയും നോര്‍ക്ക റൂട്ട്സ് കമ്പനിയെയും കാര്യക്ഷമമാക്കുകയും വിവിധ ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യണമെന്നത് ഇടതുപക്ഷജനാധിപത്യമുന്നണി ഗവമെന്റിന്റെ പ്രഖ്യാപിതലക്ഷ്യമാണ്. നോര്‍ക്കാ റൂട്ട്സ് കമ്പനിയില്‍ സര്‍ക്കാരിന്റെ ഓഹരി മുന്‍ഗവമെന്റിന്റെ കാലത്ത് 26 ശതമാനമായി ലഘൂകരിച്ചതിന് മാറ്റംവരുത്തുകയും അമ്പത് ശതമാനത്തില്‍പ്പരം ഓഹരി സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കുകയും ചെയ്തത് ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിലേക്കുള്ള ഒരു ചവിട്ടുപടിയാണ്. ഗള്‍ഫിലും മറ്റ് വിദേശരാജ്യങ്ങളിലും ജോലിചെയ്യുന്ന മലയാളികളുടെ കൃത്യമായ സ്ഥിതിവിവരക്കണക്കുപോലും ഇതേവരെ തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രവാസി മലയാളി ക്ഷേമപദ്ധതികള്‍ ആരംഭിക്കുന്നതിന് പ്രാഥമികമായി ആവശ്യമുള്ളതാണ് ഡാറ്റാബേസ്. അതുപോലെ പ്രവാസിമലയാളികള്‍ക്ക് താന്‍ പ്രവാസിമലയാളിയാണെന്ന് തെളിയിക്കുന്നതിനുള്ള രേഖയും അനിവാര്യമാണ്. വോട്ടര്‍പട്ടികയിലും റേഷന്കാര്ഡിലും പേരില്ലാത്തവരാണ് മഹാഭൂരിപക്ഷം പ്രവാസി മലയാളികളും. ഈ പശ്ചാത്തലത്തിലാണ് പ്രവാസി മലയാളികള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് തയ്യാറാക്കാന്‍ സംസ്ഥാന ഗവമെന്റ് നിശ്ചയിച്ചത്. പ്രവാസി മലയാളികളുടെ രജിസ്ട്രേഷനും രജിസ്റര്‍ചെയ്യുന്ന മുറയ്ക്ക് ഐഡന്റിറ്റി കാര്‍ഡ് നല്‍കലുമാണ് പദ്ധതി. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞദിവസം മലപ്പുറംജില്ലയിലെ മങ്കടയില്‍ ഞാന്‍ നിര്‍വഹിക്കുകയുണ്ടായി. വൈകാതെ മറ്റ് ജില്ലകളിലും രജിസ്ട്രേഷനും ഐഡന്റിറ്റി കാര്‍ഡ് വിതരണവും നടക്കും. പ്രവാസി ഐഡന്റിറ്റി കാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ജില്ലയില്‍ നടത്തിയതിന് പ്രത്യേകമായ കാരണമുണ്ട്. വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളില്‍ പത്തൊമ്പത് ശതമാനത്തോളവും മലപ്പുറം സ്വദേശികളാണ്. - ഏതാണ്ട് മൂന്നര ലക്ഷത്തോളംപേര്‍. അടുത്തകാലത്തായി മലപ്പുറംകാരല്ല കണ്ണൂര്‍ ജില്ലക്കാരാണ് കൂടുതലായി ഗള്‍ഫിലേക്ക് ജോലിക്കു പോകുന്നത്. പത്തുകൊല്ലം മുമ്പ് ഗള്‍ഫ് മലയാളികളില്‍ ഇരുപത്തിമൂന്ന് ശതമാനം മലപ്പുറംകാരായിരുന്നപ്പോള്‍ കണ്ണൂര്‍ ജില്ലക്കാര്‍ ആറര ശതമാനമായിരുന്നു. ഇന്ന് മലപ്പുറത്തിന്റെ വിഹിതം പത്തൊമ്പത് ശതമാനമായപ്പോള്‍ കണ്ണൂരിന്റേത് പതിനാല് ശതമാനത്തോളമെത്തി. മലപ്പുറത്തിന് തൊട്ടടുത്ത്. എല്ലാ ജില്ലയില്‍നിന്നുമായി ഇരുപത് ലക്ഷത്തോളം മലയാളി യുവാക്കള്‍ വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നു. ഇന്ത്യയില്‍നിന്ന് വിദേശരാജ്യങ്ങളില്‍ പോയി ജോലിചെയ്യുന്നവരില്‍ 23 ശതമാനത്തോളവും മലയാളികളാണ്. ഇവരില്‍ 89 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണ്. പത്തുവര്‍ഷം മുമ്പ് 95 ശതമാനവും ഗള്‍ഫിലായിരുന്നു. അടുത്ത കാലത്തായി യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും തൊഴില്‍നേടി പോകുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഗള്‍ഫില്‍ ജോലിചെയ്യുന്ന മലയാളികളെക്കുറിച്ച് ഈയിടെ നടന്ന ഒരു സര്‍വേയില്‍ കണ്ടത് 25 നും 29 നും ഇടയില്‍ പ്രായമുള്ളവരാണ് മഹാഭൂരിപക്ഷവും എന്നാണ്. ശരാശരി പ്രായം 26 വയസ്സ്. ഇതിനര്‍ഥം നമ്മുടെ സംസ്ഥാനത്തെ ഏറ്റവും അധ്വാനശേഷിയുള്ള ചെറുപ്പക്കാരില്‍ വലിയൊരു ഭാഗം മറുനാടുകളില്‍ അധ്വാനിച്ചു ജീവിക്കുകയാണെന്നാണ്. വിവിധ തൊഴിലുകളില്‍ വൈദഗ്ധ്യമുള്ളവരാണ് പുറത്തുപോകുന്നത്. അത് നമ്മുടെ നാട്ടില്‍ പല ജോലികള്‍ക്കും രൂക്ഷമായ ആള്‍ക്ഷാമമുണ്ടാക്കുന്നുണ്ട്. രണ്ടു മൂന്ന് പതിറ്റാണ്ടിനിടയില്‍ കേരളത്തിലെ ജീവിതനിലവാരത്തില്‍ വമ്പിച്ച പുരോഗതിയുണ്ടായി. തൊഴിലില്ലായ്മയുടെ തോത് ഗണ്യമായി കുറഞ്ഞു. അടിസ്ഥാന സൌകര്യങ്ങള്‍ വികസിച്ചു. നമ്മുടെ ചെറുപ്പക്കാര്‍ കടുത്ത കഷ്ടപ്പാടുകള്‍ സഹിച്ച് മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കിയതിന്റെ ഫലം കൂടിയാണത്. ആണ്ടില്‍ ഇരുപത്തയ്യായിരത്തോളം കോടി രൂപ വിദേശമലയാളികള്‍ ഇങ്ങോട്ടയക്കുന്നുണ്ട്. വ്യാപാരമേഖലയിലും നിര്‍മാണമേഖലയിലും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യത്തിലുമെല്ലാമുള്ള വളര്‍ച്ചയ്ക്ക് ഇത് നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്. അതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളുടെയും മറ്റും ഇന്നത്തെ വികസനത്തില്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ചത് മലയാളികളുടെ അധ്വാനമാണെന്നും കാണേണ്ടതുണ്ട്. ഒരു പരിധിവരെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമുണ്ടാക്കുകയും സംസ്ഥാനത്തിന്റെ വികസനത്തിനായി ഏറ്റവും വലിയ സംഭാവന ചെയ്യുകയുംചെയ്യുന്ന പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കല്‍ സംസ്ഥാനത്തിന്റെ കര്‍ത്തവ്യമാണ്. അതിന്റെ ആദ്യനടപടികളിലൊന്നാണ് വിദേശമലയാളികളുടെ രജിസ്ട്രേഷനും ഐഡന്റിറ്റി കാര്‍ഡ് വിതരണവും എന്നാണ് സൂചിപ്പിച്ചത്. മൂന്നു വര്‍ഷത്തേക്കുള്ള കാര്‍ഡാണ് നല്‍കുന്നത്. ഇന്‍ഷുറന്‍സ് കവറേജ്കൂടി അടങ്ങിയതാണിത്. മുഴുവന്‍ വിദേശമലയാളികളെയും ഈ പദ്ധതിയില്‍ ചേര്‍ക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതാണ്. രജിസ്റര്‍ചെയ്ത് ഐഡന്റിറ്റി കാര്‍ഡ് വാങ്ങാന്‍ മുഴുവന്‍ വിദേശമലയാളികളും സന്നദ്ധമാകേണ്ടതുണ്ട്. പ്രവാസി മലയാളികളുടെ വിവിധ സംഘടനകള്‍ ഇക്കാര്യത്തില്‍ നേതൃപരമായ പങ്ക് വഹിക്കണം. പ്രവാസി കേരളീയര്‍ക്കായി സമഗ്രമായ ഒരു ക്ഷേമനിധി പദ്ധതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അത് പാസാക്കും. വിദേശരാജ്യങ്ങളിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ജോലിചെയ്ത് ജീവിക്കുന്ന മലയാളികള്‍ക്കായി സമഗ്രമായ ക്ഷേമനിധി നിയമമാണ് കൊണ്ടുവരുന്നത്. പെന്‍ഷനും കുടുംബ പെന്‍ഷനും ചികിത്സാസഹായവുമടക്കം വിപുലമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന തരത്തിലാണ് ബില്‍ തയ്യാറാക്കിയിട്ടുള്ളത്. പ്രവാസി മലയാളികളുടെ മലയാളമറിയാത്ത കുട്ടികളെ മലയാളവും കേരള സംസ്കാരവും പഠിപ്പിക്കാന്‍ മറുനാടന്‍ മലയാളി സംഘടനകളുടെ സഹായത്തോടെ ഒരു സ്കീം നടപ്പാക്കുന്നുണ്ട്. അതിനായി മലയാളംമിഷന്‍ അടുത്തുതന്നെ നിലവില്‍ വരും. പ്രവാസി കേരളീയരുടെ നിക്ഷേപം ശരിയായി തിരിച്ചുവിടുന്നതിനും വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അവ ശരിയായി ഉപയോഗപ്പെടുത്തുന്നതിനും പദ്ധതി തയ്യാറാക്കും. ജോലി മതിയാക്കി തിരിച്ചുവരുന്നവരുടെ പുനരധിവാസം, കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ - ചികിത്സാ സൌകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് ഒരു കമ്പനി രൂപീകരിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ മതിയായ യാത്രാരേഖകളില്ലാത്തതിനാലും ജോലി നഷ്ടപ്പെട്ടും സ്പോസര്‍മാരാല്‍ കബളിപ്പിക്കപ്പെട്ടുമെല്ലാം നിരവധിപേര്‍ കഷ്ടതയനുഭവിക്കുന്നുണ്ട്. ആ പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ നടപടി സ്വീകരിക്കണമെന്ന് നാം കേന്ദ്രപ്രവാസി മന്ത്രാലയത്തോട് നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. ഇതേത്തുടര്‍ന്ന് യുഎഇയിലെയും കോലാലംപൂരിലെയും വാഷിങ്ടണിലെയും ഇന്ത്യന്‍ എംബസിയില്‍ ഓരോ കമ്യൂണിറ്റി ഡെവലപ്മെന്റ് കൌസിലിനെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രവാസി കേരളീയര്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനുള്ള സാന്ത്വനം പദ്ധതി വിപുലപ്പെടുത്തുകയും ഉദാരമാക്കുകയും ചെയ്തിട്ടുണ്ട്. വിദേശത്ത് ജോലിക്കു പോകുന്നവര്‍ക്കായി നോര്‍ക്കാ റൂട്ട്സിന്റെ കീഴില്‍ ഹ്രസ്വകാല പരിശീലന കോഴ്സുകള്‍ ഇപ്പോള്‍ത്തന്നെ നടത്തുന്നുണ്ട്. എന്നാല്‍, ഇത് കുറേക്കൂടി ഫലപ്രദമാക്കേണ്ടതുണ്ട്. എല്ലാ ജില്ലയിലും ഇതിനുള്ള സംവിധാനമുണ്ടാക്കേണ്ടതുണ്ട്. നോര്‍ക്കാ റൂട്ട്സ് അതിനുള്ള പദ്ധതി നടപ്പാക്കുന്നതാണ്.
Subscribe to:
Post Comments (Atom)
1 comment:

Post a Comment