Sunday, August 14, 2011

ഇന്ത്യയുടെ തലസ്ഥാനം വീണ്ടും അഴിമതിവിരുദ്ധസമര ചൂടിലേക്ക്, വിറളി പിടിച്ച് കോണ്‍ഗ്രസ്സ് നെട്ടോട്ടം ഓടുന്നു.ഇന്ത്യയുടെ തലസ്ഥാനം വീണ്ടും അഴിമതിവിരുദ്ധസമര ചൂടിലേക്ക്, വിറളി പിടിച്ച് കോണ്‍ഗ്രസ്സ് നെട്ടോട്ടം ഓടുന്നു.ന്യൂഡല്‍ഹി: തലസ്ഥാനം വീണ്ടും അഴിമതിവിരുദ്ധസമര ചൂടിലേക്ക്. ലോക്പാല്‍ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാഹസാരെയുടെ അനിശ്ചിതകാല നിരാഹാരസമരം ചൊവ്വാഴ്ച തുടങ്ങും. ഹസാരക്കെതിരെ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും രംഗത്തുവന്നു. ഹസാരെ അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍ സമരംതന്നെ നീതികേടാണെന്ന് സര്‍ക്കാര്‍ വക്താക്കള്‍ കുറ്റപ്പെടുത്തി. സമരം നേരിടാന്‍ അടിയന്തരാവസ്ഥക്കാലത്തില്ലാത്ത നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി ഇതിന് മറുപടി പറയണമെന്നും അണ്ണാഹസാരെ ആവശ്യപ്പെട്ടു. അറസ്റ്റുചെയ്താലും സമരം നിര്‍ത്തില്ല. രാജ്യത്തെങ്ങും യുവാക്കള്‍ തങ്ങള്‍ക്കൊപ്പം സമരത്തില്‍ ചേരും. ഡല്‍ഹി പൊലീസിന്റെ നിബന്ധനകള്‍ അംഗീകരിക്കില്ലെന്നും ഹസാരെ സംഘം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടിന് സമരം തുടങ്ങണമെന്നും വ്യാഴാഴ്ച വൈകിട്ട് ആറിന് അവസാനിപ്പിക്കണമെന്നുമാണ് പൊലീസിന്റെ നിര്‍ദേശം. 4000ത്തിനും 5000ത്തിനും ഇടയ്ക്ക് ആളുകള്‍ മാത്രമേ ജെപി പാര്‍ക്കില്‍ സമരത്തിനെത്താവൂ. 50 വാഹനങ്ങളില്‍ കൂടുതല്‍ അവിടെയെത്താന്‍ പാടില്ല. എന്നാല്‍ , ഈ നിബന്ധനകള്‍ പൗരന്റെ അവകാശലംഘനമാണെന്നും തങ്ങള്‍ അനിശ്ചിതകാല നിരാഹാരസമരമാണ് തുടങ്ങാന്‍ പോകുന്നതെന്ന് ഹസാരെ സംഘത്തിലെ സ്വാമിഅഗ്നിവേശ്, ശാന്തിഭൂഷണ്‍ , അരവിന്ദ്കെജ്രിവാള്‍ , കിരണ്‍ബേദി എന്നിവര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നതിലും ഹസാരെ പ്രതിഷേധിച്ചു. ഇന്ത്യയില്‍ നടക്കുന്ന സമരത്തെക്കുറിച്ച് അമേരിക്ക ഉപദേശിക്കുന്നതും ഇടപെടുന്നതും തെറ്റാണ്. ഈ സ്ഥിതിയിലേക്ക് എത്തിച്ചത് മന്‍മോഹന്‍സിങ്ങിന്റെ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ അറിവോടെയല്ല ഡല്‍ഹി പൊലീസ് നിബന്ധനകള്‍ വച്ചതെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹസാരെയുടെ കത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മറുപടി നല്‍കി. അതേസമയം, സമരത്തിന് കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് തടയാനുള്ള എല്ലാ സന്നാഹവും ഡല്‍ഹി പൊലീസ് ഒരുക്കിക്കഴിഞ്ഞു. അവകാശം പോലെതന്നെ ഉത്തരവാദിത്തവും ഒരു പൗരനുണ്ടെന്ന് മന്ത്രി കപില്‍സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അണ്ണാഹസാരെയുടെ സമരം ഈ ഉത്തരവാദിത്തം നിറവേറ്റുന്നില്ല, അതുകൊണ്ട് നീതീകരണവുമില്ല. ലോക്പാല്‍ബില്ല് ഇപ്പോള്‍ സര്‍ക്കാരിന്റേതല്ല, പാര്‍ലമെന്റിന്റേതാണ്. അതു ചോദ്യംചെയ്യുന്നത് പാര്‍ലമെന്റിനെ ചോദ്യം ചെയ്യുന്നതിനുതുല്യമാണ്. ഇഷ്ടമുള്ളിടത്ത് സമരം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും സിബല്‍ പറഞ്ഞു. ഹസാരെ അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ്തിവാരി ആരോപിച്ചു. ജസ്റ്റിസ് സാവന്ത്കമീഷന്‍ ഹസാരെ അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും തിവാരി പറഞ്ഞു. ലോക്പാല്‍ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരണമെന്നും ബില്ലിന്റെ കരട് തയ്യാറാക്കുന്നതിന് ജനകീയ സമിതിക്ക് രൂപം നല്‍കണമെന്നും ആവശ്യപ്പെട്ട് ഏപ്രിലില്‍ ജന്ദര്‍മന്തറില്‍ ഹസാരെ നടത്തിയ നിരാഹാരസമരം വന്‍മാധ്യമശ്രദ്ധ നേടിയിരുന്നു. അന്ന് ഹസാരെ മുന്നോട്ടുവച്ച എല്ലാ നിബന്ധനകളും കേന്ദ്രസര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നു. കരടുണ്ടാക്കാന്‍ ലോക്പാല്‍സമിതി രൂപീകരിച്ചു. എന്നാല്‍ , ബില്ലിന്റെ കരട് രൂപീകരണവേളയില്‍ സര്‍ക്കാര്‍ ഹസാരെ സംഘത്തെ തള്ളി സ്വന്തം ബില്ല് തയ്യാറാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു. ഹസാരെയുടെ പിന്നാലെ മെയ് മാസത്തില്‍ സമരം തുടങ്ങിയ രാംദേവിനെ സര്‍ക്കാര്‍ തന്ത്രപരമായി കീഴടക്കിയിരുന്നു. സ്വാതന്ത്ര്യദിനപരിപാടികളുടെ സുരക്ഷയെന്ന പേരില്‍ തലസ്ഥാനത്ത് പൊലീസ് ഒരുക്കിയ സുരക്ഷാസംവിധാനങ്ങള്‍ അണ്ണാഹസാരെയുടെ സമരത്തെ നേരിടുന്നതിനു കൂടിയാണ്

1 comment:

ജനശബ്ദം said...

ഇന്ത്യയുടെ തലസ്ഥാനം വീണ്ടും അഴിമതിവിരുദ്ധസമര ചൂടിലേക്ക്, വിറളി പിടിച്ച് കോണ്‍ഗ്രസ്സ് നെട്ടോട്ടം ഓടുന്നു.

ന്യൂഡല്‍ഹി: തലസ്ഥാനം വീണ്ടും അഴിമതിവിരുദ്ധസമര ചൂടിലേക്ക്. ലോക്പാല്‍ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാഹസാരെയുടെ അനിശ്ചിതകാല നിരാഹാരസമരം ചൊവ്വാഴ്ച തുടങ്ങും. ഹസാരക്കെതിരെ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും രംഗത്തുവന്നു. ഹസാരെ അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍ സമരംതന്നെ നീതികേടാണെന്ന് സര്‍ക്കാര്‍ വക്താക്കള്‍ കുറ്റപ്പെടുത്തി. സമരം നേരിടാന്‍ അടിയന്തരാവസ്ഥക്കാലത്തില്ലാത്ത നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി ഇതിന് മറുപടി പറയണമെന്നും അണ്ണാഹസാരെ ആവശ്യപ്പെട്ടു. അറസ്റ്റുചെയ്താലും സമരം നിര്‍ത്തില്ല. രാജ്യത്തെങ്ങും യുവാക്കള്‍ തങ്ങള്‍ക്കൊപ്പം സമരത്തില്‍ ചേരും. ഡല്‍ഹി പൊലീസിന്റെ നിബന്ധനകള്‍ അംഗീകരിക്കില്ലെന്നും ഹസാരെ സംഘം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടിന് സമരം തുടങ്ങണമെന്നും വ്യാഴാഴ്ച വൈകിട്ട് ആറിന് അവസാനിപ്പിക്കണമെന്നുമാണ് പൊലീസിന്റെ നിര്‍ദേശം. 4000ത്തിനും 5000ത്തിനും ഇടയ്ക്ക് ആളുകള്‍ മാത്രമേ ജെപി പാര്‍ക്കില്‍ സമരത്തിനെത്താവൂ. 50 വാഹനങ്ങളില്‍ കൂടുതല്‍ അവിടെയെത്താന്‍ പാടില്ല. എന്നാല്‍ , ഈ നിബന്ധനകള്‍ പൗരന്റെ അവകാശലംഘനമാണെന്നും തങ്ങള്‍ അനിശ്ചിതകാല നിരാഹാരസമരമാണ് തുടങ്ങാന്‍ പോകുന്നതെന്ന് ഹസാരെ സംഘത്തിലെ സ്വാമിഅഗ്നിവേശ്, ശാന്തിഭൂഷണ്‍ , അരവിന്ദ്കെജ്രിവാള്‍ , കിരണ്‍ബേദി എന്നിവര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നതിലും ഹസാരെ പ്രതിഷേധിച്ചു. ഇന്ത്യയില്‍ നടക്കുന്ന സമരത്തെക്കുറിച്ച് അമേരിക്ക ഉപദേശിക്കുന്നതും ഇടപെടുന്നതും തെറ്റാണ്. ഈ സ്ഥിതിയിലേക്ക് എത്തിച്ചത് മന്‍മോഹന്‍സിങ്ങിന്റെ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ അറിവോടെയല്ല ഡല്‍ഹി പൊലീസ് നിബന്ധനകള്‍ വച്ചതെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹസാരെയുടെ കത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മറുപടി നല്‍കി. അതേസമയം, സമരത്തിന് കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് തടയാനുള്ള എല്ലാ സന്നാഹവും ഡല്‍ഹി പൊലീസ് ഒരുക്കിക്കഴിഞ്ഞു. അവകാശം പോലെതന്നെ ഉത്തരവാദിത്തവും ഒരു പൗരനുണ്ടെന്ന് മന്ത്രി കപില്‍സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അണ്ണാഹസാരെയുടെ സമരം ഈ ഉത്തരവാദിത്തം നിറവേറ്റുന്നില്ല, അതുകൊണ്ട് നീതീകരണവുമില്ല. ലോക്പാല്‍ബില്ല് ഇപ്പോള്‍ സര്‍ക്കാരിന്റേതല്ല, പാര്‍ലമെന്റിന്റേതാണ്. അതു ചോദ്യംചെയ്യുന്നത് പാര്‍ലമെന്റിനെ ചോദ്യം ചെയ്യുന്നതിനുതുല്യമാണ്. ഇഷ്ടമുള്ളിടത്ത് സമരം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും സിബല്‍ പറഞ്ഞു. ഹസാരെ അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ്തിവാരി ആരോപിച്ചു. ജസ്റ്റിസ് സാവന്ത്കമീഷന്‍ ഹസാരെ അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും തിവാരി പറഞ്ഞു. ലോക്പാല്‍ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരണമെന്നും ബില്ലിന്റെ കരട് തയ്യാറാക്കുന്നതിന് ജനകീയ സമിതിക്ക് രൂപം നല്‍കണമെന്നും ആവശ്യപ്പെട്ട് ഏപ്രിലില്‍ ജന്ദര്‍മന്തറില്‍ ഹസാരെ നടത്തിയ നിരാഹാരസമരം വന്‍മാധ്യമശ്രദ്ധ നേടിയിരുന്നു. അന്ന് ഹസാരെ മുന്നോട്ടുവച്ച എല്ലാ നിബന്ധനകളും കേന്ദ്രസര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നു. കരടുണ്ടാക്കാന്‍ ലോക്പാല്‍സമിതി രൂപീകരിച്ചു. എന്നാല്‍ , ബില്ലിന്റെ കരട് രൂപീകരണവേളയില്‍ സര്‍ക്കാര്‍ ഹസാരെ സംഘത്തെ തള്ളി സ്വന്തം ബില്ല് തയ്യാറാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു. ഹസാരെയുടെ പിന്നാലെ മെയ് മാസത്തില്‍ സമരം തുടങ്ങിയ രാംദേവിനെ സര്‍ക്കാര്‍ തന്ത്രപരമായി കീഴടക്കിയിരുന്നു. സ്വാതന്ത്ര്യദിനപരിപാടികളുടെ സുരക്ഷയെന്ന പേരില്‍ തലസ്ഥാനത്ത് പൊലീസ് ഒരുക്കിയ സുരക്ഷാസംവിധാനങ്ങള്‍ അണ്ണാഹസാരെയുടെ സമരത്തെ നേരിടുന്നതിനു കൂടിയാണ്