Thursday, August 18, 2011

‍സഖാവ് പി കൃഷ്ണപിള്ളയുടെ ഉജ്വലമായ സ്മരണ വിപ്ലവകാരികള്‍ക്ക് എന്നും ആവേശം
‍സഖാവ് പി കൃഷ്ണപിള്ളയുടെ ഉജ്വലമായ സ്മരണ വിപ്ലവകാരികള്‍ക്ക് എന്നും ആവേശം

‍സഖാവ് പി കൃഷ്ണപിള്ളയുടെ ഉജ്വലമായ സ്മരണ കേരളമാകെ ഇന്ന് പുതുക്കുകയാണ്. 1948 ആഗസ്ത് 19നാണ് നാല്‍പത്തിരണ്ടാം വയസ്സില്‍ സഖാവ് സര്‍പ്പദംശനമേറ്റ് അന്തരിച്ചത്. പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന് അടിത്തറയിട്ട നേതാക്കളില്‍ സ. കൃഷ്ണപിള്ളയുടെ പങ്ക് പ്രധാനപ്പെട്ടതാണ്. ദേശീയ പ്രസ്ഥാനത്തിലൂടെയുള്ള ഉശിരാര്‍ന്ന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി കമ്യൂണിസ്റുകാരനായി മാറുകയും കമ്യൂണിസ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ നേതൃനിരയില്‍നിന്ന് പ്രവര്‍ത്തിക്കുകയുംചെയ്ത സഖാവ് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓടിയെത്തി സംഘാടനത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കി. ഒളിവിലും തെളിവിലുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിപ്ളവകാരികള്‍ക്ക് അനുകരണീയ മാതൃകയാണ്. 1937ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ് പാര്‍ടി യൂണിറ്റിന്റെ സെക്രട്ടറി സഖാവായിരുന്നു. ആ ജീവിതം അന്യൂനമായ സംഘടനാശേഷിയും ഉറച്ച കമ്യൂണിസ്റ് ബോധവും സന്നദ്ധതയും മനുഷ്യസ്നേഹവും ധീരതയും സമ്മേളിച്ചതായിരുന്നു. ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കത്ത് 1906ലാണ് ജനനം. ദാരിദ്യ്രംമൂലം അഞ്ചാംക്ളാസില്‍ പഠനം അവസാനിപ്പിച്ചു. പതിനാറാംവയസ്സില്‍ ആലപ്പുഴയില്‍ കയര്‍ തൊഴിലാളിയായി. തുടര്‍ന്ന് നാട്ടിലും മറ്റുപല സ്ഥലങ്ങളിലുമായി വിവിധ ജോലികള്‍ ചെയ്തു; ഇംഗ്ളീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യംചെയ്യാന്‍ പഠിച്ചു. 1929ല്‍ ദക്ഷിണഭാരത ഹിന്ദിപ്രചാര്‍സഭയുടെ പൂര്‍ണസമയ പ്രവര്‍ത്തകനായി. ദേശീയ പ്രസ്ഥാനത്തിലേക്കാകര്‍ഷിക്കപ്പെട്ട കൃഷ്ണപിള്ള 1930ല്‍ കോഴിക്കോട്ടെ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തു. ഭീകരമര്‍ദനത്തിനിരയായശേഷം തുറുങ്കിലടയ്ക്കപ്പെട്ടു. ബംഗാളിലെയും പഞ്ചാബിലെയും വിപ്ളവകാരികളൊത്തുള്ള ജയില്‍വാസം കൃഷ്ണപിള്ളയിലെ വിപ്ളവാവേശം ഉണര്‍ത്തി. ജയില്‍മോചിതനായശേഷം 1931ലെ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു. '34ല്‍ കോഗ്രസില്‍ രൂപംകൊണ്ട കോഗ്രസ് സോഷ്യലിസ്റ് പാര്‍ടിയുടെ സെക്രട്ടറി കൃഷ്ണപിള്ളയായിരുന്നു. വര്‍ഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ് ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടമില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി-നെയ്ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി. '36ല്‍ ചിറക്കല്‍ രാജാവിന്റെ കൊട്ടാരത്തിലേക്ക് മാര്‍ച്ച്ചെയ്ത കൃഷിക്കാരുടെ നിവേദനജാഥ നയിച്ചത് കൃഷ്ണപിള്ളയാണ്. പിണറായി-പാറപ്രം രഹസ്യ സമ്മേളനത്തില്‍ പങ്കെടുക്കുകയും ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറിയാവുകയുംചെയ്തു. '40 സെപ്തംബര്‍ 15ന് ഒളിവിലിരുന്നാണ് മലബാറിലെ മര്‍ദന പ്രതിഷേധദിനത്തിന് നേതൃത്വം നല്‍കിയത്. '40 അവസാനം അറസ്റ് ചെയ്ത് ശുചീന്ദ്രം ജയിലില്‍ അടച്ചു. '42 മാര്‍ച്ചിലാണ് വിട്ടത്. പിന്നീട് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ് പാര്‍ടി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. '46 മുതല്‍ വീണ്ടും ഒളിവു ജീവിതമാരംഭിച്ചു. '46 ആഗസ്തില്‍ പ്രവര്‍ത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും വയലാര്‍ സമരത്തിന് നേതൃത്വം നല്‍കുകയുംചെയ്തു. പാര്‍ടി രഹസ്യപ്രവര്‍ത്തനത്തിലേക്ക് ആഴ്ന്നിറങ്ങിയ ഘട്ടത്തില്‍ കൃഷ്ണപിള്ളയുടെ നേതൃത്വം അതുല്യവും ഐതിഹാസികവുമായിരുന്നു. മുഹമ്മയ്ക്കടുത്ത് ഒരു തൊഴിലാളിയുടെ വീട്ടില്‍ ഒളിവിലിരിക്കുമ്പോഴാണ് സഖാവ് പാമ്പുകടിയേറ്റ് മരണമടഞ്ഞത്. കേരളത്തില്‍ കൃഷ്ണപിള്ള അറിയാത്ത ഗ്രാമങ്ങളോ പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പേരിന്റെ പര്യായമായി 'സഖാവ്' മാറി. പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനും കഴിവനുസരിച്ച് ചുമതല ഏല്‍പ്പിക്കുന്നതിനുമുള്ള സഖാവിന്റെ സംഘടനാ വൈഭവത്തിലൂടെയാണ് പാര്‍ടിയുടെ ആദ്യകാലപ്രവര്‍ത്തകരില്‍ പലരും നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴിലും കോഗ്രസ് ഭരണത്തിന്‍ കീഴിലും കടുത്ത എതിര്‍പ്പുകളെയും ആക്രമണങ്ങളെയും പാര്‍ടിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. കമ്യൂണിസ്റുകാരെ പരസ്യമായി തല്ലിക്കൊന്നാല്‍പോലും ഗുണ്ടകള്‍ക്ക് സംരക്ഷണം കൊടുക്കുന്ന കാലമായിരുന്നു അത്. പാര്‍ടിപ്രവര്‍ത്തകരെ ഗുണ്ടകളും പൊലീസും വേട്ടയാടിയപ്പോള്‍ അത്തരം പ്രദേശങ്ങളില്‍ ഓടിയെത്താനും സഖാക്കള്‍ക്ക് കരുത്തും ഊര്‍ജസ്വലതയും പകരാനുമുള്ള സഖാവ് കൃഷ്ണപിള്ളയുടെ നേതൃശേഷി കിടയറ്റതായിരുന്നു. സര്‍പ്പദംശനമേറ്റ് പ്രജ്ഞ അസ്തമിക്കുന്ന നിമിഷത്തിലും ആ വിപ്ളവകാരി നല്‍കിയ സന്ദേശം 'സഖാക്കളെ മുന്നോട്ട'് എന്നായിരുന്നു. സഖാവിന്റെ ജീവിതവും പൊതുപ്രവര്‍ത്തനശൈലിയും നേതൃഗുണവും മാനവികതയും സര്‍വോപരി കമ്യൂണിസ്റ് നൈതികതയും എല്ലാ തലമുറകള്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള വിശാലമായ പാഠപുസ്തകമാണ്. തനിക്കുചുറ്റുമുള്ള ലോകത്തെയും ജനങ്ങളെയും നോക്കിക്കാണുന്നതിലും വിലയിരുത്തുന്നതിലും കമ്യൂണിസ്റുകാരന് ചേര്‍ന്നവിധമുള്ള കണിശതയും അവധാനതയും സഖാവ് എന്നും പുലര്‍ത്തി. സാര്‍വദേശീയവും ദേശീയവും പ്രാദേശികവുമായ പ്രശ്നങ്ങളെ എത്രമാത്രം പക്വതയോടെയും പ്രത്യയശാസ്ത്രബോധ്യത്തിന്റെ വെളിച്ചത്തിലുമാണ് സഖാവ് സമീപിച്ചിരുന്നത്. കമ്യൂണിസ്റുകാര്‍ക്ക് ലോകവീക്ഷണം പാകപ്പെടുത്തിയെടുക്കാനും രാഷ്ട്രീയവിദ്യാഭ്യാസം നേടാനും സധൈര്യം പിന്തുടരാവുന്ന മാതൃകയായി സഖാവിനെ എക്കാലത്തും ചൂണ്ടിക്കാട്ടാനാകുന്നത് ആ ജീവിതത്തിന്റെ വ്യത്യസ്തതകൊണ്ടുതന്നെയാണ്. പാര്‍ടിക്കുവേണ്ടിയാണ് സഖാവ് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ജീവിച്ചതും. സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ നെടുനായകത്വം വഹിച്ച സഖാവിന്റെ സ്മരണപുതുക്കുന്ന ഈ വേളയില്‍ സഖാവ് നയിച്ച അതേ തീവ്രതയോടെ പോരാട്ടം തുടരുകയാണ് ഇന്ത്യന്‍ തൊഴിലാളി വര്‍ഗം. ‍സഖാവ് പി കൃഷ്ണപിള്ളയുടെ ഉജ്വലമായ സ്മരണക്കു മുന്നില്‍ വിപ്ലവാഭിവാദ്യങള്‍ അര്‍പ്പിക്കുന്നു

1 comment:

ജനശബ്ദം said...

‍സഖാവ് പി കൃഷ്ണപിള്ളയുടെ ഉജ്വലമായ സ്മരണ വിപ്ലവകാരികള്‍ക്ക് എന്നും ആവേശം


‍സഖാവ് പി കൃഷ്ണപിള്ളയുടെ ഉജ്വലമായ സ്മരണ കേരളമാകെ ഇന്ന് പുതുക്കുകയാണ്. 1948 ആഗസ്ത് 19നാണ് നാല്‍പത്തിരണ്ടാം വയസ്സില്‍ സഖാവ് സര്‍പ്പദംശനമേറ്റ് അന്തരിച്ചത്. പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന് അടിത്തറയിട്ട നേതാക്കളില്‍ സ. കൃഷ്ണപിള്ളയുടെ പങ്ക് പ്രധാനപ്പെട്ടതാണ്. ദേശീയ പ്രസ്ഥാനത്തിലൂടെയുള്ള ഉശിരാര്‍ന്ന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി കമ്യൂണിസ്റുകാരനായി മാറുകയും കമ്യൂണിസ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ നേതൃനിരയില്‍നിന്ന് പ്രവര്‍ത്തിക്കുകയുംചെയ്ത സഖാവ് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓടിയെത്തി സംഘാടനത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കി. ഒളിവിലും തെളിവിലുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിപ്ളവകാരികള്‍ക്ക് അനുകരണീയ മാതൃകയാണ്. 1937ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ് പാര്‍ടി യൂണിറ്റിന്റെ സെക്രട്ടറി സഖാവായിരുന്നു. ആ ജീവിതം അന്യൂനമായ സംഘടനാശേഷിയും ഉറച്ച കമ്യൂണിസ്റ് ബോധവും സന്നദ്ധതയും മനുഷ്യസ്നേഹവും ധീരതയും സമ്മേളിച്ചതായിരുന്നു. ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കത്ത് 1906ലാണ് ജനനം. ദാരിദ്യ്രംമൂലം അഞ്ചാംക്ളാസില്‍ പഠനം അവസാനിപ്പിച്ചു. പതിനാറാംവയസ്സില്‍ ആലപ്പുഴയില്‍ കയര്‍ തൊഴിലാളിയായി. തുടര്‍ന്ന് നാട്ടിലും മറ്റുപല സ്ഥലങ്ങളിലുമായി വിവിധ ജോലികള്‍ ചെയ്തു; ഇംഗ്ളീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യംചെയ്യാന്‍ പഠിച്ചു. 1929ല്‍ ദക്ഷിണഭാരത ഹിന്ദിപ്രചാര്‍സഭയുടെ പൂര്‍ണസമയ പ്രവര്‍ത്തകനായി. ദേശീയ പ്രസ്ഥാനത്തിലേക്കാകര്‍ഷിക്കപ്പെട്ട കൃഷ്ണപിള്ള 1930ല്‍ കോഴിക്കോട്ടെ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തു. ഭീകരമര്‍ദനത്തിനിരയായശേഷം തുറുങ്കിലടയ്ക്കപ്പെട്ടു.