tag:blogger.com,1999:blog-4914615828854351054.post7194626375100554468..comments2024-01-09T00:28:04.420-08:00Comments on ജനശബ്ദം: 2.എല്‍ ഡി എഫ് സര്‍ക്കാര്‍ ഏറ്റെടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തെ, രാജ്യത്തെ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി രൂപപ്പെടുത്തി.വി എസ്. 2.ജനശബ്ദംhttp://www.blogger.com/profile/08652210587322945611noreply@blogger.comBlogger1125tag:blogger.com,1999:blog-4914615828854351054.post-27395392751835330102011-03-09T02:49:58.875-08:002011-03-09T02:49:58.875-08:00ജീവന്റെ നിലനില്‍പ്പിനാധാരമായ ജലം പ്രകൃതിയിലെ അക്ഷയ...ജീവന്റെ നിലനില്‍പ്പിനാധാരമായ ജലം പ്രകൃതിയിലെ അക്ഷയ സമ്പത്താണ്. അതിനാല്‍, ജലത്തിന്റെ ശാസ്ത്രീയമായ വിനിയോഗത്തിനും സംരക്ഷണത്തിനും വകുപ്പ് വലിയ പ്രാധാന്യം നല്‍കുന്നത്. സമുചിതമായ ജലവിനിയോഗവും ജലസംരക്ഷണവും ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളും നയസമീപനങ്ങളും ആവിഷ്കരിക്കുന്നതായിരുന്നു 2008-ലെ ജലനയം കൊണ്ടുവന്നു. നദീതടങ്ങളുടെ ശുചീകരണവികസന പ്രവര്‍ത്തനങ്ങള്‍, ജല സ്രോതസ്സുകളുടെ സുസ്ഥിരത, ശുദ്ധജലത്തിന്റെ ലഭ്യത, പൌരന്മാര്ക്കായുള്ള ബോധവത്ക്കരണം എന്നിവ ഇതില്‍ ലക്ഷ്യമിടുന്നു. ശുദ്ധജലവിതരണത്തില്‍ ചരിത്രപരമായ നേട്ടമാണ് ഈ സര്‍ക്കാര്‍ കൈവരിച്ചത്. 2006 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 69 വന്‍കിട പദ്ധതികളും 222 ചെറുകിട ശുദ്ധജല വിതരണ പദ്ധതികളും പൂര്‍ത്തിയാക്കി. 29.53 ലക്ഷം പേര്‍ക്ക് പുതുതായി കുടിവെള്ളം ലഭ്യമായി. 823 ഗ്രാമീണ സ്കൂള്‍ ശുദ്ധജല വിതരണ പദ്ധതികള്‍, 3399 വര്‍ഷയൂണിറ്റുകള്‍, 57 സുനാമി പുനരധിവാസ പദ്ധതികള്‍ എന്നിവ പൂര്‍ത്തീകരിച്ചു. 75 ശതമാനം വരുന്ന ഗ്രാമീണ മേഖലയിലെ ശുദ്ധജല വിതരണത്തിനായി 300 കോടിയുടെ ഭരണാനുമതി നല്കി. 2010-11ല്‍ 29.52 ലക്ഷം കുടുംബങ്ങള്‍ക്ക് കൂടി കുടിവെള്ളം കൊടുക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കും. വെല്ലിംങ്ടണ്‍ കുടിവെള്ള വിതരണം, പേപ്പാറ ഡാമിന്റെ പുനരുദ്ധാരണം എന്നിവ പൂര്‍ത്തീകരിച്ചു. 670.1564 കോടിയുടെ നബാഡ് സഹായത്തോടെയുള്ള 36 പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്. ജലദൌര്‍ലഭ്യമുള്ള 36 ഗ്രാമീണ മേഖലയില്‍ ശുദ്ധജലമെത്തിക്കുന്ന പദ്ധതിയാണിത്. 35.39 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. ഗുരുവായൂര്‍ ഡ്രേയിനേജ് പദ്ധതിക്കും ഭരണാനുമതി നല്കി. വന്‍കിട ശുദ്ധജല വിതരണ പദ്ധതികള്‍ക്ക് 138.81 കോടിയും നിലവിലുള്ള ആറ് ശുദ്ധജല വിതരണ പദ്ധതികളുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ച് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 168.88 കോടിയും ഉള്‍പ്പെടെ 478.6064 കോടിയുടെ ഭരണാനുമതി നല്കി. ഇതില്‍ 10.47 കോടി 43 ശുദ്ധീകരണ ശാല പുതുക്കി മെച്ചപ്പെടുത്താനും 136.4 കോടി പാറശ്ശാലയ്ക്കും സമീപ വില്ലേജുകള്‍ക്കും മറുകില്‍, മാറനല്ലൂര്‍ വില്ലേജുകള്‍ക്കും വേണ്ടിയുള്ള ശുദ്ധജല വിതരണ പദ്ധതിക്കുമാണ്.ജനശബ്ദംhttps://www.blogger.com/profile/08652210587322945611noreply@blogger.com