വര്‍ഗീയ ആക്രമണം ചെറുക്കാന്‍ വിശാലവേദി വേണം: പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന വര്‍ഗീയ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ 2009ലെ തെരഞ്ഞെടുപ്പില്‍ കോഗ്രസിന് കനത്ത തോല്‍വി നേരിടേണ്ടിവരുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇത്തരം അക്രമങ്ങള്‍ക്കെതിരെ രാജ്യത്ത് വിശാലവേദി രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിനെതിരായ ആക്രമണത്തിനും വര്‍ഗീയതയ്ക്കുമെതിരെ ഡല്‍ഹിയില്‍ ചേര്‍ന്ന മതനിരപേക്ഷ കവന്‍ഷനില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്. ഒറീസ, കര്‍ണാടകം, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നടക്കുന്ന വര്‍ഗീയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കവന്ഷന്. വിവിധ രാഷ്ട്രീയനേതാക്കളെക്കൂടാതെ ഡല്‍ഹി ആര്‍ച്ച്ബിഷപ്പ് വിന്‍സെന്റ് കോസെസോ, ജാമിയ മിലിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. മുഷിറുള്‍ ഹസന് എന്നിവരും പങ്കെടുത്തു. വര്‍ഗീയതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. വര്‍ഗീയാക്രമണങ്ങള്‍ക്കെതിരെ ഉറച്ച നടപടിയെടുക്കാന്‍ യുപിഎ സര്‍ക്കാരിനും കോഗ്രസിനും കഴിയുന്നില്ല. ഗുജറാത്തില്‍ 2002ലെ വര്‍ഗീയ ആക്രമണങ്ങളെത്തുടര്‍ന്ന് അന്ന് പ്രതിപക്ഷനേതാക്കള്‍ രാഷ്ട്രപതി കെ ആര് നാരായണനെ കണ്ട് ഗുജറാത്തിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഗുജറാത്തില്‍ ഭരണഘടന അട്ടിമറിക്കപ്പെട്ടു എന്നാണ് രാഷ്ട്രപതി പറഞ്ഞത്. ഗുജറാത്തില്‍ ന്യൂനപക്ഷസംരക്ഷണത്തിന് കര്‍ശന നടപടിയെടുക്കാന്‍ പ്രധാനമന്ത്രി വാജ്പേയിയോട് രാഷ്ട്രപതി ആവശ്യപ്പെടുകയും ചെയ്തു. കോഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. എന്നാല്‍ വര്‍ഗീയ ആക്രമണങ്ങള്‍ വ്യാപകമായിട്ടും അത് നിയന്ത്രിക്കാന്‍ ഒരു നടപടിയും എടുക്കുന്നില്ല. സിആര്‍പിഎഫിന്റെ നിരവധി കമ്പനികള്‍ കന്ദമലില്‍ ഉണ്ടെങ്കിലും ജനങ്ങളെ സംരക്ഷിക്കാന്‍ തയ്യാറാകുന്നില്ല. പൊലീസ് അവിടെ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. അവിടെ ഹിന്ദുത്വശക്തികളുടെ അക്രമകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. വര്‍ഗീയാക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഒന്നും ഉരിയാടാത്തത്? പ്രധാന നേതാക്കളെയും സംഘടനകളെയും വിളിച്ച് ദേശീയോദ്ഗ്രഥന സമിതി യോഗംചേര്‍ന്നു. അഞ്ച് മണിക്കൂര്‍ ചര്‍ച്ചചെയ്തിട്ടും വര്‍ഗീയ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു നിര്‍ദേശവും മുന്നോട്ടുവച്ചില്ല. അവതരിപ്പിച്ച പ്രമേയത്തില്‍ വര്‍ഗീയ ആക്രമണങ്ങള്‍ എന്ന വാക്ക് ഉള്‍പ്പെടുത്തിയില്ല. പ്രഹസനമായി ആ യോഗം അവസാനിച്ചു. മംഗളൂരുവില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണം നടക്കുന്നു. നിരവധി പള്ളികള്‍ തകര്‍ത്തു. എന്നാല്‍, അവിടെ ആര്‍എസ്എസുകാരേക്കാള്‍ കൂടുതല്‍ ക്രൈസ്തവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. മഹാരാഷ്ട്രയിലെ ധൂലെയില്‍ അഞ്ചു പേര് വര്‍ഗീയാക്രമണങ്ങളില്‍ മരിച്ചു. ആന്ധ്രപ്രദേശിലെ അഡിലാബാദില്‍ 10 പേര് കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ എല്ലാവരെയും ചുട്ടെരിച്ചു. എല്ലാ ആക്രമണത്തിലും ബജ്രംഗ്ദളിന് പങ്കുണ്ട്. ആര്‍എസ്എസ് വിവിധ പേരില്‍ വിവിധ പ്രദേശത്ത് വര്‍ഗീയത വളര്‍ത്തുകയും അതിന്റെപേരില്‍ അക്രമം നടത്തുകയുമാണ്. ഏതെങ്കിലും സംഘടനയെ നിരോധിച്ചതുകൊണ്ട് അതിന്റെ ആശയങ്ങള്‍ ഇല്ലാതാകില്ല. എന്നാല്‍ നിയമവിരുദ്ധപ്രവര്‍ത്തനം തടയുന്ന നിയമം ഉപയോഗിച്ച് ബജ്രംഗ്ദളിന്റെ പ്രവര്‍ത്തനം നിരോധിക്കേണ്ടതാണ്. അതിന് യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടാകുമ്പോള്‍ അറസ്റ്റിലാകുന്നവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. അതിനുശേഷം അവരെ വിട്ടയക്കുന്നു. ഇത്തരം പീഡനങ്ങള്‍ വീണ്ടും ഭീകരപ്രവര്‍ത്തനത്തിന് പ്രേരണയാകുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയില്ല എന്ന ബോധം സൃഷ്ടിക്കപ്പെടുകയാണ്- കാരാട്ട് പറഞ്ഞു.
1 comment:

Post a Comment