Wednesday, February 25, 2009

ശംഖുംമുഖത്ത് ചെങ്കടല്‍

ശംഖുംമുഖത്ത് ചെങ്കടല്‍

തിരു: അറബിക്കടലിന്റെ ആഴിപ്പരപ്പില്‍ അന്തിച്ചുവപ്പ് തിരയേറ്റുവാങ്ങുമ്പോള്‍ ശംഖുംമുഖം കടല്‍ത്തീരത്ത് കാറ്റില്‍ പാറുന്ന ചെങ്കൊടിക്കൂട്ടത്തിനൊപ്പം ജനലക്ഷങ്ങള്‍ ഒരേ മനസ്സോടെ ഇരമ്പിയാര്‍ത്തെത്തി. അതൊരു മഹാസമുദ്രമായി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന കേരളം തീര്‍ത്ത ഉജ്വലമായ ജനസമുദ്രം. സുരക്ഷിത ഇന്ത്യയുടെയും ഐശ്വര്യകേരളത്തിന്റെയും സന്ദേശംമനുഷ്യസാഗരം ഏറ്റെടുത്ത നവകേരള മാര്‍ച്ചിന്റെ സമാപനയോഗത്തിന്റെ സായാഹ്നം സംസ്ഥാനത്തിന്റെ സ്വപ്നങ്ങള്‍ക്ക് പുതിയ സൂര്യോദയമായി. കുംഭമാസ സൂര്യന്‍ കത്തിജ്വലിച്ച മധ്യാഹ്നം മുതല്‍ ശംഖുംമുഖം വികാരങ്ങളുടെ വേലിയേറ്റത്തിലായിരുന്നു. ചെങ്കൊടികള്‍ നെഞ്ചോടു ചേര്‍ത്ത ചെറുകൂട്ടങ്ങളുടെ പ്രവാഹം. എയര്‍പോര്‍ട്ട് റോഡിലൂടെ നവകേരള മാര്‍ച്ചിന്റെ വാഹനം അക്വോറിയത്തിനു സമീപം എത്തിയപ്പോള്‍ മാലപ്പടക്കത്തിനൊപ്പം മുദ്രാവാക്യങ്ങളുടെയും പ്രകമ്പനം. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും നവകേരള മാര്‍ച്ചിന്റെ ക്യാപ്റ്റന്‍ പിണറായി വിജയനും ജാഥാംഗങ്ങളായ ഇ പി ജയരാജനും എ വിജയരാഘവന്‍ എംപിയും എം വി ഗോവിന്ദനും ഡോ. ടി എന്‍ സീമയും ഡോ. കെ ടി ജലീലും തുറന്ന വാഹനത്തില്‍ നീങ്ങുമ്പോള്‍ ഇരുവശത്തും അലകടലിന്റെ ആരവം. ശിങ്കാരിമേളവും ചെണ്ടമേളവും ആവേശത്തിലേക്ക് കൊട്ടിക്കയറി. ഇരുനൂറോളം കുരുന്നു കരങ്ങളില്‍നിന്ന് പറന്നുയര്‍ന്ന ബലൂണുകള്‍ ആകാശത്തിനു നല്‍കിയത് വര്‍ണമേലാപ്പ്. പൂക്കാവടിയും തെയ്യവും കഥകളിയും നിറഞ്ഞ ഘോഷയാത്ര ജനക്കൂട്ടത്തിനു മധ്യേ വര്‍ണനദിയായി. ചുവപ്പുസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പ്രകാശ് കാരാട്ടും പിണറായി വിജയനും സ്വീകരിച്ചു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സാംസ്കാരിക പരിപാടികള്‍ അരങ്ങേറിയ വേദിയിലേക്ക് നേതാക്കള്‍ കയറുമ്പോള്‍ ജനസാഗരം ആര്‍ത്തിരമ്പി. രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍, ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ബന്ധുക്കള്‍ തുടങ്ങി നൂറുകണക്കിനുപേര്‍ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കടകംപള്ളി സുരേന്ദ്രന്‍ ജാഥാക്യാപ്റ്റനും അംഗങ്ങള്‍ക്കും പ്രകാശ് കാരാട്ടിനും നല്‍കി. കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയന്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. വി ശിവന്‍കുട്ടി എംഎല്‍എ സ്വാഗതം പറഞ്ഞു.

2 comments:

ജനശബ്ദം said...

yousufpa said...

:)