Saturday, April 3, 2010

പ്രവാസിക്ഷേമത്തിന് ഇടതു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: പിണറായി

പ്രവാസിക്ഷേമത്തിന് ഇടതു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: പിണറായി



‍റിയാദ്: പ്രവാസികളുടെ ക്ഷേമത്തിന് നിരവധി പദ്ധതികള്‍ നടപ്പാക്കിയത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സൌദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്ന പിണറായി ദമാമിലെ അല്‍കോബാറില്‍ നവോദയ സാംസ്കാരികവേദിയും റിയാദില്‍ കേളി കലാസാംസ്കാരികവേദിയും സംഘടിപ്പിച്ച മലയാളി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു. നായനാര്‍സര്‍ക്കാരിന്റെ കാലത്താണ് നോര്‍ക്ക രൂപീകരിച്ചതും പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയതും. പ്രവാസി ക്ഷേമനിധിയും പെന്‍ഷനും ഇപ്പോഴുള്ള സര്‍ക്കാരാണ് ആവിഷ്കരിച്ചത്. നാട്ടിലേക്ക് മടങ്ങുന്നവരുടെ പുനരധിവാസം, പ്രവാസികളുടെ മക്കള്‍ക്ക് ഉപരിപഠനത്തിന് സഹായങ്ങള്‍ തുടങ്ങിയ നിരവധി പദ്ധതികളും നടപ്പാക്കിവരികയാണ്. അതേസമയം, പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍പോലും നിരാകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍സുരക്ഷിതത്വം ഇല്ലായ്മയും തൊഴിലിടങ്ങളിലെ ചൂഷണവും അടക്കം നിരവധി പ്രശ്നങ്ങള്‍ പ്രവാസികള്‍ നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങളില്‍ അടിയന്തരപരിഹാരം ഉണ്ടാകണമെന്ന് പലതവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. സമഗ്ര കുടിയേറ്റനിയമത്തിന്റെ അഭാവം പ്രവാസികള്‍ക്ക് നീതി ലഭിക്കുന്നതിന് തടസ്സമാണ്. റിക്രൂട്ട്മെന്റുമുതല്‍ സുരക്ഷിതത്വം ഉറപ്പാക്കണം. ഇന്ത്യന്‍ എംബസികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും നടപടിയുണ്ടാകണം. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളിലും വിലക്കയറ്റത്തിലും പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് കേരളത്തിലെ പൊതുവിതരണസമ്പ്രദായമെന്നും പിണറായി പറഞ്ഞു. ഇ എം എസ് ഭവനപദ്ധതി, ഭൂരഹിതരായ ആദിവാസികള്‍ക്കുള്ള ഭൂമിവിതരണം, പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായത്, സഹകരണമേഖല ശക്തിപ്പെട്ടത് എന്നിവ അടക്കമുള്ള കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുകയാണെന്നും പിണറായി പറഞ്ഞു. അല്‍കോബാര്‍ അല്‍നഹ്ദ ഓഡിറ്റോറിയത്തില്‍ നടന്ന മലയാളിസംഗമം തദ്ദേശഭരണമന്ത്രി പാലോളി മുഹമ്മദുകുട്ടി ഉദ്ഘാടനം ചെയ്തു. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ, കൈരളി ടിവി എംഡി ജോ ബ്രിട്ടാസ് എന്നിവര്‍ സംസാരിച്ചു. നവോദയ പ്രസിഡന്റ് പ്രദീപ് കൊട്ടിയം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം എം നഈം സ്വാഗതവും ജോയിന്റ് സെക്രട്ടറി സി വി ജോസ് നന്ദിയും പറഞ്ഞു. റിയാദിലെ സംഗമത്തില്‍ ടി കെ ഹംസ, ജോ ബ്രിട്ടാസ് എന്നിവര്‍ സംസാരിച്ചു. കേളി പ്രസിഡന്റ് എം നസീര്‍ അധ്യക്ഷനായി. സെക്രട്ടറി കെ പി എം സാദിഖ് സ്വാഗതവും നാസര്‍ കാരക്കുന്ന് നന്ദിയും പറഞ്ഞു. ഇരുപരിപാടികളിലും കൈരളി ടിവി ഡയറക്ടര്‍ എ എ റഷീദ്, മിഡില്‍ ഈസ്റ് പ്രതിനിധി ഇ എം അഷ്റഫ് എന്നിവര്‍ സംബന്ധിച്ചു.

1 comment:

ജനശബ്ദം said...

പ്രവാസിക്ഷേമത്തിന് ഇടതു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: പിണറായി
സ്വന്തം ലേഖകന്‍
റിയാദ്: പ്രവാസികളുടെ ക്ഷേമത്തിന് നിരവധി പദ്ധതികള്‍ നടപ്പാക്കിയത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സൌദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്ന പിണറായി ദമാമിലെ അല്‍കോബാറില്‍ നവോദയ സാംസ്കാരികവേദിയും റിയാദില്‍ കേളി കലാസാംസ്കാരികവേദിയും സംഘടിപ്പിച്ച മലയാളി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു. നായനാര്‍സര്‍ക്കാരിന്റെ കാലത്താണ് നോര്‍ക്ക രൂപീകരിച്ചതും പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയതും. പ്രവാസി ക്ഷേമനിധിയും പെന്‍ഷനും ഇപ്പോഴുള്ള സര്‍ക്കാരാണ് ആവിഷ്കരിച്ചത്. നാട്ടിലേക്ക് മടങ്ങുന്നവരുടെ പുനരധിവാസം, പ്രവാസികളുടെ മക്കള്‍ക്ക് ഉപരിപഠനത്തിന് സഹായങ്ങള്‍ തുടങ്ങിയ നിരവധി പദ്ധതികളും നടപ്പാക്കിവരികയാണ്. അതേസമയം, പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍പോലും നിരാകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍സുരക്ഷിതത്വം ഇല്ലായ്മയും തൊഴിലിടങ്ങളിലെ ചൂഷണവും അടക്കം നിരവധി പ്രശ്നങ്ങള്‍ പ്രവാസികള്‍ നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങളില്‍ അടിയന്തരപരിഹാരം ഉണ്ടാകണമെന്ന് പലതവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. സമഗ്ര കുടിയേറ്റനിയമത്തിന്റെ അഭാവം പ്രവാസികള്‍ക്ക് നീതി ലഭിക്കുന്നതിന് തടസ്സമാണ്. റിക്രൂട്ട്മെന്റുമുതല്‍ സുരക്ഷിതത്വം ഉറപ്പാക്കണം. ഇന്ത്യന്‍ എംബസികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും നടപടിയുണ്ടാകണം. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളിലും വിലക്കയറ്റത്തിലും പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് കേരളത്തിലെ പൊതുവിതരണസമ്പ്രദായമെന്നും പിണറായി പറഞ്ഞു. ഇ എം എസ് ഭവനപദ്ധതി, ഭൂരഹിതരായ ആദിവാസികള്‍ക്കുള്ള ഭൂമിവിതരണം, പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായത്, സഹകരണമേഖല ശക്തിപ്പെട്ടത് എന്നിവ അടക്കമുള്ള കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുകയാണെന്നും പിണറായി പറഞ്ഞു. അല്‍കോബാര്‍ അല്‍നഹ്ദ ഓഡിറ്റോറിയത്തില്‍ നടന്ന മലയാളിസംഗമം തദ്ദേശഭരണമന്ത്രി പാലോളി മുഹമ്മദുകുട്ടി ഉദ്ഘാടനം ചെയ്തു. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ, കൈരളി ടിവി എംഡി ജോ ബ്രിട്ടാസ് എന്നിവര്‍ സംസാരിച്ചു. നവോദയ പ്രസിഡന്റ് പ്രദീപ് കൊട്ടിയം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം എം നഈം സ്വാഗതവും ജോയിന്റ് സെക്രട്ടറി സി വി ജോസ് നന്ദിയും പറഞ്ഞു. റിയാദിലെ സംഗമത്തില്‍ ടി കെ ഹംസ, ജോ ബ്രിട്ടാസ് എന്നിവര്‍ സംസാരിച്ചു. കേളി പ്രസിഡന്റ് എം നസീര്‍ അധ്യക്ഷനായി. സെക്രട്ടറി കെ പി എം സാദിഖ് സ്വാഗതവും നാസര്‍ കാരക്കുന്ന് നന്ദിയും പറഞ്ഞു. ഇരുപരിപാടികളിലും കൈരളി ടിവി ഡയറക്ടര്‍ എ എ റഷീദ്, മിഡില്‍ ഈസ്റ് പ്രതിനിധി ഇ എം അഷ്റഫ് എന്നിവര്‍ സംബന്ധിച്ചു.