Thursday, January 21, 2010

വര്‍ഗീയ സംഘടനയായ എന്‍ഡിഎഫിനെ സംരക്ഷിക്കുന്നത് മുസ്ലിം ലീഗ്. പിണറായി വിജയന്‍

വര്‍ഗീയ സംഘടനയായ എന്‍ഡിഎഫിനെ സംരക്ഷിക്കുന്നത് മുസ്ലിം ലീഗ്. പിണറായി വിജയന്‍


വര്‍ഗീയ സംഘടനയായ എന്‍ഡിഎഫിനെ ചിറകിനടിയില്‍ സംരക്ഷിക്കുകയാണു മുസ്ലിം ലീഗെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷവും മതേതരമായി ചിന്തിക്കുന്നവരാണ്. മതവിശ്വാസത്തിന്‍റെ പേരില്‍ വര്‍ഗീയത വളര്‍ത്തുന്ന എന്‍ഡിഎഫിനെ സംരക്ഷിക്കുന്ന ലീഗമായി കൂട്ടുകൂടുന്ന കോണ്‍ഗ്രസിന്‍റെ മതേതര നിലപാടു കാപട്യമാണ്.


സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വര്‍ഗീയതയും ഭീകരവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയ നേട്ടങ്ങള്‍ക്കുവേണ്ടി വര്‍ഗീയതയുമായി സമരസപ്പെടുന്ന കോണ്‍ഗ്രസിനു മതേതരകാഴ്ചപ്പാട് അവകാശപ്പെടാനാകില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ പോരാടുന്നതില്‍ മുസ്ലിം സമുദായം നിര്‍വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല. മുസ്ലിം സമുദായത്തിലെ ചെറിയൊരു വിഭാഗത്തിന്‍റെ വര്‍ഗീയ നിലപാട് ആ സമുദായത്തെയാകെ വര്‍ഗീയവാദികളും തീവ്രവാദികളുമായി ചിത്രീകരിക്കാനിടയാക്കി.


രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരുങ്ങിയിരിക്കുന്ന ചില മതശക്തികള്‍ ഇത്തരം ചെറിയ സംഘങ്ങളെ പ്രയോജനപ്പെടുത്തുകയാണ്. തീവ്രവാദത്തില്‍ ഏര്‍പ്പെടുന്ന സമുദായത്തിലെ ന്യൂനപക്ഷത്തെക്കുറിച്ചു പറയുമ്പോള്‍ കോണ്‍ഗ്രസിനു നൂറുനാക്കാണ്. ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ നടത്തുന്ന കോണ്‍ഗ്രസിന്‍റെ ഈ നാവാണ് ഒരു സമുദായത്തെയാകെ തീവ്രവാദികളായി ചിത്രീകരിക്കുന്നത്.


താത്കാലിക നേട്ടങ്ങള്‍ക്കായി ഇടതുപക്ഷം വര്‍ഗീയപാര്‍ട്ടികളുമായി ചങ്ങാത്തം കൂടിയിട്ടില്ല. മുസ്ലിം സമുദായത്തിന്‍റെ രക്ഷ മതേതര ഇടതുപക്ഷ പ്രസ്ഥാനങ്ങളോടു ചേര്‍ന്നു നിന്നാല്‍ മാത്രമേ സാധ്യമാകൂവെന്നും പിണറായി പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരേപോലെ ആപത്കരമാണെന്നാണ് ഇടതുപക്ഷത്തിന്‍റെ നിലപാടെന്നും പിണറായി വ്യക്തമാക്കി.


എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. നൈനാന്‍ കോശി, എംപിമാരായ എ. വിജയരാഘവന്‍, പി. ആര്‍. രാജന്‍, പി. കെ. ബിജു, കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. ആര്‍. ബിന്ദു, കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ, എം.എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.




നാരായണന്‍ വെളിയംകോട്

4 comments:

ജനശബ്ദം said...

വര്‍ഗീയ സംഘടനയായ എന്‍ഡിഎഫിനെ സംരക്ഷിക്കുന്നത് മുസ്ലിം ലീഗ്. പിണറായി വിജയന്‍വര്‍ഗീയ സംഘടനയായ എന്‍ഡിഎഫിനെ ചിറകിനടിയില്‍ സംരക്ഷിക്കുകയാണു മുസ്ലിം ലീഗെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷവും മതേതരമായി ചിന്തിക്കുന്നവരാണ്. മതവിശ്വാസത്തിന്‍റെ പേരില്‍ വര്‍ഗീയത വളര്‍ത്തുന്ന എന്‍ഡിഎഫിനെ സംരക്ഷിക്കുന്ന ലീഗമായി കൂട്ടുകൂടുന്ന കോണ്‍ഗ്രസിന്‍റെ മതേതര നിലപാടു കാപട്യമാണ്. സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വര്‍ഗീയതയും ഭീകരവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയ നേട്ടങ്ങള്‍ക്കുവേണ്ടി വര്‍ഗീയതയുമായി സമരസപ്പെടുന്ന കോണ്‍ഗ്രസിനു മതേതരകാഴ്ചപ്പാട് അവകാശപ്പെടാനാകില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ പോരാടുന്നതില്‍ മുസ്ലിം സമുദായം നിര്‍വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല. മുസ്ലിം സമുദായത്തിലെ ചെറിയൊരു വിഭാഗത്തിന്‍റെ വര്‍ഗീയ നിലപാട് ആ സമുദായത്തെയാകെ വര്‍ഗീയവാദികളും തീവ്രവാദികളുമായി ചിത്രീകരിക്കാനിടയാക്കി. രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരുങ്ങിയിരിക്കുന്ന ചില മതശക്തികള്‍ ഇത്തരം ചെറിയ സംഘങ്ങളെ പ്രയോജനപ്പെടുത്തുകയാണ്. തീവ്രവാദത്തില്‍ ഏര്‍പ്പെടുന്ന സമുദായത്തിലെ ന്യൂനപക്ഷത്തെക്കുറിച്ചു പറയുമ്പോള്‍ കോണ്‍ഗ്രസിനു നൂറുനാക്കാണ്. ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ നടത്തുന്ന കോണ്‍ഗ്രസിന്‍റെ ഈ നാവാണ് ഒരു സമുദായത്തെയാകെ തീവ്രവാദികളായി ചിത്രീകരിക്കുന്നത്. താത്കാലിക നേട്ടങ്ങള്‍ക്കായി ഇടതുപക്ഷം വര്‍ഗീയപാര്‍ട്ടികളുമായി ചങ്ങാത്തം കൂടിയിട്ടില്ല. മുസ്ലിം സമുദായത്തിന്‍റെ രക്ഷ മതേതര ഇടതുപക്ഷ പ്രസ്ഥാനങ്ങളോടു ചേര്‍ന്നു നിന്നാല്‍ മാത്രമേ സാധ്യമാകൂവെന്നും പിണറായി പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരേപോലെ ആപത്കരമാണെന്നാണ് ഇടതുപക്ഷത്തിന്‍റെ നിലപാടെന്നും പിണറായി വ്യക്തമാക്കി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. നൈനാന്‍ കോശി, എംപിമാരായ എ. വിജയരാഘവന്‍, പി. ആര്‍. രാജന്‍, പി. കെ. ബിജു, കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. ആര്‍. ബിന്ദു, കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ, എം.എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

നാരായണന്‍ വെളിയംകോട്

Unknown said...

പിണറായി പറഞ്ഞത് സത്യമാണ്‌.

∫ said...

* മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷവും മതേതരമായി ചിന്തിക്കുന്നവരാണ്.

കാക്കയുടെ കൊക്കിലിരിക്കുന്ന നെയ്യപ്പം കിട്ടാന്‍ പണ്ടു കുറുക്കന്‍ പറഞ്ഞത് കാക്ക കുയിലിനേക്കാള്‍ നന്നായി പാടുമെന്നായിരുന്നു. ഇന്നത്തെ കാക്കകളെങ്കിലും അപ്പത്തിനു പകരം വോട്ട് എന്നു മാറ്റി ചിന്തിച്ചെങ്കില്‍.

* മുസ്ലിം സമുദായത്തിന്‍റെ രക്ഷ മതേതര ഇടതുപക്ഷ പ്രസ്ഥാനങ്ങളോടു ചേര്‍ന്നു നിന്നാല്‍ മാത്രമേ സാധ്യമാകൂവെന്നും പിണറായി പറഞ്ഞു.

ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ ശത്രുവിനൊപ്പം എന്നത് സാമ്രാജ്യത്വ മുതലാളിത്ത മുദ്രാവാക്യമായിരുന്നു എന്നൊക്കെ മുതലാളി മറന്നോ എന്തോ.

Anonymous said...

പ്പോ നൊമ്മടെ ശ്ര്ക്കാര്‍ എന്തെടുക്കുവാ... വര്‍ഗ്ഗിയ സംഘടന എങ്ങനെ നിയമപരമ്മയി പ്രവര്‍ത്തിക്കുന്നത്... നൊമള്‍ ഭരിക്കുംപ്പൊള്‍ എന്തും നടക്കുമല്ലോ അല്ലേ...