Tuesday, January 17, 2012

അടിയന്തരാവസ്ഥയുടെ ആവര്‍ത്തനമോ?പ്രതികാരബുദ്ധിയോടെ കള്ളക്കേസ് ചുമത്തുന്ന നിലപാട് തീകൊണ്ടുള്ള കളിയാണെന്ന് ഓര്‍ക്കുന്നത് നന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍മുതല്‍ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. സിപിഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള തീരുമാനം പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയ്ക്കെതിരെയുള്ള കടുത്ത വെല്ലുവിളിയാണ്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ , കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ഞൂറോളംപേര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ചെയ്ത കുറ്റം സംഘം ചേര്‍ന്ന് പ്രകടനം നടത്തി ഗതാഗതം തടസ്സപ്പെടുത്തി എന്നതാണുപോലും. ജില്ലാ സമ്മേളനത്തിന്റെ സമാപനംകുറിച്ച്് പയ്യന്നൂരില്‍ ചുവപ്പുസേനയുടെ മാര്‍ച്ചും ബഹുജന പ്രകടനവും ജനുവരി 15ന് വൈകിട്ട് നടത്തുമെന്ന് വളരെ മുമ്പുതന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്. പ്രകടനത്തോടനുബന്ധിച്ച് 15,000 ചുവപ്പുഭടന്മാരുടെ മാര്‍ച്ചും പതിനായിരക്കണക്കിന് ബഹുജനങ്ങള്‍ പങ്കെടുക്കുന്ന പ്രകടനവുമുണ്ടായിരിക്കുമെന്ന് പൊതുജനങ്ങള്‍ക്ക് അറിയാമായിരുന്നു. ചുവപ്പുസേനാ മാര്‍ച്ച്, ബഹുജനപ്രകടനം എന്നിവ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് പൊലീസ് അധികാരികളില്‍നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങിയിരുന്നു. ഗതാഗതതടസ്സം പരമാവധി ഒഴിവാക്കാന്‍ കഴിയുന്നതെല്ലാം സംഘാടകര്‍ ചെയ്തിരുന്നു. പയ്യന്നൂരിലാകട്ടെ വാഹനഗതാഗതത്തിന് നിരവധി സമാന്തരറോഡുകളുണ്ട്. അതുകൊണ്ടുതന്നെ യാത്രക്കാര്‍ക്ക് തടസ്സം നേരിടാതിരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ബഹുജനപ്രകടനങ്ങള്‍ നടക്കുന്നത് പുതിയ സംഭവമല്ല. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ടികള്‍ അനുയായികളെ അണിനിരത്തി റോഡില്‍ പ്രകടനം നടത്താറുണ്ട്. ആര്‍എസ്എസിന്റെ കാക്കിയുടുപ്പിട്ട സേന നീളമുള്ള വടിയുമായി പൊതുനിരത്തില്‍ കവാത്ത് നടത്തുന്നത് പതിവാണ്. മുസ്ലിംലീഗിന്റെ പച്ച വളന്റിയര്‍മാരും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും പ്രകടനം നടത്തുന്നതും അസാധാരണ സംഭവമല്ല. ഇത്തരം പ്രകടനങ്ങളൊന്നും ആകാശത്തല്ല നടത്താറുള്ളതെന്ന് ഉമ്മന്‍ചാണ്ടിക്കറിയാത്തതല്ല. ജനങ്ങള്‍ തിങ്ങിക്കൂടുന്ന നഗരങ്ങളില്‍തന്നെയാണ് രാഷ്ട്രീയപാര്‍ടികളും സാംസ്കാരികപ്രവര്‍ത്തകരും മതസംഘടനകളും പ്രകടനം നടത്താറുള്ളത്. സിപിഐ എമ്മിനുമാത്രം പ്രത്യേകം നിയമവും നിബന്ധനകളുമില്ലല്ലോ. ഒരു രാഷ്ട്രീയപാര്‍ടിയും രഹസ്യമായി കുഗ്രാമങ്ങളിലും ഓണംകേറാമൂലകളിലും പ്രകടനങ്ങള്‍ നടത്താറില്ല. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന സംഘം ചേരാനും പ്രകടനം നടത്താനും സ്വന്തം അഭിപ്രായം സ്വതന്ത്രമായും പരസ്യമായും പ്രകടിപ്പിക്കാനുമുള്ള മൗലികാവകാശം പൗരന്മാര്‍ക്ക് അനുവദിച്ചിട്ടുള്ളതാണ്. 1975 ജൂണില്‍ ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. "നാവടക്കൂ പണിയെടുക്കൂ" എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം. ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ അക്കാലത്ത് പൗരന്മാര്‍ക്ക് നിഷേധിച്ചു. പാര്‍ലമെന്റില്‍ എ കെ ജി പ്രസംഗിച്ചതുപോലും പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചിരുന്നില്ല. പ്രതിപക്ഷകക്ഷികളില്‍പ്പെട്ട ആയിരക്കണക്കിന് ആളുകളെ അകാരണമായി അറസ്റ്റുചെയ്ത് കല്‍ത്തുറുങ്കിലടച്ചു. 1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങള്‍ പൗരന്മാര്‍ക്ക് തിരിച്ചുകിട്ടിയെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. എന്നാല്‍ , ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നതിനുശേഷം സ്ഥിതിഗതികളില്‍ സാരമായ മാറ്റം സംഭവിച്ചിരിക്കുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ ഓരോന്നായി പിരിച്ചുവിട്ട് സ്വന്തം കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സര്‍വകലാശാല സിന്‍ഡിക്കറ്റുകള്‍ കൂട്ടത്തോടെ പിരിച്ചുവിട്ടു. അതെന്തിനാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. കലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപക തസ്തികകളില്‍ സ്വന്തക്കാരെ നിയമിക്കുന്നതിനായി നിലവിലുള്ള മാനദണ്ഡം അട്ടിമറിച്ചിരിക്കുകയാണ്. മുസ്ലിംലീഗിലേക്ക് അടുത്തകാലത്ത് ചേക്കേറിയ ഒരാളുടെ മകനെ അധ്യാപകനായി നിയമിക്കാനാണ് അംഗീകൃത മാനദണ്ഡങ്ങള്‍ ഏകപക്ഷീയമായി അട്ടിമറിച്ചത്. സര്‍വകലാശാലയുടെ കീഴ്വഴക്കങ്ങളെല്ലാം നഗ്നമായി ലംഘിക്കുകയാണ്. സര്‍വകലാശാലയ്ക്കുകീഴിലുള്ള ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജിലെ 30 വിദ്യാര്‍ഥികള്‍ കോപ്പിയടി നടത്തിയതായി പരിശോധനയില്‍ കണ്ടെത്തുകയും കുറ്റവാളികള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ , പുതിയ നോമിനേറ്റഡ് സിന്‍ഡിക്കറ്റ് കോപ്പിയടിച്ച വിദ്യാര്‍ഥികളെ കുറ്റവിമുക്തരാക്കാന്‍ കരുനീക്കം ആരംഭിച്ചുകഴിഞ്ഞു. അനുകൂലമായ റിപ്പോര്‍ട്ട് നല്‍കാന്‍ സന്നദ്ധതയുള്ള ആളെത്തന്നെ കണ്ടെത്തി ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. സര്‍വകലാശാലയിലായാലും സഹകരണസംഘങ്ങളിലായാലും തെരഞ്ഞെടുത്ത സമിതികളെ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിടുന്നതിന്റെ ലക്ഷ്യം സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ നഖശിഖാന്തം എതിര്‍ക്കുന്ന സിപിഐ എമ്മിന്റെ നേതാക്കള്‍ക്കെതിരെ കള്ളക്കേസ് കെട്ടിച്ചമയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരുകാര്യം ഇതോടനുബന്ധിച്ച് വ്യക്തമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഓലപ്പാമ്പ് കണ്ട് പേടിച്ചോടുന്ന പാര്‍ടിയല്ല സിപിഐ എം. സിപിഐ എമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. അതിലെല്ലാം വമ്പിച്ച ജനപങ്കാളിത്തമാണ് ദൃശ്യമായത്. ഇത് സ്വാഭാവികമായും യുഡിഎഫ് നേതൃത്വത്തെ വിറകൊള്ളിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തതില്‍ കാണാന്‍ കഴിയുന്നത്. കണ്ണൂര്‍ സമ്മേളനത്തോടെ ബഹുജനപ്രകടനം അവസാനിക്കുന്നില്ല. തിരുവനന്തപുരത്ത് അടുത്ത മാസം ആദ്യം സംസ്ഥാന സമ്മേളനം നടക്കും. അതിനോടനുബന്ധിച്ച് ചുവപ്പുസേനയുടെ മാര്‍ച്ചും ബഹുജനപ്രകടനവുമുണ്ട്. തുടര്‍ന്ന് ഏപ്രിലില്‍ 20-ാം പാര്‍ടികോണ്‍ഗ്രസ് കോഴിക്കോട്ട് നടക്കും. 25,000 ചുവപ്പുസേനാ വളന്റിയര്‍മാരും പതിനായിരക്കണക്കിന് ബഹുജനങ്ങളും പങ്കെടുക്കുന്ന പ്രകടനം കോഴിക്കോട് കടപ്പുറത്ത് ഒഴുകിയെത്തും. നേതാക്കള്‍ക്കെതിരെ കെട്ടിച്ചമച്ച കള്ളക്കേസ് ബഹുജനപങ്കാളിത്തത്തില്‍ അല്‍പ്പമെങ്കിലും കുറവ് വരുത്തുമെന്ന് കരുതേണ്ടതില്ല. എതിരാളികളുടെ കണ്ണ് മഞ്ഞളിപ്പിക്കുന്ന പരിപാടികളായിരിക്കും അവിടെയും നടക്കുക. ബഹുജനങ്ങള്‍ നേരിടുന്ന പ്രയാസം ഒഴിവാക്കാന്‍ സംഘാടകര്‍ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പാണ്. ബഹുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ കേസ് ചുമത്തുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയാണ് വേണ്ടത്. സിപിഐ എം നേതാക്കള്‍ക്കെതിരെ പ്രതികാരബുദ്ധിയോടെ കള്ളക്കേസ് ചുമത്തുന്ന നിലപാട് തീകൊണ്ടുള്ള കളിയാണെന്ന് ഓര്‍ക്കുന്നത് നന്ന്.


അടിയന്തരാവസ്ഥയുടെ ആവര്‍ത്തനമോ?പ്രതികാരബുദ്ധിയോടെ കള്ളക്കേസ് ചുമത്തുന്ന നിലപാട് തീകൊണ്ടുള്ള കളിയാണെന്ന് ഓര്‍ക്കുന്നത് നന്ന്


ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍മുതല്‍ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. സിപിഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള തീരുമാനം പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയ്ക്കെതിരെയുള്ള കടുത്ത വെല്ലുവിളിയാണ്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍ , സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ , കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ഞൂറോളംപേര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ചെയ്ത കുറ്റം സംഘം ചേര്‍ന്ന് പ്രകടനം നടത്തി ഗതാഗതം തടസ്സപ്പെടുത്തി എന്നതാണുപോലും.

ജില്ലാ സമ്മേളനത്തിന്റെ സമാപനംകുറിച്ച്് പയ്യന്നൂരില്‍ ചുവപ്പുസേനയുടെ മാര്‍ച്ചും ബഹുജന പ്രകടനവും ജനുവരി 15ന് വൈകിട്ട് നടത്തുമെന്ന് വളരെ മുമ്പുതന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്. പ്രകടനത്തോടനുബന്ധിച്ച് 15,000 ചുവപ്പുഭടന്മാരുടെ മാര്‍ച്ചും പതിനായിരക്കണക്കിന് ബഹുജനങ്ങള്‍ പങ്കെടുക്കുന്ന പ്രകടനവുമുണ്ടായിരിക്കുമെന്ന് പൊതുജനങ്ങള്‍ക്ക് അറിയാമായിരുന്നു. ചുവപ്പുസേനാ മാര്‍ച്ച്, ബഹുജനപ്രകടനം എന്നിവ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് പൊലീസ് അധികാരികളില്‍നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങിയിരുന്നു. ഗതാഗതതടസ്സം പരമാവധി ഒഴിവാക്കാന്‍ കഴിയുന്നതെല്ലാം സംഘാടകര്‍ ചെയ്തിരുന്നു. പയ്യന്നൂരിലാകട്ടെ വാഹനഗതാഗതത്തിന് നിരവധി സമാന്തരറോഡുകളുണ്ട്. അതുകൊണ്ടുതന്നെ യാത്രക്കാര്‍ക്ക് തടസ്സം നേരിടാതിരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ബഹുജനപ്രകടനങ്ങള്‍ നടക്കുന്നത് പുതിയ സംഭവമല്ല. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ടികള്‍ അനുയായികളെ അണിനിരത്തി റോഡില്‍ പ്രകടനം നടത്താറുണ്ട്. ആര്‍എസ്എസിന്റെ കാക്കിയുടുപ്പിട്ട സേന നീളമുള്ള വടിയുമായി പൊതുനിരത്തില്‍ കവാത്ത് നടത്തുന്നത് പതിവാണ്. മുസ്ലിംലീഗിന്റെ പച്ച വളന്റിയര്‍മാരും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും പ്രകടനം നടത്തുന്നതും അസാധാരണ സംഭവമല്ല. ഇത്തരം പ്രകടനങ്ങളൊന്നും ആകാശത്തല്ല നടത്താറുള്ളതെന്ന് ഉമ്മന്‍ചാണ്ടിക്കറിയാത്തതല്ല. ജനങ്ങള്‍ തിങ്ങിക്കൂടുന്ന നഗരങ്ങളില്‍തന്നെയാണ് രാഷ്ട്രീയപാര്‍ടികളും സാംസ്കാരികപ്രവര്‍ത്തകരും മതസംഘടനകളും പ്രകടനം നടത്താറുള്ളത്. സിപിഐ എമ്മിനുമാത്രം പ്രത്യേകം നിയമവും നിബന്ധനകളുമില്ലല്ലോ. ഒരു രാഷ്ട്രീയപാര്‍ടിയും രഹസ്യമായി കുഗ്രാമങ്ങളിലും ഓണംകേറാമൂലകളിലും പ്രകടനങ്ങള്‍ നടത്താറില്ല. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന സംഘം ചേരാനും പ്രകടനം നടത്താനും സ്വന്തം അഭിപ്രായം സ്വതന്ത്രമായും പരസ്യമായും പ്രകടിപ്പിക്കാനുമുള്ള മൗലികാവകാശം പൗരന്മാര്‍ക്ക് അനുവദിച്ചിട്ടുള്ളതാണ്.

1975 ജൂണില്‍ ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. "നാവടക്കൂ പണിയെടുക്കൂ" എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം. ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ അക്കാലത്ത് പൗരന്മാര്‍ക്ക് നിഷേധിച്ചു. പാര്‍ലമെന്റില്‍ എ കെ ജി പ്രസംഗിച്ചതുപോലും പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചിരുന്നില്ല. പ്രതിപക്ഷകക്ഷികളില്‍പ്പെട്ട ആയിരക്കണക്കിന് ആളുകളെ അകാരണമായി അറസ്റ്റുചെയ്ത് കല്‍ത്തുറുങ്കിലടച്ചു. 1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങള്‍ പൗരന്മാര്‍ക്ക് തിരിച്ചുകിട്ടിയെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. എന്നാല്‍ , ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നതിനുശേഷം സ്ഥിതിഗതികളില്‍ സാരമായ മാറ്റം സംഭവിച്ചിരിക്കുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ ഓരോന്നായി പിരിച്ചുവിട്ട് സ്വന്തം കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സര്‍വകലാശാല സിന്‍ഡിക്കറ്റുകള്‍ കൂട്ടത്തോടെ പിരിച്ചുവിട്ടു. അതെന്തിനാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. കലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപക തസ്തികകളില്‍ സ്വന്തക്കാരെ നിയമിക്കുന്നതിനായി നിലവിലുള്ള മാനദണ്ഡം അട്ടിമറിച്ചിരിക്കുകയാണ്. മുസ്ലിംലീഗിലേക്ക് അടുത്തകാലത്ത് ചേക്കേറിയ ഒരാളുടെ മകനെ അധ്യാപകനായി നിയമിക്കാനാണ് അംഗീകൃത മാനദണ്ഡങ്ങള്‍ ഏകപക്ഷീയമായി അട്ടിമറിച്ചത്. സര്‍വകലാശാലയുടെ കീഴ്വഴക്കങ്ങളെല്ലാം നഗ്നമായി ലംഘിക്കുകയാണ്. സര്‍വകലാശാലയ്ക്കുകീഴിലുള്ള ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജിലെ 30 വിദ്യാര്‍ഥികള്‍ കോപ്പിയടി നടത്തിയതായി പരിശോധനയില്‍ കണ്ടെത്തുകയും കുറ്റവാളികള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ , പുതിയ നോമിനേറ്റഡ് സിന്‍ഡിക്കറ്റ് കോപ്പിയടിച്ച വിദ്യാര്‍ഥികളെ കുറ്റവിമുക്തരാക്കാന്‍ കരുനീക്കം ആരംഭിച്ചുകഴിഞ്ഞു. അനുകൂലമായ റിപ്പോര്‍ട്ട് നല്‍കാന്‍ സന്നദ്ധതയുള്ള ആളെത്തന്നെ കണ്ടെത്തി ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. സര്‍വകലാശാലയിലായാലും സഹകരണസംഘങ്ങളിലായാലും തെരഞ്ഞെടുത്ത സമിതികളെ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിടുന്നതിന്റെ ലക്ഷ്യം സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ നഖശിഖാന്തം എതിര്‍ക്കുന്ന സിപിഐ എമ്മിന്റെ നേതാക്കള്‍ക്കെതിരെ കള്ളക്കേസ് കെട്ടിച്ചമയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരുകാര്യം ഇതോടനുബന്ധിച്ച് വ്യക്തമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ഓലപ്പാമ്പ് കണ്ട് പേടിച്ചോടുന്ന പാര്‍ടിയല്ല സിപിഐ എം. സിപിഐ എമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. അതിലെല്ലാം വമ്പിച്ച ജനപങ്കാളിത്തമാണ് ദൃശ്യമായത്. ഇത് സ്വാഭാവികമായും യുഡിഎഫ് നേതൃത്വത്തെ വിറകൊള്ളിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തതില്‍ കാണാന്‍ കഴിയുന്നത്. കണ്ണൂര്‍ സമ്മേളനത്തോടെ ബഹുജനപ്രകടനം അവസാനിക്കുന്നില്ല.

തിരുവനന്തപുരത്ത് അടുത്ത മാസം ആദ്യം സംസ്ഥാന സമ്മേളനം നടക്കും. അതിനോടനുബന്ധിച്ച് ചുവപ്പുസേനയുടെ മാര്‍ച്ചും ബഹുജനപ്രകടനവുമുണ്ട്. തുടര്‍ന്ന് ഏപ്രിലില്‍ 20-ാം പാര്‍ടികോണ്‍ഗ്രസ് കോഴിക്കോട്ട് നടക്കും. 25,000 ചുവപ്പുസേനാ വളന്റിയര്‍മാരും പതിനായിരക്കണക്കിന് ബഹുജനങ്ങളും പങ്കെടുക്കുന്ന പ്രകടനം കോഴിക്കോട് കടപ്പുറത്ത് ഒഴുകിയെത്തും. നേതാക്കള്‍ക്കെതിരെ കെട്ടിച്ചമച്ച കള്ളക്കേസ് ബഹുജനപങ്കാളിത്തത്തില്‍ അല്‍പ്പമെങ്കിലും കുറവ് വരുത്തുമെന്ന് കരുതേണ്ടതില്ല. എതിരാളികളുടെ കണ്ണ് മഞ്ഞളിപ്പിക്കുന്ന പരിപാടികളായിരിക്കും അവിടെയും നടക്കുക. ബഹുജനങ്ങള്‍ നേരിടുന്ന പ്രയാസം ഒഴിവാക്കാന്‍ സംഘാടകര്‍ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പാണ്. ബഹുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ കേസ് ചുമത്തുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയാണ് വേണ്ടത്. സിപിഐ എം നേതാക്കള്‍ക്കെതിരെ പ്രതികാരബുദ്ധിയോടെ കള്ളക്കേസ് ചുമത്തുന്ന നിലപാട് തീകൊണ്ടുള്ള കളിയാണെന്ന് ഓര്‍ക്കുന്നത് നന്ന്.

No comments: