Thursday, October 29, 2009

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം.

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം.തിരു: സംസ്ഥാനത്ത് .



തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മികച്ച നേട്ടം. ആകെയുള്ള 29 സീറ്റില്‍ 16 എല്‍ഡിഎഫ് വിജയിച്ചു. 12 യുഡിഎഫ് നേടി. ഒരിടത്ത് യുഡഎഫ് റിബലും ജയിച്ചു. പത്തനംതിട്ട അടൂര്‍ നഗരസഭ ഒന്നാം വാര്‍ഡില്‍ സിപിഐ എമ്മിലെ തേജസ് 84 വോട്ടിന് വിജയിച്ചു. ആനിക്കാട് പഞ്ചായത്ത് 12-ാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചു. എല്‍ഡിഎഫ് സ്വതന്ത്രന്‍ 81 വോട്ടിന് ജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് ആയിരുന്നു. ഇതോടെ പഞ്ചായത്തില്‍ ഇരു മുന്നണിക്കും 6-6 സീറ്റായി. പന്തളം കടയ്ക്കാട് പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. യുഡിഎഫിലെ അലി മാമാള്‍ ആണ് വിജയിച്ചത്. തൃശൂര്‍ ജില്ലയില്‍ കടങ്ങോട് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സിപിഐ എമ്മിലെ പി എസ് പ്രസാദ് വിജയിച്ചു. കോഴിക്കോട് പുറന്നേരി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ എല്‍ഡിഎഫിലെ സിപിഐ എം സ്ഥാനാര്‍ഥി കുട്ടിശങ്കരന്‍ 563 വോട്ടിന് വിജയിച്ചു. യുഡിഎഫിലെ എം കണ്ണപ്പനെയാണ് പരാജയപ്പെടുത്തിയത്. തിക്കോടി ഒന്നാം വാര്‍ഡില്‍ യുഡിഎഫിലെ ടി സി പ്രസന്നന്‍ വിജയിച്ചു. കണ്ണൂര്‍ ജില്ലയിലെ മൂന്ന് വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. അഞ്ചരക്കണ്ടി പഞ്ചായത്തിലെ ചക്കരക്കല്ല് വാര്‍ഡില്‍ സിപിഐ എമ്മിലെ വി സഹദേവന്‍ 23 വോട്ടിന് യുഡിഎഫില്‍നിന്ന് പിടിച്ചെടുത്തു. മട്ടന്നൂര്‍ നഗരസഭ എരിഞ്ചേരി, കൂടാളി പഞ്ചായത്തിലെ മൂലക്കരി വാര്‍ഡുകള്‍ സിപിഐ എം നിലനിര്‍ത്തി. എ ഷീല (134വോട്ട്), നാരായണി (83 വോട്ട്) എന്നിവരാണ് ജയിച്ചത്. അഗളി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എല്‍ഡിഎഫ് യുഡിഎഫില്‍നിന്ന് പിടിച്ചെടുത്തു. സിപിഐയിലെ എന്‍ ബാലസുബ്രഹ്മണ്യനാണ് വിജയിച്ചത്. കോട്ടയത്തെ ആര്‍പ്പൂക്കര പഞ്ചായത്തിലെ വില്ലുണ്ണി വാര്‍ഡ് പി കെ ഷാജിയിലൂടെ (സിപിഐ എം) എല്‍ഡിഎഫ് നിലനിര്‍ത്തി. മലപ്പുറത്ത് തെരഞ്ഞെടുപ്പു നടന്ന നാലിടത്തും യുഡിഎഫ് ജയിച്ചു.

2 comments:

ജനശബ്ദം said...

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം.
തിരു: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മികച്ച നേട്ടം. ആകെയുള്ള 29 സീറ്റില്‍ 16 എല്‍ഡിഎഫ് വിജയിച്ചു. 12 യുഡിഎഫ് നേടി. ഒരിടത്ത് യുഡഎഫ് റിബലും ജയിച്ചു. പത്തനംതിട്ട അടൂര്‍ നഗരസഭ ഒന്നാം വാര്‍ഡില്‍ സിപിഐ എമ്മിലെ തേജസ് 84 വോട്ടിന് വിജയിച്ചു. ആനിക്കാട് പഞ്ചായത്ത് 12-ാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചു. എല്‍ഡിഎഫ് സ്വതന്ത്രന്‍ 81 വോട്ടിന് ജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് ആയിരുന്നു. ഇതോടെ പഞ്ചായത്തില്‍ ഇരു മുന്നണിക്കും 6-6 സീറ്റായി. പന്തളം കടയ്ക്കാട് പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. യുഡിഎഫിലെ അലി മാമാള്‍ ആണ് വിജയിച്ചത്. തൃശൂര്‍ ജില്ലയില്‍ കടങ്ങോട് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സിപിഐ എമ്മിലെ പി എസ് പ്രസാദ് വിജയിച്ചു. കോഴിക്കോട് പുറന്നേരി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ എല്‍ഡിഎഫിലെ സിപിഐ എം സ്ഥാനാര്‍ഥി കുട്ടിശങ്കരന്‍ 563 വോട്ടിന് വിജയിച്ചു. യുഡിഎഫിലെ എം കണ്ണപ്പനെയാണ് പരാജയപ്പെടുത്തിയത്. തിക്കോടി ഒന്നാം വാര്‍ഡില്‍ യുഡിഎഫിലെ ടി സി പ്രസന്നന്‍ വിജയിച്ചു. കണ്ണൂര്‍ ജില്ലയിലെ മൂന്ന് വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. അഞ്ചരക്കണ്ടി പഞ്ചായത്തിലെ ചക്കരക്കല്ല് വാര്‍ഡില്‍ സിപിഐ എമ്മിലെ വി സഹദേവന്‍ 23 വോട്ടിന് യുഡിഎഫില്‍നിന്ന് പിടിച്ചെടുത്തു. മട്ടന്നൂര്‍ നഗരസഭ എരിഞ്ചേരി, കൂടാളി പഞ്ചായത്തിലെ മൂലക്കരി വാര്‍ഡുകള്‍ സിപിഐ എം നിലനിര്‍ത്തി. എ ഷീല (134വോട്ട്), നാരായണി (83 വോട്ട്) എന്നിവരാണ് ജയിച്ചത്. അഗളി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എല്‍ഡിഎഫ് യുഡിഎഫില്‍നിന്ന് പിടിച്ചെടുത്തു. സിപിഐയിലെ എന്‍ ബാലസുബ്രഹ്മണ്യനാണ് വിജയിച്ചത്. കോട്ടയത്തെ ആര്‍പ്പൂക്കര പഞ്ചായത്തിലെ വില്ലുണ്ണി വാര്‍ഡ് പി കെ ഷാജിയിലൂടെ (സിപിഐ എം) എല്‍ഡിഎഫ് നിലനിര്‍ത്തി. മലപ്പുറത്ത് തെരഞ്ഞെടുപ്പു നടന്ന നാലിടത്തും യുഡിഎഫ് ജയിച്ചു.

Anonymous said...

എത്ര സീറ്റുകള്‍ എല്‍ ഡി എഫില്‍ നിന്ന് യു ഡി എഫ് പിടിച്ചെടുത്തു, എത്ര സീറ്റുകള്‍ യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്തു എന്ന കണക്കുകള്‍ പരിശോദിക്കുമ്പോളാണ്‍ ആര്‍ക്കാണ്‍ വിജയം എന്ന സത്യസന്ധമായ വിലയിരുത്തലുകള്‍ സാധ്യമാവുക. അത്തരത്തിലുള്ള ഒരു വാര്‍ത്തയോ വിശദീകരണമോ അല്ല ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്നതുകൊണ്ട് താങ്കള്‍ സ്വയം അപഹാസ്യനാവുകയാണ്‍ എന്ന് സൂചിപ്പിക്കുന്നു.

യഥാര്‍ത്ഥ്യ വിജയം യു ഡി എഫിനു തന്നെയാണ്. യു ഡി എഫ് വിമതന്‍ വിജയിച്ച സീറ്റില്‍ പോലും രണ്ടാം സ്ഥാനത്തെത്താന്‍ എല്‍ ഡി എഫിനായില്ല എന്നത് എല്‍ ഡി എഫിന്‍റെ പരാജയത്തിന്‍റെ ആഴം തന്നെയാണ്‍ കാണിക്കുന്നത്..
ലാല്‍ സലാം