കാര്‍ഷിക, പശ്ചാത്തലമേഖലകളുടെ വികസനത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് പ്രഖ്യാപിക്കുന്ന ഇടക്കാല ബജറ്റ് മന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ചു. വളര്‍ച്ചനിരക്ക് കുറയുമെന്നും സാമ്പത്തികമാന്ദ്യം കൂടുതല്‍ രൂക്ഷമാകുമെന്നും ഇടക്കാല ബജറ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു. പുതിയ പദ്ധതികളോ പുതിയ നികുതി നിര്‍ദേശങ്ങളോ ഇല്ല. സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കുറേക്കൂടി ഗൌരവമായ പദ്ധതികള്‍ പ്രതീക്ഷിച്ചിരുന്നതായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. മടങ്ങിവരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക പദ്ധതികളൊന്നും ഇല്ല. റെയില്‍വെ ബജറ്റിലെന്നപോലെ ഇടക്കാല പൊതുബജറ്റിലും കേരളത്തിന് അവഗണനതന്നെയാണ്. മാന്ദ്യം നേരിടാന്‍ നികുതിയിളവ് അടക്കമുള്ള നടപടികളിലൂടെ 40000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് മന്ത്രി പറയുന്നു. കര്‍ഷകര്‍ക്ക് ഏഴ് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഗ്രാമ വികസനത്തിന് ഊന്നല്‍ നല്‍കും. ഭക്ഷ്യ, വളം, പെട്രോളിയം സബ്സിഡികള്‍ക്കായി 13,500 കോടി രൂപ മുടക്കും. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 8,300 കോടി രൂപ മുടക്കും. കാര്‍ഷിക പദ്ധതികള്‍ക്കുള്ള വിഹിതം 300 ശതമാനം വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ വകുപ്പിനുള്ള വിഹിതം 9,000 കോടിരൂപ കൂട്ടും. സര്‍വശിക്ഷ അഭിയാന്‍ പദ്ധതിക്ക് 13,100 കോടിരൂപ. കയറ്റുമതി വായ്പയ്ക്ക് രണ്ടുശതമാനം പലിശ സബ്സിഡി. ഗ്രാമീണ തൊഴില്‍ പദ്ധതിക്ക് 30,100 കോടി രൂപ നീക്കിവെച്ചു. സംയോജിത ശിശുവികസന പദ്ധതിക്ക് 6,705 കോടിരൂപ വകയിരുത്തി. ഭാരത നിര്‍മാ പരിപാടിക്ക് 40,900 കോടി രൂപ അനുവദിച്ചു. പശ്ചാത്തല സൌകര്യ വികസനത്തിന് 67700 കോടിയുടെ 50 പദ്ധതികള്‍. ഇന്ത്യ ഇന്‍ഫ്രാസ്ക്ര്ചര്‍ ഫൈനാന്‍സ് കമ്പനി വിപണിയില്‍ നിന്ന് 10000 കോടി രൂപ സമാഹരിക്കും. അടുത്ത സാമ്പത്തികവര്‍ഷം 30000 കോടി കൂടി സമാഹരിക്കും. പശ്ചാത്തല സൌകര്യ വികസനത്തിനുള്ള പൊതു-സ്വകാര്യ സംരംഭങ്ങള്‍ക്ക് ഈ കമ്പനി 60 ശതമാനം സഹായം നല്‍കും. 2.5 ലക്ഷം കോടി കാര്‍ഷിക വായ്പയായി നല്‍കും. ഗ്രാമീണ പശ്ചാത്തലസൌകര്യ വികസന ഫണ്ട് 5500 കോടി രൂപയില്‍ നിന്ന് 14000 കോടിയായി വര്‍ധിപ്പിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 30100 കോടി, എസ്എസ്എക്ക് 13100 കോടി, ഉച്ചഭക്ഷണ പരിപാടിക്ക് 8000 കോടി, ഐസിഡിഎസ്-6705 കോടി, രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി-7400 കോടി, സമ്പൂര്‍ണ ശുചിത്വം-1200 കോടി, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍-12070 കോടി എന്നിങ്ങനെ തുക നീക്കിവെച്ചിട്ടുണ്ട്.
1 comment:
ഇടക്കാല ബജറ്റ് നിരാശാജനകം,പുതിയ പദ്ധതികളില്ല, കേരളത്തോട് കടുത്ത അവഗണന തന്നെ

Post a Comment