Friday, June 10, 2011

ദല സംഗിതോത്സവം കര്‍ണാടിക് സംഗിത സരണിയിലെ പുത്തന്‍ തലമുറക്ക് പ്രചോദനമാവും: കലാരത്നം കെ ജി ജയന്‍

ഗുരുവായൂര്‍ ചെമ്പൈ സംഗിതോത്സവത്തിന്നും പാലാക്കാട് പാര്‍ത്ഥ സാരഥി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ചെമ്പൈ സംഗിതോത്സവത്തിന്നും പിറകെ ദൈര്ഘ്യം കൊണ്ടും നിലവാരം കൊണ്ട് മുന്നാമത്തേതാണെന്നു വിശേഷിപ്പിക്കാവുന്നതാണു ദല സംഗിതോത്സവമെന്ന് സംഗിത വിദ്വാന്‍ കലാരത്നം കെ ജി ജയന്‍ (ജയവിജയ) അഭിപ്രായപ്പെട്ടു.ദല സംഗിതോത്സവത്തിന്ന് നേത്ര്^ത്വം നല്കുന്ന അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തിനിടയിലാണു ഇങിനെ അഭിപ്രായപ്പെട്ടത്. ദല സംഗിതോത്സവം കര്‍ണാടിക് സംഗിത സരണിയിലെ പുത്തന്‍ തലമുറക്ക് പ്രചോദനമാവുമെന്നും അദ്ദേഹം പറഞ്ഞു
ദുബായ് ക്രസന്‍റ്റ് ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ കൌണ്‍സില്‍ എം പി സിംഗ് നിലവിളക്ക് കൊളുത്തി ഉല്‍ഘാടനം നിര്‍വഹിച്ചു . ദല പ്രസിഡണ്ട് ഏ അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞു.കെ കുമാര്‍ , റാഫി ബിഫെറി , സുനില്‍ കുമാര്‍ എന്നിവര്‍ കെ ജി ജയന്‍ ,ശങ്കരന്‍ നമ്പുതിരി ,നെടുമങാട് ശിവാനന്ദന്‍ എന്നിവരെ പൊന്നാടയണിയിച്ചു

സംഗീത വിദ്വാന്‍ കലാരത്നം കെ. ജി. ജയന്‍ (ജയ വിജയ) സംഗീത വിദ്വാന്‍ യുവ കലാ ഭാരതി എം. കെ. ശങ്കരന്‍ നമ്പൂതിരി, വയലിന്‍ വിദ്വാന്‍ സംഗീത കലാ നിധി നെടുമങ്ങാട്‌ ശിവാനന്ദന്‍, സംഗീത വിദ്വാന്‍ ഹംസാനന്ദി തൃപ്പൂണിത്തുറ കെ. ആര്‍. ചന്ദ്ര മോഹന്‍, പ്രശസ്ത മൃദംഗ വിദ്വാന്‍ ചേര്‍ത്തല ദിനേശ്‌, കവിയും കര്‍ണ്ണാടക സംഗീത രചയിതാവുമായ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീ ജയപ്രകാശ്‌, വയലിന്‍ വിദ്വാന്‍ ഇടപ്പിള്ളി ജയമോഹന്‍, മൃദംഗ വിദ്വാന്‍ ലയമണി തൃപ്പൂണിത്തുറ ബി. വിജയന്‍, സൗത്ത്‌ ഇന്ത്യയിലെ പ്രശസ്ത ഘടം വിദ്വാന്‍ തൃപ്പൂണിത്തുറ കണ്ണന്‍, പ്രശസ്ത മുഖര്‍ശംഖ് വിദ്വാന്‍ തൃപ്പൂണിത്തുറ അയ്യപ്പന്‍ എന്നിവരടക്കം ദക്ഷേന്ത്യയിലേയും യു എ ഇ യിലെയും പ്രമുഖ സംഗിത പ്രതിഭകള്‍ പങ്കെടു ത്ത സദ്ഗുരു ത്യാഗരാജ പന്ചരത്ന കീര്‍ത്തനാലാപനം നടന്നു.ശ്രി കെ ജി ജയന്റെ സമ്ഗിത കച്ചേരിക്കു ശേഷം അഖണ്ഡസംഗിതാര്‍ച്ചന ആരംഭിച്ചു.
വൈകുന്നേരം നടന്ന ശ്രി ശങ്കരന്‍ നമ്പുതിരിയുടെ അതി ഗംഭിരമായ സംഗിതകച്ചേരി സദസ്യരെ തീര്‍ത്തും ആവേശം കൊള്ളിക്കുന്നതായിരുന്നു, .അതിന്ന് ശേഷം ലയതരംഗ് ,മംഗള ഗാനാലപനം എന്നിവയോടെ പന്ത്രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന ദല സംഗിതോത്സവം സമാപിച്ചു.യു എ ഇ യിലെ സംഗിത പ്രേമികളില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണു ഈ ദല സംഗിതോത്സവത്തിന്ന് ലഭിച്ചത്

1 comment:

ജനശബ്ദം said...

ദല സംഗിതോത്സവം കര്‍ണാടിക് സംഗിത സരണിയിലെ പുത്തന്‍ തലമുറക്ക് പ്രചോദനമാവും: കലാരത്നം കെ ജി ജയന്‍

ഗുരുവായൂര്‍ ചെമ്പൈ സംഗിതോത്സവത്തിന്നും പാലാക്കാട് പാര്‍ത്ഥ സാരഥി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ചെമ്പൈ സംഗിതോത്സവത്തിന്നും പിറകെ ദൈര്ഘ്യം കൊണ്ടും നിലവാരം കൊണ്ട് മുന്നാമത്തേതാണെന്നു വിശേഷിപ്പിക്കാവുന്നതാണു ദല സംഗിതോത്സവമെന്ന് സംഗിത വിദ്വാന്‍ കലാരത്നം കെ ജി ജയന്‍ (ജയവിജയ) അഭിപ്രായപ്പെട്ടു.ദല സംഗിതോത്സവത്തിന്ന് നേത്ര്^ത്വം നല്കുന്ന അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തിനിടയിലാണു ഇങിനെ അഭിപ്രായപ്പെട്ടത്. ദല സംഗിതോത്സവം കര്‍ണാടിക് സംഗിത സരണിയിലെ പുത്തന്‍ തലമുറക്ക് പ്രചോദനമാവുമെന്നും അദ്ദേഹം പറഞ്ഞു
ദുബായ് ക്രസന്‍റ്റ് ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ കൌണ്‍സില്‍ എം പി സിംഗ് നിലവിളക്ക് കൊളുത്തി ഉല്‍ഘാടനം നിര്‍വഹിച്ചു . ദല പ്രസിഡണ്ട് ഏ അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞു.കെ കുമാര്‍ , റാഫി ബിഫെറി , സുനില്‍ കുമാര്‍ എന്നിവര്‍ കെ ജി ജയന്‍ ,ശങ്കരന്‍ നമ്പുതിരി ,നെടുമങാട് ശിവാനന്ദന്‍ എന്നിവരെ പൊന്നാടയണിയിച്ചു

സംഗീത വിദ്വാന്‍ കലാരത്നം കെ. ജി. ജയന്‍ (ജയ വിജയ) സംഗീത വിദ്വാന്‍ യുവ കലാ ഭാരതി എം. കെ. ശങ്കരന്‍ നമ്പൂതിരി, വയലിന്‍ വിദ്വാന്‍ സംഗീത കലാ നിധി നെടുമങ്ങാട്‌ ശിവാനന്ദന്‍, സംഗീത വിദ്വാന്‍ ഹംസാനന്ദി തൃപ്പൂണിത്തുറ കെ. ആര്‍. ചന്ദ്ര മോഹന്‍, പ്രശസ്ത മൃദംഗ വിദ്വാന്‍ ചേര്‍ത്തല ദിനേശ്‌, കവിയും കര്‍ണ്ണാടക സംഗീത രചയിതാവുമായ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീ ജയപ്രകാശ്‌, വയലിന്‍ വിദ്വാന്‍ ഇടപ്പിള്ളി ജയമോഹന്‍, മൃദംഗ വിദ്വാന്‍ ലയമണി തൃപ്പൂണിത്തുറ ബി. വിജയന്‍, സൗത്ത്‌ ഇന്ത്യയിലെ പ്രശസ്ത ഘടം വിദ്വാന്‍ തൃപ്പൂണിത്തുറ കണ്ണന്‍, പ്രശസ്ത മുഖര്‍ശംഖ് വിദ്വാന്‍ തൃപ്പൂണിത്തുറ അയ്യപ്പന്‍ എന്നിവരടക്കം ദക്ഷേന്ത്യയിലേയും യു എ ഇ യിലെയും പ്രമുഖ സംഗിത പ്രതിഭകള്‍ പങ്കെടു ത്ത സദ്ഗുരു ത്യാഗരാജ പന്ചരത്ന കീര്‍ത്തനാലാപനം നടന്നു.ശ്രി കെ ജി ജയന്റെ സമ്ഗിത കച്ചേരിക്കു ശേഷം അഖണ്ഡ സംഗിതാര്‍ച്ചന ആരംഭിച്ചു.