Tuesday, March 8, 2011

2.എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തെ, രാജ്യത്തെ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി രൂപപ്പെടുത്തി.വി എസ്. 2.

2. എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തെ, രാജ്യത്തെ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി രൂപപ്പെടുത്തി.വി എസ്. 2.

നാരായണന്‍ വെളിയംകോട്



ചരിത്രനേട്ടവുമായി ജലവിഭവ മേഖല



ജീവന്റെ നിലനില്‍പ്പിനാധാരമായ ജലം പ്രകൃതിയിലെ അക്ഷയ സമ്പത്താണ്. അതിനാല്‍, ജലത്തിന്റെ ശാസ്ത്രീയമായ വിനിയോഗത്തിനും സംരക്ഷണത്തിനും വകുപ്പ് വലിയ പ്രാധാന്യം നല്‍കുന്നത്. സമുചിതമായ ജലവിനിയോഗവും ജലസംരക്ഷണവും ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളും നയസമീപനങ്ങളും ആവിഷ്കരിക്കുന്നതായിരുന്നു 2008-ലെ ജലനയം കൊണ്ടുവന്നു. നദീതടങ്ങളുടെ ശുചീകരണവികസന പ്രവര്‍ത്തനങ്ങള്‍, ജല സ്രോതസ്സുകളുടെ സുസ്ഥിരത, ശുദ്ധജലത്തിന്റെ ലഭ്യത, പൌരന്മാര്‍ക്കായുള്ള ബോധവത്ക്കരണം എന്നിവ ഇതില്‍ ലക്ഷ്യമിടുന്നു. ശുദ്ധജലവിതരണത്തില്‍ ചരിത്രപരമായ നേട്ടമാണ് ഈ സര്‍ക്കാര്‍ കൈവരിച്ചത്. 2006 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 69 വന്‍കിട പദ്ധതികളും 222 ചെറുകിട ശുദ്ധജല വിതരണ പദ്ധതികളും പൂര്‍ത്തിയാക്കി. 29.53 ലക്ഷം പേര്‍ക്ക് പുതുതായി കുടിവെള്ളം ലഭ്യമായി. 823 ഗ്രാമീണ സ്കൂള്‍ ശുദ്ധജല വിതരണ പദ്ധതികള്‍, 3399 വര്‍ഷയൂണിറ്റുകള്‍, 57 സുനാമി പുനരധിവാസ പദ്ധതികള്‍ എന്നിവ പൂര്‍ത്തീകരിച്ചു. 75 ശതമാനം വരുന്ന ഗ്രാമീണ മേഖലയിലെ ശുദ്ധജല വിതരണത്തിനായി 300 കോടിയുടെ ഭരണാനുമതി നല്‍കി. 2010-11ല്‍ 29.52 ലക്ഷം കുടുംബങ്ങള്‍ക്ക് കൂടി കുടിവെള്ളം കൊടുക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കും. വെല്ലിംങ്ടണ്‍ കുടിവെള്ള വിതരണം, പേപ്പാറ ഡാമിന്റെ പുനരുദ്ധാരണം എന്നിവ പൂര്‍ത്തീകരിച്ചു. 670.1564 കോടിയുടെ നബാഡ് സഹായത്തോടെയുള്ള 36 പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്. ജലദൌര്‍ലഭ്യമുള്ള 36 ഗ്രാമീണ മേഖലയില്‍ ശുദ്ധജലമെത്തിക്കുന്ന പദ്ധതിയാണിത്. 35.39 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. ഗുരുവായൂര്‍ ഡ്രേയിനേജ് പദ്ധതിക്കും ഭരണാനുമതി നല്‍കി. വന്‍കിട ശുദ്ധജല വിതരണ പദ്ധതികള്‍ക്ക് 138.81 കോടിയും നിലവിലുള്ള ആറ് ശുദ്ധജല വിതരണ പദ്ധതികളുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ച് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 168.88 കോടിയും ഉള്‍പ്പെടെ 478.6064 കോടിയുടെ ഭരണാനുമതി നല്‍കി. ഇതില്‍ 10.47 കോടി 43 ശുദ്ധീകരണ ശാല പുതുക്കി മെച്ചപ്പെടുത്താനും 136.4 കോടി പാറശ്ശാലയ്ക്കും സമീപ വില്ലേജുകള്‍ക്കും മറുകില്‍, മാറനല്ലൂര്‍ വില്ലേജുകള്‍ക്കും വേണ്ടിയുള്ള ശുദ്ധജല വിതരണ പദ്ധതിക്കുമാണ്. കുമരകം തിരുവാര്‍പ്പ് ശുദ്ധജലവിതരണ പദ്ധതിക്കായി 24.05 കോടി വകകൊള്ളിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ജലഗുണനിലവാര പരിശോധന ലാബുകള്‍ സജ്ജമായി. ആലുവയിലെ മരടില്‍ സ്റ്റേറ്റ് റഫറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (അക്വാശ്രീ) ആരംഭിച്ചു.മുടങ്ങിക്കിടന്ന 17 നഗരശുദ്ധജല വിതരണ പദ്ധതികള്‍ ഏറ്റെടുത്ത് നിര്‍മാണപ്രവര്‍ത്തനം തുടങ്ങി. 136.16 കോടി യുടെ ബാങ്ക് സഹായത്തോടെയുള്ള കൊച്ചി ഹഡ്കോ ശുദ്ധജലവിതരണപദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്തു. ശുദ്ധജലക്ഷാമം അനുഭവിക്കുന്ന വൈപ്പിന്‍ ദ്വീപ സമൂഹത്തില്‍പ്പെട്ട പഞ്ചായത്തുകള്‍ക്കായി 10 ദശലക്ഷം ലിറ്ററും പശ്ചിമകൊച്ചി പ്രദേശക്കാര്‍ക്കായി 25 ദശലക്ഷവും ശുദ്ധജലം അധികമായി വിതരണം ചെയ്തു. തൃപ്പൂണിത്തുറയില്‍ 59884 പേര്‍ക്ക് കൂടുതലായി ശുദ്ധജലം നല്‍കുന്ന പദ്ധതി പ്രവര്‍ത്തനം അന്തിമഘട്ടത്തില്‍. മലമ്പുഴയില്‍ പുതിയതായി നിര്‍മിച്ച 12.50 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇടുക്കി കഞ്ഞിക്കുഴി ശുദ്ധജലവിതരണ പദ്ധതിയിലൂടെ 17830 പേര്‍ക്ക് പ്രയോജനം ലഭിക്കും. 31062 പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പൂതാടി പദ്ധതി പൂര്‍ത്തീകരിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള വാസ്കോണ്‍ കണ്‍സള്‍ട്ടന്‍സി വിഭാഗം കേരള വാട്ടര്‍ അതോറിറ്റിയുടെ ഭാഗമായി രൂപീകരിച്ചു. തിരുവനന്തപുരം നഗരത്തിനുവേണ്ടി 87.16 കോടിയുടെ ശുദ്ധജല വിതരണ പദ്ധതിക്ക് തുടക്കമായി. ഇതിനു പുറമെ തിരുവനന്തപുരം നഗരത്തില്‍ 215.41 കോടിയുടെ മലിനജല നിര്‍മാര്‍ജന പദ്ധതിക്കും ആരംഭം കുറിച്ചു. കുടിവെള്ളവിതരണ മേഖലയില്‍ ചരിത്രനേട്ടം കൈവരിച്ച കാലമാണിത്. 29.53 ലക്ഷം പേര്‍ക്ക് കൂടുതല്‍ പൈപ്പുവെള്ളമെത്തിക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 29.52 ലക്ഷം പേര്‍ക്കുകൂടി വെള്ളം എത്തിക്കുന്ന 36 പദ്ധതികള്‍ മാര്‍ച്ചോടെ പൂര്‍ത്തീകരിക്കും. 100 ലക്ഷം പേര്‍ക്ക് വെള്ളം നല്‍കുന്ന 153 പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. 200 പദ്ധതികള്‍ക്ക് പുതിയതായി ഭരണാനുമതി നല്‍കി.UIDSSMT, JNNURM പദ്ധതികള്‍ ത്വരിതഗതിയിലാണ്. വിവിധ പദ്ധതികളിലൂടെ 200 ലക്ഷത്തിലേറെപേര്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ കഴിയുന്ന പദ്ധതികള്‍ 5 വര്‍ഷം കൊണ്ട് ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്നു. ഇത് ദേശീയ തലത്തില്‍തന്നെ ശ്രദ്ധേയമാണ്. ജല അതോറിറ്റി ചരിത്രത്തില്‍ ആദ്യവും. ചുരുങ്ങിയ 12 മാസക്കാലം കൊണ്ട് 150 കോടിയുടെ 1 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉള്‍പ്പെടെയുള്ള പണി പൂര്‍ത്തീകരിക്കുക എന്ന ചരിത്രനേട്ടമാണ് ചമ്രവട്ടം പദ്ധതിയിലൂടെ കൈവരിക്കുന്നത്. കേരളത്തിലെ വികസനചരിത്രത്തിലെ വിസ്മയമാണ് ഈ പദ്ധതി.മലബാറിന്റെ ചിരകാല സ്വപ്നമായ ചമ്രവട്ടം ജലസേചന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. 150 കോടി രൂപയാണ് ഈ പദ്ധതിയുടെ അടങ്കല്‍ തുക. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി മലബാറിനു മാത്രമായി സമഗ്ര കാര്‍ഷിക ജലസേചന പദ്ധതിക്ക് രൂപം നല്‍കി. മലബാറിന്റെ കൃഷിയും പച്ചപ്പും കാര്‍ഷിക ഉത്പാദനവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് 350 കോടിയാണ് മുതല്‍ മുടക്ക് വേണ്ടിവരുന്നത്. ആലപ്പുഴ നഗരത്തില്‍ 91.94 കോടിയുടെ ശുദ്ധജല വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പദ്ധതിക്ക് എട്ട് പാക്കേജുണ്ട്. പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ 40.19 കോടിയുടെ മറ്റൊരു പദ്ധതിക്കും സമാരംഭമായി.എ.ഡി.ബിയുടെ ധനസഹായത്തോടെ കൊല്ലം, ആലപ്പുഴ ജില്ലകളിലെ സുനാമി ബാധിത പ്രദേശങ്ങളിലെ പദ്ധതിയും ആലപ്പാട്, ക്ളാപ്പന, ഓച്ചിറ, കരുനാഗപ്പള്ളിയിലെ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയും കായംകുളം മുനിസിപ്പാലിറ്റിയിലെയും ആറാട്ടുപ്പുഴ പഞ്ചായത്തിലെയും ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തീകരിച്ചു. 52.09 കോടി മുതല്‍മുടക്കിയ ഈ പദ്ധതിയിലൂടെ മൂന്ന് ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.ലോകബാങ്കിന്റെ സഹായത്തോടെ ഒരു ലക്ഷം പേര്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ചവറ-പന്മന പദ്ധതി പൂര്‍ത്തീകരിച്ചു. തിരുവനന്തപുരം, മീനാട്, ചേര്‍ത്തല, കോഴിക്കോട്, പട്ടുവം പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനം ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. ഈ സാമ്പത്തികവര്‍ഷം തന്നെ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.വെല്ലിങ്ടണ്‍ വാട്ടര്‍ വര്‍ക്സിന്റെ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ബ്ളൂ ബ്രിഗേഡ് എന്ന കര്‍മസേനയുടെ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം നഗരസഭയിലെ ജലവിതരണം കാര്യക്ഷമമാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ ഏറ്റെടുത്ത് വേഗത്തില്‍ പരിഹരിക്കുന്നതിനുമാണ് ഈ സംവിധാനം. കൊല്ലത്തും കൊച്ചിയിലും കോഴിക്കോടും ഇത്തരമൊരു സംവിധാനം നിലവില്‍ വന്നു. കാര്യക്ഷമമായ ബ്ളൂ ബ്രിഗേഡ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഉപഭോക്താവിന്റെ പരാതികള്‍ 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കാന്‍ പര്യാപ്തമായ കംപ്യൂട്ടറൈസ്ഡ് പരാതി പരിഹാര സെല്‍ ആരംഭിച്ചു. ബാങ്കുകളില്‍ വാട്ടര്‍ ചാര്‍ജ് അടയ്ക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തി. കൂടാതെ അവധി ദിവസങ്ങളിലും ഓഫീസ് സമയം കഴിഞ്ഞുള്ള സമയത്തും വാട്ടര്‍ ചാര്‍ജ് സ്വീകരിക്കുവാന്‍ പ്രത്യേക കൌണ്ടറുകള്‍ സ്ഥാപിച്ചു. ഉപഭോക്താക്കളും അതോറ്റിയും തമ്മിലുള്ള റവന്യൂപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലകള്‍ തോറും റവന്യൂ അദാലത്തുകള്‍ സംഘടിപ്പിച്ചു. ജലഅതോറിറ്റിയിലെ കരാര്‍ പണികള്‍ കാര്യക്ഷമവും സുതാര്യവുമാക്കുവാന്‍ ഇലക്ടോണിക് ടെണ്ടറിങ് സംവിധാനം ഏര്‍പ്പെടുത്തി. ഇ-പേമെന്റ് നടപ്പാക്കി.കേന്ദ്ര നഗര വികസന മന്ത്രാലയവും ലോകബാങ്ക് സൌത്ത് ഏഷ്യന്‍ വാട്ടര്‍ സാനിട്ടേഷനും സംയുക്തമായി 2009 ഡിസംബറില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ ശില്‍പ്പശാലയില്‍ കേരള ജല അതോറിറ്റിക്ക് പ്രത്യേക അംഗീകാരം ലഭിച്ചു. ശുദ്ധജല വിതരണ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചതിന് ഇന്ത്യ ടുഡേ ഏര്‍പ്പെടുത്തിയ ഭാരത് നിര്‍മാണ്‍ അവാര്‍ഡ് 2009-ല്‍ കേരളത്തിന് ലഭിച്ചു. മത്സ്യബന്ധന തൊഴിലാളികള്‍ക്കും തീരദേശ വാസികള്‍ക്കും വളരെയേറെ ഗുണകരമാകുന്ന തീരസംരക്ഷണ കടല്‍ഭിത്തി നിര്‍മാണത്തിനായി ആധുനിക ഗ്യാബിയോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു. 73.77 കോടി മുതല്‍മുടക്കി 7.28 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ കടല്‍ ഭിത്തിയും 26.99 കിലോമീറ്റര്‍ കടല്‍ഭിത്തി പുനരുദ്ധാരണ പ്രവര്‍ത്തനവും 11 ഗ്രോയിന്‍സും പൂര്‍ത്തിയാക്കി. കേരള ചരിത്രത്തിലാദ്യമായാണ് മുല്ലപ്പെരിയാര്‍ കേസില്‍ സംസ്ഥാനത്തിന് ആശ്വാസകരമായ ഉത്തരവുകള്‍ സുപ്രീംകോടതിയില്‍ നിന്നുമുണ്ടായി. ഡാമിന്റെ ഗുരുതരമായ ബലക്ഷയം കൊണ്ടുള്ള സുരക്ഷാ ഭീഷണി കോടതിയെ ബോധ്യപ്പെടുത്തുന്നതിന് പഠനങ്ങളും നിയമസംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്. പുതിയ ഡാം നിര്‍മാണത്തിന് നടപടി സ്വീകരിച്ചു.ഭൂഗര്‍ഭ ജലവിതാനം ആശാങ്കാജനകമാംവിധം താഴുന്നത് കണക്കിലെടുത്ത് ഭൂഗര്‍ഭ ജല പരിപോഷണത്തിനുള്ള സമഗ്ര പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു. 2007-08 ജലസാക്ഷരതാ വര്‍ഷമായി ആചരിച്ചു. ജലഗുണ നിലവാര പരിശോധന ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന് സ്കൂള്‍ വിദ്യാര്‍ഥികളും ത്രിതല പഞ്ചായത്തുകളുമായി ചേര്‍ന്ന് സുജല പദ്ധതി നടപ്പാക്കി. സുരക്ഷിതമായ ജലത്തിന് സമ്പന്നമായ ജലസ്രോതസ് അനിവാര്യമാണ്. കേരളത്തിലെ കുളങ്ങള്‍, നദികള്‍, തോടുകള്‍, കായലുകള്‍ തുടങ്ങി ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി വിവിധ വകുപ്പുകളേയും ജനകീയസമതികളേയും ഒരു കുടകീഴില്‍ കൊണ്ടുവന്ന് ജനകീയപങ്കാളിത്തത്തോടെ സമഗ്രജലസംരക്ഷണത്തിനായി “ജലസുരക്ഷ” ആരംഭിച്ചു.ഭരണം ഭക്തര്‍ക്കായിതീര്‍ഥാടക ബാഹുല്യത്താല്‍ ലോകശ്രദ്ധ നേടിയ ശബരിമലയില്‍ ആവശ്യത്തിന് സൌകര്യങ്ങള്‍ ഒരുക്കാന്‍ പരിമിതികള്‍ക്കുള്ളില്‍നിന്ന് സര്‍ക്കാര്‍ പരമാവധി ശ്രമം നടത്തി. ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി മാസ്റ്റര്‍ പ്ളാന്‍ അംഗീകരിക്കുകയും സുപ്രധാന നിര്‍ദേശങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ നടപടി തുടങ്ങുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റേയും സുപ്രീംകോടതിയുടേയും അനുമതിയോടെ നിലയ്ക്കലില്‍ 110 ഹെക്ടറും പെരിയാര്‍ വന്യമൃഗസങ്കേതത്തിലെ 12.345 ഹെക്ടറും വനഭൂമി മാസ്റ്റര്‍ പ്ളാനിന്റെ ഭാഗമായി ലഭ്യമാക്കി. ശബരിമല വികസനത്തിന് ഏറ്റെടുക്കുന്ന നിലയ്ക്കലിലേയും വന്യമൃഗസങ്കേതത്തിലേയും ഭൂമിക്കു പകരമായി കമ്പക്കല്ലിലെ 305 ഏക്കര്‍ കൈമാറി. നിലയ്ക്കല്‍, ഏരുമേലി, പമ്പ, സന്നിധാനം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ അടിസ്ഥാന സൌകര്യവികസനത്തിനായി ക്യൂ കോംപ്ളെക്സ്, റോപ്‌വേ, മറ്റു സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പെടുത്താന്‍ ദേശീയാടിസ്ഥാത്തില്‍ ടെന്റര്‍ ക്ഷണിച്ചു. നടപടി ത്വരിതപ്പെടുത്താന്‍ സാങ്കേതിക സമിതി രൂപവത്കരിച്ചു. ശബരിമല വികസനത്തിന് പണം കണ്ടെത്താന്‍ ശബരിമല മാസ്റ്റര്‍ പ്ളാന്‍ അടിസ്ഥാന സൌകര്യവികസന നിധി എന്ന പേരില്‍ ഒരു ട്രസ്റ്റ് തുടങ്ങി. ഈ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരവും ലഭിച്ചു. ആധുനിക സൌകര്യങ്ങളുള്ള രണ്ട് ഹൃദ്രോഗചികിത്സാ കേന്ദ്രം ശബരിമലയില്‍ തുടങ്ങി. പമ്പ കര്‍മപദ്ധതി ഭാഗമായി നിലയ്ക്കല്‍ പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ടോയ്‌ലെറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി. വാണിജ്യ സ്ഥാപനങ്ങളുടെ ബാഹുല്യം 25 ശതമാനം കുറച്ചു. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സ്ഥലസൌകര്യം നല്‍കി. ഭസ്മക്കുളം ശുദ്ധീകരിക്കാന്‍ യന്ത്ര സംവിധാനം ഏര്‍പ്പെടുത്തി. ഖരമാലിന്യസംസ്കരണത്തിന് പ്ളാന്റ് സ്ഥാപിച്ചു. സംസ്ഥാനത്ത് ഏറെ ഭക്തജനബാഹുല്യമുള്ള മറ്റൊരു പുണ്യക്ഷേത്രമായ ഗുരുവായൂരിലും ഭക്തജനങ്ങള്‍ക്കായി കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടി തുടങ്ങി. ഗസ്റ്റ്ഹൌസുകളുടെ വികസനത്തിന് നടപടി സ്വീകരിച്ചു. വികസനപദ്ധതികള്‍ക്കായി ക്ഷേത്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കി. തിരുവിതാംകൂര്‍-കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ ഭരണം കൂടുതല്‍ സുതാര്യവും അഴിമതി രഹിതവും ആക്കാന്‍ നിയമപരവും ഭരണപരവുമായ നടപടികള്‍ സ്വീകരിച്ചു. 1950-ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമതസ്ഥാപന നിയമം ഭേദഗതി ചെയ്ത് 2007-ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപന ഭേദഗതി നിയമം പാസാക്കി. ബോര്‍ഡ് ഭരണസമിതിയില്‍ പട്ടികവിഭാഗത്തിനും സ്ത്രീകള്‍ക്കും ആയി ഓരോ സ്ഥാനം നീക്കിവച്ചു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴില്‍ വരുന്ന ക്ഷേത്രങ്ങളുടേയും ഗുരുവായൂര്‍, കൂടല്‍ മാണിക്യം ക്ഷേത്രങ്ങളുടേയും ഭരണപരമായ നടത്തിപ്പു സുഗമമാക്കാനും ഭക്തജനങ്ങള്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാനും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് നടത്തിയത്. ക്ഷേത്രാചാരാനുഷ്ഠാനങ്ങളിലെന്നപോലെ ഭക്തജനങ്ങളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് വിവിധ കര്‍മപദ്ധതികള്‍ക്ക് രൂപം കൊടുത്തു. നിയമനങ്ങളിലെ അഴിമതി തടയാന്‍ ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്കു വിടുന്നതിന് നിയമഭേദഗതി കൊണ്ടുവന്നു. മലബാര്‍ പ്രദേശത്തെ ജനങ്ങളുടെ ചിരകാല അഭിലാഷമായ മലബാര്‍ ദേവസ്വം ബോര്‍ഡ് 2008-ലെ മദ്രാസ് ഹിന്ദു റീലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (ഭേദഗതി) നിയമപ്രകാരം രൂപീകരിച്ചു. മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളവും സേവന വ്യവസ്ഥകളും തീരെ പരിതാപകരമായിരുന്നു. ബോര്‍ഡു നിലവില്‍ വന്നശേഷം ജീവനക്കാരുടേയും ഓഫീസര്‍മാരുടേയും ശമ്പളം പരിഷ്കരിച്ചു. തനതുഫണ്ട് സ്വരൂപിക്കാന്‍ കഴിയുന്നതുവരെ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക സര്‍ക്കാര്‍ മാനേജ്മെന്റ് ഫണ്ടായി നല്‍കുന്നതാണ്. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച ഉണ്ടായാല്‍ ഇടപെടാന്‍ നിയമപ്രകാരം സര്‍ക്കാരിന് അധികാരമുണ്ട്.ഉത്തര മലബാറിലെ ആചാരസ്ഥാനീയര്‍, കോലാധികാരികള്‍, കോമരം തുടങ്ങി ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനസഹായം നല്‍കാന്‍ 2010-11 വര്‍ഷത്തെ ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തി. ക്ഷേത്രങ്ങളും കാവുകളുമായി ബന്ധപ്പെട്ടുകിടക്കുന്ന ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പ്രത്യേത പദ്ധതി നടപ്പാക്കും.ഇന്ത്യയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളെല്ലാം ഏറെ ജനശ്രദ്ധയാകര്‍ഷിക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍ കൂടിയാണ്. കേരളത്തില്‍ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങള്‍ മാത്രമാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. തനതു വാസ്തുവിദ്യയും ആചാരാനുഷ്ഠാന പ്രത്യേകതകളും ഉള്ള ധാരാളം ക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇവയെ ബന്ധിപ്പിച്ച് തീര്‍ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. അച്ചടി വകുപ്പ്സര്‍ക്കാര്‍ ഗസറ്റ് പൊതുജനങ്ങള്‍ക്ക് വേഗം ലഭ്യമാക്കാന്‍ ഇ-ഗസറ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. ലോകത്തെവിടെനിന്നും കേരള ഗസറ്റ് പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കും. സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില നിശ്ചയിച്ചുകൊണ്ടുള്ള വിജ്ഞാപനം 2008 മേയ് അഞ്ചിന്റെ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ പേജുള്ള ഗസറ്റെന്ന പ്രത്യേകത ഇതിനുണ്ട്. കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ ഒന്നരകോടി റേഷന്‍കാര്‍ഡുകള്‍ അച്ചടിച്ചു നല്‍കാനും വകുപ്പിനു കഴിഞ്ഞു.വയനാട്ടില്‍ ജില്ലാ ഫോറം സ്റ്റോര്‍ തുടങ്ങി. വയനാട്ടില്‍ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാന്‍ 120 ലക്ഷവും കണ്ണൂരിലേതിന് 140 ലക്ഷം രൂപയും അനുവദിച്ചു. വാഴൂര്‍, ഷൊര്‍ണ്ണൂര്‍ പ്രസ്സുകളില്‍ വേസ്റ്റ് പേപ്പര്‍ ഗോഡൌണ്‍ നിര്‍മാണത്തിന് ഭരണാനുമതി നല്‍കി. കൊല്ലം ഉമയന്നൂരില്‍ 105 ലക്ഷം രൂപാ ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടം അവസാന ഘട്ടത്തിലാണ്. വിവിധ സര്‍ക്കാര്‍ പ്രസ്സുകള്‍ക്ക് ആധുനിക യന്ത്രങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കി. 2007-08ല്‍ 53 ലക്ഷം രൂപയുടെയും അടുത്ത വര്‍ഷം മൂന്നരകോടി രൂപയുടെയും യന്ത്രോപകരണങ്ങള്‍ വാങ്ങി. ഈ വര്‍ഷം ഉദ്ദേശ്യം നാലു കോടി രൂപ ചെലവില്‍ പുതിയ യന്ത്ര സാമഗ്രികള്‍ വാങ്ങുന്നതിനുള്ള നടപടി തുടങ്ങി.സ്റ്റേഷണറിപരിമിതികളില്‍ ബുദ്ധിമുട്ടുന്ന സ്റ്റേഷണറി വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി യത്നിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വയനാട്, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കാസര്‍കോട് ഓഫീസുകള്‍ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ തൃശൂര്‍, കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടമായി. സ്റ്റേഷണറി വകുപ്പിന്റെ പൌരാവകാശരേഖ 2009 നവംബറില്‍ പ്രസിദ്ധീകരിച്ചു. വകുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനും കംപ്യൂട്ടര്‍ വത്കരണം ഏതാണ്ട് പൂര്‍ത്തിയായി. വകുപ്പിലെ വര്‍ക്ക്ഷോപ്പുമെക്കാനിക്കുകള്‍ക്ക് കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ അറ്റകുറ്റപ്പണി പരിശീലനം നല്‍കി വരുന്നു. വിവിധ ഓഫീസുകളില്‍ വാറന്റി കഴിഞ്ഞ കംപ്യൂട്ടറുകള്‍ നന്നാക്കാന്‍ സ്റ്റേഷണറി വകുപ്പിന്റെ വര്‍ക്ക്ഷോപ്പ് ഉപയോഗിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പരിഗണിച്ചുവരുന്നു. ദേശീയ ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി ഇ-പ്രൊക്യുര്‍മെന്റ് പദ്ധതിയുടെ പൈലറ്റ് വകുപ്പായി സ്റ്റേഷണറിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ സ്റ്റേഷണറി സാധനങ്ങളുടെ ക്രയവിക്രയം സുതാര്യവും കാര്യക്ഷമവുമാക്കാന്‍ സാധിക്കും.കെ.ബി.പി.എസ്സംസ്ഥാനസര്‍ക്കാരിന്റെ അച്ചടിജോലികള്‍ നിര്‍വഹിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനമാണ് എറണാകുളം, കാക്കനാട്ടെ കേരള ബുക്സ് ആന്റ് പബ്ളിക്കേഷന്‍സ് സൊസൈറ്റി. വിദ്യാഭ്യാസ വകുപ്പിനുവേണ്ടി പാഠപുസ്തകങ്ങള്‍, ഭാഗ്യക്കുറി വകുപ്പിനായുള്ള ടിക്കറ്റുകള്‍, നികുതിവകുപ്പിനുവേണ്ട കാര്‍ഡ്, ഫോറം, പി.എസ്.സിയുടെ ഒ.എം.ആര്‍. ഫോറം, ദേവസ്വം ബോര്‍ഡിന്റെ പ്രസാദ കൂപ്പണ്‍ എന്നിവയുടെ അച്ചടിയ്ക്ക് പുറമെ സര്‍വകലാശാലകള്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, കുടുംബ ശ്രീ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുള്ള അച്ചടി ജോലികളും കെ.ബി.പി.എസ് നിര്‍വഹിക്കുന്നു. ഇരുപതുകോടിയോളം പുസ്തകങ്ങളും 100 കോടിയിലേറെ ലോട്ടറി ടിക്കറ്റും ഉള്‍പ്പെടെ വലിയ തോതിലുള്ള അച്ചടി ജോലികള്‍ കെ.ബി.പി.എസ് ഏറ്റെടുത്ത് പൂര്‍ത്തിയാക്കി. ആധുനികവത്കരണ ഭാഗമായി അഞ്ച് ഷീറ്റ്ഫെഡ് ഓഫ് സെറ്റ് മെഷീനുകളും ഒരു വെബ് ഓഫ‌സെറ്റ് മെഷീനും ഇവിടെ സ്ഥാപിച്ചു.സുഗമം സുസജ്ജം ഗതാഗതംസുസ്ഥിരമായ ഗതാഗതവികസനം വളര്‍ന്നുകൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിന്റെ ലക്ഷ്യമാണ്. സംസ്ഥാനത്തെ ഗതാഗതവകുപ്പ് സാമൂഹ്യ സുരക്ഷയും സാമ്പത്തിക സുസ്ഥിരതയും ലാക്കാക്കികൊണ്ട് നവീനമായ ഗതാഗതവികസനങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് മുന്നേറുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി അത്യാധുനികമായ ഒരു ഗതാഗത സംസ്കാരത്തിന്റെ നിര്‍മിതിക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഗതാഗത മേഖലയില്‍ð പുനഃസംഘടനവും ജനോപകാരപ്രദമായ നവീന പദ്ധതികളും നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്ന് അഭിമാനത്തോടെ പറയാനാകും.കെ.എസ്.ആര്‍.ടി.സിയുടെ ആധുനികവത്കരണംവര്‍ഷംതോറും 1000 ബസ്സുകള്‍ നിരത്തിലിറക്കിയും, പുതിയ വോള്‍വോ, എ.സി., സൂപ്പര്‍ ഡീലക്സ് ബസ്സുകളുടെയും, ലോഫ്ളോര്‍ ബസ്സുകളുടെയും വരവോടെയും കെ.എസ്.ആര്‍.ടി.സിക്ക് പുതുജീവന്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ പുതിയ ഷെഡ്യൂളുകള്‍ ഉള്‍പ്പെടെ 5143 ഷെഡ്യൂളുകള്‍ നടത്തുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി.യുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനമാണ് ഈ കഴിഞ്ഞ കാലയളവില്‍ നടന്നിട്ടുള്ളത്. കേരളത്തില്‍ പൊതുമേഖലാ ട്രാന്‍സ്പോര്‍ട്ട് 2005-ല്‍ 13 ശതമാനം ആയിരുന്നത് 27 ശതമാനം ആയി വര്‍ദ്ധിച്ചു. ഈ കാലയളവില്‍ കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്ഷോപ്പുകളില്‍ നിന്ന് 2582 പുതിയ ബസ്സുകള്‍ നിരത്തിലിറക്കി. കൂടാതെ പുതുതായി 1188 ഷെഡ്യൂളുകള്‍ ആരംഭിച്ചു. മലബാര്‍ മേഖലയിലെ യാത്രാക്ളേശം പരിഹരിക്കുന്നതിനായി 35 സര്‍വ്വീസുകള്‍ ആരംഭിച്ചതോടൊപ്പം എറണാകുളം നഗരത്തില്‍ 50 തിരു-കൊച്ചി സര്‍വ്വീസുകള്‍ തുടങ്ങി. ജെന്‍റ്രം പദ്ധതിയനുസരിച്ച് 46 എസി വോള്‍വോ ബസ്സുകളും 62 നോണ്‍ എസി ബസ്സുകളും തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ സര്‍വ്വീസ് ആരംഭിച്ചു. ജെന്‍റ്രം സര്‍വ്വീസുകള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരം കണക്കിലെടുത്ത് ജില്ലയിലെ മറ്റു പ്രധാന സ്ഥലങ്ങളിലേക്ക് കൂടി സര്‍വ്വീസ് വ്യാപിച്ചു. വിപുലീകരണം ലക്ഷ്യമിട്ട് നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ ഫലമായി 2005-ല്‍ 11.52 ലക്ഷം കിലോമീറ്റര്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ ഓരോ ദിവസവും 15.20 ലക്ഷത്തില്‍പരം കിലോമീറ്റര്‍ ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ധനക്ഷമത 2005ല്‍ 3.84 കി.മീ ആയിരുന്നത് ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ച് 4.27 ആക്കിയും മെച്ചപ്പെട്ട സ്പെയര്‍ പാര്‍ട്ടുകള്‍ വാങ്ങിയതുമൂലവും ജീവനക്കാരുടെ കാര്യക്ഷമത 15 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിച്ചതിലൂടെയും 5.5 കോടി രൂപ പ്രതിമാസച്ചെലവ് ചുരുക്കാന്‍ കഴിഞ്ഞു. മെച്ചപ്പെട്ട ഇന്ധനക്ഷമത കൈവരിച്ചതിന് കോര്‍പ്പറേഷന് കഴിഞ്ഞ രണ്ട് വര്‍ഷവും കേരള സ്റ്റേറ്റ് എനര്‍ജി കണ്‍സര്‍വേഷന്‍ സെന്ററിന്റെ അവാര്‍ഡ് ലഭിച്ചു. കൂടാതെ ഗുണനിലവാരമുള്ള സ്പെയര്‍ പാര്‍ട്ടുകള്‍ വാങ്ങിയതിന് അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് അണ്ടര്‍ട്ടേക്കിംഗിന്റെ അവാര്‍ഡ് ഇന്ത്യയില്‍ കെ.എസ്.ആര്‍.ടി.സിക്കാണ് ലഭിച്ചിട്ടുള്ളത്.ജീവനക്കാരും പെന്‍ഷന്‍കാരുമടക്കം ഏകദേശം 75000 കുടുംബങ്ങള്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചാണ് കഴിയുന്നത്. ദിനംപ്രതി 34 മുതല്‍ 36 ലക്ഷം വരെ യാത്രക്കാര്‍ക്ക് സുരക്ഷിതമായി യാത്രാസംവിധാനം ഒരുക്കുന്നു. ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം 19783 പേര്‍ക്ക് പുതിയതായി കോര്‍പ്പറേഷനില്‍ നിയമനം നല്‍കി.2005ല്‍ ഒരുലക്ഷം കിലോമീറ്റര്‍ ഓടുമ്പോള്‍ 0.36 അപകടങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന ഗടഞഠഇ 2010ല്‍ 0.18 അപകടങ്ങളില്‍ മാത്രമാണ് ഉള്‍പ്പെട്ടത്. അപകട വിവരങ്ങള്‍ അറിയുന്നതിനും നടപടികള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനുമായി ഗടഞഠഇയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നിലവിലുണ്ട്. മെച്ചപ്പെട്ട ഗതാഗത സംസ്കാരം ഉണ്ടാക്കിയെടുക്കുന്നതിനുള്ള തീവ്രയത്നത്തിലാണ് ഗടഞഠഇ.കെ.എസ്.ആര്‍.ടി.സി.യില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഒരു Accident Control and Monitoring Cell-ന് രൂപം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി കെ.എസ്.ആര്‍.ടി.സി. എല്ലാ യൂണിറ്റുകളിലും ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീന്‍ നടപ്പിലാക്കി. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൌകര്യവും നടപ്പിലാക്കി. സമ്പൂര്‍ണ കംപ്യൂട്ടറൈസേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു.2002 മാര്‍ച്ച് മാസം കാലാവധി അവസാനിച്ച ശമ്പളപരിഷ്കരണക്കരാര്‍ അംഗീകൃത തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കി. അടുത്ത് ശമ്പള പരിഷ്ക്കരണ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. 16 ഗഡു ഡിഎ നല്‍കി. കാഷ്വല്‍ ജീവനക്കാരുടെ വേതനം ഏകീകരിച്ച് സ്ത്രീ പുരുഷ ഭേദമന്യേ 175/-രൂപയായി വര്‍ധിപ്പിച്ചു. എംപാനല്‍ ജീവനക്കാരുടെ വേതനം 240 രൂപയായി വര്‍ധിപ്പിച്ചു. പുതുക്കിയ ഇന്‍സെന്റീവ് സ്കീം 1.2.2010 മുതല്‍ നടപ്പാക്കി. വര്‍ധിപ്പിച്ച നിരക്കില്‍ യൂണിഫാറം അലവന്‍സ് എന്നിവ നല്‍കി.കര്‍ണാടക, തമിഴിനാട് സംസ്ഥാനങ്ങളുമായി അന്തര്‍ സംസ്ഥാന കരാര്‍ അംഗീകരിച്ച് നടപ്പിലാക്കി. അഞ്ച് മേഖലാ ആഫീസുകള്‍ ആരംഭിച്ച് സര്‍വ്വീസ് കാര്യക്ഷമത വര്‍ധിപ്പിച്ചു. തിരുവനന്തപുരം സിറ്റയില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുകയും സമാന്തര സര്‍വീസുകളെ നിയന്ത്രിക്കുകയും ചെയ്തു. ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചും, ജനപ്രിയ മലബാര്‍ സര്‍വീസുകള്‍ ആരംഭിച്ചും, സംസ്ഥാനത്തുടനീളം ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചും പ്രതിദിന വരുമാനം 2006 ഏപ്രിലില്‍ 2.27 കോടി ആയിരുന്നത് 2010 ഡിസംബറില്‍ 3.72 കോടിയായി വര്‍ധിപ്പിച്ചു. തലശ്ശേരി സബ് ഡിപ്പോയും, പിറവം, ആര്യങ്കാവ് ഓപ്പറേറ്റിംഗ് സെന്ററുകളും ആരംഭിച്ചു. കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റേഷന്‍ തുടങ്ങുന്നതിനുള്ള ശിലാസ്ഥാപനവും നടത്തി.കോര്‍പ്പറേഷന്റെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി അന്തര്‍ദേശീയ നിലവാരമുള്ള ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ളക്സുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അങ്കമാലിയിലെ ആധുനിക സൌകര്യമുള്ള അന്തര്‍ദേശീയ നിലവാരമുള്ള വ്യാപാര സമുച്ചയം 2011 ജനുവരി 19 ന് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഇതേ മാതൃകയിലുള്ള നിര്‍മാണ പ്രവര്‍ത്തനം പുരോഗതിയിലാണ്. തിരുവനന്തപുരം സെന്‍ട്രലിലെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. 700 ദിവസം കൊണ്ട് ഈ ബഹുനില മന്ദിരത്തിന്റെ പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കെ.റ്റി.ഡി.എഫ്.സി.യുമായി സഹകരിച്ച് ബി.ഒ.ടി. അടിസ്ഥാനത്തിലാണ് പണി നടക്കുന്നത്. തിരുവല്ലയില്‍ വ്യാപാര സമുച്ചയത്തിന്റെ പണി ആരംഭിച്ചു. കൊട്ടാരക്കരയില്‍ റെന്റ് ഡപ്പോസിറ്റ് സ്കീമില്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനം 14.5.2010ല്‍ ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കാസറഗോഡുള്ള ബസ് ടെര്‍മിനല്‍ കം- ഷോപ്പിംഗ് കോംപ്ളക്സ് 2011 ജനുവരി 14ന് ഉദ്ഘാടനം ചെയ്തു. കാട്ടാക്കടയിലെ നിര്‍മാണം പുരോഗതിയിലാണ്. അടൂര്‍, വടകര, കരുനാഗപ്പള്ളി, പത്തനാപുരം, പാലക്കാട്, പുതുക്കാട്, നിലമ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ എം.എല്‍.എ. ഫണ്ടും കോര്‍പ്പറേഷന്‍ ഫണ്ടും ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. കിളിമാനൂരിലെ എം.എല്‍.എ. ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു. പുനരൂലിലെ ആധുനിക ബസ് സ്റ്റേഷന്‍ പുനലൂര്‍ മുനിസിപ്പാലിറ്റിയും എം.എല്‍.എ. ഫണ്ടും കോര്‍പ്പറേഷന്‍ ഫണ്ടും ഉപയോഗിച്ച് നിര്‍മാണം നടത്തി. ചാലക്കുടി, പന്തളം എന്നിവിടങ്ങളില്‍ ഗാരേജ് നിര്‍മിച്ചു. ഈഞ്ചയ്ക്കലില്‍ അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനലിന്റെ പണി ആരംഭിക്കുവാന്‍ അനുമതിയായി. ഡ്രൈവര്‍ വിഭാഗത്തിലുള്ള എല്ലാവര്‍ക്കും പരിശീലനം നല്‍കിയതുമൂലം അപകടനിരക്ക് കുറയ്ക്കുവാന്‍ കഴിഞ്ഞു. ഇതുമൂലം മെച്ചപ്പെട്ട ഇന്ധനക്ഷമത കൈവരിക്കാനും കഴിഞ്ഞു. കൂടാതെ മറ്റെല്ലാം വിഭാഗം ജീവനക്കാര്‍ക്കും പരിശീലനം നല്‍കി. പുതിയതായി നിയമനം ലഭിച്ചു വരുന്ന എല്ലാവര്‍ക്കും പരിശീലനം നല്‍കി. പുതിയതായി നിരത്തിലിറക്കുന്ന എല്ലാ ബസ്സുകളും ഇന്‍ഷ്വര്‍ ചെയ്തുകഴിഞ്ഞു. ഏറ്റവും നല്ല രീതിയില്‍ ശബരിമല സ്പെഷ്യല്‍ സര്‍വീസ് നടത്താന്‍ കോര്‍പ്പറേഷന് കഴിഞ്ഞു. 2006 ഏപ്രില്‍ മുതല്‍ 558.88 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വായ്പയായും ക്യാപ്പിറ്റലായും ധനസഹായം നല്‍കി. 2006 മെയ് മാസം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നല്‍കാനുണ്ടായിരുന്ന ബാദ്ധ്യത 133.29 കോടിയില്‍ 125 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കി അടച്ചു തീര്‍ത്തു. 1070.6 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ എഴുതിത്തള്ളി. ഇതില്‍ 250.38 കോടി ഇക്യൂറ്റി ഷെയറും 197.39 കോടി രൂപ പലിശയും പിഴപ്പലിശയും 31.3.2008 വരെയുള്ള 622.83 കോടി രൂപ വാഹന നികുതിയുമാണ്. 1965ന് ശേഷം 2008 വരെ കോര്‍പ്പറേഷന്റെ കൈവശമുള്ള 410 ഏക്കര്‍ സ്ഥലത്തില്‍ 52 ഏക്കറിന് പട്ടയം ശരിയാക്കി, ബാക്കി സ്ഥലങ്ങളുടെ പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.വര്‍ക്ക്ഷോപ്പുകള്‍ നവീകരിച്ചതിന്റെ ഫലമായി എ.സി ബസ്സുകള്‍ ഒഴികെയുള്ള എല്ലാ ബസ്സുകളുടെയും (സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എക്സപ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, ഓര്‍ഡിനറി, മലബാര്‍, വേണാട്, അനന്തപുരി ഫാസ്റ്റ്) ബോഡികള്‍ പൂര്‍ണമായും കെ.എസ്.ആര്‍.ടി.സി. യുടെ സ്വന്തം വര്‍ക്ക്ഷോപ്പുകളില്‍ നിര്‍മിച്ചു വരുന്നു.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്ഷോപ്പുകളില്‍ നിര്‍മിച്ച ബസ്സുകള്‍ക്ക് ശരാശരി 4,25,106/- രൂപ മാത്രമാണ് ചെലവായത്. എന്നാല്‍ 2001-2005 കാലയളവില്‍ ഇത് 5,29,000/- രൂപയായിരുന്നു. കൂടാതെ കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്ഷോപ്പുകളില്‍ പണികഴിപ്പിച്ച ബസ്സുകള്‍ ഈടുറ്റതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമാണ്. അതുകൊണ്ട് തന്നെ അറ്റകുറ്റപ്പണികളിലെ കുറവുകൊണ്ട് അത്തരത്തിലുള്ള ചെലവുകളിലും കുറവുണ്ടാകുന്നു.കെ.എസ്.ആര്‍.ടി.സി. വാഹനങ്ങളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിലേക്കായി കെ.എസ്.ആര്‍.ടി.സി. യുണിറ്റുകളെ 4 മേഖലകളായി തിരിക്കുകയും മേഖലാടിസ്ഥാനത്തില്‍ ഫ്യൂവല്‍ സെല്ലുകള്‍ രൂപീകരിക്കുകയും ചെയ്തു. സംസ്ഥാന വ്യാപകമായി ഓരോ ഷെഡ്യൂളിലും ടാര്‍ജറ്റ് നിശ്ചയിച്ച് ഇന്ധനക്ഷമത പ്രസ്തുത ടാര്‍ജറ്റിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.1981-ന് ശേഷമുണ്ടായിരുന്ന നിരവധി ഫെയര്‍ സ്റ്റേജുകള്‍ കെ.എസ്.ആര്‍.ടി.സി.ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമായ രീതിയില്‍ പുനഃക്രമീകരിച്ചു.മോട്ടോര്‍വാഹന വകുപ്പ്റവന്യൂ വരുമാനം 700 കോടിയില്‍ നിന്ന് 1100 കോടിയായി വര്‍ധിച്ചു. മോട്ടോര്‍വാഹന വകുപ്പ്, ‘ഫാസ്റ്റ്’ (FAST - Fully Automated Services of Transport Department) പദ്ധതിയിലൂടെ സമ്പൂര്‍ണമായും കംപ്യൂട്ടര്‍വത്കരിച്ചിട്ടുണ്ട്. അതിലൂടെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായും വേഗത്തിലും സര്‍വ്വോപരി ഇടനിലക്കാരെ ഒരു പരിധിവരെ ഒഴിവാക്കുവാനും സാധിച്ചിട്ടുണ്ട്. എല്ലാ ഓഫീസുകളിലും “ഏതു സേവനവും ഏതു കൌണ്ടറിലും“ എന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പിലെ എല്ലാ ഓഫീസുകളും KSWAN (Kerala State Wide Area Network) എന്ന നെറ്റ്വര്‍ക്ക് സംവിധാനത്തിലൂടെ പൂര്‍ണ്ണമായും ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുമൂലം ഓഫീസുകള്‍ തമ്മില്‍ വളറെയേറെ വേഗത്തിലും കൃത്യമായുമുള്ള ആശയവിനിമയം സാധ്യമായിട്ടുണ്ട്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മിറ്റ് തുടങ്ങിയ രേഖകള്‍ എല്ലാം തന്നെ അപേക്ഷകര്‍ക്ക് നേരിട്ട് ലഭിക്കത്തക്ക വിധത്തില്‍ സ്പീഡ് പോസ്റ്റ് സംവിധാനം തപാല്‍ വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുന്നതാണ്. വകുപ്പിന്റെ സേവനങ്ങള്‍ മികവുറ്റ രീതിയിലും വേഗത്തിലും നല്‍കുവാന്‍ വേണ്ടി ആവിഷ്ക്കരിച്ച നൂതന പദ്ധതിയാണ് അതിവേഗ (FAST TRACK) കൌണ്ടറുകള്‍ എല്ലാ ആര്‍.ടി. ഓഫീസുകളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയും സബ് ആര്‍.ടി.ഓഫീസുകളില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെയും ഏക സന്ദര്‍ശന തീര്‍പ്പാക്കല്‍ വഴി സേവനങ്ങള്‍ ലഭ്യമാകുന്നതാണ്. തെരഞ്ഞെടുത്ത ചില സേവനങ്ങള്‍ മാത്രമാണ് ഈ കൌണ്ടറുകളിലൂടെ ലഭ്യമാകുന്നത്. എല്ലാ ഓഫീസുകളിലും സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ എടുത്ത നടപടിയുടെ തല്‍സമയ സ്ഥിതി, രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ അത്യാവശ്യ വിവരങ്ങള്‍, പുതിയതായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കനുവദിച്ചിട്ടുള്ള രജിസ്ട്രേഷന്‍ നമ്പര്‍, റിസര്‍വ് ചെയ്യാവുന്ന നമ്പറുകളുടെ വിവരങ്ങള്‍, വാഹനങ്ങള്‍ക്ക് അടക്കേണ്ട നികുതി എന്നിവ മൊബൈല്‍ ഫോണില്‍ എസ്.എം.എസ് അയക്കുന്നതിലൂടെ അറിയാവുന്നതാണ്. ഈ സംവിധാനം 24 മണിക്കൂറും ലഭ്യമാണ്.പൊതുജനങ്ങള്‍ക്ക് വകുപ്പിന്റെ സേവനങ്ങളുടെ ഫീസും വാഹന നികുതിയും സ്വന്തം ബാങ്ക് അക്കൌണ്ട് വഴി ഓണ്‍ലൈനിലൂടെ അടക്കുവാനുള്ള ഇ-പേയ്മെന്റ് സംവിധാനം ഉടന്‍ തന്നെ വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രാവര്‍ത്തികമാക്കുന്നതാണ്. ഇതുവഴി പൊതുജനങ്ങള്‍ക്ക് ഓഫീസുകളില്‍ നേരിട്ട് വരാതെ തന്നെ ഫീസും വാഹന നികുതിയും അടയ്ക്കുവാന്‍ സാധിക്കുന്നതാണ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്നത് പ്രകാരം കേരള സംസ്ഥാനത്തിലും ഡ്രൈവിംഗ് ലൈസന്‍സുകളും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും സ്മാര്‍ട്ട് കാര്‍ഡിലൂടെ നല്‍കുവാന്‍ തീരുമാനിക്കുകയും ആയതിലേക്കായി സര്‍ക്കാര്‍ തലത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. വകുപ്പിന്റെ സ്വന്തം വെബ്സൈറ്റായ www.keralamvd.gov.in ലൂടെ ഒട്ടേറെ വെബ്ബധിഷ്ഠിത സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. അനുദിനം വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ ഒരു പ്രധാന കാരണം അമിത വേഗതയാണെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. തിരക്കേറിയ റോഡുകളില്‍ നിശ്ചിത സ്ഥലങ്ങളില്‍ സ്പീഡ് ക്യാമറകള്‍ സ്ഥാപിച്ച് അതുവഴി പോകുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് കേന്ദ്രീകൃത ഡാറ്റാ സെന്ററില്‍ ശേഖരിക്കുകയും ആയത് നെറ്റ്വര്‍ക്കിലൂടെ എല്ലാ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ക്കും അപ്പപ്പോള്‍ ലഭ്യമാകുന്നതുമാണ്. ഈ പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സേവന ദാതാവിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയുള്ള ഒരു ആധുനിക രീതിയിലുള്ള പരിശീലന ഗവേഷണ കേന്ദ്രം തുടങ്ങുവാനായി കേന്ദ്രം 2.99 കോടി രൂപയ്ക്കുള്ള അനുമതി നല്‍കിയിട്ടുണ്ട്. ആയതിന്റെ ആദ്യ ഗഡുവായ 99.5 ലക്ഷം രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ആയതിലേക്കായി സംസ്ഥാന സര്‍ക്കാര്‍ നാളിതുവരെ 225 ലക്ഷം രൂപ വാര്‍ഷിക പദ്ധതിയിലൂടെ നല്‍കിയിട്ടുണ്ട്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തുകയും അവരുമായി ഒരു മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പിടുകയും അതില്‍പ്രകാരം അവര്‍ നിര്‍മ്മാണത്തിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.ഡ്രൈവിംഗ് ടെസ്റ്റ് ഏകീകൃതമായ ഒരു മൂല്യനിര്‍ണയം വഴി നടത്തുന്നതിനായി ആധുനിക രീതിയിലുള്ള കംപ്യൂട്ടര്‍വത്കൃത ടെസ്റ്റിംഗ് ട്രാക്കുകള്‍ സ്ഥാപിക്കുവാനായി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ചേവായൂരില്‍ വകുപ്പിന്റെ സ്വന്തം സ്ഥലത്ത് പരീക്ഷണാര്‍ത്ഥം ഒരു ടെസ്റ്റ് ട്രാക്ക് നിര്‍മിക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എല്ലാ ജില്ലകളിലും ഓരോ ടെസ്റ്റ് ട്രാക്ക് വീതം നിര്‍മിക്കുന്നതിനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.വാഹന പരിശോധനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓരോ കംപ്യൂട്ടര്‍വത്കൃത വാഹന പരിശോധന കേന്ദ്രം സ്ഥാപിക്കുവാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി കോഴിക്കോട് ചേവായൂരില്‍ വകുപ്പിന്റെ സ്വന്തം സ്ഥലത്ത് പരീക്ഷണാര്‍ത്ഥം ഒരു കേന്ദ്രം സ്ഥാപിക്കാനും അതിലേക്കുള്ള കെട്ടിട നിര്‍മാണത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 225 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പ്രസ്തുത കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ എടുത്തുവരുന്നുണ്ട്.ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടുന്ന വാഹനപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ ടിപ്പര്‍ ലോറികളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ഓരോ ഓഫീസ് തലത്തിലും പരമാവധി ടിപ്പര്‍ ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിത ഡ്രൈവിംഗ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും അത്തരം പരിശീലനം ലഭിച്ച ഡ്രൈവര്‍മാരെ മാത്രം ടിപ്പര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് നിയോഗിക്കാന്‍ ടിപ്പര്‍ ഉടമസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.മോട്ടോര്‍ വാഹന വകുപ്പില്‍ കുന്നത്തൂര്‍, റാന്നി, അങ്കമാലി, ചാലക്കുടി, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളില്‍ പുതുതായി 5 സബ് ആര്‍.ടി. ഓഫീസുകള്‍ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ഗതാഗത മേഖലയിലെ നിരക്ക് ഉള്‍പ്പെടെയുള്ള വിവിധ പ്രശ്നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന തിനായി ഹൈക്കോടതി റിട്ട. ജഡ്ജി അദ്ധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന ഗതാഗത നയത്തിന് അന്തിമ രൂപം നല്‍കി വരുന്നു.കേരളാ റോഡ് സുരക്ഷാ അതോറിറ്റി സംസ്ഥാനത്തെ റോഡ് സുരക്ഷാ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി 26.12.2007ല്‍ കേരള സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി നിയമം നിലവില്‍ വരികയും അതനുസരിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറെ റോഡ് സുരക്ഷാ കമ്മീഷണറായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഒരു റോഡ് സുരക്ഷാ അതോറിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള റോഡുകളില്‍ ഏകദേശം 216 റോഡപകട മേഖലകള്‍ (Black spots) കണ്ടുപിടിക്കുകയും പ്രസ്തുത മേഖലകളില്‍ എന്‍ഫോഴ്സ്മെന്റ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ആയതിന്റെ ഭാഗമായി 6 സ്പീഡ് ട്രേസര്‍ വാഹനങ്ങള്‍ വാങ്ങുകയും അവ ഓഫീസുകള്‍ക്ക് എന്‍ഫോഴ്സ്മെന്റിനായി നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളം റോഡ് സുരക്ഷാ ബോധവത്കരണത്തിനായി ഒരു മൊബൈല്‍ പ്രദര്‍ശന വാഹനം വകുപ്പ് നിര്‍മിച്ചു. റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി പോസ്റ്ററുകള്‍, ലഘുലേഖകള്‍, എന്നിവ അച്ചടിച്ച് ഓഫീസുകളില്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം തന്നെ വിദ്യാലയങ്ങളിലെല്ലാം റോഡ് സുരക്ഷാ ക്ളബ്ബുകള്‍ തുടങ്ങാന്‍ ധനസഹായം നല്‍കിയിട്ടുണ്ട്. മൊത്തം 157 റോഡ് സുരക്ഷാ ക്ളബ്ബുകളാണ് ഇതിനായി തുടങ്ങിയിട്ടുള്ളത്.കെ.ടി.ഡി.എഫ്.സി. യുടെ പ്രവര്‍ത്തന നേട്ടങ്ങള്‍കെ.റ്റി.ഡി.എഫ്.സി, ആര്‍.ബി.ഐ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഡിപ്പോസിറ്റ് സ്വീകരിക്കുന്നു. കൂടുതല്‍ തുകകള്‍ സമാഹരിക്കുന്നതിനായി ഡിപ്പോസിറ്റുകള്‍ക്കുള്ള ഗ്യാരന്റി ലിമിറ്റ് 1000 കോടി രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.കെ.എസ്.ആര്‍.ടി.സി.യുടെ പ്രവര്‍ത്തന മൂലധനത്തിനും ബസ്സുകള്‍ വാങ്ങുന്നതിനുമായി കെ.എസ്.ആര്‍.ടി.സി.ക്ക് കെ.റ്റി.ഡി.എഫ്.സി വായ്പകള്‍ നല്‍കിവരുന്നു. 2001-02 മുതല്‍ നാളിതുവരെ 1526.54/- കോടി രൂപ വായ്പയായി നല്‍കിയിട്ടുണ്ട്.കെ.റ്റി.ഡി.എഫ്.സി.യിലെ ഭരണനിര്‍വഹണ ചെലവുകള്‍ കുറയ്ക്കുന്നതിനും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും മറ്റുമായി G.O. (MS) No. 81/2010/Tran dtd. 6/12/201 പ്രകാരം കെ.റ്റി.ഡി.എഫ്.സി.യിലെ നിലവിലുള്ള തസ്തികകള്‍ പുനഃക്രമീകരിച്ച് ഉത്തരവായിട്ടുണ്ട്. കെ.റ്റി.ഡി.എഫ്.സി.യിലെ 2007-08 ലെ അക്കൌണ്ട് ഫൈനലൈസേഷന്‍ 2010 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 2008-09, 2009-10 തുടങ്ങിയ വര്‍ഷങ്ങളിലെ അക്കൌണ്ട് ഫൈനലൈസേഷന്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കുന്നതാണ്.കെ.റ്റി.ഡി.എഫ്.സി.യുടെ പ്രവര്‍ത്തനമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബി.ഒ.ടി. അടിസ്ഥാനത്തില്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കി വരുന്നു. ഇതില്‍ ആദ്യത്തേതും, കെ.റ്റി.ഡി.എഫ്.സി.യുടെയും മോട്ടോര്‍വാഹന വകുപ്പിന്റെയും സംയുക്ത സംരംഭവുമായ ട്രാന്‍സ് ടവേഴ്സ് സമുച്ചയത്തിന്റെ ഉദ്ഘാടന കര്‍മം 31.08.2006 നു ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. കെ.എസ്.ആര്‍.ടി.സി.യുമായി ചേര്‍ന്നുകൊണ്ട് ബി.ഒ.ടി. അടിസ്ഥാനത്തില്‍ അങ്കമാലിയില്‍ നിര്‍മിച്ച ബസ് ടെര്‍മിനല്‍ കോംപ്ളക്സിന്റെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. കോഴിക്കോട്, തിരുവനന്തപുരം സെന്‍ട്രല്‍, തിരുവല്ല എന്നിവിടങ്ങളിലെ ബസ് സ്റ്റേഷനുകളില്‍ ബസ് ടര്‍മിനല്‍കോംപ്ളക്സുകളുടെ നിര്‍മ്മാണം നടക്കുന്നു.കൂടാതെ മലപ്പുറം, കരുനാഗപ്പള്ളി ബസ് സ്റ്റേഷനുകളില്‍ ബസ് ടെര്‍മിനല്‍ കോംപ്ളക്സ് ബി.ഒ.ടി. അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചുവരുന്നു.സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്തുള്ള ടാഗോര്‍ തിയേറ്ററിന്റെ ആധുനിക വത്കരണം കെ.റ്റി.ഡി.എഫ്.സി. ഏറ്റെടുത്ത് നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു.കെ.റ്റി.ഡി.എഫ്.സി.യുടെ പൌരാവകാശരേഖ ഈ കാലയളവില്‍ പ്രസിദ്ധീകരിച്ചു.സംസ്ഥാന ജലഗതാഗത വകുപ്പില്‍ പുതിയ കാല്‍വെപ്പുകള്‍ആലപ്പുഴ ആസ്ഥാനമായി 1968-ല്‍ ജലഗതാഗത വകുപ്പു രൂപീകൃതമായി. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഒരു പബ്ളിക് യൂട്ടിലിറ്റി സര്‍വ്വീസ് എന്നനിലയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവരുന്നു. 2006-ല്‍ 82 ബോട്ടുകള്‍ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നെങ്കിലും 40ല്‍ പരം ബോട്ടുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തിയിരുന്നത്. അതില്‍ തന്നെ പല ബോട്ടുകളും പഴയവയായിരുന്നു. ഇന്ന്ó 52 ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസറഗോഡ് എന്നീ 6 ജില്ലകളിലായാണ് സര്‍വ്വീസ് നടത്തുന്നത്.14 വര്‍ഷമായി മുടങ്ങിക്കിടന്ന കൊല്ലം - ആലപ്പുഴ ബോട്ട് സര്‍വ്വീസ് പുനരാരംഭിച്ചു. 2008-09ല്‍ ആലപ്പുഴയിലെ പോഞ്ഞിക്കരയില്‍ വകുപ്പിന്റെ സ്ഥലത്ത് ഒരു ആധുനിക സ്ലിപ്-വേ 2 കോടി രൂപ മുതല്‍ മുടക്കി നിര്‍മിക്കുന്നതിന് ഭരണാനുമതി ലഭിച്ചുകഴിഞ്ഞു. ആലപ്പുഴയിലെ ഡോക്ക് ആന്റ് റിപ്പയര്‍ വിഭാഗത്തില്‍ നിലവിലുള്ള സ്ലിപ്-വേയുടെ പഴയ റെയിലുകള്‍ 12.50 ലക്ഷം രൂപ വിനിയോഗിച്ച് മാറ്റി സ്ഥാപിക്കുകയും 10.50 ലക്ഷത്തോളം രൂപ വിനിയോഗിച്ച് ഇലക്ട്രിക് വിഞ്ച് സ്ഥാപിക്കുകയും ചെയ്ത് ബോട്ട് റിപ്പയര്‍ ജോലി കാര്യക്ഷമമാക്കുകയും, ത്വരിതപ്പെടുത്തുകയും ചെയ്തു. 9 ലക്ഷം രൂപ വിനിയോഗിച്ച് പ്രസ്തുത സ്ളിപ്വേയ്ക്ക് ഒരു സ്ട്രക്ചറല്‍ കെട്ടിടം പണിതു. ആലപ്പുഴയിലെ വര്‍ക്ക്ഷോപ്പ് കെട്ടിടം പി.ഡബ്ള്യു.ഡി. മുഖാന്തിരം നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പയ്യന്നൂര്‍ മേഖലയില്‍ 13.90 ലക്ഷം രൂപ വിനിയോഗിച്ച് കവ്വായികാലി കടപ്പുറം-മാടയ്ക്കല്‍ സൌത്ത് എന്നിവിടങ്ങളില്‍ കോണ്‍ക്രീറ്റ് ജെട്ടികള്‍ നിര്‍മിക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. 2009-10ലെ സര്‍വീസ് നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനായി രണ്ട് പുതിയ 75 പി.സി. സ്റ്റീല്‍ ബോട്ടുകള്‍ വാങ്ങി സര്‍വീസിന് നല്‍കുകയുണ്ടായി. നൂറ് പി.സി.യുള്ള 13 സ്റ്റീല്‍ ബോട്ടുകള്‍ വാങ്ങുന്നതിന് കഴിഞ്ഞു. അതില്‍ അഞ്ച് ബോട്ടുകള്‍ക്കുള്ള നിര്‍മാണ ഉത്തരവ് നല്‍കി. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ പുതുതായി 30 ബോട്ടൂകള്‍ നീറ്റിലിറക്കി. 11 ബോട്ടുകള്‍ കൂടി അടുത്ത 5 മാസത്തിനുള്ളില്‍ എത്തുന്നതാണ്. യാത്രക്കാര്‍ക്കും, ബോട്ടിലെ ജീവനക്കാര്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി. ഇവര്‍ക്ക് 50 ലക്ഷം രൂപ ചെലവില്‍ ലൈഫ് ജാക്കറ്റ് വാങ്ങിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് പരിശീലനവും, ബോട്ടിലെ ക്രൂ വിഭാഗം ജീവനക്കാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനവും നല്‍കി.ആലപ്പുഴ ജില്ലയിലെ മുഹമ്മയിലും, പാണാവള്ളിയിലും സ്റ്റേഷന്‍ ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. വൈക്കത്ത് കോണ്‍ക്രീറ്റ് ജെട്ടിയുടെ നിര്‍മാണത്തിനായി 12.35 ലക്ഷം രൂപ ചലവഴിച്ചു പണി പൂര്‍ത്തിയാക്കി. കൊല്ലത്തും പുതിയ ബോട്ട് ജെട്ടി നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.ആലപ്പുഴ ഡോക്ക് യാര്‍ഡ്. സ്ലിപ്-വേയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുകയുണ്ടായി. യാത്രാബോട്ടുകള്‍ തമ്മില്‍ കണ്‍ട്രോളിങ്ങ് സ്റ്റേഷനുമായി അവിഘ്നമായി ബന്ധം പുലര്‍ത്തുന്നതിനായി സി.യു.ജി. സംവിധാനം ഏര്‍പ്പെടുത്തി. കുട്ടനാട് മേഖലയില്‍ ടൂറിസം ലക്ഷ്യം വച്ചുകൊണ്ട് അപ്പര്‍ ഡക്കോടുകൂടിയ രണ്ട് ബോട്ടുകള്‍ സീ കുട്ടനാട് (See Kuttanad) എന്ന പേരില്‍ ഉടനെ ആരംഭിക്കുന്നതാണ്. ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷിന്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു.ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജ്1995-ല്‍ നാലു വകുപ്പുകളുമായി ആരംഭിച്ച ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ഉണ്ടായമികവുകള്‍ ഏറെയാണ്.ഇന്നിപ്പോള്‍ പ്രതിവര്‍ഷം ആറ് ബി.ടെക് കോഴ്സുകളിലായി 462 കുട്ടികളേയും രണ്ട് എം.ടെക് കോഴ്സില്‍ 36 കുട്ടികളേയും പ്രവേശിപ്പിക്കുന്നു. മുന്‍കാലങ്ങളില്‍ നിരവധി ഒന്നാം റാങ്കുകളും 2009-ല്‍ മൂന്ന് ഒന്നാം റാങ്കുകളും 2010-ല്‍ 3 ഒന്നാം റാങ്കുകളും ഈ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. പുതുതായി നിര്‍മിച്ച മൂന്നു നിലയിലുള്ള മന്ദിരം 2006-ല്‍ ഉദ്ഘാടനം ചെയ്തു. ലോകബാങ്ക് സഹായത്തോടുകൂടി (TEQIP) വിവിധ ലാബുകളും ലൈബ്രറിയും മറ്റ് അടിസ്ഥാന സൌകര്യങ്ങളും വിപുലീകരിച്ചു.നടപ്പുവര്‍ഷത്തില്‍ (2009-10) കോളേജില്‍ മെക്കാനിക്കല്‍ വകുപ്പില്‍ എം.ടെക് കോഴ്സ് ആരംഭിക്കുകയും ഇലക്ട്രിക്കല്‍ വകുപ്പില്‍ പുതുതായി ബി.ടെക് കോഴ്സും ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ വകുപ്പുകളില്‍ എം.ടെക് കോഴ്സും തുടങ്ങുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്.




തുറമുഖ വകുപ്പ്

1 comment:

ജനശബ്ദം said...

ജീവന്റെ നിലനില്‍പ്പിനാധാരമായ ജലം പ്രകൃതിയിലെ അക്ഷയ സമ്പത്താണ്. അതിനാല്‍, ജലത്തിന്റെ ശാസ്ത്രീയമായ വിനിയോഗത്തിനും സംരക്ഷണത്തിനും വകുപ്പ് വലിയ പ്രാധാന്യം നല്‍കുന്നത്. സമുചിതമായ ജലവിനിയോഗവും ജലസംരക്ഷണവും ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളും നയസമീപനങ്ങളും ആവിഷ്കരിക്കുന്നതായിരുന്നു 2008-ലെ ജലനയം കൊണ്ടുവന്നു. നദീതടങ്ങളുടെ ശുചീകരണവികസന പ്രവര്‍ത്തനങ്ങള്‍, ജല സ്രോതസ്സുകളുടെ സുസ്ഥിരത, ശുദ്ധജലത്തിന്റെ ലഭ്യത, പൌരന്മാര്‍ക്കായുള്ള ബോധവത്ക്കരണം എന്നിവ ഇതില്‍ ലക്ഷ്യമിടുന്നു. ശുദ്ധജലവിതരണത്തില്‍ ചരിത്രപരമായ നേട്ടമാണ് ഈ സര്‍ക്കാര്‍ കൈവരിച്ചത്. 2006 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 69 വന്‍കിട പദ്ധതികളും 222 ചെറുകിട ശുദ്ധജല വിതരണ പദ്ധതികളും പൂര്‍ത്തിയാക്കി. 29.53 ലക്ഷം പേര്‍ക്ക് പുതുതായി കുടിവെള്ളം ലഭ്യമായി. 823 ഗ്രാമീണ സ്കൂള്‍ ശുദ്ധജല വിതരണ പദ്ധതികള്‍, 3399 വര്‍ഷയൂണിറ്റുകള്‍, 57 സുനാമി പുനരധിവാസ പദ്ധതികള്‍ എന്നിവ പൂര്‍ത്തീകരിച്ചു. 75 ശതമാനം വരുന്ന ഗ്രാമീണ മേഖലയിലെ ശുദ്ധജല വിതരണത്തിനായി 300 കോടിയുടെ ഭരണാനുമതി നല്‍കി. 2010-11ല്‍ 29.52 ലക്ഷം കുടുംബങ്ങള്‍ക്ക് കൂടി കുടിവെള്ളം കൊടുക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കും. വെല്ലിംങ്ടണ്‍ കുടിവെള്ള വിതരണം, പേപ്പാറ ഡാമിന്റെ പുനരുദ്ധാരണം എന്നിവ പൂര്‍ത്തീകരിച്ചു. 670.1564 കോടിയുടെ നബാഡ് സഹായത്തോടെയുള്ള 36 പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്. ജലദൌര്‍ലഭ്യമുള്ള 36 ഗ്രാമീണ മേഖലയില്‍ ശുദ്ധജലമെത്തിക്കുന്ന പദ്ധതിയാണിത്. 35.39 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. ഗുരുവായൂര്‍ ഡ്രേയിനേജ് പദ്ധതിക്കും ഭരണാനുമതി നല്‍കി. വന്‍കിട ശുദ്ധജല വിതരണ പദ്ധതികള്‍ക്ക് 138.81 കോടിയും നിലവിലുള്ള ആറ് ശുദ്ധജല വിതരണ പദ്ധതികളുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ച് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 168.88 കോടിയും ഉള്‍പ്പെടെ 478.6064 കോടിയുടെ ഭരണാനുമതി നല്‍കി. ഇതില്‍ 10.47 കോടി 43 ശുദ്ധീകരണ ശാല പുതുക്കി മെച്ചപ്പെടുത്താനും 136.4 കോടി പാറശ്ശാലയ്ക്കും സമീപ വില്ലേജുകള്‍ക്കും മറുകില്‍, മാറനല്ലൂര്‍ വില്ലേജുകള്‍ക്കും വേണ്ടിയുള്ള ശുദ്ധജല വിതരണ പദ്ധതിക്കുമാണ്.