Sunday, January 17, 2010

സഭക്കകത്തും പുറത്തും പോരാളി

സഭക്കകത്തും പുറത്തും പോരാളി

കാല്‍നൂറ്റാണ്ടോളം കാലം വംഗനാട്ടിലെ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിനെ മിഴിവുറ്റ ഭരണാധികാരിയായേ ഇന്നത്തെ തലമുറ അറിയൂ. എന്നാല്‍, അധികാരക്കസേരയില്‍ വരുന്നതിനുമുമ്പ് നിരവധി അഗ്നിപരീക്ഷകളിലൂടെ കടന്നുപോയ കമ്യൂണിസ്റ്പോരാളിയായിരുന്നു അദ്ദേഹം. ലണ്ടനില്‍നിന്ന് ബാരിസ്റ്റര്‍ പരീക്ഷ പാസായി (1940) ഇന്ത്യയില്‍ ബസു തിരിച്ചെത്തിയത് കമ്യൂണിസ്റുകാരനായിട്ടാണ്. മുംബൈ തുറമുഖത്ത് കപ്പലില്‍നിന്ന് ഇറങ്ങുമ്പോള്‍ ബസുവിന്റെ കൈയില്‍ സിപിഎസ്യു (ബി) ചരിത്രമടക്കമുള്ള പാര്‍ടി പുസ്തകങ്ങളായിരുന്നു. മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനാകുക എന്ന ലക്ഷ്യമായിരുന്നു ആ യുവാവിന്. ലണ്ടന്‍ വാസകാലത്തെ കൂട്ടുകാരാകട്ടെ, പിന്നീട് കമ്യൂണിസ്റ് നേതാക്കളായി മാറിയ ഭൂപേശ് ഗുപ്തയും മോഹന്‍കുമരമംഗലവും അരുബോസുമായിരുന്നു. ഈ സംഘം മുംബൈയിലെ പാര്‍ടിയുമായി ബന്ധപ്പെട്ടു. പാര്‍ടിയുടെ തീരുമാനപ്രകാരം കൊല്‍ക്കത്തക്ക് തിരിച്ച ബസു ഒളിവിലുള്ള പാര്‍ടി നേതാക്കളുമായി ബന്ധംവച്ചു. ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിച്ച സമയം. ഫാസിസത്തിനെതിരായ ജനകീയയുദ്ധകാലം. ബസു കൊല്‍ക്കത്തയില്‍ ഫാസിസത്തിനെതിരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഘടനയ്ക്ക് രൂപം നല്‍കി. സംഘടനയുടെ സെക്രട്ടറിയായി. നിരോധിക്കപ്പെട്ട പാര്‍ടിയുടെ രഹസ്യയോഗങ്ങള്‍ ചേര്‍ന്നിരുന്നത് ബസുവിന്റെ വീട്ടില്‍. പാര്‍ടി നേതാക്കള്‍ക്ക് ഒളിവുസങ്കേതങ്ങള്‍ ഒരുക്കലും രഹസ്യയോഗങ്ങള്‍ സംഘടിപ്പിക്കലും ബസുവിന്റെ ചുമതലയായി. പരസ്യപ്രവര്‍ത്തനവും രഹസ്യപ്രവര്‍ത്തനവും കൂട്ടി ഇണക്കുന്ന പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചു. പാര്‍ടിയുടെ അനുഭാവികളെ കണ്ട് ഫണ്ട് പിരിച്ചിരുന്നതും ബസു. പാര്‍ടി ക്ളാസിന്റെയും പൊതുയോഗങ്ങളില്‍ നയപരിപാടി വിശദീകരിക്കുന്ന ചുമതലയും കൂടിയുണ്ടായി. ക്വിറ്റ് ഇന്ത്യാ സമരകാലഘട്ടത്തില്‍ ബംഗാളിലെ കമ്യൂണിസ്റ്പാര്‍ടി ഒട്ടേറെ എതിര്‍പ്പുകള്‍ നേരിട്ടിരുന്ന കാലഘട്ടവും കൂടിയായിരുന്നു. പാര്‍ടി പ്രവര്‍ത്തകര്‍ക്കിടയിലും അനുഭാവികള്‍ക്കിടയിലുമുള്ള ഭയാശങ്ക ദൂരീകരിക്കാന്‍ ഗ്രാമങ്ങളില്‍ ബസു സഞ്ചരിച്ചു. മുംബൈയില്‍ കമ്യൂണിസ്റ്പാര്‍ടിയുടെ ഒന്നാംകോഗ്രസ് നടക്കുന്ന ദിനങ്ങള്‍ (1943) ബംഗാള്‍ പ്രവിശ്യകളുടെ സമ്മേളനം നടന്നിരുന്നു. പ്രവിശ്യാ കമ്മിറ്റി•സംഘാടകരായി തെരഞ്ഞെടുത്ത ഏഴുപേരില്‍ ഒരാള്‍ ബസുവായിരുന്നു. ബംഗാളില്‍ തൊഴിലാളിസംഘടന രൂപീകരിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ തൊഴിലാളി സംഘടനയായിരുന്ന ബി എ (ബംഗാള്‍ - അസം) റെയില്‍വേ തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു. യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി ബസുവിനെ തെരഞ്ഞെടുത്തു. നാവികകലാപത്തിന് പിന്തുണ പ്രഖ്യാപിച്ച് ബംഗാളിലെ റെയില്‍വേ തൊഴിലാളികളുടെ വിജയകരമായിമാറിയ ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്ക് ബസുവിന്റെ നേതൃപാടവത്തിന് തെളിവായിരുന്നു. ഇന്ത്യാവിഭജനവേളയില്‍ വര്‍ഗീയകലാപങ്ങള്‍ പടര്‍ന്നപ്പോള്‍ സമുദായമൈത്രിക്കുവേണ്ടി കമ്യൂണിസ്റ്പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കൊല്‍ക്കത്തയിലെ തൊഴിലാളി കേന്ദ്രങ്ങളിലും ഇരു സമുദായങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടത്തും സമാധാനപാലന പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍ ബസു ഉണ്ടായിരുന്നു. അക്രമികളുടെ പിടിയില്‍നിന്ന് പലതവണ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മതഭ്രാന്തന്മാരുടെ പിടിയില്‍നിന്ന് ജീവന്‍ പണയംവച്ച് പലരെയും രക്ഷപ്പെടുത്തുകയും ചെയ്തു. സര്‍വകക്ഷി സമാധാന കമ്മിറ്റി രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത ബസു നിയമസഭയില്‍ മതസൌഹാര്‍ദം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശക്തമായി വാദിച്ചു. സാമുദായിക ലഹളകളുടെ സൂത്രധാരകര്‍ ബ്രിട്ടീഷ് സാമ്രാജ്യവാദികളാണെന്ന് ബസു വ്യക്തമാക്കുകയും ചെയ്തു. പരിമിതമായ വോട്ടവകാശത്തോടെ ആദ്യമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ (1946) റെയില്‍വേ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പാര്‍ടി നിശ്ചയിച്ചത് ബസുവിനെയായിരുന്നു. റെയില്‍വേ തൊഴിലാളി മേഖലയിലെ മുഴുവന്‍ തൊഴിലാളികളുടെയും പിന്തുണ നേടാന്‍ ബസുവിന് കഴിഞ്ഞു. ബസു വിജയിച്ചു. ആദ്യത്തെ തെരഞ്ഞെടുപ്പു പോരാട്ടം. എതിരാളികള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബാലറ്റ്പേപ്പര്‍ തട്ടിയെടുക്കലും വ്യാപകമായി കൃത്രിമങ്ങളും ആക്രമണങ്ങളും നടത്തിയിരുന്നു. എംഎല്‍എ ആയതോടെ ബസു പാര്‍ടി അലവന്‍സ് പറ്റി മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. അന്ന് മുസ്ളിംലീഗ് മന്ത്രിസഭ. ബസു ഉള്‍പ്പെടെ മൂന്നുപേരാണ് കമ്യൂണിസ്റുകാരായ എംഎല്‍എമാര്‍. അന്നുമുതല്‍ ബസു സഭയ്ക്കകത്തും പുറത്തും പോരാളിയായി മാറി. പുറത്തുള്ള സമരങ്ങളുമായി ബന്ധപ്പെട്ട് നിയമസഭാ പ്രവര്‍ത്തനം നടത്തുക എന്ന പാര്‍ടി ലൈന്‍ പിന്തുടര്‍ന്നു.

1 comment:

ജനശബ്ദം said...