Sunday, August 28, 2011

അരാഷ്ട്രീയവാദം വളര്‍ത്താനുള്ള നീക്കം അപകടകരം: പിണറായിഅരാഷ്ട്രീയവാദം വളര്‍ത്താനുള്ള നീക്കം അപകടകരം: പിണറായി ...അങ്കമാലി/ഹരിപ്പാട്: രാഷ്ട്രീയം കൊള്ളരുതാത്തതാണെന്ന് പ്രചാരിപ്പിച്ച് അരാഷ്ട്രീയത വളര്‍ത്താനുള്ള നീക്കം രാജ്യത്തിെന്‍റ ഭാവി അപകടപ്പെടുത്തുമെന്ന് സിപിഐ എം സംസ്ഥാന ക്രെട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുന്‍ നിയമസഭാ സ്പീക്കറും സിപിഐ എം നേതാവുമായിരുന്ന എ പി കുര്യെന്‍റ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സിഎസ്എ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് അങ്കമാലിയിലും കുവൈത്ത് മലയാളികളുടെ സാംസ്കാരിക സംഘടനയായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്റെ (കല) വി സാംബശിവന്‍ സ്മാരക പുരസ്കാര വിതരണം ചെയ്ത് ഹരിപ്പാട്ടും സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വഹിച്ച പങ്ക് ചെറുതല്ല. ശ്രീനാരായണെന്‍റ നേതൃത്വത്തില്‍ നടന്ന നവോത്ഥാനത്തിെന്‍റ തുടര്‍ച്ച വിവിധ രാഷ്ട്രീയ കക്ഷികളാണ് ഏറ്റെടുത്തത്. വ്യത്യസ്തമായ പങ്ക് ഓരോരുത്തരും വഹിച്ചു. അതാണ് മറ്റ് പ്രദേശങ്ങളിലെല്ലാം കാണുന്ന പ്രശ്നങ്ങള്‍ ഏശാത്ത നാടായി കേരളത്തെ മാറ്റിയത്. അതാകെ നിഷേധിച്ചാണ് അരാഷ്ട്രീയതയും ജാതി ബോധവും മതവൈരവും വളര്‍ത്താനുള്ള ശ്രമം ഒരു ഭാഗത്ത് നടക്കുന്നത്. മതനിരപേക്ഷതയും സൗഹാര്‍ദ്ദവും നിലനില്‍ക്കുന്ന സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ജാതീയമായ ചേരിതിരിവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മറ്റ് സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികളുമായി ഇടപെടുന്നത് വിലക്കുന്ന നടപടികള്‍ പോലും ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലുണ്ടായി. സമൂഹം കൂട്ടായ്മയിലൂടെയാണ് വളര്‍ന്നത്. ആ കൂട്ടായ്മ തകര്‍ക്കലാണ് ഇവരുടെ ലക്ഷ്യം. രാഷ്ട്രീയത്തില്‍ ഒന്നോരണ്ടോ മോശക്കാര്‍ ഉണ്ടാകാം. അവരെ ചൂണ്ടി കാണിച്ച് എല്ലാവരും അത്തരാക്കാരാണെന്നും രാഷ്ട്രീയം മോശമാണെന്നും വരുത്തിരരീര്‍ക്കാനാണ് ശ്രമിക്കുന്നത്. സമൂഹത്തിനും നാടിെന്‍റ ഭാവിക്കും ആപത്താകുന്ന അത്തരം നീക്കങ്ങളെ ചെറുക്കാനുള്ള കടമ എല്ലാവര്‍ക്കുമുണ്ട്. സമൂഹത്തിലെ ഏല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത നേതാവാണ് എ പി കുര്യന്‍ . രാഷ്ട്രീയമായിരുന്നു അദ്ദേഹത്തിെന്‍റ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമെന്നും പിണറായി പറഞ്ഞു. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു. എ പി അനുസ്മരണ ചടങ്ങില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എം സി ജോസഫൈന്‍ , സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദന്‍ , കെ പി ധനപാലന്‍ എംപി, എംഎല്‍എമാരായ ജോസ് തെറ്റയില്‍ , ബി ഡി ദേവസി, സാജു പോള്‍ , ഏരിയാ സെക്രട്ടറി പി ജെ വര്‍ഗീസ്, മുനിസിപ്പല്‍ ശചയര്‍മാന്‍ സി കെ വര്‍ഗീസ്, സിഎസ്എ സെക്രട്ടറി പി വി പൗലോസ് എന്നിവര്‍ സംസാരിച്ചു. അഡ്വ. പി സി വര്‍ഗീസ് അധ്യക്ഷനായി.

No comments: