Sunday, January 24, 2010

സഃ കെ സെയ്താലിക്കുട്ടി , ഏറനാടിന്റെ സൂര്യവെളിച്ചം

സഃ കെ സെയ്താലിക്കുട്ടി , ഏറനാടിന്റെ സൂര്യവെളിച്ചം


ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടംകൊണ്ട് ചുവന്ന ഏറനാടിന്റെ വിപ്ളവ മണ്ണില്‍നിന്ന് ജ്വലിച്ചുയര്‍ന്ന കെ സെയ്താലിക്കുട്ടി ഇനി ചരിത്രത്തിന്റെ ഭാഗം. കുഞ്ഞാലിക്കും ഇമ്പിച്ചിബാവക്കും ശേഷം മലപ്പുറത്തിന്റെ ഹൃദയതാളം ഏറ്റുവാങ്ങിയ ഒരു ജനനായകന്‍ കൂടി വിടവാങ്ങി. കമ്യൂണിസ്റ്റ് ആദര്‍ശത്തിന്റെ വിശുദ്ധി എക്കാലവും പുലര്‍ത്തിയ നേതാവാണ് സെയ്താലിക്കുട്ടി. ബന്ധപ്പെട്ടവരെല്ലാം ആ മനസ്സിന്റെ സ്നേഹവും എളിമയും തൊട്ടറിഞ്ഞവരാണ്. ഒരു മുസ്ളിം കമ്യൂണിസ്റ്റുകാരനാകുന്നത് പൊറുക്കാനാകാത്ത കുറ്റമായിക്കണ്ട കാലത്താണ് സെയ്താലിക്കുട്ടി കമ്യൂണിസ്റ്റുകാരനായത്. അത്തരക്കാര്‍ അന്ന് 'കാഫിറാ'യിരുന്നു. സാമൂഹ്യജീവിതംപോലും മതമേധാവികള്‍ നിയന്ത്രിച്ച ഭൂമികയിലാണ് ഉശിരനായ കമ്യൂണിസ്റ്റുകാരനായി അദ്ദേഹം ഉയര്‍ന്നുവന്നത്. മലപ്പുറം ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അജയ്യ സംഘടനയാക്കിമാറ്റിയതിന് പിന്നില്‍ ഏറെക്കാലം സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന സെയ്താലിക്കുട്ടിയുടെ നേതൃപാടവം മുഖ്യപങ്ക് വഹിച്ചു. ഏറനാട്ടിലെ കര്‍ഷകര്‍ അനുഭവിച്ച കൊടും ചൂഷണത്തില്‍ മനംനൊന്താണ് സെയ്താലിക്കുട്ടി പൊതുരംഗത്തേക്ക് വരുന്നത്. വിദ്യാര്‍ഥിയായിരിക്കെ ബാലസമാജം രൂപീകരിച്ചതിന് അധ്യാപകന്റെ തല്ല്കൊണ്ട് സ്കൂളില്‍നിന്ന് പുറത്താക്കപ്പെട്ട പതിനാലുകാരന്റെ മനസ്സില്‍ എക്കാലവും പാവങ്ങളോടുള്ള അനുകമ്പയായിരുന്നു. സ്കൂള്‍ ജീവിതം നിലച്ചതോടെ അദ്ദേഹം കൊണ്ടോട്ടിയിലെ പാര്‍ടി ഓഫീസിലെ നിത്യസന്ദര്‍ശകനായി. പതുക്കെ കൊണ്ടോട്ടിയിലെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായി. കൃഷിഭൂമിക്കുവേണ്ടിയും പാട്ടത്തിനെതിരായുമുള്ള സമരങ്ങളുടെ നേതൃത്വത്തിലും സെയ്താലിക്കുട്ടിയെത്തി. ഇതിനൊപ്പം ബ്രിട്ടീഷ് ഭരണത്തിനും മതപൌരോഹിത്യത്തിന്റെ ചൂഷണത്തിനുമെതിരായും അദ്ദേഹം പോരാടി. പാര്‍ടി നിരോധിക്കപ്പെട്ട 1942 ലാണ് സെയ്താലിക്കുട്ടി പൊതുരംഗത്ത് വരുന്നത്. 1944ലാണ് സെയ്താലിക്കുട്ടി പാര്‍ടി അംഗമായത്. 48ല്‍ കോഴിക്കോട്ട് പ്രമുഖ കമ്യൂണിസ്റ്റ് - ട്രേഡ് യൂണിയന്‍ നേതാവ് പി ശേഖരന്‍ പങ്കെടുത്ത ബീഡിത്തൊഴിലാളികളുടെ യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി സ്ഥാനം സെയ്താലിക്കുട്ടി ഏറ്റെടുത്തു. തുടര്‍ന്ന് ബീഡിത്തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വന്‍പ്രക്ഷോഭം നടന്നു. രാഷ്ട്രീയ കേസുകളില്‍പ്പെടുത്തിയും സമരരംഗങ്ങളില്‍നിന്നുമായി നിരവധി പ്രാവശ്യം അറസ്റ്റുചെയ്ത അദ്ദേഹത്തെ മൂന്നുവര്‍ഷത്തോളം ജയിലിലിട്ട് അധികാരികള്‍ പീഡിപ്പിച്ചു. ഇതിനിടെ പാര്‍ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായി; പിന്നീട് ഏറനാട് താലൂക്ക് സെക്രട്ടറിയും. മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി മണ്ഡലങ്ങള്‍ക്ക് സംയുക്തമായി രൂപീകരിച്ച മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്നു. അവിഭക്ത പാര്‍ടിയുടെ കോഴിക്കോട് ജില്ലാ കൌസില്‍ അംഗവും സിപിഐ എം രൂപീകരണത്തോടെ ജില്ലാ കമ്മിറ്റി അംഗവുമായി. 1969ല്‍ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. സിഐടിയുവിന്റെ ആദ്യ ജില്ലാ സെക്രട്ടറിയും അദ്ദേഹംതന്നെ. 86ല്‍ സിപിഐ എം ജില്ലാ സെക്രട്ടറിയായി; 24 വര്‍ഷത്തോളം സംസ്ഥാന കമ്മിറ്റി അംഗവും. മികച്ച സംഘാടകനായിരുന്നു സെയ്താലിക്കുട്ടി. ജില്ലാ സെക്രട്ടറിയായിരുന്ന പാലോളിയും മറ്റു നേതാക്കളും അടിയന്തരാവസ്ഥയില്‍ ഒളിവില്‍പോയപ്പോള്‍ ജില്ലയില്‍ പാര്‍ടിയെ നയിച്ചത് സെയ്താലിക്കുട്ടിയായിരുന്നു. അസുഖം കാരണം ചെറിയ ഇടവേളയിലൊഴികെ ജില്ലയില്‍ സിപിഐ എമ്മിനെ നയിച്ച സെയ്താലിക്കുട്ടി പ്രായാധിക്യം കാരണം കഴിഞ്ഞ ജില്ലാസമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ സംസ്ഥാനകമ്മിറ്റി അംഗമായി തുടര്‍ന്നു. മദ്യ-വ്യവസായ തൊഴിലാളി യൂണിയന്‍, ചുമട്ട് തൊഴിലാളി യൂണിയന്‍, ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട് എംപ്ളോയീസ് യൂണിയന്‍ തുടങ്ങിയവയുടെ ജില്ലാ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 77ല്‍ നിലമ്പൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ദീര്‍ഘകാലം ദേശാഭിമാനിയുടെ ഏജന്റും മഞ്ചേരി ഏരിയാ ലേഖകനുമായിരുന്നു.
iറഷീദ് ആനപ്പുറം

1 comment:

ജനശബ്ദം said...

സഃ കെ സെയ്താലിക്കുട്ടി , ഏറനാടിന്റെ സൂര്യവെളിച്ചം [Photo]

ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടംകൊണ്ട് ചുവന്ന ഏറനാടിന്റെ വിപ്ളവ മണ്ണില്‍നിന്ന് ജ്വലിച്ചുയര്‍ന്ന കെ സെയ്താലിക്കുട്ടി ഇനി ചരിത്രത്തിന്റെ ഭാഗം. കുഞ്ഞാലിക്കും ഇമ്പിച്ചിബാവക്കും ശേഷം മലപ്പുറത്തിന്റെ ഹൃദയതാളം ഏറ്റുവാങ്ങിയ ഒരു ജനനായകന്‍ കൂടി വിടവാങ്ങി. കമ്യൂണിസ്റ്റ് ആദര്‍ശത്തിന്റെ വിശുദ്ധി എക്കാലവും പുലര്‍ത്തിയ നേതാവാണ് സെയ്താലിക്കുട്ടി. ബന്ധപ്പെട്ടവരെല്ലാം ആ മനസ്സിന്റെ സ്നേഹവും എളിമയും തൊട്ടറിഞ്ഞവരാണ്. ഒരു മുസ്ളിം കമ്യൂണിസ്റ്റുകാരനാകുന്നത് പൊറുക്കാനാകാത്ത കുറ്റമായിക്കണ്ട കാലത്താണ് സെയ്താലിക്കുട്ടി കമ്യൂണിസ്റ്റുകാരനായത്. അത്തരക്കാര്‍ അന്ന് 'കാഫിറാ'യിരുന്നു. സാമൂഹ്യജീവിതംപോലും മതമേധാവികള്‍ നിയന്ത്രിച്ച ഭൂമികയിലാണ് ഉശിരനായ കമ്യൂണിസ്റ്റുകാരനായി അദ്ദേഹം ഉയര്‍ന്നുവന്നത്. മലപ്പുറം ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അജയ്യ സംഘടനയാക്കിമാറ്റിയതിന് പിന്നില്‍ ഏറെക്കാലം സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന സെയ്താലിക്കുട്ടിയുടെ നേതൃപാടവം മുഖ്യപങ്ക് വഹിച്ചു. ഏറനാട്ടിലെ കര്‍ഷകര്‍ അനുഭവിച്ച കൊടും ചൂഷണത്തില്‍ മനംനൊന്താണ് സെയ്താലിക്കുട്ടി പൊതുരംഗത്തേക്ക് വരുന്നത്. വിദ്യാര്‍ഥിയായിരിക്കെ ബാലസമാജം രൂപീകരിച്ചതിന് അധ്യാപകന്റെ തല്ല്കൊണ്ട് സ്കൂളില്‍നിന്ന് പുറത്താക്കപ്പെട്ട പതിനാലുകാരന്റെ മനസ്സില്‍ എക്കാലവും പാവങ്ങളോടുള്ള അനുകമ്പയായിരുന്നു. സ്കൂള്‍ ജീവിതം നിലച്ചതോടെ അദ്ദേഹം കൊണ്ടോട്ടിയിലെ പാര്‍ടി ഓഫീസിലെ നിത്യസന്ദര്‍ശകനായി. പതുക്കെ കൊണ്ടോട്ടിയിലെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായി. കൃഷിഭൂമിക്കുവേണ്ടിയും പാട്ടത്തിനെതിരായുമുള്ള സമരങ്ങളുടെ നേതൃത്വത്തിലും സെയ്താലിക്കുട്ടിയെത്തി. ഇതിനൊപ്പം ബ്രിട്ടീഷ് ഭരണത്തിനും മതപൌരോഹിത്യത്തിന്റെ ചൂഷണത്തിനുമെതിരായും അദ്ദേഹം പോരാടി. പാര്‍ടി നിരോധിക്കപ്പെട്ട 1942 ലാണ് സെയ്താലിക്കുട്ടി പൊതുരംഗത്ത് വരുന്നത്. 1944ലാണ് സെയ്താലിക്കുട്ടി പാര്‍ടി അംഗമായത്. 48ല്‍ കോഴിക്കോട്ട് പ്രമുഖ കമ്യൂണിസ്റ്റ് - ട്രേഡ് യൂണിയന്‍ നേതാവ് പി ശേഖരന്‍ പങ്കെടുത്ത ബീഡിത്തൊഴിലാളികളുടെ യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി സ്ഥാനം സെയ്താലിക്കുട്ടി ഏറ്റെടുത്തു. തുടര്‍ന്ന് ബീഡിത്തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വന്‍പ്രക്ഷോഭം നടന്നു. രാഷ്ട്രീയ കേസുകളില്‍പ്പെടുത്തിയും സമരരംഗങ്ങളില്‍നിന്നുമായി നിരവധി പ്രാവശ്യം അറസ്റ്റുചെയ്ത അദ്ദേഹത്തെ മൂന്നുവര്‍ഷത്തോളം ജയിലിലിട്ട് അധികാരികള്‍ പീഡിപ്പിച്ചു. ഇതിനിടെ പാര്‍ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായി; പിന്നീട് ഏറനാട് താലൂക്ക് സെക്രട്ടറിയും. മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി മണ്ഡലങ്ങള്‍ക്ക് സംയുക്തമായി രൂപീകരിച്ച മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്നു. അവിഭക്ത പാര്‍ടിയുടെ കോഴിക്കോട് ജില്ലാ കൌസില്‍ അംഗവും സിപിഐ എം രൂപീകരണത്തോടെ ജില്ലാ കമ്മിറ്റി അംഗവുമായി. 1969ല്‍ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. സിഐടിയുവിന്റെ ആദ്യ ജില്ലാ സെക്രട്ടറിയും അദ്ദേഹംതന്നെ. 86ല്‍ സിപിഐ എം ജില്ലാ സെക്രട്ടറിയായി; 24 വര്‍ഷത്തോളം സംസ്ഥാന കമ്മിറ്റി അംഗവും. മികച്ച സംഘാടകനായിരുന്നു സെയ്താലിക്കുട്ടി. ജില്ലാ സെക്രട്ടറിയായിരുന്ന പാലോളിയും മറ്റു നേതാക്കളും അടിയന്തരാവസ്ഥയില്‍ ഒളിവില്‍പോയപ്പോള്‍ ജില്ലയില്‍ പാര്‍ടിയെ നയിച്ചത് സെയ്താലിക്കുട്ടിയായിരുന്നു. അസുഖം കാരണം ചെറിയ ഇടവേളയിലൊഴികെ ജില്ലയില്‍ സിപിഐ എമ്മിനെ നയിച്ച സെയ്താലിക്കുട്ടി പ്രായാധിക്യം കാരണം കഴിഞ്ഞ ജില്ലാസമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ സംസ്ഥാനകമ്മിറ്റി അംഗമായി തുടര്‍ന്നു. മദ്യ-വ്യവസായ തൊഴിലാളി യൂണിയന്‍, ചുമട്ട് തൊഴിലാളി യൂണിയന്‍, ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട് എംപ്ളോയീസ് യൂണിയന്‍ തുടങ്ങിയവയുടെ ജില്ലാ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 77ല്‍ നിലമ്പൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. ദീര്‍ഘകാലം ദേശാഭിമാനിയുടെ ഏജന്റും മഞ്ചേരി ഏരിയാ ലേഖകനുമായിരുന്നു. iറഷീദ് ആനപ്പുറം