Monday, May 3, 2010

എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. 90.72 ശതമാനം വിജയം

എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. 90.72 ശതമാനം വിജയം


സംസ്ഥാനത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. 90.72 ശതമാനമാണ് ഇത്തവണത്തെ വിജയം. 4,08,226 പേരാണ് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ്-96.88 ശതമാനം. പാലക്കാട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയം-83.04 ശതമാനം. 5,182 പേര്‍ക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ചു. 17,515 വിദ്യാര്‍ത്ഥികള്‍ എ ഗ്രേഡ് നേടി.
പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിജയശതമാനം 80.52 ആണ്. പട്ടികവര്‍ഗ വിഭാഗത്തില്‍ 78.33 ശതമാനം. ഒ.ബി.സി.-90.70 ശതമാനം. 568 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 107 സ്‌കൂള്‍ പദ്ധതിയില്‍ 19 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 54 സ്‌കൂളുകള്‍ 90 ശതമാനം വിജയം നേടി. പ്ലസ് വണ്‍ പ്രവേശനത്തിന് മെയ് 20 നകം അപേക്ഷകള്‍ നല്‍കണം. ജൂണ്‍ 30 നകം ക്ലാസുകള്‍ ആരംഭിക്കും.
സേ പരീക്ഷ മെയ് 17 നടക്കും. വിദ്യാഭ്യാസമന്ത്രി എം. എ. ബേബി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ വിജയശതമാനത്തില്‍ കുറവുണ്ടായതായി മന്ത്രി പറഞ്ഞു. പരീക്ഷാ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ്
അടക്കമുളള ഉദ്യോഗസ്ഥരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

1 comment:

ജനശബ്ദം said...

എല്ലാ വിജയികള്‍ക്കും ആശംസകള്‍.............. ഈ കടമ്പ കടക്കാത്തവര്‍ നിരാശപ്പെടേണ്ട...ശക്തമായ മുന്നേറാന്‍ തയ്യാറേടുക്കുക............ പരാജയത്തെ വിജയത്തിന്റെ ചവിട്ടുപടിയാക്കാന്‍ ശ്രമിക്കുക..............