Friday, March 19, 2010

ഇ എം എസ് സ്മരണ

ഇ എം എസ് സ്മരണ..


പിണറായി വിജയന്‍..



ജീവിതത്തില്‍നിന്ന് മാറ്റി നിര്‍ത്താവുന്ന ഒന്നല്ല രാഷ്ട്രീയം. അതിന്റെ ചലനങ്ങളാണ് ജീവിതത്തെ രൂപപ്പെടുത്തുന്നതും മുന്നോട്ട് നയിക്കുന്നതും. ശാസ്ത്രീയമായ കാഴ്ചപ്പാടോടെ തന്റെ ചുറ്റുപാടുകളെ സൂക്ഷ്മതയോടെ വിലയിരുത്തിയ മാര്‍ക്സിസ്റ് ആചാര്യനായിരുന്നു സ. ഇ എം എസ്. തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായ സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 12 വര്‍ഷമായി. മാര്‍ക്സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന് സഖാവ് നല്‍കിയ സംഭാവന അവിസ്മരണീയമാണ്. രാഷ്ട്രീയരംഗത്തെ ഈ ഇടപെടല്‍ നമ്മുടെ രാജ്യത്തിന്റെ പരിധിക്കകത്തുമാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. സാര്‍വദേശീയ കമ്യൂണിസ്റ് പ്രസ്ഥാനത്തിനകത്തെ എല്ലാ ചലനങ്ങളെയും സസൂക്ഷ്മം വിലയിരുത്തി അവയെ സാധാരണക്കാരുടെ ഇടയിലേക്ക് എത്തിക്കുന്നതിന് സഖാവ് കാണിച്ച ശുഷ്കാന്തി കേരളീയ ജനതയെ സാര്‍വദേശീയ പ്രശ്നങ്ങളുമായി ഐക്യപ്പെടുത്തി. ഏത് പ്രശ്നത്തെയും പരസ്പരബന്ധത്തിലും അതിന്റെ മാറ്റത്തിലും വിലയിരുത്തി ലളിതമായി വിശദീകരിക്കുന്നതിനു കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയവിദ്യാഭ്യാസത്തിന് അമൂല്യമായ സംഭാവനയാണ് നല്‍കിയത്. സഖാവിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു. കേരളം ലോകത്തിനു നല്‍കിയ മഹാപ്രതിഭയാണ് ഇ എം എസ്. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചലനങ്ങളിലും സാമൂഹ്യമുന്നേറ്റങ്ങളിലും സാംസ്കാരിക ഇടപെടലുകളിലും ആ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്. ജന്മിത്വം കൊടികുത്തിവാണിരുന്ന ഘട്ടത്തിലാണ് ഇ എം എസ് വള്ളുവനാട്ടിലെ പ്രസിദ്ധമായ ജന്മികുടുംബത്തില്‍ പിറന്നത്. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്ണമായ സമരങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് പൊതുപ്രവര്‍ത്തനം ഇ എം എസ് ആരംഭിക്കുന്നത്. കോഗ്രസുകാരനായി രാഷ്ട്രീയജീവിതത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. കോഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ് ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. 1934ലും 1938-40ലും കെപിസിസി സെക്രട്ടറിയായി. തുടര്‍ന്നാണ് കമ്യൂണിസ്റ് പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതിലും അംഗമായി ചേരുന്നത്. സിപിഐ എമ്മിന്റെ സമുന്നത നേതൃത്വത്തിലായിരുന്നു സഖാവ് എന്നും. ദീര്‍ഘനാള്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. മരണംവരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു. ഇടത്-വലത് പ്രവണതകള്‍ക്കെതിരെ ശക്തമായി പൊരുതിയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം മുന്നോട്ടുനീങ്ങിയത്. പാര്‍ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനായാണ് ജീവിതാന്ത്യംവരെ സഖാവ് മുന്നോട്ടുപോയത്. ഐക്യകേരളമെന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നതിന് സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വമാണ് ഇ എം എസ് നല്‍കിയത്. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയെ നയിക്കാന്‍ പാര്‍ടി നിയോഗിച്ചത് സഖാവിനെയായിരുന്നു. അത്തരത്തില്‍ മന്ത്രിസഭ നയിച്ച അനുഭവം കമ്യൂണിസ്റ് പാര്‍ടിക്ക് അതാദ്യമായിരുന്നു. പ്രതിസന്ധികളെ വിജയകരമായി അതിജീവിച്ച് മാതൃകാപരമായ വികസനപദ്ധതികള്‍ക്ക് സഖാവ് നേതൃപരമായ പങ്ക് വഹിച്ചു. ആഗോളവല്‍ക്കരണം രാജ്യത്ത് ശക്തിപ്പെടുന്ന കാലഘട്ടത്തില്‍ കേരളത്തിന്റെ വികസനത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്നതായിരുന്നു അവസാന നാളുകളില്‍ സഖാവിന്റെ സുപ്രധാന ചിന്ത. കേരളവികസനത്തെ സംബന്ധിച്ചുള്ള അന്താരാഷ്ട്ര പഠനകോഗ്രസ് സംഘടിപ്പിക്കുന്നത് ആ പശ്ചാത്തലത്തിലാണ്. വര്‍ത്തമാനകാലത്തെ പാര്‍ടിയുടെ പ്രവര്‍ത്തനത്തിന് ദിശാബോധം നല്‍കുന്നതില്‍ ഈ പരിശ്രമങ്ങള്‍ക്ക് സുപ്രധാനമായ പങ്കുണ്ട്. ആഗോളവല്‍ക്കരണകാലത്തെ വികസനപ്രവര്‍ത്തനത്തെ സംബന്ധിച്ച് ഇ എം എസ് മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ സിപിഐ എമ്മും അത് നേതൃത്വം നല്‍കുന്ന മന്ത്രിസഭയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകൂടം ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരെ യോജിപ്പിച്ച് നിര്‍ത്തി മുന്നോട്ട് കൊണ്ടുപോവുകയാണ് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ കടമയെന്ന് അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചിരുന്നു. ജനകീയാസൂത്രണംപോലുള്ള വികസനപദ്ധതികള്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ഇങ്ങനെ വികസനം നടത്തുമ്പോള്‍ അടിസ്ഥാനജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്നും ഇ എം എസ് ഊന്നിപ്പറഞ്ഞു. അതോടൊപ്പം ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി പരിമിതികള്‍ക്കകത്തുനിന്ന് ബദലുകള്‍ ഉയര്‍ത്താനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും ഓര്‍മിപ്പിച്ചു. ഈ കാഴ്ചപ്പാടോടെ അവതരിപ്പിക്കപ്പെട്ടതാണ് ഇപ്പോഴത്തെ കേരള ബജറ്റ്. കേരള-കേന്ദ്ര ബജറ്റുകളുടെ താരതമ്യം വികസന കാഴ്ചപ്പാടുകള്‍ തമ്മിലുള്ള അന്തരം വ്യക്തമാക്കും. കാര്‍ഷികപ്രധാനമായ ഇന്ത്യാരാജ്യത്ത് ആ മേഖലയെ കൈയൊഴിയുന്ന നയമാണ് യുപിഎ സര്‍ക്കാരിന്റേത്. കാര്‍ഷികമേഖലയിലെ വളര്‍ച്ചനിരക്ക് ആശങ്കാജനകമായി ഇടിയുകയാണ്. ഈ യാഥാര്‍ഥ്യം കണക്കിലെടുത്ത് കാര്‍ഷികമേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുക എന്ന നയസമീപനമായിരുന്നു കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നത്. എന്നാല്‍, സബ്സിഡിപോലും വെട്ടിക്കുറയ്ക്കുക എന്ന സമീപനമാണ് കേന്ദ്രബജറ്റില്‍ മുന്നോട്ടുവച്ചത്. ഇത് രാജ്യത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തതയെത്തന്നെ അപകടത്തിലേക്കു നയിക്കുന്നു. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി കാര്‍ഷികമേഖലയില്‍ വലിയ വളര്‍ച്ചനിരക്ക് രേഖപ്പെടുത്തിക്കഴിഞ്ഞു. ഈ മേഖലയിലെ നിക്ഷേപം 50 ശതമാനത്തിലേറെ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. ഭക്ഷ്യ സ്വയംപര്യാപ്തത നേടിയെടുക്കുന്നതിനുവേണ്ടിയുള്ള സമീപനവും മുന്നോട്ടുവച്ചു. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിന് സുപ്രധാനമായ പങ്കാണ് പൊതുമേഖലയ്ക്കുള്ളത്. ആഗോള സാമ്പത്തികപ്രതിസന്ധി വികസിത രാഷ്ട്രങ്ങളെപ്പോലും പിടിച്ചുലച്ചപ്പോള്‍ അത്തരമൊരവസ്ഥ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഇല്ലാതെ പോയത് ശക്തമായ പൊതുമേഖലയുടെ സാന്നിധ്യംകൊണ്ടാണ്. എന്നാല്‍, പൊതുമേഖലാ വ്യവസായത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 40,000 കോടി രൂപ ഓഹരി വില്‍പ്പനയിലൂടെ നേടണമെന്നാണ് കേന്ദ്ര ബജറ്റില്‍ പറയുന്നത്. കേരളസര്‍ക്കാരിന്റെ ബജറ്റിലാകട്ടെ, പൊതുമേഖല കൂടുതല്‍ കാര്യക്ഷമതയോടെ അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച് ഖജനാവിലേക്ക് പണം സമ്പാദിക്കുന്നതിന്റെ ചിത്രമാണ് തെളിയുന്നത്. 200 കോടി രൂപയാണ് ഈ രംഗത്ത് കേരള ഖജനാവിന് ലഭിച്ചത്. മാത്രമല്ല, എട്ട് പൊതുമേഖലാ വ്യവസായ സ്ഥാപനം ആരംഭിക്കുന്നതിന് 121 കോടി രൂപ നീക്കിവയ്ക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായി. ചെറുകിട-പരമ്പരാഗത വ്യവസായങ്ങള്‍ക്കായി 246 കോടി രൂപ ഇതിനു പുറമെയും സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചു. കയര്‍വ്യവസായത്തിനാകട്ടെ സംസ്ഥാനത്തെ ഏറ്റവും വലിയ അടങ്കല്‍ ഈ ബജറ്റിലാണ് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസമേഖലയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയമെങ്കില്‍ ആ മേഖലയില്‍ കൂടുതല്‍ നിക്ഷേപം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നു. ഈ ബജറ്റില്‍ 50 ശതമാനത്തിന്റെ വര്‍ധനയാണ് നല്‍കിയത്. ഉന്നതവിദ്യാഭ്യാസരംഗത്താകട്ടെ 112 ശതമാനത്തിന്റെ വര്‍ധന നല്‍കി. ജനങ്ങള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കുന്നത് പ്രധാന ലക്ഷ്യമായി സംസ്ഥാന ബജറ്റില്‍ പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുന്നതിന് 1058 കോടി രൂപയാണ് നീക്കിവച്ചത്. എല്ലാവര്‍ക്കും പാര്‍പ്പിടം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇ എം എസ് ഭവനനിര്‍മാണപദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനും ബജറ്റ് പ്രാധാന്യം നല്‍കുന്നു. തൊഴിലുറപ്പുപദ്ധതി നഗരപ്രദേശങ്ങളില്‍കൂടി വ്യാപിപ്പിക്കുന്നതിനുള്ള തീരുമാനവും പാവപ്പെട്ട ജനതയെ ലക്ഷ്യംവച്ചുതന്നെയാണ്. 35 ലക്ഷം കുടുംബത്തിന് രണ്ടു രൂപയ്ക്ക് അരി നല്‍കുന്നതിനുള്ള പദ്ധതി അടിസ്ഥാന ജനവിഭാഗത്തോടുള്ള ഉറച്ച പ്രതിബദ്ധതയാണ് വിളിച്ചോതുന്നത്. ആഗോളതാപനത്തിന്റെ ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ഗൌരവമായിഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് കേന്ദ്രബജറ്റ് തയ്യാറായതേയില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതിക്കകത്തുനിന്ന്്, 1000 കോടി രൂപ ഹരിത ഫണ്ടിലേക്ക് നീക്കിവയ്ക്കാനുള്ള തീരുമാനം ചരിത്രപരമായ ഒരു കാല്‍വയ്പുതന്നെയാണ്. വനിതാക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കിയില്ല. എന്നാല്‍, സ്ത്രീകള്‍ക്കുവേണ്ടി 620 കോടി രൂപയാണ് സംസ്ഥാനസര്‍ക്കാരിന്റെ ബജറ്റില്‍ നല്‍കിയിട്ടുള്ളത്. ഇങ്ങനെ പരിസ്ഥിതി-സ്ത്രീ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടത്തിയ ശ്രമം ഏവരും അംഗീകരിക്കുന്നതാണ്. സമ്പദ്ഘടനയുടെ ഭാരം മുഴുവനും സാധാരണക്കാരന്റെ തലയില്‍ വയ്ക്കുന്ന രീതിയിലാണ് വിഭവസമാഹരണം കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനയും ആദായനികുതിഘടനയില്‍ വരുത്തിയ മാറ്റവും ഇതിന് തെളിവാണ്. വ്യവസായികള്‍ക്ക് സര്‍ചാര്‍ജില്‍ കുറവു വരുത്തിയും സംസ്ഥാനങ്ങള്‍ക്ക് വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞുമാണ് കേന്ദ്രം ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍, പാവപ്പെട്ടവരുടെ തലയില്‍ ഒരു ഭാരവുമേല്‍പ്പിക്കാതെയും വന്‍കിടക്കാര്‍ക്ക് ഇളവ് നല്‍കാതെയും ജനക്ഷേമകരമായ പദ്ധതികള്‍ പ്രഖ്യാപിച്ച് മുന്നോട്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. ജനക്ഷേമകരമായ ഇത്തരം നീക്കങ്ങള്‍ കേരളത്തില്‍ മുന്നോട്ട് പോകുമ്പോള്‍ അതിനെയെല്ലാം തകിടം മറിക്കുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത്. അതാകട്ടെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ പൊതുസമീപനത്തിന്റെ ഭാഗമാണ്. യുപിഎയുടെ നയ വൈകല്യത്തിന്റെയും ജനവിരുദ്ധ സമീപനത്തിന്റെയും സാമ്രാജ്യ വിധേയത്വത്തിന്റെയും അനേകം ഉദാഹരണങ്ങള്‍ നിരത്താനാകും. അതിലൊന്നാണ് ആണവ ബാധ്യതാ ബില്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്നം. ആണവദുരന്തങ്ങളുണ്ടായാല്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക 2200 കോടി രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. വിദേശ ആണവറിയാക്ടര്‍ കമ്പനികളുടെ നഷ്ടപരിഹാര ബാധ്യത 500 കോടി രൂപയായും നിശ്ചയിച്ചിരിക്കുന്നു. മാത്രമല്ല, ക്ളെയിംസ് കമീഷണറുടെ തീരുമാനത്തെ ചോദ്യംചെയ്യാന്‍ ദുരിത ബാധിതര്‍ക്ക് അവകാശമില്ല. ജനിതകവൈകല്യത്തിന് അടക്കം കാരണമാകുന്ന ആണവദുരന്തത്തിന്റെ നഷ്ടപരിഹാരത്തിന് 10 വര്‍ഷ കാലാവധിയും നിശ്ചയിക്കുന്നു. ആണവകരാറും അതിന്റെ ഭാഗമായി രൂപപ്പെട്ടുവരുന്ന ആണവബാധ്യതാ ബില്ലുമെല്ലാം അമേരിക്കന്‍ താല്‍പ്പര്യത്തിനുവേണ്ടി ഉള്ളതാണെന്ന ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ക്കാകെ ബോധ്യപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ജനങ്ങള്‍ക്ക് ദുരിതംമാത്രം സംഭാവനചെയ്യുന്ന ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ നയങ്ങള്‍ക്കെതിരെ നിരന്തരം പൊരുതിയ സഖാവായിരുന്നു ഇ എം എസ്. അതോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസകരമായ ബദലുകള്‍ രൂപപ്പെടുത്ത


1 comment:

ജനശബ്ദം said...

ഇ എം എസ് സ്മരണ..
പിണറായി വിജയന്‍..
ജീവിതത്തില്‍നിന്ന് മാറ്റി നിര്‍ത്താവുന്ന ഒന്നല്ല രാഷ്ട്രീയം. അതിന്റെ ചലനങ്ങളാണ് ജീവിതത്തെ രൂപപ്പെടുത്തുന്നതും മുന്നോട്ട് നയിക്കുന്നതും. ശാസ്ത്രീയമായ കാഴ്ചപ്പാടോടെ തന്റെ ചുറ്റുപാടുകളെ സൂക്ഷ്മതയോടെ വിലയിരുത്തിയ മാര്‍ക്സിസ്റ് ആചാര്യനായിരുന്നു സ. ഇ എം എസ്. തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായ സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 12 വര്‍ഷമായി. മാര്‍ക്സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന് സഖാവ് നല്‍കിയ സംഭാവന അവിസ്മരണീയമാണ്. രാഷ്ട്രീയരംഗത്തെ ഈ ഇടപെടല്‍ നമ്മുടെ രാജ്യത്തിന്റെ പരിധിക്കകത്തുമാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. സാര്‍വദേശീയ കമ്യൂണിസ്റ് പ്രസ്ഥാനത്തിനകത്തെ എല്ലാ ചലനങ്ങളെയും സസൂക്ഷ്മം വിലയിരുത്തി അവയെ സാധാരണക്കാരുടെ ഇടയിലേക്ക് എത്തിക്കുന്നതിന് സഖാവ് കാണിച്ച ശുഷ്കാന്തി കേരളീയ ജനതയെ സാര്‍വദേശീയ പ്രശ്നങ്ങളുമായി ഐക്യപ്പെടുത്തി. ഏത് പ്രശ്നത്തെയും പരസ്പരബന്ധത്തിലും അതിന്റെ മാറ്റത്തിലും വിലയിരുത്തി ലളിതമായി വിശദീകരിക്കുന്നതിനു കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയവിദ്യാഭ്യാസത്തിന് അമൂല്യമായ സംഭാവനയാണ് നല്‍കിയത്. സഖാവിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു. കേരളം ലോകത്തിനു നല്‍കിയ മഹാപ്രതിഭയാണ് ഇ എം എസ്. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചലനങ്ങളിലും സാമൂഹ്യമുന്നേറ്റങ്ങളിലും സാംസ്കാരിക ഇടപെടലുകളിലും ആ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്. ജന്മിത്വം കൊടികുത്തിവാണിരുന്ന ഘട്ടത്തിലാണ് ഇ എം എസ് വള്ളുവനാട്ടിലെ പ്രസിദ്ധമായ ജന്മികുടുംബത്തില്‍ പിറന്നത്. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്ണമായ സമരങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് പൊതുപ്രവര്‍ത്തനം ഇ എം എസ് ആരംഭിക്കുന്നത്. കോഗ്രസുകാരനായി രാഷ്ട്രീയജീവിതത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. കോഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ് ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. 1934ലും 1938-40ലും കെപിസിസി സെക്രട്ടറിയായി. തുടര്‍ന്നാണ് കമ്യൂണിസ്റ് പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതിലും അംഗമായി ചേരുന്നത്. സിപിഐ എമ്മിന്റെ സമുന്നത നേതൃത്വത്തിലായിരുന്നു സഖാവ് എന്നും. ദീര്‍ഘനാള്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. മരണംവരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു.