Wednesday, October 21, 2009

കണ്ണൂരിന്റെ വികസനത്തിന് ജയരാജനെ വിജയിപ്പിക്കുക: സിപിഐ എം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെയും മണ്ഡലത്തിന്റെയും വികസനത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജനെ വിജയിപ്പിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ശശി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ജനവിരുദ്ധനയങ്ങള്‍ തുടരുകയാണ്. അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, ഭക്ഷ്യക്ഷാമം, സാമ്രാജ്യത്വാനുകൂല നിലപാട്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം, ആസിയന്‍കരാറിന്റെ ഭാഗമായി കാര്‍ഷികമേഖലയുടെ തകര്‍ച്ച, കേരളത്തിലെ സാമ്പത്തികരംഗത്തുള്ള പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം ജനജീവിതത്തെ ഗുരുതരമായി ബാധിക്കുകയാണ്. വോട്ടുചെയ്ത ജനങ്ങളെ അപഹസിച്ചുകൊണ്ട്് കണ്ണൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ഈ മണ്ഡലത്തില്‍ മുന്‍കാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ സ്വന്തം താല്‍പര്യങ്ങള്‍ പരിരക്ഷിക്കാനാണ് ശ്രമിച്ചത്. ജില്ലയുടെ വിശിഷ്യ കണ്ണൂര്‍ മണ്ഡലത്തിന്റെ വികസനം ശക്തിപ്പെടണമെങ്കില്‍ കൂടുതല്‍ ജനപിന്തുണയോടെ എല്‍ഡിഎഫ് ജയിച്ചുവരണം. അവസരവാദികളെയും സ്ഥാനമോഹികളെയും അരാജകവാദികളെയും സ്ഥാനാര്‍ഥിയാക്കി കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തെയും സാമൂഹ്യ ഔന്നത്യത്തിനെയും യുഡിഎഫ് അപമാനിച്ചിരിക്കുകയാണ്. പണമൊഴുക്കിയും നുണ പ്രചരിപ്പിച്ചും ജനങ്ങളെ സ്വാധീനിക്കാനുള്ള വളഞ്ഞ വഴിയാണ് യുഡിഎഫിന്റേത്. ഇതിനെ അതിജീവിച്ച് ജനകീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹായവും പിന്തുണയും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഉണ്ടാവണം. ജില്ലയിലെ ഇതര പ്രദേശങ്ങളിലെ ജനങ്ങളുടെ സഹായവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാവണമെന്ന് പി ശശി അഭ്യര്‍ഥിച്ചു.

2 comments:

ജനശബ്ദം said...

Anonymous said...

jayarajan marude vikasnathinu kannurkara sahayikkuka