Tuesday, February 17, 2009

മലയോരമണ്ണില്‍ ചുവപ്പുനദിപോലെ

മലയോരമണ്ണില്‍ ചുവപ്പുനദിപോലെ

ഇടുക്കി: പച്ചപ്പണിഞ്ഞ ഏലത്തിന്റെയും തേയിലയുടെയും കുരുമുളകിന്റെയും നാട്ടില്‍ ചെങ്കൊടിപ്രസ്ഥാനത്തിന്റെ മഹാപ്രവാഹം. മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകരും തൊഴിലാളികളും ഒരേപ്രവാഹമായി അണിനിരന്നപ്പോള്‍ ഓരോ സ്വീകരണകേന്ദ്രവും ചുവപ്പുനദിപോലെ. കര്‍ഷകന്റെ വിയര്‍പ്പുകണങ്ങള്‍ മുത്തുമണികളായി വിളയുന്ന മലയോരമണ്ണില്‍ അധ്വാനിക്കുന്നവന്റെ പാര്‍ടിയുടെ അജയ്യത വിളിച്ചോതി നവകേരളമാര്‍ച്ച് ഇടുക്കിയില്‍ ജനഹൃദയങ്ങളെ കീഴടക്കി. ഐതിഹാസികമായ അമരാവതി, ചുരുളി, കീരിത്തോട് സമരസേനാനികളും പാര്‍ടിക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളുടെ ബന്ധുക്കളും സ്വീകരണ കേന്ദ്രങ്ങളില്‍ മാര്‍ച്ചിന്റെ അമരക്കാരന്‍ പിണറായി വിജയന് രക്തഹാരങ്ങള്‍ ചാര്‍ത്തിയപ്പോള്‍ വികാരവായ്പില്‍ ജനസഞ്ചയം. പാര്‍ടിക്കും നേതാക്കള്‍ക്കുമെതിരെയുള്ള അപവാദകഥകള്‍ക്ക് അല്‍പ്പായുസ്സുപോലും ഇല്ലെന്ന് തെളിയിക്കുന്നതായി, പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ കൊടുക്കുമെന്നു പ്രഖ്യാപിച്ച് ഓരോ സ്വീകരണകേന്ദ്രത്തിലും എത്തിച്ചേര്‍ന്ന പതിനായിരങ്ങള്‍. മലയോരമണ്ണില്‍ തങ്ങള്‍ക്ക് അന്തിയുറങ്ങാനുള്ള അവകാശം ഉറപ്പിച്ചുനല്‍കിയത് പാര്‍ടിയുടെയും എ കെ ജിയുടെയും പോരാട്ടമാണെന്ന തിരിച്ചറിവാണ് പൊള്ളുന്നവെയിലിലും മണിക്കൂറുകളോളം കാത്തുനിന്ന് ജാഥയെ വരവേല്‍ക്കാനും കേള്‍ക്കാനും ജനങ്ങള്‍ എത്തിയത്. ചൊവ്വാഴ്ചത്തെ ആദ്യസ്വീകരണം എറണാകുളത്തെ കോതമംഗലത്ത്. തുടര്‍ന്ന് ഇടുക്കി ജില്ലയിലെ ആദ്യസ്വീകരണം തൊടുപുഴയില്‍. പാര്‍ടി ജില്ലാ സെക്രട്ടറി എം എം മണിയുടെ നേതൃത്വത്തിലുള്ള സംഘം മാര്‍ച്ചിനെ സ്വീകരിച്ച് ആനയിച്ചു. തൊടുപുഴ ടൌണില്‍നിന്ന് ബാന്‍ഡുമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ മുനിസിപ്പല്‍ മൈതാനിയിലെ വേദിയിലേക്ക്. അനശ്വരരക്തസാക്ഷി കെ എസ് കൃഷ്ണപിള്ളയുടെ സഹോദരി പാറുക്കുട്ടിയമ്മ, ടി എ നസീറിന്റെ ബാപ്പ അലിയാര്‍, കെ എസ് കൃഷ്ണപിള്ളയ്ക്കൊപ്പം ജയില്‍വാസം അനുഭവിച്ച ആദ്യകാലപ്രവര്‍ത്തകന്‍ കെ യു ജോ എന്നിവര്‍ പിണറായിയെ ഹാരമര്‍പ്പിച്ചത് വേദിയെ വികാരഭരിതമാക്കി. ചെറുതോണിയിലേക്ക് പുറപ്പെട്ട മാര്‍ച്ചിനെ കോളപ്രയില്‍ 400 ബൈക്ക് വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് ആനയിച്ചു. ചെറുതോണി പമ്പിനുസമീപംമുതല്‍ ചെറുതോണി നദീതടത്തിലുള്ള വേദിയിലേക്ക് മുത്തുക്കുടകളേന്തി യൂണിഫോം ധാരികളായ വനിതകളും മറ്റു പ്രവര്‍ത്തകരും അണിനിരന്നു. കുമളി-കീരിത്തോട് സമരത്തില്‍ എ കെ ജിക്കൊപ്പം ജയിലില്‍ കിടന്ന കാര്‍ലോസ്-മോനി ദമ്പതികളും ആദ്യകാല പാര്‍ടിപ്രവര്‍ത്തകരുമടക്കം വന്‍ ജനാവലി ജാഥയെ വരവേറ്റു. ഇടുക്കി പദ്ധതിയുടെ വഴികാട്ടിയായ കൊലുമ്പന്റെ തലമുറയില്‍പ്പെട്ട ആദിവാസി മൂപ്പന്‍ കണ്ടശ്ശനാശാന്‍ പിണറായിക്ക് കുരുമുളകില്‍ തീര്‍ത്ത കിരീടവും അംശവടിയും സമ്മാനിച്ചു. മൂന്നുമണിക്കൂറോളം വൈകിയിട്ടും പൊരിവെയിലില്‍ മാര്‍ച്ചിനെ കാത്തുനിന്ന ആയിരങ്ങള്‍ ചെറുതോണിയിലെ സ്വീകരണം അവിസ്മരണീയമാക്കി. അടിമാലി, ശാന്തന്‍പാറ എന്നിവിടങ്ങളിലെ ആവേശോജ്വല സ്വീകരണത്തിനുശേഷം വണ്ടിപ്പെരിയാറില്‍ ജില്ലയിലെ മാര്‍ച്ചിന് സമാപനം.

കെ ജെ മാത്യു

1 comment:

ജനശബ്ദം said...