Sunday, June 5, 2011

പൊലീസ് നടപടി അപലപനീയം: സിപിഐ എം

പൊലീസ് നടപടി അപലപനീയം: സിപിഐ എം

ന്യൂഡല്‍ഹി: രാംദേവിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെതിരെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് അര്‍ധരാത്രി നടന്ന പൊലീസ് നടപടിയെ സിപിഐ എം അപലപിച്ചു. പൊലീസ് നടപടി ദീര്‍ഘവീക്ഷണമില്ലാത്തതാണ്. നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരവുമാണ്. ക്രമസമാധാന പ്രശ്നം ഉണ്ടാകാത്ത സാഹചര്യത്തില്‍ നടന്ന പൊലീസ് നടപടി അനാവശ്യമാണെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ , രാംദേവും കേന്ദ്രസര്‍ക്കാരും സ്വീകരിച്ച നിലപാടുകള്‍ കള്ളപ്പണമെന്ന ഗുരുതര വിഷയത്തെ ലഘൂകരിക്കുകയും പരിഹാസ്യമാക്കുകയുംചെയ്തു. രാംദേവ് ആവശ്യമുയര്‍ത്തിയ രീതിയും സര്‍ക്കാരുമായുള്ള ഇടപെടലുകളും സര്‍ക്കാരില്‍നിന്നുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കാമെന്ന രഹസ്യധാരണയും അത് ലംഘിച്ച് സമരം നീട്ടിയതും മറ്റും ഇതാണ് കാണിക്കുന്നത്. സര്‍ക്കാരും രാംദേവും പിന്നാമ്പുറത്തു വച്ചുണ്ടാക്കിയ ഒത്തുതീര്‍പ്പ് പൊളിഞ്ഞു. അതോടൊപ്പം സര്‍ക്കാരിന്റെയും രാംദേവിന്റെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടു. സത്യഗ്രഹപ്പന്തലില്‍ വര്‍ഗീയ ശക്തികളുടെ സാന്നിധ്യം രാംദേവിന്റെ ആശയപരമായ പക്ഷപാതിത്വം വ്യക്തമാക്കി. കള്ളപ്പണം ഇല്ലാതാക്കേണ്ടതും ഇന്ത്യന്‍ പൗരന്മാര്‍ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരേണ്ടതും ഗൗരവമുള്ള വിഷയമാണ്. അതില്‍ പൊതുജനങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുണ്ടാകുന്നത് സ്വാഭാവികമാണ്. വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന്് സുപ്രീംകോടതിതന്നെ വിമര്‍ശിച്ചതാണ്. കോണ്‍ഗ്രസ് പാര്‍ടിക്കും യുപിഎ സര്‍ക്കാരിനും കള്ളപ്പണപ്രശ്നം പരിഹരിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന് ഇത് വ്യക്തമാക്കുന്നു. കള്ളപ്പണം രാജ്യത്തേക്ക് കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുകയും കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തുകയും ചെയ്യണമെന്നും പിബി ആവശ്യപ്പെട്ടു.

1 comment:

ജനശബ്ദം said...