Tuesday, October 7, 2008

സിംഗൂരില്‍ നിന്ന് ടാറ്റയെ കെട്ടുകെട്ടിച്ച്ത് ജനദ്രേഹനടപടി

സിംഗൂരില്‍ നിന്ന് ടാറ്റയെ കെട്ടുകെട്ടിച്ച്ത് ജനദ്രേഹനടപടി

നാടിന്റെ വികസനത്തെ അട്ടിമറിക്കാന്‍ സങ്കുചിത രാഷ്ട്രിയ ലക്ഷ്യം വെച്ച് ത്രിമുല്‍ കോണ്‍ഗ്രസ്സ് നടത്തിയ അക്രമ സമരത്തിന്ന് കോണ്‍‍ഗ്രസ്സ് നള്‍കിയ പിന്തുണയുമാണ്‍ പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ടാറ്റ പിന്മാറാന്‍ കാരണമായത്നാടിന്റെ വികസനകാര്യം വരുമ്പോള്‍ ജനക്ഷേമത്തിനു മുന്‍തൂക്കം നല്‍കി യോജിച്ചുനില്‍ക്കേണ്ട രാഷ്ട്രീയക്കാര്‍ സങ്കുചിത പാര്‍ട്ടിതാത്പര്യങ്ങള്‍ക്ക് അടിപ്പെട്ടു പ്രവര്‍ത്തിച്ചാല്‍ അത് നാടിനെ നാശത്തിലേക്കായിരിക്കും നയിക്കുന്നത്ഒരു ലക്ഷം രൂപക്ക് കാറ് എന്ന ടാറ്റയുടെ വന്‍ പദ്ധതിക്ക് ഏകദേശം 1500 കോടി യായിരുന്നു മുതല്‍ മുടക്ക് .പതിനായിരങള്‍‍ക്ക് തൊഴില്‍ ലഭിക്കുന്ന ഈ പദ്ധതിക്ക്കറ്ഷകറ്ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കി 1000 ഏക്കര്‍ ഭൂമിയാണ്‍ സറ്ക്കാറ് ഏറ്റെടുത്ത് നല്‍കിയത് . ത്രിമുല്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും നടത്തിയ അക്രമ സമരത്തില്‍ പ്രതിഷേധിച്ച് ടാറ്റ പദ്ധതി ഉപേക്ഷിക്കാന്‍ ഇടയായതോടെ ‍നഷ്ടം സംഭവിച്ചതു മുഴുവന്‍ സിംഗൂരിലെ പാവപ്പെട്ട കര്‍ഷകര്‍ക്കാണ്. അവറ് വന്‍ പ്രതി ക്ഷ യോടെയാണ്‍‍ സ്വന്തം ഭൂമി ഈ വന്‍ പദ്ധതിക്ക് വേണ്ടി വിട്ടുകൊടുത്തത്.സ്വന്തം ഭൂമി വിട്ടുകൊടുത്ത് ‍ പലര്‍ക്കുമുണ്ടായിരുന്ന പ്രതീക്ഷ കുടുംബത്തിലൊരാള്‍ക്ക് ജോലി ലഭിക്കുമെന്നതായിരുന്നു. നാടിന്റെ വികസനത്തിന്നുവേണ്ടി ത്യാഗം ചെയ്തവരെ ശിക്ഷിക്കാനാണ്‍ പ്രതിപക്ഷം തുനിഞത്.നാടിന്റെയും നാട്ടുകാരുടെയും സ്വപ്നം തല്ലിക്കെടുത്തിയ ജനദ്രോഹികളെ ജനം വെറുതെ വിടില്ലായെന്ന് നമുക്ക് കരുതാം

9 comments:

ജനശബ്ദം said...

സിംഗൂരില്‍ നിന്ന് ടാറ്റയെ കെട്ടുകെട്ടിച്ച്ത് ജനദ്രേഹനടപടി

നാടിന്റെ വികസനത്തെ അട്ടിമറിക്കാന്‍ സങ്കുചിത രാഷ്ട്രിയ ലക്ഷ്യം വെച്ച് ത്രിമുല്‍ കോണ്‍ഗ്രസ്സ് നടത്തിയ അക്രമ സമരത്തിന്ന് കോണ്‍‍ഗ്രസ്സ് നള്‍കിയ പിന്തുണയുമാണ്‍ പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ടാറ്റ പിന്മാറാന്‍ കാരണമായത്
നാടിന്റെ വികസനകാര്യം വരുമ്പോള്‍ ജനക്ഷേമത്തിനു മുന്‍തൂക്കം നല്‍കി യോജിച്ചുനില്‍ക്കേണ്ട രാഷ്ട്രീയക്കാര്‍ സങ്കുചിത പാര്‍ട്ടിതാത്പര്യങ്ങള്‍ക്ക് അടിപ്പെട്ടു പ്രവര്‍ത്തിച്ചാല്‍ അത് നാടിനെ നാശത്തിലേക്കായിരിക്കും നയിക്കുന്നത്

ഒരു ലക്ഷം രൂപക്ക് കാറ് എന്ന ടാറ്റയുടെ വന്‍ പദ്ധതിക്ക് ഏകദേശം 1500 കോടി യായിരുന്നു മുതല്‍ മുടക്ക് .പതിനായിരങള്‍‍ക്ക് തൊഴില്‍ ലഭിക്കുന്ന ഈ പദ്ധതിക്ക്
കറ്ഷകറ്ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കി 1000 ഏക്കര്‍ ഭൂമിയാണ്‍ സറ്ക്കാറ് ഏറ്റെടുത്ത് നല്‍കിയത് . ത്രിമുല്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും നടത്തിയ അക്രമ സമരത്തില്‍ പ്രതിഷേധിച്ച് ടാറ്റ പദ്ധതി ഉപേക്ഷിക്കാന്‍ ഇടയായതോടെ ‍
നഷ്ടം സംഭവിച്ചതു മുഴുവന്‍ സിംഗൂരിലെ പാവപ്പെട്ട കര്‍ഷകര്‍ക്കാണ്. അവറ് വന്‍ പ്രതി ക്ഷ യോടെയാണ്‍‍ സ്വന്തം ഭൂമി ഈ വന്‍ പദ്ധതിക്ക് വേണ്ടി വിട്ടുകൊടുത്തത്.സ്വന്തം ഭൂമി വിട്ടുകൊടുത്ത് ‍ പലര്‍ക്കുമുണ്ടായിരുന്ന പ്രതീക്ഷ കുടുംബത്തിലൊരാള്‍ക്ക് ജോലി ലഭിക്കുമെന്നതായിരുന്നു. നാടിന്റെ വികസനത്തിന്നുവേണ്ടി ത്യാഗം ചെയ്തവരെ ശിക്ഷിക്കാനാണ്‍ പ്രതിപക്ഷം തുനിഞത്.നാടിന്റെയും നാട്ടുകാരുടെയും സ്വപ്നം തല്ലിക്കെടുത്തിയ ജനദ്രോഹികളെ ജനം വെറുതെ വിടില്ലായെന്ന് നമുക്ക് കരുതാം

Anonymous said...

ടാറ്റയെ ആരും കെട്ട് കെട്ടിച്ചിട്ടില്ല . ഇന്ത്യയില്‍ തന്നെ മറ്റൊരു സ്ഥലത്ത് അവര്‍ ഫാക്ടറി തുടങ്ങും . ജനശബ്ദം ഏത് നാട്ടുകാരനാ ബംഗാളുകാരനാണോ ? എങ്കില് ബംഗാളിലേ വ്യവസായം വന്നൂടൂ എന്നുണ്ടോ ? നിങ്ങള്‍ എത്ര വ്യവസായങ്ങള്‍ കെട്ട് കെട്ടിച്ചു ? എപ്പൊഴാണ് നിങ്ങളൊക്കെ വ്യവസായത്തിന്റെ വക്താക്കളായത് ? ബംഗാളില്‍ നിങ്ങളല്ല ഭരണത്തിലെങ്കില്‍ ടാറ്റയെ അവിടെ കാല് കുത്താന്‍ ഇപ്പോഴും നിങ്ങള്‍ സമ്മതിക്കുമായിരുന്നോ ? വിപ്ലവം നാനോ കാറില്‍ കയറി വരുമോ ?

Anonymous said...

പാര്‍ട്ടിമേമ്പ്രന്മാര്‍ കര്‍ഷകരെ ഭീഷണിപെടുത്തിയാണ് സിംഗൂരില്‍ പലരുടെയും സമ്മതപത്രം വാങ്ങിയത് . ചിലര്‍ ഉറച്ചു നിന്നു. എന്തും കൈയൂക്ക് കൊണ്ട് സാധിക്കാമെന്ന നിങ്ങളുടെ അഹന്തയാണ് സിംഗൂരില്‍ പ്രശ്നമുണ്ടാക്കിയത്. വികസനം എവിടെയും പോയിട്ടില്ല . ഇന്ത്യ വികസിച്ചാല്‍ പോരേ ? നിങ്ങള്‍ ശാശ്വതമായി ഭരിക്കുന്നിടത്ത് മാത്രം വികസനം മതി , അല്ലാത്തിടത്ത് ജനം കുത്തുപാളയെടുക്കട്ടെയെന്ന് അല്ലെ ?

simy nazareth said...

ഒരു സംശയം ബാക്കി.. സിങ്കൂരില്‍ നിന്നും റ്റാറ്റാ ഇറങ്ങിപ്പോവും എന്നായപ്പോള്‍ മിക്ക സംസ്ഥാനങ്ങളും അവരെ സ്വാഗതം ചെയ്യാന്‍ മത്സരിച്ചു. ഗുജറാത്ത് ജയിച്ചു.

കേരളം എന്തേ, റ്റാറ്റയെ ഇങ്ങോട്ട് വിളിക്കാത്തത്? നമുക്കു കൊടുത്തൂടായിരുന്നോ ആയിരം ഏക്കര്‍? ഒരു അനക്കവും കണ്ടില്ലല്ലോ മുഖ്യമന്ത്രി / മന്ത്രിമാരുടെ..

നമ്മള് അവരെ മൂന്നാറില്‍ നിന്നും ഇറക്കിവിടാന്‍ പോകുവല്ലേ. പിന്നെങ്ങനെ വിളിക്കാനാ അല്ലേ :)

Anonymous said...

തന്റെയൊക്കെ പാര്‍ട്ടിയുടെ നയം തിരിച്ചു കുത്താന്‍ തുടങ്ങി എന്നു കരുതിയാല്‍ മതി. ചിലര്‍ പ്രതികരണത്തില്‍ ചോദിച്ചതു പോലെ തന്റെ പാര്‍ട്ടി പ്രതിപക്ഷത്തായിരുന്നെങ്കില്‍ രത്തന്‍ ടാറ്റയുടെ കാലും കൈയ്യും കാണുമായിരുന്നില്ലെടോ സഖാവേ. എന്താടോ ചിന്തിച്ച്‌ നന്നാവാത്തേ. നിന്റെയൊന്നും ജനശബ്ദമല്ല, ശബ്ദമലിനീകരണമാണ്‌. സ്‌മാര്‍ട്ട്‌, എ.ഡി.ബി ......തുടങ്ങിയതൊക്കെ അവിട നില്‍ക്കട്ടെ, ഒരു രജനിക്കു വേണ്ടി കോടികളാണെടോ തന്റെ പാര്‍ട്ടി നാശനഷ്ടം വരുത്തിയത്‌. മറന്നോ അതെല്ലാം. അവസാനം അവസാനം ഖാലിദ്‌ കമ്മീഷന്റെ അന്വേഷ റിപ്പോര്‍ട്ട്‌ താന്‍ വായിച്ചിരുന്നോ. ഇല്ലെങ്കില്‍ പോയി വായിക്ക്‌.
ദേശാഭിമാനിയും കൈരളിയും മാത്രമല്ല കേരളം.

എന്ന്‌
അനുമോന്‍

Joji said...

റ്റാറ്റാ എന്ന ബൂര്ഷ്വാ മുതലാളിയെ ഒടിച്ചതു നല്ലതല്ലെ?. ഇനി ഇപ്പൊള്‍ ബെഗ്ഗാള്‍ സെകുലര്‍ നാനൊ ഗുജറാത്തു ഫാസിസ്റ്റ് നാനൊ അകുമൊ ?

ജിവി/JiVi said...

വികസന വിരുദ്ധര്‍ ആരാണെന്ന് നാട്ടിലെ നല്ലബുദ്ധിയുള്ളവര്‍ക്ക് മനസ്സിലായി. ജാള്യം കൊണ്ട് യു ഡി എഫ് മേലധ്യക്ഷ്യന്മാര്‍ ആരും ഒന്നും മിണ്ടിയിട്ടില്ല. കുറെ അനോണികള്‍ അവിടെയും ഇവിടെയും തങ്ങളുടെ സംസ്കാരം വെളിവാക്കുന്ന കമന്റുകള്‍ ഇട്ടിട്ടുണ്ട്.

സിമി എഴുതിയതാണ് വികസന വായാടിത്തം. രണ്ടുകൊല്ലം മുമ്പുവരെ ഉമ്മന്‍ ചാണ്ടിയില്‍ നിന്നും നമ്മള്‍ അനുഭവിച്ചത്. കേരളത്തിന്റെ വികസനവഴികള്‍ നമ്മള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനനിര്‍മ്മാണ വ്യവസായം അതിലുണ്ടോ. ഉമ്മന്‍ ചാണ്ടി ബി എം ഡബ്ല്യ്യൂക്കാരെ കൊണ്ടുവന്നതുപോലുള്ള വിഡ്ഡിത്തം ലോകത്ത് എവിടെയെങ്കിലും ഏതെങ്കിലും ഭരണാധികാരി ചെയ്തിട്ടുണ്ടാവുമോ?

Anonymous said...

യെന്തൊരിക്വേഷന്‍! മൂന്നാര്‍ റ്റാറ്റാ= സിംഗുര്‍ റ്റാറ്റാ. 1000 ഏക്കര്‍ കൊടുക്കാന്‍ പറയണം. കൂട്ടത്തില്‍ സ്ഥലമേടുപ്പിനെതിരെ എറണാകുളത്തും മറ്റും സമരം നടത്തുമ്പോ അതിനെ പിന്താങ്ങുകേം വേണം.

ഉഗ്രന്‍ said...
This comment has been removed by the author.