Friday, October 2, 2009

കേരളത്തിന്റെ താക്കീത്

കേരളത്തിന്റെ താക്കീത്

കേരളത്തിന്റെ കാര്‍ഷികമേഖലയുടെയും മത്സ്യമേഖലയുടെയും അതുവഴി വ്യവസായമേഖലയുടെയും തകര്‍ച്ചയ്ക്കിടവരുത്തുന്ന ആസിയന്‍ കരാറില്‍ ഏകപക്ഷീയമായി ഒപ്പിട്ട മന്‍മോഹന്‍സിങ് സര്‍ക്കാരിന് ഉഗ്രന്‍ താക്കീതായി കാസര്‍കോടുമുതല്‍ തലസ്ഥാനനഗരിയായ തിരുവനന്തപുരംവരെ ജനലക്ഷങ്ങള്‍ കോര്‍ത്തിണക്കിയ മനുഷ്യച്ചങ്ങല. ചങ്ങലയെന്നു പറയാന്‍ പറ്റാത്തവിധം കേരളത്തിന്റെ പ്രധാന പാതയില്‍ മനുഷ്യ മഹാ ദുര്‍ഗമാണുയര്‍ന്നത്. ഈ മുന്നേറ്റം സംസ്ഥാനത്തിന്റെ സമരചരിത്രത്തില്‍ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേര്‍ത്തത്. കോരിച്ചൊരിയുന്ന മഴയിലും ജനപങ്കാളിത്തത്തില്‍ ഒരു കുറവുമുണ്ടായില്ല. സമരവീര്യം അല്‍പ്പംപോലും തണുത്തതുമില്ല. ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെ പ്രത്യക്ഷമായ പ്രകടനമായാണ് അത് മാറിയത്. സിപിഐ എമ്മിന്റെ സംഘടനാശക്തിയുടെ ഒരു പരീക്ഷണംകൂടിയായിരുന്നു ഈ സമരം. പല സ്ഥലങ്ങളിലും ഒന്നിലധികം മതിലുകള്‍ രൂപംകൊണ്ടു. മനുഷ്യച്ചങ്ങലയുടെ വിജയത്തിനായി ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രദര്‍ശിപ്പിച്ച പോസ്ററുകള്‍, ബാനറുകള്‍, ചുവരെഴുത്തുകള്‍, സംഘാടകസമിതി ഓഫീസുകള്‍, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, കുടുംബയോഗങ്ങള്‍ തുടങ്ങിയവയൊന്നും കണ്ടില്ലെന്നു വലതുപക്ഷ മാധ്യമങ്ങള്‍ നടിച്ചു. സ്വയം എഴുതി തയ്യാറാക്കിയ പോസ്റര്‍ രാത്രികാലത്ത് സിപിഐ എം ഓഫീസിന്റെ മതിലില്‍ ഒട്ടിച്ച് പടമെടുത്ത് പ്രദര്‍ശിപ്പിച്ച് നുണപ്രചാരണം നടത്തി ശീലിച്ച ദൃശ്യമാധ്യമങ്ങള്‍പോലും നാടെങ്ങും ഒന്നരമാസമായി നടക്കുന്ന പ്രചാരവേല കണ്ടില്ലെന്നു നടിച്ചത് അവരെ ബാധിച്ച രാഷ്ട്രീയത്തിമിരത്തിന്റെ കാഠിന്യമാണ് വിളിച്ചറിയിച്ചത്. ഇതിനെല്ലാമുപരിയാണ് കോടിക്കണക്കിനു രൂപ ചെലവഴിച്ച് കേന്ദ്രസര്‍ക്കാര്‍ മൂന്നുദിവസം തുടര്‍ച്ചയായി മനുഷ്യച്ചങ്ങലയ്ക്കെതിരെ പ്രചാരവേല സംഘടിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയത്. ആസിയന്‍ കരാറിനെതിരെ സിപിഐ എം നടത്തുന്ന പ്രചാരവേലയും പ്രക്ഷോഭങ്ങളും ചൈനയെ സഹായിക്കാനാണെന്ന കുപ്രചാരണം അഴിച്ചുവിടാന്‍ കോഗ്രസിന്റെ ഉന്നതരായ നേതാക്കള്‍ക്കുപോലും ലജ്ജയുണ്ടായില്ല. ആസിയന്‍ കരാര്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ലേഖനമെഴുതി ജനങ്ങളെ ഉല്‍ബുദ്ധരാക്കാന്‍ ശ്രമിച്ച 'തീവ്രവിപ്ളവകാരി'യും ആസിയന്‍ കരാറിനെതിരെയുള്ള സമരം സാമ്രാജ്യത്വത്തെ സഹായിക്കുന്നതാണെന്ന കണ്ടുപിടിത്തം നടത്തിയത് അവരുടെ തനിനിറം വ്യക്തമാക്കുന്നതാണ്. മനുഷ്യച്ചങ്ങലയെന്ന സമരത്തിന് ഒരു പ്രത്യേകതയുണ്ട്. ജനസ്വാധീനത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും പരീക്ഷണംകൂടിയാണ് ഈ സമരമാര്‍ഗം. കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ എവിടെയും വിടവില്ലാതെ മനുഷ്യച്ചങ്ങല തീര്‍ക്കണമെങ്കില്‍ അപാരമായ സംഘടനാശേഷി വേണം. ചങ്ങലയില്‍ വിടവുണ്ടോ എന്നാണ് ചില ചാനലുകള്‍ അന്വേഷിച്ചുനടക്കുക. ലക്ഷോപലക്ഷംപേര്‍ ചങ്ങലയില്‍ പങ്കെടുത്തതായി വെളിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം കണ്ടില്ല. എന്നാല്‍, ചങ്ങല തീര്‍ക്കുന്നതിന് അരമണിക്കൂര്‍മുമ്പ് വേണ്ടത്ര ആളുകള്‍ എത്തിയില്ലെന്ന പ്രതീതി ജനിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചുകണ്ടു. അത്തരക്കാരെ അമ്പരപ്പിച്ചുകൊണ്ടാണ് നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും ആവേശപൂര്‍വം ആബാലവൃദ്ധം ചെങ്കൊടിയേന്തി ഒഴുകിയെത്തിയത്. മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിനും ചിന്തിക്കാന്‍പോലും കഴിയാത്ത ദൌത്യം ഏറ്റെടുത്ത സിപിഐ എം അത് അത്യുജ്വലമായ വിജയത്തിലെത്തിച്ചതോടെ, പാര്‍ടി ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയാണ് എന്ന് പെരുമ്പറയടിച്ച് ഘോഷിച്ചവരുടെ കാപട്യവും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ചങ്ങലയില്‍ കണ്ണിയായത് ഈ മഹാമുന്നേറ്റത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. സമൂഹത്തിന്റെ നാനാമേഖലയിലുള്ള പ്രഗത്ഭരായ ഒട്ടനവധി വ്യക്തികള്‍ കണ്ണി ചേര്‍ന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഘടകകക്ഷികളും സഹയാത്രികരുമായ കേരള കോഗ്രസ് (ജോസഫ്), ജനതാദള്‍ (എസ്), കോഗ്രസ് (എസ്), ഐഎന്‍എല്‍ എന്നീ പാര്‍ടികളുടെ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ കണ്ണിയായതും ശ്രദ്ധേയമായി. സിപിഐ എം ആസിയന്‍ കരാറിനെതിരെ പ്രചാരവേലയും പ്രക്ഷോഭവും നടത്തുന്നത് ചൈനയ്ക്കു വേണ്ടിയാണെന്ന് വയലാര്‍ രവിയെപ്പോലുള്ള വ്യക്തികള്‍ പറയുമ്പോള്‍ അവരുടെ സാംസ്കാരിക നിലവാരത്തിന്റെ അളവുകോലായി അതിനെ കാണാനിടയായാല്‍ കുറ്റപ്പെടുത്തേണ്ടതില്ല. ഇന്ത്യ-അമേരിക്ക ആണവ സഹകരണ കരാറിനെ എതിര്‍ത്തപ്പോഴും ഇതേ പല്ലവിയാണ് കോഗ്രസ് നേതാക്കള്‍ക്ക് പാടാനുണ്ടായിരുന്നത്. കമ്യൂണിസ്റുകാരെ വിദേശ രാജ്യങ്ങളുടെ ദല്ലാളായി മുദ്രകുത്തുന്നത് കോഗ്രസിന്റെ പഴയ അടവാണ്. 1942ല്‍ കമ്യൂണിസ്റുകാര്‍ ബ്രിട്ടന്റെ അഞ്ചാം പത്തികളായി. പിന്നീട് സോവിയറ്റ് യൂണിയന്റെ ചാരന്മാരായി- മലങ്കോവിന്റെ മക്കളായി. ചൈനയുടെ ചാരന്മാരായി മുദ്രകുത്തുക മാത്രമല്ല, അതിന്റെ പേരില്‍ സിപിഐ എം നേതാക്കളെ ജയിലിലടയ്ക്കുകയും ചെയ്തു. എന്നാല്‍, ചൈന ഇന്നും ഇന്ത്യയുടെ സുഹൃദ്രാജ്യമായി തുടരുന്നു. ഇത്തരത്തിലുള്ള അത്യന്തം വിചിത്രവും തികച്ചും അടിസ്ഥാനരഹിതവുമായ നുണപ്രചാരവേല അഴിച്ചുവിട്ടിട്ടും ആസിയന്‍ കരാറിനെതിരായ മനുഷ്യച്ചങ്ങല വന്‍ വിജയമായത് കേരളജനതയുടെ ശക്തമായ വികാരത്തിന്റെ പ്രതിഫലനമായി കാണേണ്ടതുണ്ട്. ആസിയന്‍ കരാറിനെതിരെയുള്ള കേരളജനതയുടെ അത്യുഗ്രമായ താക്കീത് കണ്ടില്ലെന്നു നടിക്കാന്‍ മന്‍മോഹന്‍ സര്‍ക്കാരിന് കഴിയില്ല. കേന്ദ്രത്തിന്റെ പരസ്യത്തില്‍ പറയുന്നത് അസംസ്കൃത പാമോയില്‍ ഇറക്കുമതിച്ചുങ്കമില്ലാതെയും സംസ്കരിച്ച പാമോയില്‍ 37.5 ശതമാനം ചുങ്കം ചുമത്തിയും ഇഷ്ടംപോലെ ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ്. ഇത് തുടരുമെന്നും പറയുന്നു. ഇത് ജനങ്ങളെ സഹായിക്കാനാണെന്നാണ് ന്യായീകരണം. കേരളത്തിലെ ലക്ഷക്കണക്കിനു നാളികേര കര്‍ഷകരോടുള്ള പരസ്യമായ വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ മനുഷ്യച്ചങ്ങലയുടെ ഉഗ്രന്‍ താക്കീത് ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനും കേരളത്തിന്റെ നാളികേരം, തേയില, കാപ്പി, റബര്‍, മത്സ്യം തുടങ്ങിയ ഉല്‍പ്പന്നങ്ങളെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കാനും മന്‍മോഹന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്. ആസിയന്‍ കരാറുമായി മുന്നോട്ടുപോവുകയും കേരളത്തിന്റെ സാമ്പത്തികമേഖല പാടെ തകര്‍ക്കാനിടവരുത്തുകയും ചെയ്യാനാണ് ഭാവമെങ്കില്‍ കേരള ജനത അത് പൊറുക്കുകയില്ലെന്ന താക്കീതാണ് മനുഷ്യച്ചങ്ങലയുടെ വമ്പിച്ച വിജയം വിളിച്ചുപറയുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കേരളജനത അനുവദിക്കാന്‍ പോകുന്നില്ല. കേരളം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റത്തില്‍ കണ്ണിചേര്‍ന്ന എല്ലാവരെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു.

 

1 comment:

ജനശബ്ദം said...

കേരളത്തിന്റെ താക്കീത് കേരളത്തിന്റെ കാര്‍ഷികമേഖലയുടെയും മത്സ്യമേഖലയുടെയും അതുവഴി വ്യവസായമേഖലയുടെയും തകര്‍ച്ചയ്ക്കിടവരുത്തുന്ന ആസിയന്‍ കരാറില്‍ ഏകപക്ഷീയമായി ഒപ്പിട്ട മന്‍മോഹന്‍സിങ് സര്‍ക്കാരിന് ഉഗ്രന്‍ താക്കീതായി കാസര്‍കോടുമുതല്‍ തലസ്ഥാനനഗരിയായ തിരുവനന്തപുരംവരെ ജനലക്ഷങ്ങള്‍ കോര്‍ത്തിണക്കിയ മനുഷ്യച്ചങ്ങല. ചങ്ങലയെന്നു പറയാന്‍ പറ്റാത്തവിധം കേരളത്തിന്റെ പ്രധാന പാതയില്‍ മനുഷ്യ മഹാ ദുര്‍ഗമാണുയര്‍ന്നത്. ഈ മുന്നേറ്റം സംസ്ഥാനത്തിന്റെ സമരചരിത്രത്തില്‍ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേര്‍ത്തത്. കോരിച്ചൊരിയുന്ന മഴയിലും ജനപങ്കാളിത്തത്തില്‍ ഒരു കുറവുമുണ്ടായില്ല. സമരവീര്യം അല്‍പ്പംപോലും തണുത്തതുമില്ല. ജനങ്ങളുടെ ദൃഢനിശ്ചയത്തിന്റെ പ്രത്യക്ഷമായ പ്രകടനമായാണ് അത് മാറിയത്. സിപിഐ എമ്മിന്റെ സംഘടനാശക്തിയുടെ ഒരു പരീക്ഷണംകൂടിയായിരുന്നു ഈ സമരം. പല സ്ഥലങ്ങളിലും ഒന്നിലധികം മതിലുകള്‍ രൂപംകൊണ്ടു. മനുഷ്യച്ചങ്ങലയുടെ വിജയത്തിനായി ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രദര്‍ശിപ്പിച്ച പോസ്ററുകള്‍, ബാനറുകള്‍, ചുവരെഴുത്തുകള്‍, സംഘാടകസമിതി ഓഫീസുകള്‍, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, കുടുംബയോഗങ്ങള്‍ തുടങ്ങിയവയൊന്നും കണ്ടില്ലെന്നു വലതുപക്ഷ മാധ്യമങ്ങള്‍ നടിച്ചു. സ്വയം എഴുതി തയ്യാറാക്കിയ പോസ്റര്‍ രാത്രികാലത്ത് സിപിഐ എം ഓഫീസിന്റെ മതിലില്‍ ഒട്ടിച്ച് പടമെടുത്ത് പ്രദര്‍ശിപ്പിച്ച് നുണപ്രചാരണം നടത്തി ശീലിച്ച ദൃശ്യമാധ്യമങ്ങള്‍പോലും നാടെങ്ങും ഒന്നരമാസമായി നടക്കുന്ന പ്രചാരവേല കണ്ടില്ലെന്നു നടിച്ചത് അവരെ ബാധിച്ച രാഷ്ട്രീയത്തിമിരത്തിന്റെ കാഠിന്യമാണ് വിളിച്ചറിയിച്ചത്. ഇതിനെല്ലാമുപരിയാണ് കോടിക്കണക്കിനു രൂപ ചെലവഴിച്ച് കേന്ദ്രസര്‍ക്കാര്‍ മൂന്നുദിവസം തുടര്‍ച്ചയായി മനുഷ്യച്ചങ്ങലയ്ക്കെതിരെ പ്രചാരവേല സംഘടിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയത്. ആസിയന്‍ കരാറിനെതിരെ സിപിഐ എം നടത്തുന്ന പ്രചാരവേലയും പ്രക്ഷോഭങ്ങളും ചൈനയെ സഹായിക്കാനാണെന്ന കുപ്രചാരണം അഴിച്ചുവിടാന്‍ കോഗ്രസിന്റെ ഉന്നതരായ നേതാക്കള്‍ക്കുപോലും ലജ്ജയുണ്ടായില്ല. ആസിയന്‍ കരാര്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ലേഖനമെഴുതി ജനങ്ങളെ ഉല്‍ബുദ്ധരാക്കാന്‍ ശ്രമിച്ച 'തീവ്രവിപ്ളവകാരി'യും ആസിയന്‍ കരാറിനെതിരെയുള്ള സമരം സാമ്രാജ്യത്വത്തെ സഹായിക്കുന്നതാണെന്ന കണ്ടുപിടിത്തം നടത്തിയത് അവരുടെ തനിനിറം വ്യക്തമാക്കുന്നതാണ്. മനുഷ്യച്ചങ്ങലയെന്ന സമരത്തിന് ഒരു പ്രത്യേകതയുണ്ട്. ജനസ്വാധീനത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും പരീക്ഷണംകൂടിയാണ് ഈ സമരമാര്‍ഗം. കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ എവിടെയും വിടവില്ലാതെ മനുഷ്യച്ചങ്ങല തീര്‍ക്കണമെങ്കില്‍ അപാരമായ സംഘടനാശേഷി വേണം. ചങ്ങലയില്‍ വിടവുണ്ടോ എന്നാണ് ചില ചാനലുകള്‍ അന്വേഷിച്ചുനടക്കുക. ലക്ഷോപലക്ഷംപേര്‍ ചങ്ങലയില്‍ പങ്കെടുത്തതായി വെളിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം കണ്ടില്ല. എന്നാല്‍, ചങ്ങല തീര്‍ക്കുന്നതിന് അരമണിക്കൂര്‍മുമ്പ് വേണ്ടത്ര ആളുകള്‍ എത്തിയില്ലെന്ന പ്രതീതി ജനിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചുകണ്ടു. അത്തരക്കാരെ അമ്പരപ്പിച്ചുകൊണ്ടാണ് നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും ആവേശപൂര്‍വം ആബാലവൃദ്ധം ചെങ്കൊടിയേന്തി ഒഴുകിയെത്തിയത്. മറ്റൊരു രാഷ്ട്രീയപ്രസ്ഥാനത്തിനും ചിന്തിക്കാന്‍പോലും കഴിയാത്ത ദൌത്യം ഏറ്റെടുത്ത സിപിഐ എം അത് അത്യുജ്വലമായ വിജയത്തിലെത്തിച്ചതോടെ, പാര്‍ടി ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയാണ് എന്ന് പെരുമ്പറയടിച്ച് ഘോഷിച്ചവരുടെ കാപട്യവും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ചങ്ങലയില്‍ കണ്ണിയായത് ഈ മഹാമുന്നേറ്റത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. .