Friday, April 9, 2010

നാറാണത്ത് ഭ്രാന്തന്റെ രാഷ്ട്രീയം...

നാറാണത്ത് ഭ്രാന്തന്റെ രാഷ്ട്രീയം.
സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിന് പിറ്റേന്ന് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂ വിശാലമായ രാഷ്ട്രീയ അര്‍ഥങ്ങളുള്ളതാണ്. സ്മാര്‍ട്ട്സിറ്റിയിലെ പങ്കാളിയായ ടീകോമിന്റെ സ്വപ്നം കലണ്ടറിലെത്തി നില്‍ക്കുന്നു. 2010 കഴിഞ്ഞ് കലണ്ടര്‍ 2011ലെത്തുമ്പോള്‍ തെളിയുന്നത് ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മുഖമാണ്. എത്രയും വേഗം യുഡിഎഫ് ഭരണം വന്നു കിട്ടണമെന്ന സ്വപ്നം ടീകോമിന്റെ മാത്രം സ്വപ്നമല്ല. മാധ്യമങ്ങള്‍ ഉള്‍പ്പെടെ പല സ്ഥാപിത താല്‍പ്പര്യക്കാരും രഹസ്യമായും പരസ്യമായും അത്തരമൊരു പ്രതീക്ഷ പങ്കിടുന്നുണ്ട്. ഏതോ അന്ധവിശ്വാസംപോലെ മുന്നണിഭരണം മാറിമാറി വരേണ്ടതാണെന്ന തത്വവിചാരം ഇവര്‍ ഉറക്കെപ്പറയുന്നു. യഥാര്‍ഥത്തില്‍ മുന്നണികള്‍ മാറി മാറി ഭരിക്കേണ്ടതുണ്ടോ. ഒന്നിടവിട്ട മുന്നണി ഭരണം ആര്‍ക്കാണ് നേട്ടമുണ്ടാക്കുന്നത്. ടീകോമിന്റെ ആത്മഗതം മാതൃഭൂമിയിലെത്തുമ്പോള്‍ ഉറക്കെയായിയെന്നേയുള്ളൂ. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് വലതുപക്ഷം എന്തു നന്മയാണ് നല്‍കിയിട്ടുള്ളത്. ഇനി നല്‍കാന്‍ സാധിക്കുന്നത്. അതിരാവിലെമുതല്‍ അത്യധ്വാനംചെയ്ത് ഒരു കൂറ്റന്‍ കല്ല് മലയുടെ മുകളിലേക്കുയര്‍ത്തി കയറ്റുന്ന നാറാണത്തുഭ്രാന്തന്‍ സന്ധ്യയാകുമ്പോള്‍ ആ കല്ല് താഴേക്കിട്ട് പൊട്ടിച്ചിരിക്കുന്നത് പഴമയുടെ സമ്പാദ്യത്തിലെ ഒരു മിത്താണ്. ചില നേരുകള്‍ ഭ്രാന്തമായി വിളിച്ചു പറയുന്ന പ്രവാചകനെപ്പോലെ നാറാണത്തുഭ്രാന്തന്‍ സ്വന്തം അധ്വാനത്തെതന്നെ പാഴാക്കിക്കളഞ്ഞ് പരിഹാസ്യമാകുമ്പോള്‍ അതിന് സമൂഹം തിരിച്ചറിയേണ്ട അര്‍ഥതലങ്ങളില്ലേ. മുന്നണികളെ മാറിമാറി പരീക്ഷിക്കുകയെന്ന വ്യര്‍ഥരാഷ്ട്രീയത്തിന് പൊതു സമ്മിതി നേടിക്കൊടുക്കാന്‍ മാധ്യമങ്ങളും വലതുപക്ഷ കിങ്കരന്മാരും വല്ലാതെ കഷ്ടപ്പെടുകയാണിവിടെ. ഭൂപരിഷ്കാരവും വിദ്യാഭ്യാസനിയമവും സമ്പൂര്‍ണ സാക്ഷരതയും നിരവധി ക്ഷേമപദ്ധതികളും ജനകീയാസൂത്രണവും ഉള്‍പ്പെടെ രാജ്യമാകെ ശ്രദ്ധിക്കപ്പെടുന്ന നന്മകള്‍ വാരിവിതറിയ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കാണ് കേരള ചരിത്രത്തിന്റെ ഇന്നലെകളില്‍ യുക്തിഹീനമായി ഭരണത്തുടര്‍ച്ച നിഷേധിക്കപ്പെട്ടത്. പിന്നീട് അധികാരത്തില്‍ വന്ന വലതുപക്ഷമാകട്ടെ ഇടതുപക്ഷനേട്ടങ്ങളെ തകര്‍ത്ത് വികസന മുന്‍ഗണനകളെ നേരെ എതിര്‍ദിശയില്‍ നടത്തിയ അപഥസഞ്ചാരങ്ങള്‍ കേരളത്തിന് താങ്ങാവുന്നതിലേറെയായിരുന്നു. കേരളത്തിലെ അവസാനത്തെ യുഡിഎഫ് സര്‍ക്കാരിനും എന്തുമേന്മയാണ് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. സ്കൂളുകള്‍ പൂട്ടാന്‍ നിശ്ചയിച്ച വിദ്യാഭ്യാസനയം ആരെയാണ് സന്തോഷിപ്പിച്ചത്. തസ്തിക വെട്ടിക്കുറച്ചും നിയമനം നിരോധിച്ചും അധ്വാനിക്കുന്നവരെ ആക്രമിച്ചും അപമാനിച്ചും നടത്തിയ കഴിഞ്ഞ ഭരണകാലം ഇത്ര വേഗം മറക്കാനാകുമോ. കാലിയായ ഖജനാവിന്റെ പേരില്‍ കേരളം എത്ര കൊല്ലം പാഴാക്കി. എത്രയോ അഴിമതിക്കഥകള്‍ ഭരണപക്ഷംതന്നെ പാടി നടന്നു. ആദിവാസികള്‍വരെ ആക്രമിക്കപ്പെട്ട ഒരു കെട്ടകാലം നാടിനു സമ്മാനിച്ചവര്‍ ഏതോ പ്രകൃതി നിയമംപോലെ കേരളത്തില്‍ ഊഴം കാത്തിരിക്കുന്നുവെന്നാണ് ടീകോം സ്വപ്നം കാണുന്നത്. ഉമ്മന്‍ചാണ്ടി ഒരു കരാറാക്കിയതുപോലെ ഇന്‍ഫോപാര്‍ക്കുകൂടി വിഴുങ്ങിക്കളയാമെന്ന ടീകോമിന്റെ സ്വപ്നം പുതിയതൊന്നുമല്ല. എങ്കിലും സ്മൃതി നാശം സംഭവിച്ച മാധ്യമങ്ങള്‍ക്കും വലതുപക്ഷത്തിന്റെ കുഴലൂത്തുകാര്‍ക്കും ഉത്തരംപറയാനാകാത്തവിധം കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ കെടുതികള്‍ ചരിത്രത്തില്‍ മുഴച്ചുനില്‍പ്പുണ്ട്. ഇടതുപക്ഷത്തിനെതിരായി നടത്തപ്പെടുന്ന കള്ളപ്രചാരവേലകള്‍ക്കിടയില്‍ കഴിഞ്ഞ യുഡിഎഫ് വാഴ്ചകളുടെ ദുരിതകാലം വേണ്ടവിധം ഓര്‍മിക്കപ്പെടുന്നില്ല എന്നത് യാഥാര്‍ഥ്യമാണെങ്കിലും എല്ലാവരും അത് മറന്നതായി ആരും തീര്‍ച്ചപ്പെടുത്തേണ്ടതില്ല. ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വന്തം പാദമുദ്ര പതിപ്പിച്ച എത്രയോ ഭരണനേട്ടങ്ങളാണ് കേരളചരിത്രത്തിലുള്ളത്. മുന്നണികള്‍ മാറിമാറി ഭരിക്കുകയെന്നാല്‍ എത്രയേറെ തിന്മകള്‍ ചെയ്താലും വലതുപക്ഷത്തിന് അഞ്ചുകൊല്ലംവീതം ഭരണം ലഭിക്കുമെന്നതാണ് സംഭവിക്കുന്നത്. ഇങ്ങനെ ഇടയ്ക്കിടെ ഭരണത്തിലേറാന്‍ തക്കവിധം എന്തു ഭരണമികവാണ് കേരളത്തിലെയോ കേന്ദ്രത്തിലെയോ കോഗ്രസ് സര്‍ക്കാരുകള്‍ പ്രകടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ യുഡിഎഫ് വാഴ്ചയിലെ പൊരിഞ്ഞ പോരാട്ടത്തില്‍നിന്നാണ് എല്‍ഡിഎഫ് ഭരണത്തിലേക്കുയര്‍ന്നത്. അക്കാലത്തുയര്‍ത്തിയ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടത് ആര്‍ക്കാണ് അംഗീകരിക്കാനാകാഞ്ഞത്. കര്‍ഷക ആത്മഹത്യ ഇല്ലാതായതുമാത്രമല്ല, കാര്‍ഷികമേഖലയിലെ തിളക്കം ആര്‍ക്കാണ് മറക്കാനാവുക. സിബിഐ കൈകാര്യംചെയ്യുന്ന കിളിരൂര്‍, കവിയൂര്‍ കേസുകളിലെ ഫലശ്രുതിയെപ്പറ്റി ഉത്തരം പറയേണ്ടത് യുഡിഎഫുതന്നെയാണ്. ഇന്നത്തെ ഭരണകാലത്ത് സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന സംഭവത്തില്‍ കൃത്യമായ നിയമനടപടി ഉറപ്പാക്കിയത് ചെറിയകാര്യമാണോ. ജീവനക്കാരുടെ മാത്രമല്ല തൊഴിലെടുക്കുന്ന മുഴുവന്‍ ജനങ്ങളുടെയും ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ട് പ്രവര്‍ത്തിക്കുമ്പോഴും സദാ ഉണര്‍ന്നിരിക്കുന്ന സര്‍ക്കാര്‍ ഖജനാവ് ചെറിയ ഭരണനേട്ടമാണോ. താലോലംപോലുള്ള മാതൃകാപരമായ പദ്ധതികള്‍ നടപ്പാക്കുന്ന ആരോഗ്യമേഖല മാത്രമല്ല, സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്കു കുതിക്കുന്ന ഊര്‍ജമേഖലയും കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡുകള്‍ നേടിക്കഴിഞ്ഞു. പൊതുമേഖലയ്ക്ക് മികവ് നേടിക്കൊടുത്ത കേരള ബദലിനു നേരെ ആര്‍ക്കാണ് കണ്ണടയ്ക്കാനാവുക. ഒരു സ്മാര്‍ട്ട് സിറ്റിക്കു പകരം അര ഡസന്‍ ഐടി പാര്‍ക്കും ഇന്‍ഫോപാര്‍ക്ക് വികസനവും ആധുനിക കേരളത്തിന് തിലകക്കുറിയല്ലേ. വല്ലാര്‍പാടം സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ അതിന്റെ ക്രെഡിറ്റ് കേരളസര്‍ക്കാരിന് സ്വന്തമല്ലേ. മഹാമാന്ദ്യംകൊണ്ട് ലോക കമ്പോളം ചുരുങ്ങുമ്പോള്‍ 17 ശതമാനം നികുതിവരുമാന വര്‍ധന നേടിയ കേരള ഖജനാവിന്റെ കരുത്തിനെ സൃഷ്ടിച്ചത് ഇടതുപക്ഷബദലാണ്. അതിന്റെ ശക്തിയില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് അരിയും എല്ലാവര്‍ക്കും വീടും ഉള്‍പ്പെടെ ക്ഷേമനടപടികളുമായി ഒരു സര്‍ക്കാര്‍ കുതിക്കുമ്പോള്‍ ഇന്നലെകളില്‍ സംഭവിച്ച ഒരു കൈത്തെറ്റ് എല്ലാക്കാലത്തും ആവര്‍ത്തിക്കണമെന്ന പലതുപക്ഷ ശാഠ്യം രാഷ്ട്രീയമായ അത്യാഗ്രഹമാണ്. ഒരു സ്വര്‍ണത്തളികയിലാക്കി കേരളഭരണം വലതുപക്ഷത്തെ ഏല്‍പ്പിച്ചു കിട്ടണമെന്ന് ടീകോം സ്വപ്നം കാണുമ്പോള്‍ സഹശയനം നടത്തി ആ സ്വപ്നം പങ്കിടാന്‍ മാധ്യമങ്ങള്‍ക്കവകാശമുണ്ട്. അത് കേരളത്തിലെ എത്രയോ ലക്ഷം ദരിദ്രകുടംബങ്ങളുടെയും ഇടത്തരക്കാരന്റെയും ജീവിതം നശിപ്പിക്കുന്ന സ്വപ്നമാണെന്ന് കേരളം തിരിച്ചറിയുകതന്നെ ചെയ്യും. 2001ല്‍ ആന്റണി സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം ഒരാവര്‍ത്തികൂടി വായിച്ചു നോക്കുക. തകര്‍ച്ചയുടെ അഗാധതയില്‍നിന്ന് കേരള സമ്പദ്രംഗത്തെ ഉയര്‍ത്തിയെടുത്തതിന്റെ ഭരണമികവ് എല്ലാ മേഖലയിലും ദൃശ്യമാണ്. അത് മറച്ചുവച്ച് യുഡിഎഫിന് വീണ്ടും വഴിയൊരുക്കണമെന്ന് വാദിച്ചുകൊണ്ടിരിക്കുന്നവര്‍ നാറാണത്തുഭ്രാന്തന്മാരാകാന്‍ കേരളീയരെ ക്ഷണിക്കുകയാണ്.
അഡ്വ. കെ അനില്‍കുമാര്‍

2 comments:

ജനശബ്ദം said...

നാറാണത്ത് ഭ്രാന്തന്റെ രാഷ്ട്രീയം.
അഡ്വ. കെ അനില്‍കുമാര്‍..
സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിന് പിറ്റേന്ന് മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂ വിശാലമായ രാഷ്ട്രീയ അര്‍ഥങ്ങളുള്ളതാണ്. സ്മാര്‍ട്ട്സിറ്റിയിലെ പങ്കാളിയായ ടീകോമിന്റെ സ്വപ്നം കലണ്ടറിലെത്തി നില്‍ക്കുന്നു. 2010 കഴിഞ്ഞ് കലണ്ടര്‍ 2011ലെത്തുമ്പോള്‍ തെളിയുന്നത് ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മുഖമാണ്. എത്രയും വേഗം യുഡിഎഫ് ഭരണം വന്നു കിട്ടണമെന്ന സ്വപ്നം ടീകോമിന്റെ മാത്രം സ്വപ്നമല്ല. മാധ്യമങ്ങള്‍ ഉള്‍പ്പെടെ പല സ്ഥാപിത താല്‍പ്പര്യക്കാരും രഹസ്യമായും പരസ്യമായും അത്തരമൊരു പ്രതീക്ഷ പങ്കിടുന്നുണ്ട്. ഏതോ അന്ധവിശ്വാസംപോലെ മുന്നണിഭരണം മാറിമാറി വരേണ്ടതാണെന്ന തത്വവിചാരം ഇവര്‍ ഉറക്കെപ്പറയുന്നു. യഥാര്‍ഥത്തില്‍ മുന്നണികള്‍ മാറി മാറി ഭരിക്കേണ്ടതുണ്ടോ. ഒന്നിടവിട്ട മുന്നണി ഭരണം ആര്‍ക്കാണ് നേട്ടമുണ്ടാക്കുന്നത്. ടീകോമിന്റെ ആത്മഗതം മാതൃഭൂമിയിലെത്തുമ്പോള്‍ ഉറക്കെയായിയെന്നേയുള്ളൂ. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് വലതുപക്ഷം എന്തു നന്മയാണ് നല്‍കിയിട്ടുള്ളത്. ഇനി നല്‍കാന്‍ സാധിക്കുന്നത്. അതിരാവിലെമുതല്‍ അത്യധ്വാനംചെയ്ത് ഒരു കൂറ്റന്‍ കല്ല് മലയുടെ മുകളിലേക്കുയര്‍ത്തി കയറ്റുന്ന നാറാണത്തുഭ്രാന്തന്‍ സന്ധ്യയാകുമ്പോള്‍ ആ കല്ല് താഴേക്കിട്ട് പൊട്ടിച്ചിരിക്കുന്നത് പഴമയുടെ സമ്പാദ്യത്തിലെ ഒരു മിത്താണ്. ചില നേരുകള്‍ ഭ്രാന്തമായി വിളിച്ചു പറയുന്ന പ്രവാചകനെപ്പോലെ നാറാണത്തുഭ്രാന്തന്‍ സ്വന്തം അധ്വാനത്തെതന്നെ പാഴാക്കിക്കളഞ്ഞ് പരിഹാസ്യമാകുമ്പോള്‍ അതിന് സമൂഹം തിരിച്ചറിയേണ്ട അര്‍ഥതലങ്ങളില്ലേ. മുന്നണികളെ മാറിമാറി പരീക്ഷിക്കുകയെന്ന വ്യര്‍ഥരാഷ്ട്രീയത്തിന് പൊതു സമ്മിതി നേടിക്കൊടുക്കാന്‍ മാധ്യമങ്ങളും വലതുപക്ഷ കിങ്കരന്മാരും വല്ലാതെ കഷ്ടപ്പെടുകയാണിവിടെ. ഭൂപരിഷ്കാരവും വിദ്യാഭ്യാസനിയമവും സമ്പൂര്‍ണ സാക്ഷരതയും നിരവധി ക്ഷേമപദ്ധതികളും ജനകീയാസൂത്രണവും ഉള്‍പ്പെടെ രാജ്യമാകെ ശ്രദ്ധിക്കപ്പെടുന്ന നന്മകള്‍ വാരിവിതറിയ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കാണ് കേരള ചരിത്രത്തിന്റെ ഇന്നലെകളില്‍ യുക്തിഹീനമായി ഭരണത്തുടര്‍ച്ച നിഷേധിക്കപ്പെട്ടത്. പിന്നീട് അധികാരത്തില്‍ വന്ന വലതുപക്ഷമാകട്ടെ ഇടതുപക്ഷനേട്ടങ്ങളെ തകര്‍ത്ത് വികസന മുന്‍ഗണനകളെ നേരെ എതിര്‍ദിശയില്‍ നടത്തിയ അപഥസഞ്ചാരങ്ങള്‍ കേരളത്തിന് താങ്ങാവുന്നതിലേറെയായിരുന്നു. കേരളത്തിലെ അവസാനത്തെ യുഡിഎഫ് സര്‍ക്കാരിനും എന്തുമേന്മയാണ് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. സ്കൂളുകള്‍ പൂട്ടാന്‍ നിശ്ചയിച്ച വിദ്യാഭ്യാസനയം ആരെയാണ് സന്തോഷിപ്പിച്ചത്. തസ്തിക വെട്ടിക്കുറച്ചും നിയമനം നിരോധിച്ചും അധ്വാനിക്കുന്നവരെ ആക്രമിച്ചും അപമാനിച്ചും നടത്തിയ കഴിഞ്ഞ ഭരണകാലം ഇത്ര വേഗം മറക്കാനാകുമോ. കാലിയായ ഖജനാവിന്റെ പേരില്‍ കേരളം എത്ര കൊല്ലം പാഴാക്കി. എത്രയോ അഴിമതിക്കഥകള്‍ ഭരണപക്ഷംതന്നെ പാടി നടന്നു. ആദിവാസികള്‍വരെ ആക്രമിക്കപ്പെട്ട ഒരു കെട്ടകാലം നാടിനു സമ്മാനിച്ചവര്‍ ഏതോ പ്രകൃതി നിയമംപോലെ കേരളത്തില്‍ ഊഴം കാത്തിരിക്കുന്നുവെന്നാണ് ടീകോം സ്വപ്നം കാണുന്നത്. ഉമ്മന്‍ചാണ്ടി ഒരു കരാറാക്കിയതുപോലെ ഇന്‍ഫോപാര്‍ക്കുകൂടി വിഴുങ്ങിക്കളയാമെന്ന ടീകോമിന്റെ സ്വപ്നം പുതിയതൊന്നുമല്ല. എങ്കിലും സ്മൃതി നാശം സംഭവിച്ച മാധ്യമങ്ങള്‍ക്കും വലതുപക്ഷത്തിന്റെ കുഴലൂത്തുകാര്‍ക്കും ഉത്തരംപറയാനാകാത്തവിധം കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ കെടുതികള്‍ ചരിത്രത്തില്‍ മുഴച്ചുനില്‍പ്പുണ്ട്. ഇടതുപക്ഷത്തിനെതിരായി നടത്തപ്പെടുന്ന കള്ളപ്രചാരവേലകള്‍ക്കിടയില്‍ കഴിഞ്ഞ യുഡിഎഫ് വാഴ്ചകളുടെ ദുരിതകാലം വേണ്ടവിധം ഓര്‍മിക്കപ്പെടുന്നില്ല എന്നത് യാഥാര്‍ഥ്യമാണെങ്കിലും എല്ലാവരും അത് മറന്നതായി ആരും തീര്‍ച്ചപ്പെടുത്തേണ്ടതില്ല. ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വന്തം പാദമുദ്ര പതിപ്പിച്ച എത്രയോ ഭരണനേട്ടങ്ങളാണ് കേരളചരിത്രത്തിലുള്ളത്. മുന്നണികള്‍ മാറിമാറി ഭരിക്കുകയെന്നാല്‍ എത്രയേറെ തിന്മകള്‍ ചെയ്താലും വലതുപക്ഷത്തിന് അഞ്ചുകൊല്ലംവീതം ഭരണം ലഭിക്കുമെന്നതാണ് സംഭവിക്കുന്നത്..

ജനശബ്ദം said...

2
മുന്നണികള്‍ മാറിമാറി ഭരിക്കുകയെന്നാല്‍ എത്രയേറെ തിന്മകള്‍ ചെയ്താലും വലതുപക്ഷത്തിന് അഞ്ചുകൊല്ലംവീതം ഭരണം ലഭിക്കുമെന്നതാണ് സംഭവിക്കുന്നത്. ഇങ്ങനെ ഇടയ്ക്കിടെ ഭരണത്തിലേറാന്‍ തക്കവിധം എന്തു ഭരണമികവാണ് കേരളത്തിലെയോ കേന്ദ്രത്തിലെയോ കോഗ്രസ് സര്‍ക്കാരുകള്‍ പ്രകടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ യുഡിഎഫ് വാഴ്ചയിലെ പൊരിഞ്ഞ പോരാട്ടത്തില്‍നിന്നാണ് എല്‍ഡിഎഫ് ഭരണത്തിലേക്കുയര്‍ന്നത്. അക്കാലത്തുയര്‍ത്തിയ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടത് ആര്‍ക്കാണ് അംഗീകരിക്കാനാകാഞ്ഞത്. കര്‍ഷക ആത്മഹത്യ ഇല്ലാതായതുമാത്രമല്ല, കാര്‍ഷികമേഖലയിലെ തിളക്കം ആര്‍ക്കാണ് മറക്കാനാവുക. സിബിഐ കൈകാര്യംചെയ്യുന്ന കിളിരൂര്‍, കവിയൂര്‍ കേസുകളിലെ ഫലശ്രുതിയെപ്പറ്റി ഉത്തരം പറയേണ്ടത് യുഡിഎഫുതന്നെയാണ്. ഇന്നത്തെ ഭരണകാലത്ത് സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന സംഭവത്തില്‍ കൃത്യമായ നിയമനടപടി ഉറപ്പാക്കിയത് ചെറിയകാര്യമാണോ. ജീവനക്കാരുടെ മാത്രമല്ല തൊഴിലെടുക്കുന്ന മുഴുവന്‍ ജനങ്ങളുടെയും ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ട് പ്രവര്‍ത്തിക്കുമ്പോഴും സദാ ഉണര്‍ന്നിരിക്കുന്ന സര്‍ക്കാര്‍ ഖജനാവ് ചെറിയ ഭരണനേട്ടമാണോ. താലോലംപോലുള്ള മാതൃകാപരമായ പദ്ധതികള്‍ നടപ്പാക്കുന്ന ആരോഗ്യമേഖല മാത്രമല്ല, സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്കു കുതിക്കുന്ന ഊര്‍ജമേഖലയും കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡുകള്‍ നേടിക്കഴിഞ്ഞു. പൊതുമേഖലയ്ക്ക് മികവ് നേടിക്കൊടുത്ത കേരള ബദലിനു നേരെ ആര്‍ക്കാണ് കണ്ണടയ്ക്കാനാവുക. ഒരു സ്മാര്‍ട്ട് സിറ്റിക്കു പകരം അര ഡസന്‍ ഐടി പാര്‍ക്കും ഇന്‍ഫോപാര്‍ക്ക് വികസനവും ആധുനിക കേരളത്തിന് തിലകക്കുറിയല്ലേ. വല്ലാര്‍പാടം സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ അതിന്റെ ക്രെഡിറ്റ് കേരളസര്‍ക്കാരിന് സ്വന്തമല്ലേ. മഹാമാന്ദ്യംകൊണ്ട് ലോക കമ്പോളം ചുരുങ്ങുമ്പോള്‍ 17 ശതമാനം നികുതിവരുമാന വര്‍ധന നേടിയ കേരള ഖജനാവിന്റെ കരുത്തിനെ സൃഷ്ടിച്ചത് ഇടതുപക്ഷബദലാണ്. അതിന്റെ ശക്തിയില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് അരിയും എല്ലാവര്‍ക്കും വീടും ഉള്‍പ്പെടെ ക്ഷേമനടപടികളുമായി ഒരു സര്‍ക്കാര്‍ കുതിക്കുമ്പോള്‍ ഇന്നലെകളില്‍ സംഭവിച്ച ഒരു കൈത്തെറ്റ് എല്ലാക്കാലത്തും ആവര്‍ത്തിക്കണമെന്ന പലതുപക്ഷ ശാഠ്യം രാഷ്ട്രീയമായ അത്യാഗ്രഹമാണ്. ഒരു സ്വര്‍ണത്തളികയിലാക്കി കേരളഭരണം വലതുപക്ഷത്തെ ഏല്‍പ്പിച്ചു കിട്ടണമെന്ന് ടീകോം സ്വപ്നം കാണുമ്പോള്‍ സഹശയനം നടത്തി ആ സ്വപ്നം പങ്കിടാന്‍ മാധ്യമങ്ങള്‍ക്കവകാശമുണ്ട്. അത് കേരളത്തിലെ എത്രയോ ലക്ഷം ദരിദ്രകുടംബങ്ങളുടെയും ഇടത്തരക്കാരന്റെയും ജീവിതം നശിപ്പിക്കുന്ന സ്വപ്നമാണെന്ന് കേരളം തിരിച്ചറിയുകതന്നെ ചെയ്യും. 2001ല്‍ ആന്റണി സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം ഒരാവര്‍ത്തികൂടി വായിച്ചു നോക്കുക. തകര്‍ച്ചയുടെ അഗാധതയില്‍നിന്ന് കേരള സമ്പദ്രംഗത്തെ ഉയര്‍ത്തിയെടുത്തതിന്റെ ഭരണമികവ് എല്ലാ മേഖലയിലും ദൃശ്യമാണ്. അത് മറച്ചുവച്ച് യുഡിഎഫിന് വീണ്ടും വഴിയൊരുക്കണമെന്ന് വാദിച്ചുകൊണ്ടിരിക്കുന്നവര്‍ നാറാണത്തുഭ്രാന്തന്മാരാകാന്‍ കേരളീയരെ ക്ഷണിക്കുകയാണ്.