എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ പൊന്നാനി എം ഇ എസ് കോളേജ് അലുംമിനി ദുബായ് ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം അഭിനന്ദിച്ചു.
എന്ഡോസള്ഫാന് എന്ന മാരക കീടനാശിനിക്ക് ആഗോളതലത്തില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ തീരുമാനത്തെ പൊന്നാനി എം ഇ എസ് കോളേജ് അലുംമിനി ദുബായ് ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം അഭിനന്ദിച്ചു.എന്ഡോസള്ഫാന് എന്ന മാരക കീടനാശിനി തെളിച്ചതിനെ ഫലമായി തീരദുരിതം പേറുന്ന കാസര്ഗോഡ് ജില്ലയിലെ ആയിരക്കണക്കായ ജനങള്ക്ക് മതിയായ ചികിത്സയും അവരെ പുനരധിവസിപ്പിക്കാനും കേന്ദ്ര-സംസ്ഥാന ഗവണ്മെണ്ടുകള്‍ അടിയന്തിര നടപടികള്‍ സ്വികരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പ്രസിഡണ്ട് ഇക്ബാല്‍ മൂസ്സ അധ്യക്ഷത വഹിച്ചു.ജനറല്‍ സിക്രട്ടറി എന്‍ വി അബുബക്കര്‍ റിപ്പോര്ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി സലിം ബാബു പ്രസിഡണ്ടും , ഡോ:ഉണ്ണിക്ര്^ഷ്ണന്‍ വൈസ് പ്രസിഡണ്ടും ,അക്ബര്‍ പാറമ്മേല്‍ സിക്രട്ടറിയും മജീദ് ജോയിന്റ് സിക്രട്ടറിയും ഗിരിഷ് മേനോന്‍ ട്രഷറുമായി 21 അംഗ എക്സിക്യൂട്ടിവിനേയും തിരെഞ്ഞെടുത്തുപുതിയ ഭാരവാഹികള്ക്ക് ആശംസ അര്പ്പിച്ചുകൊണ്ട് സിദ്ധിക്ക് , നാരായണന്‍ വെളിയംകോട് എന്നിവര്‍ സംസാരിച്ചു.സുധീര്‍ നന്ദിയും പറഞ്ഞു
No comments:
Post a Comment