Sunday, June 5, 2011

പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം

പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ സമരശൈലിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മാറിനിന്നവര്‍പോലും പൊലീസ് നടപടിക്കെതിരെ ശക്തമായി രംഗത്തുവന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രശ്നം വഷളാക്കുകയാണ് ചെയ്തതെന്ന അഭിപ്രായം ശക്തമായി ഉയര്‍ന്നു. പൊലീസ് നടപടി ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതാണെന്ന് അണ്ണാ ഹസാരെ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെ പാഠം പഠിപ്പിക്കുന്നതിനായി പൗരസമൂഹം രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. പൗരസമൂഹത്തിലെ മറ്റ് അംഗങ്ങളുമായി ഭാവി പരിപാടി സംബന്ധിച്ച് കൂടിയാലോചന നടത്തിവരികയാണ്. രാംദേവിന്റെ സമരത്തില്‍ അപാകതകളുണ്ടാകാം. എന്നാല്‍ , പ്രകോപനമൊന്നും ഇല്ലാതെ അര്‍ധരാത്രി സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ മര്‍ദിക്കുന്നത് ജനാധിപത്യത്തെ മലീമസമാക്കുന്ന നടപടിയാണെന്നും ഹസാരെ പറഞ്ഞു. തിങ്കളാഴ്ച ചേരാനിരിക്കുന്ന ലോക്പാല്‍ ബില്‍ കരട് രൂപീകരണസമിതി യോഗത്തില്‍ പങ്കെടുക്കുന്നതാണോ അതോ ഭരണഘടനാമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതാണോ പ്രധാനമെന്ന് പൗരസമിതി അംഗങ്ങള്‍ ചിന്തിക്കണമെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. രാംലീല മൈതാനിയിലെ സംഭവം മൗലികാവകാശത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്നും അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്നതാണെന്നും ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ പറഞ്ഞു. യോഗാഭ്യാസം നടത്താനല്ല മൈതാനം ആവശ്യപ്പെടുന്നതെന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് അതിന് അനുമതി നല്‍കിയതെന്ന് ഹെഗ്ഡെ ചോദിച്ചു. പൊലീസ് നടപടി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് സാമൂഹ്യപ്രവര്‍ത്തക മേധ പട്കര്‍ പറഞ്ഞു. പ്രശ്നം വഷളാക്കിയതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന് മാത്രമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. അഴിമതിവിരുദ്ധ സമരങ്ങളില്‍ രാഷ്ട്രീയ പാര്‍ടികളെയും പാര്‍ലമെന്റിനെയും വിശ്വാസത്തിലെടുക്കാതെ അണ്ണാ ഹസാരെയും രാംദേവിനെയും പോലുള്ളവരുമായി നേരിട്ട് ഇടപെടുന്ന യുപിഎ സര്‍ക്കാര്‍ ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുകയാണ്. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് രാംദേവ് സമരം നടത്തുന്നതെന്ന് തുടക്കത്തില്‍ത്തന്നെ അറിയാമായിരുന്നിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും രാജ ചോദിച്ചു. സമാധാനപരമായ ഉപവാസ സമരത്തിനു നേരെയുണ്ടായ കടന്നുകയറ്റത്തിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വലിയ അക്രമിയായി മാറിയിരിക്കുകയാണെന്ന് സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവ് പറഞ്ഞു. പൊലീസ് നടപടി നഗ്നമായ ഫാസിസമാണെന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു. വെറുതെ നോക്കിനില്‍ക്കാതെ പ്രശ്നം ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ തയ്യാറാകണം. ജാലിയന്‍വാലാ ബാഗിനെ അനുസ്മരിപ്പിക്കുന്നതാണ് പൊലീസ് നടപടിയെന്നും അദ്വാനി പറഞ്ഞു.

1 comment:

ജനശബ്ദം said...