Thursday, December 3, 2009

സ്മാര്‍ട്ട്സിറ്റിക്കായി സംസ്ഥാന താല്‍പര്യങ്ങള്‍ ബലികഴിക്കില്ല- മുഖ്യമന്ത്രി

സ്മാര്‍ട്ട്സിറ്റിക്കായി സംസ്ഥാന താല്‍പര്യങ്ങള്‍ ബലികഴിക്കില്ല- മുഖ്യമന്ത്രി .



തിരുവനന്തപുരം: സ്മാര്‍ട്ട്സിറ്റിക്കായി സംസ്ഥാന താല്‍പര്യങ്ങള്‍ ബലികഴിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാത്രമേ നിലപാടുകളെടുക്കാന്‍ കഴിയൂ. എങ്ങനെയും സ്മാര്‍ട്ട്സിറ്റി യാഥാര്‍ഥ്യമാക്കാനല്ല, താന്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെടാതിരിക്കാനാണ്, ദേശസ്നേഹമുള്ള ഓരോ കേരളീയനും ശ്രമിക്കേണ്ടത്. പി.വി. അബ്ദുല്‍വഹാബ് എം.പി നടത്തിയ പ്രസ്താവന ദുബൈ കമ്പനികളെ വെള്ളപൂശാനുള്ള ശ്രമമായേ കാണാന്‍കഴിയൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകമാണ്. ദുബൈ വേള്‍ഡ് പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് ബോധപൂര്‍വം തെറ്റിദ്ധാരണപരത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും അതിനുപിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടെന്നുമാണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ദുബൈ കമ്പനിയുടെ ഏജന്റിനെ പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. ദുബൈയില്‍ വികസനമില്ലെന്നോ ദുബൈ തകര്‍ച്ചയിലാണെന്നോ താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ദുബൈയില്‍ ജോലിചെയ്യുന്ന മലയാളികളെ ആശങ്കയിലാഴ്ത്തുന്ന എന്തെങ്കിലും പ്രതിസന്ധിയുണ്ടെന്നും താന്‍ പറഞ്ഞിട്ടില്ല. മറിച്ച്, കേരള സര്‍ക്കാറുമായി ഒപ്പുവെച്ച കരാറിന്റെ വ്യവസ്ഥകളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ടീകോം നടത്തിവരുന്ന ശ്രമങ്ങളെയാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

12 ശതമാനം ഭൂമി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്ന മുറയ്ക്ക് ഫ്രീഹോള്‍ഡാക്കി നല്‍കാമെന്ന കരാറിലെ ഉറപ്പില്‍ നിന്ന് കേരളസര്‍ക്കാര്‍ പിറകോട്ടുപോകുകയാണെന്ന ദുബൈ കമ്പനിയുടെ വാദം ആവര്‍ത്തിച്ചു സമര്‍ഥിക്കാനാണ് വഹാബ് ശ്രമിക്കുന്നത്. നിരവധിതവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ടീകോം മാസ്റ്റര്‍പ്ലാന്‍ തയാറാക്കുകയോ കെട്ടിടം പണി തുടങ്ങാന്‍ ശ്രമിക്കുകയോചെയ്യാതെ പദ്ധതി നീട്ടിക്കൊണ്ടുപോകുന്നതിലെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ വഹാബിന് അറിയാത്തതല്ല. ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത്, രാജ്യസഭാംഗമെന്ന നിലയില്‍ വഹാബിന് ഭൂഷണമല്ല. കമ്പനിയുടെ സാമ്പത്തിക സുസ്ഥിരതയെക്കുറിച്ചും നിലപാടുകളെക്കുറിച്ചും അതിന്റെ സംശുദ്ധിയെക്കുറിച്ചും ആധികാരികമായി വെളിപ്പെടുത്തത്തക്കവിധം വഹാബിന് ഈ കമ്പനിയുമായി ബന്ധം കാണുമായിരിക്കും. എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ രേഖാമൂലം സര്‍ക്കാറിന് ലഭിച്ച ഉറപ്പുകളെയും ഔദ്യോഗിക ചര്‍ച്ചകളെയും മാത്രമേ തനിക്ക് ആശ്രയിക്കാനാകൂ എന്ന് വി.എസ്. പറഞ്ഞു. അങ്ങനെ ലഭിച്ച രേഖകളും ഉറപ്പുകളും കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കോ കരാറിലെ വ്യവസ്ഥകള്‍ക്കോ യോജിച്ച രീതിയില്‍ ഇതുവരെ ആയിട്ടില്ലെന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രശ്നമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
From madhyamam

4 comments:

ജനശബ്ദം said...

സ്മാര്‍ട്ട്സിറ്റിക്കായി സംസ്ഥാന താല്‍പര്യങ്ങള്‍ ബലികഴിക്കില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: സ്മാര്‍ട്ട്സിറ്റിക്കായി സംസ്ഥാന താല്‍പര്യങ്ങള്‍ ബലികഴിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാത്രമേ നിലപാടുകളെടുക്കാന്‍ കഴിയൂ. എങ്ങനെയും സ്മാര്‍ട്ട്സിറ്റി യാഥാര്‍ഥ്യമാക്കാനല്ല, താന്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെടാതിരിക്കാനാണ്, ദേശസ്നേഹമുള്ള ഓരോ കേരളീയനും ശ്രമിക്കേണ്ടത്.

അങ്കിള്‍ said...

എല്ലാവിധ സ്വാതന്ത്ര്യത്തോടും കൂടി കൊടുക്കുന്നതല്ലേ ‘ഫ്രീഹോൾഡ്’. വില്പനസാതന്ത്ര്യമില്ലാത്ത ഫ്രീഹോൾഡ് എന്നൊന്നുണ്ടോ. പത്രങ്ങളിൽ മുഴുവൻ ഇതാണല്ലോ പ്രശ്നമായി കാണുന്നത്.

jayanEvoor said...

മുഖ്യ മന്ത്രി പറഞ്ഞത് നല്ല കാര്യം തന്നെ.

Had we gone with the initial agreement regarding Smart city, we would have lost the INFO PARK for a meagre 100 crore!

Just see how much is the income in a single year, amidst slow down...
ഇന്‍ഫോപാര്‍ക്കിലെ മൂന്നാമത്തെ ഐ.ടി. കെട്ടിടമായ 'അതുല്യ' അടുത്ത മെയില്‍ ഉദ്‌ഘാടനം ചെയ്യും. അഞ്ചരലക്ഷം ചതുരശ്രഅടിയിലാണ്‌ അതുല്യ ഉയരുന്നത്‌. 63 കമ്പനികളിലായി 9000 ജീവനക്കാരുള്ള ഇന്‍ഫോപാര്‍ക്കില്‍ നിലവില്‍ 25 ലക്ഷം ചതുരശ്രഅടി കെട്ടിടങ്ങളുണ്ട്‌. 2008-09 സാമ്പത്തിക വര്‍ഷത്തില്‍ 463 കോടി രൂപയായിരുന്നു വരുമാനം. 80 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്‌.

And just imagine how much the state could earn from 10 years....

jayanEvoor said...

രണ്ടാംഘട്ടത്തിന്റെ അടിസ്ഥാന സൗകര്യവികസനം 2011 സപ്‌തംബറില്‍ പൂര്‍ത്തിയാകും. കടമ്പ്രയാറിന്റെ വിനോദസഞ്ചാര സാധ്യതകളും പ്രയോജനപ്പെടുത്തുന്ന രീതിയില്‍ പരിസ്ഥിതി സൗഹൃദ ഹരിത പാര്‍ക്കാണ്‌ വിഭാവനം ചെയ്യുന്നത്‌. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബി.പി.ഒ. കോംപ്ലക്‌സ്‌, ബിസിനസ്‌ കണ്‍വെന്‍ഷന്‍ സെന്റര്‍, ഹെല്‍ത്ത്‌ ക്ലബ്ബ്‌, കായിക-വിനോദ സൗകര്യം, ഫുഡ്‌കോര്‍ട്ട്‌ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും പുതിയ കോംപ്ലക്‌സ്‌. ഇതിനായി 40 ഏക്കറിന്റെ സ്ഥലമെടുപ്പ്‌ പൂര്‍ത്തിയായി. ബാക്കി സ്ഥലം സ്ഥലമുടമകളുടെ സമ്മതത്തോടെ ഏറ്റെടുക്കും.
All these are possible only because we din't go by the first agreement with smart city.

And for this, we malayalees should be grateful to the CM.

Let's not play partisan politics in this issue.

I believe, this is the right stand.
കൊച്ചി: ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാംഘട്ട വികസനം വഴി ലക്ഷ്യമിടുന്നത്‌ അരലക്ഷം തൊഴിലവസരങ്ങള്‍. പുത്തന്‍കുരിശ്‌, കുന്നത്തുനാട്‌ പഞ്ചായത്തുകളിലായി 160 ഏക്കര്‍ സ്ഥലത്തെ വികസനം പൂര്‍ത്തിയാകുന്നതോടെ ഇന്‍ഫോപാര്‍ക്ക്‌ 260 ഏക്കറിലേക്ക്‌ വളരും.

ഇന്‍ഫോപാര്‍ക്ക്‌ മറ്റ്‌ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചേര്‍ത്തലയിലും അമ്പലപ്പുഴയിലും കൊരട്ടിയിലും ഐ.ടി. പാര്‍ക്കുകള്‍ നിര്‍മിക്കുന്നുണ്ട്‌. ഇതില്‍ കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ 13 സംരംഭകര്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.


May this be a fruitful beginning!