Thursday, October 9, 2008

സിങ്-ബുഷ് കൂട്ടുകെട്ട് ആപത്ത്

സിങ്-ബുഷ് കൂട്ടുകെട്ട് ആപത്ത്

123 കരാറിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ ഇളവുകള്‍ ആണവ വിതരണ ഗ്രൂപ്പില്‍നിന്ന് ലഭിച്ചതിനെതുടര്‍ന്ന് യുപിഎ ഗവണ്‍മെന്റും കോണ്‍ഗ്രസ് നേതൃത്വവും വിജയാഘോഷത്തിലാണ്. എന്നാല്‍ കടുത്ത ചില യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെയ്ക്കാന്‍ അവര്‍ക്ക് കഴിയുകയില്ല. ആണവ വമ്പന്മാരുടെ കളിയില്‍ ഇന്ത്യയും ചേര്‍ന്നു കഴിഞ്ഞിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കന്മാരും കോര്‍പറേറ്റ് മാധ്യമങ്ങളും എത്രമാത്രം കൊട്ടിഘോഷിച്ചാലും ശരി, ആണവ കരാറില്‍ ഉള്‍പ്പെട്ട കീഴടങ്ങലിനെക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ അമേരിക്കയുടെ ഭാഗത്തുനിന്നുതന്നെ വെളിപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.
ഒന്നാമത്, ആണവക്കരാറുമായി മുന്നോട്ടുപോകുന്നതുവഴി, ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ സഖ്യശക്തിയാക്കിത്തീര്‍ക്കുന്നതില്‍ മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് ഒരു സുപ്രധാന കാല്‍വെയ്പ്പാണ് നടത്തിയിരിക്കുന്നത്.
രണ്ടാമത്: ഇന്ത്യാ ഗവണ്‍മെന്റ് അങ്ങനെ ചെയ്തത് അമേരിക്ക മുന്നോട്ടുവെച്ച നിബന്ധകളുടെ അടിസ്ഥാനത്തിലാണ്.
പൂര്‍ണ്ണമായ സിവിലിയന്‍ ആണവ സഹകരണം അല്ലാതെ മറ്റൊന്നിനും ഇന്ത്യ സമ്മതിക്കുകയില്ല എന്നാണ് മന്‍മോഹന്‍സിങ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബുഷ് അമേരിക്കന്‍ കോണ്‍ഗ്രസിന് നല്‍കിയ ഉറപ്പുകള്‍ അനുസരിച്ച്, 123 കരാര്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആ അവകാശവാദത്തിന്റെ ബലൂണിനെ കുത്തിപ്പൊട്ടിച്ചിരിക്കുന്നു. ഇന്ത്യക്ക് തടസ്സം കൂടാതെ ആണവ ഇന്ധനം നല്‍കിക്കൊള്ളാമെന്ന ഉറപ്പൊന്നും നല്‍കിയിട്ടില്ല എന്നും പുന:സംസ്കരണത്തെയും സമ്പുഷ്ടീകരണത്തേയും സംബന്ധിച്ച സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറുന്ന പ്രശ്നമേ ഇല്ലെന്നും ബുഷ് വ്യക്തമാക്കിയിരിക്കുന്നു.
മൂന്നാമത്, അമേരിക്കയുടെ ആഗോള തന്ത്രത്തിനുപിന്നില്‍ ഇന്ത്യയെ അണിനിരത്തുന്നതിനാണ് ഇന്ത്യാ-അമേരിക്കാ ആണവ കരാര്‍ പ്രാമുഖ്യം നല്‍കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിന് പ്രസിഡണ്ട് നല്‍കിയ ഉറപ്പിനോടൊപ്പം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഐക്യരാഷ്ട്രസഭയിലും ഐഎഇഎയിലും ഇറാന്‍ ആണവപ്രശ്നം വന്നപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റ് അമേരിക്കന്‍ ഐക്യനാടുകളുമായി സഹകരിക്കുകയുണ്ടായി എന്ന കാര്യം പ്രസ്താവിക്കുന്നുമുണ്ട്.
ഇന്ത്യയുടെ സുപ്രധാന താല്‍പര്യങ്ങളെ അമേരിക്കയ്ക്ക് അടിയറവെയ്ക്കുന്നതിനുള്ള ശ്രമങ്ങളെ ഇങ്ങനെ ആഘോഷിക്കുന്നതിനുള്ള അവസരമാക്കി മാറ്റിത്തീര്‍ക്കുന്നതിന് നമ്മുടെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും കാണിക്കുന്ന അഭ്യാസങ്ങള്‍, സഹതാപാര്‍ഹമായ കാഴ്ചതന്നെയാണ്. ഇന്ധനത്തിന്റെ മേഖലയിലായാലും ശരി, രാജ്യരക്ഷയുടെയും സാമ്പത്തിക നയങ്ങളുടെയും മേഖലകളിലായാലും ശരി ഇന്ത്യയുടെ സുപ്രധാന താല്‍പര്യങ്ങളെ ഗുരുതരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങളുടെ കാര്യത്തില്‍ അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് നിസ്സഹായമായി വാതില്‍ തുറന്നുകൊടുക്കുന്നതും ഇന്ത്യയുടെ സ്വതന്ത്രമായ ദേശനയത്തെ ദുര്‍ബലപ്പെടുത്തുന്നതുമായ നിരവധി നടപടികള്‍ക്ക് നാന്ദി കുറിക്കുന്നതായിരിക്കും, ഈ ആണവകരാറില്‍ നാം ഏര്‍പ്പെടുന്ന നടപടി. എന്‍എസ്ജിയുടെ സമ്മതം കിട്ടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ പ്രതിരോധകാര്യമന്ത്രി അമേരിക്ക സന്ദര്‍ശിച്ചു. ഇന്ത്യ വാങ്ങാന്‍ ആഗ്രഹിക്കുന്ന 126 യുദ്ധവിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കാന്‍ അദ്ദേഹത്തെ ബുഷ് ഭരണകൂടം നിര്‍ബന്ധിതനാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. പ്രതിരോധ ചട്ടക്കൂട് കരാറിനുകീഴില്‍ വേറെ നിരവധി കരാറുകളും തയ്യാറായിക്കൊണ്ടിരിക്കുന്നുവെന്നാണ് മനസ്സിലാവുന്നത്. അതെല്ലാം ഇന്ത്യയെ ഒരു സൈനിക സഖ്യകക്ഷിയാക്കി മാറ്റും. ലോജിസ്റ്റിക്സ് സപ്പോര്‍ട്ട് എഗ്രിമെന്റ്, കമ്യൂണിക്കേഷന്‍ ഇന്റര്‍ ഓപ്പറബിലിറ്റി ആന്റ് സെക്യൂരിറ്റി മെമ്മോറാണ്ഡം ഓഫ് എഗ്രിമെന്റ്, എന്‍ഡ് യൂസര്‍ എഗ്രിമെന്റ് തുടങ്ങിയ കരാറുകളില്‍ ഒപ്പിടാന്‍ അമേരിക്ക ഇന്ത്യയെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ത്തന്നെ, ഇന്ത്യയെ തന്ത്രപരമായ ഒരു സഖ്യകക്ഷിയായിട്ടാണ് പെന്റഗണ്‍ പരിഗണിച്ചുകൊണ്ടിരിക്കുന്നത്. യുഎസ്എയുടെ സമുദ്രാന്തര സൈനിക സൌകര്യങ്ങളുടെ ഘടനയെപ്പറ്റി വിലയിരുത്തുന്ന കമ്മീഷന്‍ (ഓവര്‍സീസ് ബേസിങ് കമ്മീഷന്‍ എന്ന പേരിലാണ് അത് അറിയപ്പെടുന്നത്) 2005 മെയ് മാസത്തില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചും അമേരിക്കയുടെ സൈനികത്താവളങ്ങളുടെ ഗണത്തില്‍പെടുന്ന "സഹകരണ സുരക്ഷാ ലൊക്കേഷനുകള്‍'' വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമായിട്ടാണ് ആ റിപ്പോര്‍ട്ടില്‍ ഇന്ത്യയെ വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ടു രാജ്യങ്ങളിലെയും സായുധസേനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന "സൈനിക അഭ്യാസങ്ങള്‍'' (ഇന്റര്‍ ഓപ്പറബിലിറ്റി) ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ കൈക്കൊണ്ടുവരുന്നു. ഇന്ത്യയ്ക്ക് "വന്‍ശക്തി'' എന്ന പദവി കൈവരുന്നതിലേക്കുള്ള "ഐതിഹാസികമായ'' നടപടികള്‍ എന്നുപറഞ്ഞ് ഭരണവൃത്തങ്ങളിലെ അമേരിക്കന്‍ അനുകൂല വിഭാഗങ്ങളും കോര്‍പറേറ്റ് മാധ്യമങ്ങളും പാടിപ്പുകഴ്ത്തുന്നത്, അമേരിക്കയുടെ ആഗോള സൈനിക തന്ത്രവുമായിട്ടുള്ള ഇന്ത്യയുടെ ഈ കൂട്ടുകെട്ടിനെയാണ്. അങ്ങനെ ചെയ്യുമ്പോള്‍, ഇന്ത്യയുടെ പരമാധികാരത്തിനും തന്ത്രപരമായ സ്വയം നിര്‍ണയാവകാശത്തിനുംനേര്‍ക്ക് അത് ഉയര്‍ത്തുന്ന അപകടങ്ങളെക്കുറിച്ച് അവര്‍ മനസ്സിലാക്കുന്നില്ല; മാത്രമല്ല, ദക്ഷിണേഷ്യയിലെ അമേരിക്കയുടെ വിശ്വസ്ത സഖ്യശക്തിയായി പാക്കിസ്താനുപകരം ഇന്ത്യയെ പ്രതിഷ്ഠിക്കാന്‍ അവര്‍ വ്യഗ്രതകാണിക്കുകയും ചെയ്യുന്നു.
പാക്കിസ്താന്‍: പരമാധികാരത്തിനുനേര്‍ക്ക് ആക്രമണം
ഇതിനിനിടയില്‍, അമേരിക്കന്‍ സൈനികശക്തിയുടെ ഔദ്ധത്യവും പാകിസ്ഥാന്റെ പരമാധികാരത്തിനുനേര്‍ക്കുള്ള അതിന്റെ കടന്നാക്രമണവുംമൂലം പാകിസ്ഥാന്‍ പ്രക്ഷുബ്ധമാക്കപ്പെട്ടിരിക്കുകയാണ്. "ഭീകരവിരുദ്ധ യുദ്ധത്തില്‍ മുഷാറഫ് ഭരണകൂടം പങ്കുചേര്‍ന്നതിനെതുടര്‍ന്ന്, പാക്കിസ്ഥാന്റെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ഭരണാധികാരി എന്നനിലയില്‍ നിലനില്‍ക്കുന്നതിനുവേണ്ടി ജനറല്‍ മുഷാറഫിന് ഒടുവില്‍ അമേരിക്കയെ ആശ്രയിക്കേണ്ടിവന്നു എന്ന കാര്യം പ്രസിദ്ധമാണല്ലോ. അമേരിക്കയുടെ ജൂനിയര്‍ പങ്കാളി എന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടിവന്നതുകൊണ്ട് പാക്കിസ്ഥാന് വലിയ നഷ്ടം സഹിക്കേണ്ടിവന്നു. അഫ്ഗാനിസ്ഥാനില്‍ സൈനികാക്രമണങ്ങള്‍ നടത്തുന്നതിനായി, അമേരിക്ക അവിടെ നാറ്റോവിനെ കൊണ്ടുവന്നു. 70,000ല്‍പരം അമേരിക്കന്‍ സൈനികരെയും നാറ്റോ സൈനികരെയും അഫ്ഗാനിസ്ഥാനില്‍ വിന്യസിച്ചിട്ടുപോലും അഫ്ഗാനിസ്ഥാനെ ശാന്തമാക്കാനോ സുസ്ഥിരമാക്കാനോ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. എന്നിട്ടിപ്പോള്‍, പാക്കിസ്ഥാന്റെ അതിര്‍ത്തി മേഖലകളില്‍ താലിബാന്റെയും മറ്റ് മതമൌലികശക്തികളുടെയും പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് ആരോപിച്ച്, പാക്കിസ്ഥാനെ അമേരിക്ക കുറ്റപ്പെടുത്തുകയാണ്. പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന്റെ മുന്‍കൂട്ടിയുള്ള അനുവാദം നേടാതെതന്നെ, പാക്കിസ്താന്റെ മണ്ണില്‍ ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്കന്‍ സൈന്യങ്ങള്‍ക്ക് ജൂലൈയില്‍ പ്രസിഡണ്ട് ബുഷ് രഹസ്യമായി കല്‍പന നല്‍കിയിരിക്കുകയാണ്. അതിനെ തുടര്‍ന്ന് അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് അബ്രഹാംലിങ്കണ്‍ എന്ന കപ്പലിലേക്ക് പാക്കിസ്താനിലെ ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ കിയാനിയേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും, അമേരിക്കന്‍ സൈന്യത്തിന്റെ പരമോന്നത കമാണ്ടറായ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഒരു യോഗത്തിനായി വിളിച്ചുവരുത്തി. ഇന്ത്യാ മഹാസമുദ്രത്തില്‍വെച്ച് ഇന്ത്യന്‍ നേവിയുമായി ചേര്‍ന്ന് "മലബാര്‍ അഭ്യാസങ്ങള്‍'' നടത്താന്‍ പോകുന്ന അമേരിക്കന്‍ സൈനിക ദളത്തിന് നേതൃത്വം കൊടുക്കാന്‍പോകുന്നത് ഇതേ കപ്പല്‍തന്നെയാണ്. പാക്കിസ്ഥാന്റെ ഭൂഭാഗത്ത് പ്രവര്‍ത്തിക്കാന്‍ അമേരിക്കയുടെ സൈനികര്‍ക്ക് സ്വാതന്ത്യ്രം നല്‍കണം എന്ന അമേരിക്കയുടെ ആവശ്യം പാകിസ്ഥാനെ അറിയിക്കുക എന്നതായിരുന്നു ഈ യോഗത്തിന്റെ ഉദ്ദേശം. അമേരിക്കന്‍ കപ്പലില്‍വെച്ചുനടന്ന ഈ യോഗം പാക്കിസ്ഥാനില്‍ വലിയ പ്രക്ഷോഭത്തിനിടയാക്കി.
അധികം വൈകാതെ (സെപ്തംബര്‍ 3ന്) അമേരിക്കയുടെ സൈനികര്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് പാക്കിസ്ഥാന്‍ അതിര്‍ത്തി മുറിച്ചുകടന്ന് അല്‍ഖ്വയ്ദാ പോരാളികള്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതപ്പെട്ട പ്രദേശങ്ങളില്‍ റെയ്ഡ് നടത്തി. നിരവധി പാക്കിസ്ഥാന്‍ സിവിലിയന്മാര്‍ കൊല്ലപ്പെടുന്നതിന് അത് കാരണമായി. ഈ ആക്രമണത്തെ ശക്തിയായി അപലപിച്ചുകൊണ്ട് പ്രസ്താവനയിറക്കിയ പാക്കിസ്ഥാന്‍ ആര്‍മി ചീഫ് അത്തരം കടന്നാക്രമണങ്ങളെ പാക്കിസ്ഥാന്‍ സൈന്യം വെച്ചുപൊറുപ്പിക്കുകയില്ലെന്നും എന്തുതന്നെ വന്നാലും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം സംഭവവികാസങ്ങളില്‍ ഇന്ത്യയിലെ ഭരണവൃത്തങ്ങള്‍ സന്തുഷ്ടരാണെന്ന് തോന്നുന്നു. പാക്കിസ്ഥാനിലെ ഭരണകൂടത്തിന്റെ കാര്യത്തില്‍ അമേരിക്കയ്ക്ക് ഒടുവില്‍ വ്യാമോഹം തീര്‍ന്നതിലും ഭീകരപ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്നതിന് അമേരിക്ക നേരിട്ട് ഇടപെടുന്നതിലും സന്തുഷ്ടി പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ മുഖപ്രസംഗങ്ങള്‍ എഴുതുകയുണ്ടായി. അമേരിക്കയുമായി ഇന്ത്യ ഇപ്പോള്‍ കൂട്ടുകൂടിയതിനെ തുടര്‍ന്ന് സംഭവിച്ച ഒരു വലിയ മാറ്റമാണിത്. പാക്കിസ്ഥാനിലെ സ്ഥിതിഗതികളെയും അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ കര്‍ത്തവ്യത്തേയും അവര്‍ വീക്ഷിക്കുന്നത് സുരക്ഷിതത്വത്തിന്റെ കുഴല്‍ക്കണ്ണാടിയിലൂടെയാണ്; അമേരിക്കയുടെ തന്ത്രത്തിന് അനുയോജ്യമായവിധത്തിലാണ്. പാക്കിസ്ഥാനിലെ ചീഫ് ഓഫ് സ്റ്റാഫിനെ കടലിന്റെ ഒത്തനടുവിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് പാക്കിസ്ഥാന്റെ ഭൂവിഭാഗത്തിനുള്ളിലേക്ക് അമേരിക്കന്‍ സ്പെഷ്യല്‍ സൈന്യത്തെക്കൊണ്ട് ആക്രമണം നടത്തിക്കുകയും ചെയ്യുന്നതുവഴി അമേരിക്ക വലിയ ഒരു ജോലിയാണ് ചെയ്യുന്നത് എന്ന് കരുതുന്നവര്‍ക്ക്, അമേരിക്കയുടെ സായുധ സൈന്യങ്ങള്‍ നമ്മുടെ സായുധ സൈന്യങ്ങളെ ആക്രമിക്കുന്നതിനെ ഒരുനാള്‍ ന്യായീകരിക്കുകയും അമേരിക്കയ്ക്ക് മാപ്പുകൊടുക്കുകയും ചെയ്യേണ്ടിവരും. അമേരിക്ക എന്ന മഹാശക്തിയുടെ തന്ത്രപരമായ ആലിംഗനത്തിന്റെ അപകടത്തിന്റെ സൂചനയാണ്, പാകിസ്ഥാന്‍ ഇന്ന് അനുഭവിക്കുന്ന വിധിയിലൂടെ പ്രകടമായിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ ചതിക്കുഴി
അഫ്ഗാനിസ്ഥാനിലെ നാറ്റോയുടെ സാന്നിദ്ധ്യത്തില്‍ ല മന്‍മോഹന്‍സിങ് ഗവണ്‍മെന്റിന് യാതൊരു പ്രശ്നവും തോന്നുന്നില്ല. കര്‍സായി സര്‍ക്കാരിന് തുറന്ന പിന്‍തുണ നല്‍കാന്‍ അത് നിര്‍ബന്ധിതമായിത്തീര്‍ന്നിരിക്കുന്നു. അഫ്ഗാനിസ്ഥാനിലെ പട്ടാളത്തിനും വ്യോമസേനയ്ക്കും പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്നതിനായി സൈനിക സഹായ സംഘത്തെ ഇന്ത്യ അയച്ചുകൊടുത്തിരിക്കുന്നു.
മുമ്പൊരിക്കല്‍, അഫ്ഗാനിസ്ഥാനിലെ വടക്കന്‍ സഖ്യത്തിന് പിന്‍തുണ നല്‍കുന്നതിനായി, റഷ്യയുമായും ഇറാനുമായും ഇന്ത്യ സഹകരിക്കുകയുണ്ടായി. ഇന്നിപ്പോള്‍ ഇന്ത്യാഗവണ്‍മെന്റ് അമേരിക്ക-ഇസ്രയേല്‍ അച്ചുതണ്ടിന്റെ ഭാഗമാണ്. ഇറാനെ ആക്രമിക്കുന്നതിന് തയ്യാറെടുത്തുനില്‍ക്കുകയാണ് ഇസ്രായേല്‍. തങ്ങളുടെ ഇറാന്‍വിരുദ്ധ തന്ത്രങ്ങളില്‍ ഇന്ത്യയെക്കൂടി അണിചേര്‍ക്കുന്നതില്‍ അമേരിക്ക വിജയിച്ചിരിക്കുന്നു. ഇറാന്റെ ആണവ ഇന്ധന സമ്പുഷ്ടീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് അമേരിക്കയ്ക്ക് നല്‍കിയ ഉറപ്പില്‍നിന്ന് ഒരു കാര്യം വ്യക്തമാകുന്നുണ്ട്. ഇറാന്‍-പാകിസ്താന്‍-ഇന്ത്യാ-വാതക പൈപ്പ്ലൈന്‍ പദ്ധതി ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഇറാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള വളരെ അത്യാവശ്യമായ ഗ്യാസ് സപ്ളൈ, അമേരിക്കയെ പ്രീതിപ്പെടുത്തുന്നതിനായി, നാം ഉപേക്ഷിക്കാന്‍ പോവുകയാണ്.
അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യം നിലയുറപ്പിക്കുന്നതും ആക്രമണം നടത്തുന്നതും കാരണം, അഫ്ഗാനിസ്ഥാനില്‍ വളരെയേറെ സിവിലിയന്മാര്‍ കൊല്ലപ്പെടുന്നുണ്ട്. ആഗസ്ത് 22ന് അസിസാബാദില്‍ അമേരിക്കനടത്തിയ വ്യോമാക്രമണത്തില്‍ 90ല്‍ അധികം സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഐക്യരാഷ്ട്രസഭ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ ഉത്തരവാിദിത്വം ഏറ്റെടുക്കാന്‍ ഇപ്പോഴും അമേരിക്ക വിസമ്മതിക്കുകയാണ്. നിരവധി താലിബാന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയുണ്ടായെന്നും അഞ്ചോ ആറോ സിവിലിയന്മാരെ കൊല്ലപ്പെട്ടിട്ടുള്ളുവെന്നും ആണ് അമേരിക്ക ഇപ്പോഴും പ്രസ്താവിക്കുന്നത്. അത്തരം കൊടും ക്രൂരതകള്‍ സ്ഥിരം സംഭവങ്ങളായിത്തീര്‍ന്നിരിക്കുന്നു. താലിബാനോടും അതിന്റെ സഖ്യകക്ഷികളോടുമുള്ള സംഘട്ടനത്തില്‍ അമേരിക്ക നാറ്റോ അധിനിവേശ സൈന്യത്തിന്റെ പങ്കാളിയായി ഇന്ത്യയെയും കാണാവുന്ന കാഴ്ച അത്ര വിദൂരത്തല്ല. അതിനുള്ള വിത്തുകളെല്ലാം വിതച്ചുകഴിഞ്ഞു.
ഇസ്രയേലുമായുള്ള ബന്ധം
ഇന്ത്യന്‍ പ്രതിരോധമന്ത്രി വാഷിങ്ടണില്‍ ആയിരുന്നപ്പോള്‍ ഇസ്രയേലിലെ ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ആവി മിസ്റാഹി ഇന്ത്യാ സന്ദര്‍ശനം നടത്തുകയുണ്ടായി. അയാള്‍ കാശ്മീരും സന്ദര്‍ശിക്കുകയുണ്ടായി എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. അമേരിക്കയുമായും ഇസ്രയേലുമായും ഉള്ള ഇന്ത്യയുടെ തന്ത്രപരമായ ബന്ധം, ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിനാശകരമായ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായിരിക്കും. "ഇസ്ളാമിക് ഭീകര പ്രവര്‍ത്തനത്തിനെതിരായി ഇസ്രയേലും അമേരിക്കയും നടത്തുന്ന യുദ്ധത്തിന്റെ ഭാഗമാണ് ഇന്ത്യ എന്ന് കണക്കാക്കപ്പെടും.
ഭീകരവാദികളുടെ ആക്രമണങ്ങള്‍
ഇന്ത്യയ്ക്കുള്ളില്‍ ഭീകരവാദികളുടെ ആക്രമണങ്ങള്‍ ഇപ്പോള്‍ത്തന്നെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഭീകരവാദത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിലും ഭീകരവാദികളുടെ പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കുന്നതിലും മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് പരാജയപ്പെട്ടിരിക്കുകയാണ്. 2005 ഒക്ടോബറില്‍ ഡെല്‍ഹിയില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തിനുശേഷം, ഭീകരവാദികളുടെ ഗ്രൂപ്പുകളെ കണ്ടെത്തുന്നതിലും തകര്‍ക്കുന്നതിലും ഇന്റലിജന്‍സ് സംവിധാനത്തിന്റെ സുരക്ഷാ സംവിധാനത്തിനും സംഭവിച്ച വീഴ്ച വളരെ പ്രകടമാണ്. തുടര്‍ച്ചയായ ഭീകരാക്രമണത്തിന് വിദേശ ഏജന്‍സികളെ കുറ്റപ്പെടുത്തിയതുകൊണ്ട് മുഴുവനായില്ല. അത്തരം വിദേശ ഏജന്‍സികളും വിദേശ സഹായങ്ങളുമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഭീകരവാദ ലക്ഷ്യത്തിനുവേണ്ടിയുള്ള റിക്രൂട്ട്മെന്റ് നടക്കുന്നത്. രാജ്യത്തിനകത്തുനിന്നുതന്നെയാണ്. അത്തരം ആള്‍ക്കാരെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യേണ്ടത് അത്യാവശ്യംതന്നെയാണ്. എന്നാല്‍ അതിന്റെപേരില്‍ നിരപരാധികളായ മുസ്ളിം ചെറുപ്പക്കാരെ യാതൊരു വിവേചനവും കൂടാതെ റെയ്ഡ്ചെയ്ത് അറസ്റ്റ്ചെയ്യുന്നത്, ന്യൂനപക്ഷ സമുദായത്തിനിടയില്‍ വ്യാപകമായ അമര്‍ഷം ഉയര്‍ത്തുന്നുണ്ട്. പൊലീസും സുരക്ഷാ ഏജന്‍സികളും ലക്ഷ്യമിടുന്നത് മുസ്ളിം സമുദായത്തെയാണ് എന്നതോന്നല്‍ ഉണ്ടാകുന്നത്. തീവ്രവാദ - ഭീകരവാദ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയേയുള്ളു.
അഫ്ഗാനിസ്ഥാന്‍തൊട്ട് സിറിയവരെയുള്ള മുസ്ളിം രാഷ്ട്രങ്ങള്‍ക്കെതിരെ ആക്രമണംനടത്തിക്കൊണ്ടിരിക്കുന്ന ഇസ്രയേലുമായും അമേരിക്കയുമായും അണിചേരുക എന്ന മന്‍മോഹന്‍സിങ് ഗവണ്‍മെന്റിന്റെ നയം, അതിനാല്‍ ഇന്നത്തെ സാഹചര്യത്തില്‍, നമ്മുടെ ആഭ്യന്തര സുരക്ഷിതത്വത്തിനുമേല്‍ പ്രതികൂലമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക.
സെപ്തംബര്‍ 25-കരിദിനം
അതിനാല്‍ ആണവ സഹകരണ കരാര്‍ മാത്രമല്ല പ്രശ്നം. അമേരിക്കയുമായുള്ള തന്ത്രപരമായ ആലിംഗനം, ഇന്ത്യയുടെ വിദേശനയത്തിനും ഇന്ധന-സുരക്ഷാ താല്‍പര്യങ്ങള്‍ക്കും ദൂരവ്യാപകമായ അപകടംവരുത്തിവെയ്ക്കുന്നതാണ്. 123 കരാറിന് ഔപചാരികമായ അംഗീകാരം നല്‍കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സെപ്തംബര്‍ 25ന് വാഷിങ്ടണിലേക്ക് പോവുകയാണ്. എന്‍എസ്ജിയുടെ അംഗീകാരം കരാറിന് ലഭിച്ചുകഴിഞ്ഞാല്‍ അത് പാര്‍ലമെന്റിനുമുന്നില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കും എന്ന ഉറപ്പ് അദ്ദേഹം വിശ്വാസ വോട്ടെടുപ്പിനുമുമ്പ് നല്‍കിയിരുന്നു. എന്നാല്‍ അക്കാര്യം അദ്ദേഹം വിസ്മരിച്ചിരിക്കുന്നു. അതിനാല്‍ സെപ്തംബര്‍ 25 ഇന്ത്യയെ സംബന്ധിച്ചിടത്തോളം "കരിദിനം' ആയിരിക്കും. അമേരിക്കയ്ക്കുമുന്നില്‍ സൈനികമായും സാമ്പത്തികമായും തന്ത്രപരമായും കീഴടങ്ങുന്നതിനെതിരായ സമരം, അതിനാല്‍, വിട്ടുവീഴ്ചയില്ലാതെ തുടരേണ്ടിയിരിക്കുന്നു.

prakash karrat

6 comments:

ജനശബ്ദം said...

സിങ്-ബുഷ് കൂട്ടുകെട്ട് ആപത്ത്
പ്രകാശ് കാരാട്ട്

Anonymous said...

ഇതും പറഞ്ഞ് പ്രകാശ് കാരാട്ടും കൂട്ടരും അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കട്ടെ. ജനം അപ്പൊഴും സിങ്ങിനെതിരെ വിധിയെഴുതിയാല്‍ എന്ത് ചെയ്യും ജനശബ്ദമേ ? അത് തടയാന്‍ ഒരു മാര്‍ഗ്ഗമുണ്ട് . സിങ്ങിനെതിരെയുള്ള വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ പ്രകാശ് കാരാട്ടും മൂന്നാം മുന്നണിയും ബി.ജെ.പി.ക്ക് പിന്‍‌തുണ കൊടുക്കണം. എന്നിട്ട് അവര്‍ ഭരണത്തില്‍ കയറിയാല്‍ സിങ്ങ്-ബുഷ് കൂട്ട് കെട്ടില്‍ നിന്ന് പിന്‍‌മാറാന്‍ അവരെ നിര്‍ബന്ധിക്കണം. ഈ ആപത്തില്‍ നിന്ന് കരകയറണ്ടേ. എന്നിട്ടും ജനം യു.പി.ഏ.യെ ജയിപ്പിക്കുകയാണെങ്കില്‍ തലവിധി എന്ന് കരുതി ആപത്ത് സഹിക്കാം. ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ നമുക്കെന്താ. രാജ്യസ്നേഹം ഉള്ള പ്രസ്ഥാനം ഇപ്പോള്‍ മാത്രമല്ലേ ഉള്ളൂ . അത് കൊണ്ട് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കാം . വേറെ ഗതി ?

Anonymous said...

ഇതും പറഞ്ഞ് പ്രകാശ് കാരാട്ടും കൂട്ടരും അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കട്ടെ. ജനം അപ്പൊഴും സിങ്ങിനനുകൂലമായി വിധിയെഴുതിയാല്‍ എന്ത് ചെയ്യും ജനശബ്ദമേ ? അത് തടയാന്‍ ഒരു മാര്‍ഗ്ഗമുണ്ട് . സിങ്ങിനെതിരെയുള്ള വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ പ്രകാശ് കാരാട്ടും മൂന്നാം മുന്നണിയും ബി.ജെ.പി.ക്ക് പിന്‍‌തുണ കൊടുക്കണം. എന്നിട്ട് അവര്‍ ഭരണത്തില്‍ കയറിയാല്‍ സിങ്ങ്-ബുഷ് കൂട്ട് കെട്ടില്‍ നിന്ന് പിന്‍‌മാറാന്‍ അവരെ നിര്‍ബന്ധിക്കണം. ഈ ആപത്തില്‍ നിന്ന് കരകയറണ്ടേ. എന്നിട്ടും ജനം യു.പി.ഏ.യെ ജയിപ്പിക്കുകയാണെങ്കില്‍ തലവിധി എന്ന് കരുതി ആപത്ത് സഹിക്കാം. ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ നമുക്കെന്താ. രാജ്യസ്നേഹം ഉള്ള പ്രസ്ഥാനം ഇപ്പോള്‍ മാത്രമല്ലേ ഉള്ളൂ . അത് കൊണ്ട് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കാം . വേറെ ഗതി ?

October 9, 2008 8:29 AM

Anonymous said...

ഇതും പറഞ്ഞ് പ്രകാശ് കാരാട്ടും കൂട്ടരും അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കട്ടെ. ജനം അപ്പൊഴും സിങ്ങിനനുകൂലമായി വിധിയെഴുതിയാല്‍ എന്ത് ചെയ്യും ജനശബ്ദമേ ? അത് തടയാന്‍ ഒരു മാര്‍ഗ്ഗമുണ്ട് . സിങ്ങിനെതിരെയുള്ള വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ പ്രകാശ് കാരാട്ടും മൂന്നാം മുന്നണിയും ബി.ജെ.പി.ക്ക് പിന്‍‌തുണ കൊടുക്കണം. എന്നിട്ട് അവര്‍ ഭരണത്തില്‍ കയറിയാല്‍ സിങ്ങ്-ബുഷ് കൂട്ട് കെട്ടില്‍ നിന്ന് പിന്‍‌മാറാന്‍ അവരെ നിര്‍ബന്ധിക്കണം. ഈ ആപത്തില്‍ നിന്ന് കരകയറണ്ടേ. എന്നിട്ടും ജനം യു.പി.ഏ.യെ ജയിപ്പിക്കുകയാണെങ്കില്‍ തലവിധി എന്ന് കരുതി ആപത്ത് സഹിക്കാം. ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ നമുക്കെന്താ. രാജ്യസ്നേഹം ഉള്ള പ്രസ്ഥാനം ഇപ്പോള്‍ നമ്മള്‍മാത്രമല്ലേ ഉള്ളൂ . അത് കൊണ്ട് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കാം . വേറെ ഗതി ?

October 9, 2008 8:29 AM

Mr. K# said...

പ്രകാശ് കാരാട്ടും കൂട്ടരും അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കട്ടെ. എന്തായാലും 34 വര്ഷമായി ആണവ വിതരണ രാജ്യങ്ങൾ ഇന്ഡ്യ്ക്ക് ഏര്പ്പെടുത്തിയ വിലക്ക് നീങ്ങിയല്ലോ. അവർ ഇനി അമേരിക്കയുമായുള്ള കരാർ റദ്ദാക്കി ചൈനയിൽ നിന്നു യുറേനിയം ലഭിക്കാനുള്ള കരാർ റെഡിയാക്കിത്തരും. അങ്ങനെയുണ്ടായാലും അത് ഇന്ഡ്യ്ക്ക് നല്ലതു തന്നെ. സിങ്ങ് ബുഷ് കൂട്ട്കെട്ട് ആര്ക്കാൺ ആപത്ത് എന്നു കാരാട്ട് പറഞ്ഞിട്ടുണ്ടോ? ചിലപ്പോ ചൈനയിൽ നിന്നു എഴുതിക്കിട്ടിയ പ്രസ്താവന അങ്ങനെ തന്നെ വായിച്ചതാവാനും മതി.

മോളിലത്തെ അനോണി പറഞ്ഞതും ഉഗ്രന്‍ ഐഡിയയാ. ജയിക്കാന്‍ സാധ്യതയുള്ള ആരുടെയെന്കിലും കൂടെക്കൂടുക. എന്നിട്ട് ഞങ്ങളിപ്പം പിന്തുണ പിന്വലിക്കുവേ എന്നും പറഞ്ഞ് പിന്സീറ്റിലിരുന്ന് ഭരണം. അതാവുമ്പോ പ്രാക്ടീസുമായല്ലോ. അടുത്ത ഇലക്ഷനാവുമ്പോഴേക്കും എന്തെന്കിലും കാരണമുണ്ടാക്കി പിന്തുണ അങ്ങ് പിന്വലിച്ചേക്കുക. അതുകൊണ്ട് ഭരണത്തിലെന്തെന്കിലും പിഴവുണ്ടെന്കിൽ അതു ഭരിക്കുന്നവര്ക്ക്. നമുക്ക് ചുളുവിൽ ഭരിക്കേം ചെയ്യാം, ചെളിയൊട്ട് പറ്റേമില്ല. എങ്ങനേണ്ട്?

വേണാടന്‍ said...

ഇതൊരു പഴയ വാര്‍ത്തയാണല്ലോ...പലതും മണക്കുന്നു.