ഇത് ബുദ്ധന്റെയും ഗാന്ധിജിയുടെയും നാടോ?
ഹാ, കഷ്ടം! ഇത് ബുദ്ധഭഗവാന്റെയും മഹാത്മാഗാന്ധിയുടെയും ജനനംകൊണ്ടും ജീവിതം കൊണ്ടും പുണ്യം നേടിയ നാട് തന്നെയോ? ഇവര്‍ക്കിടയിലും ഇവര്‍ക്കുശേഷവും ഒട്ടനേകം മഹാത്മാക്കള്‍ ഇവിടെ ജീവിച്ചിട്ടുണ്ട്. ഇവരെല്ലാം തന്നെ ജാതിമതചിന്തകള്‍ക്കതീതമായി ചിന്തിച്ചവരും രാജ്യസ്നേഹപ്രചോദിതരായി മാനവിക മൂല്യങ്ങള്‍ ഉദ്ഘോഷിച്ചവരുമാണ്. ''അഹിംസാപരമോ ധര്‍മ്ഃ'' എന്ന വേദമന്ത്രം പോലെ ചൊല്ലിനടന്നവരാണ് ഈ ആചാര്യന്മാരെല്ലാവരും. എന്നാല്‍ ഇപ്പോള്‍ പലതരം ജാതി-മതഭ്രാന്ത് നുരഞ്ഞുപൊന്തുകയാണിവിടെ. അതോടൊപ്പം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന ആദ്യത്തെ അതിഭീകരമായ അരുംകൊല ഗാന്ധിവധമാണ്. ഹിംസയുടെ ഭീകര താണ്ഡവവും! അഹിംസാ മൂര്‍ത്തിയായ ഗാന്ധിജിയെ കൊന്നത് ഒരു പുണ്യകര്‍മമായാണ് ഗന്ധിഘാതകനായ നാഥുറാം വിനായക് ഗോഡ്സേ സ്വയം വിലയിരുത്തിയത്. ഇന്ത്യാ വിഭജനത്തിനുശേഷം മുസ്ലിം ജനവിഭാഗത്തോട് മനുഷ്യത്വപരമായ മൃദുസമീപനം ഗാന്ധിജി അനുവര്‍ത്തിച്ചു എന്നതാണ് ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്സേയെ പ്രേരിപ്പിച്ച കാരണം. ഈ പൈശാചിക വികാരം തലയിലേറ്റി നടക്കുന്ന മുസ്ലിം വിരോധികളുടെ പ്രസ്ഥാനം രാജ്യഭരണം കൈയാളുന്ന ശക്തിയായി ഇവിടെ വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. ഗുജറാത്തില്‍ ആയിരക്കണക്കായ മുസ്ലിം സഹോദരന്മാരെ ഹിന്ദുമതഭ്രാന്തന്മാര് കൊല ചെയ്തു. ആ ചോരപുരണ്ട ഭൂമികയിലാണ് ഗുജറാത്തിലെ മോഡി ഭരണം ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈ തരത്തിലുള്ള മതഭ്രാന്ത് ഭീകരരൂപം പൂണ്ട ഹിംസയും ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഇവിടെ തിമിര്‍ത്താടുകയാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുംവിധം പലതരം വര്‍ഗീയ- ഭീകര ശക്തികള്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അഴിഞ്ഞാടുകയാണ്. കുറച്ച് നാളായി ഒറീസ്സയില്‍ നാമത് കണ്ടുകൊണ്ടിരിക്കുന്നു അവിടെ ക്രിസ്ത്യന്‍ ജനവിഭാഗത്തിന് നേരെയാണ് ആക്രമണ-പീഡന-കൊല പരമ്പരകള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി കര്‍ണാടകത്തിലും ക്രിസ്ത്യന്‍ വിരുദ്ധ കലാപങ്ങള്‍ അരങ്ങേറി. ബുദ്ധന്റെയും ഗാന്ധിജിയുടെയും നാടെങ്ങോട്ടാണ് നീങ്ങുന്നത്? പാവനമായ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനയുടെ തണലിലാണ് നാമെല്ലാം ജീവിക്കുന്നത്. ഇങ്ങനെയാണോ മനുഷ്യര്‍ ഇവിടെ ജീവിക്കേണ്ടത്? ഗാന്ധിജിയുടെ ഉദാത്ത പൈതൃകം അവകാശപ്പെടുന്ന കേന്ദ്രഭരണ കക്ഷിയുടെ നേതാക്കളും പ്രധാനമന്ത്രി അടക്കമുള്ള ഉന്നത ഭരണാധികാരികളും ഈ ചോദ്യത്തിന് ഉത്തരം നല്കാന് ബാധ്യസ്ഥരാണ്. ഡല്‍ഹിയിലിരുന്ന് രാജ്യം ഭരിക്കുന്നവര്‍ ഇവിടെ വെറും നോക്കുകുത്തികളായി അധഃപതിച്ചിരിക്കുന്നു. തീര്‍ത്തും ദയനീയമായ അവസ്ഥ തന്നെയിത്. മറ്റൊരു ചിത്രം: നമ്മുടെ കേന്ദ്രഭരണ സിരാകേന്ദ്രമായ ഡല്‍ഹിയിലടക്കം പലേടങ്ങളിലും തുടര്‍ച്ചയായ ബോംബ്സ്ഫോടനങ്ങള് അരങ്ങേറിക്കൊണ്ടിരിക്കയാണ്. വമ്പിച്ച നാശനഷ്ടങ്ങളും മരണപരമ്പരകളും ഇതിനകം ഉണ്ടായിക്കഴിഞ്ഞു. ഇനിയും ഇത്തരം ദുരന്തപരമ്പരകള്‍ ഉണ്ടാകുമെന്നാണ് പല വഴിക്കും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെയൊക്കെ പിന്നില്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയുള്ള ആഗോളതല ഗൂഢാലോചനകളുണ്ടെന്നത് വ്യക്തം. ദേശീയതലത്തില്‍ പലനിറത്തിലും തരത്തിലുമുള്ള വര്‍ഗീയ- വിഘടന- ഭീകര ശക്തികള്‍ ആസൂത്രിതമായിത്തന്നെ വിനാശകരമായ ഇത്തരം പരിപാടികളില്‍ ആവേശപൂര്‍വം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ദൂരവസ്ഥയില്‍ ജനങ്ങളാകെ അസ്വസ്ഥരാണ്. ഇങ്ങനെയായാലെങ്ങനെ ജീവിക്കും എന്ന് മനുഷ്യര്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥ സൃഷ്ടിക്കുന്ന ദുഷ്ടശക്തികളെ കണ്ടെത്താന്‍ ഡല്‍ഹിയില്‍ ഒരു ഭരണകൂടമുണ്ടോ? അവരുടെ നിയന്ത്രണത്തില്‍ രഹസ്യാന്വേഷണ വിഭാഗമുണ്ടോ? ഭരണാധികാരികളേ നിങ്ങള്‍ ഉറങ്ങുകയാണോ? ഓരോ ദുരന്ത സംഭവം ഉണ്ടാകുമ്പോഴും അതാവര്‍ത്തിക്കുമ്പോഴും ഭരണാധികാരികളുടെ ഞെട്ടലുകളും വിലാപങ്ങളും കണ്ടും കേട്ടും ജനങ്ങള്‍ മടുത്തിരിക്കുന്നു. ഓ, മറന്നു ഇവര്‍ക്ക് ഇതിനൊന്നും സമയമില്ലല്ലോ. ആണവക്കരാര്‍ മാനിയ ബാധിച്ച് ഇവരെല്ലാം കിടപ്പിലാണ്. ഇവര്‍ക്ക് വേറൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ ഇപ്പോള്‍ കഴിയില്ല.
ഐ.വി. ദാസ്
Subscribe to:
Post Comments (Atom)
1 comment:
ഇത് ബുദ്ധന്റെയും ഗാന്ധിജിയുടെയും നാടോ?
ഹാ, കഷ്ടം! ഇത് ബുദ്ധഭഗവാന്റെയും മഹാത്മാഗാന്ധിയുടെയും ജനനംകൊണ്ടും ജീവിതം കൊണ്ടും പുണ്യം നേടിയ നാട് തന്നെയോ? ഇവര്‍ക്കിടയിലും ഇവര്‍ക്കുശേഷവും ഒട്ടനേകം മഹാത്മാക്കള്‍ ഇവിടെ ജീവിച്ചിട്ടുണ്ട്. ഇവരെല്ലാം തന്നെ ജാതിമതചിന്തകള്‍ക്കതീതമായി ചിന്തിച്ചവരും രാജ്യസ്നേഹപ്രചോദിതരായി മാനവിക മൂല്യങ്ങള്‍ ഉദ്ഘോഷിച്ചവരുമാണ്. ''അഹിംസാപരമോ ധര്‍മ്ഃ'' എന്ന വേദമന്ത്രം പോലെ ചൊല്ലിനടന്നവരാണ് ഈ ആചാര്യന്മാരെല്ലാവരും. എന്നാല്‍ ഇപ്പോള്‍ പലതരം ജാതി-മതഭ്രാന്ത് നുരഞ്ഞുപൊന്തുകയാണിവിടെ. അതോടൊപ്പം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന ആദ്യത്തെ അതിഭീകരമായ അരുംകൊല ഗാന്ധിവധമാണ്. ഹിംസയുടെ ഭീകര താണ്ഡവവും! അഹിംസാ മൂര്‍ത്തിയായ ഗാന്ധിജിയെ കൊന്നത് ഒരു പുണ്യകര്‍മമായാണ് ഗന്ധിഘാതകനായ നാഥുറാം വിനായക് ഗോഡ്സേ സ്വയം വിലയിരുത്തിയത്. ഇന്ത്യാ വിഭജനത്തിനുശേഷം മുസ്ലിം ജനവിഭാഗത്തോട് മനുഷ്യത്വപരമായ മൃദുസമീപനം ഗാന്ധിജി അനുവര്‍ത്തിച്ചു എന്നതാണ് ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്സേയെ പ്രേരിപ്പിച്ച കാരണം. ഈ പൈശാചിക വികാരം തലയിലേറ്റി നടക്കുന്ന മുസ്ലിം വിരോധികളുടെ പ്രസ്ഥാനം രാജ്യഭരണം കൈയാളുന്ന ശക്തിയായി ഇവിടെ വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. ഗുജറാത്തില്‍ ആയിരക്കണക്കായ മുസ്ലിം സഹോദരന്മാരെ ഹിന്ദുമതഭ്രാന്തന്മാര് കൊല ചെയ്തു. ആ ചോരപുരണ്ട ഭൂമികയിലാണ് ഗുജറാത്തിലെ മോഡി ഭരണം ഇപ്പോള്‍ നിലനില്‍ക്കുന്നത്.
ഈ തരത്തിലുള്ള മതഭ്രാന്ത് ഭീകരരൂപം പൂണ്ട ഹിംസയും ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഇവിടെ തിമിര്‍ത്താടുകയാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുംവിധം പലതരം വര്‍ഗീയ- ഭീകര ശക്തികള്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അഴിഞ്ഞാടുകയാണ്. കുറച്ച് നാളായി ഒറീസ്സയില്‍ നാമത് കണ്ടുകൊണ്ടിരിക്കുന്നു
അവിടെ ക്രിസ്ത്യന്‍ ജനവിഭാഗത്തിന് നേരെയാണ് ആക്രമണ-പീഡന-കൊല പരമ്പരകള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി കര്‍ണാടകത്തിലും ക്രിസ്ത്യന്‍ വിരുദ്ധ കലാപങ്ങള്‍ അരങ്ങേറി. ബുദ്ധന്റെയും ഗാന്ധിജിയുടെയും നാടെങ്ങോട്ടാണ് നീങ്ങുന്നത്? പാവനമായ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനയുടെ തണലിലാണ് നാമെല്ലാം ജീവിക്കുന്നത്. ഇങ്ങനെയാണോ മനുഷ്യര്‍ ഇവിടെ ജീവിക്കേണ്ടത്? ഗാന്ധിജിയുടെ ഉദാത്ത പൈതൃകം അവകാശപ്പെടുന്ന കേന്ദ്രഭരണ കക്ഷിയുടെ നേതാക്കളും പ്രധാനമന്ത്രി അടക്കമുള്ള ഉന്നത ഭരണാധികാരികളും ഈ ചോദ്യത്തിന് ഉത്തരം നല്കാന് ബാധ്യസ്ഥരാണ്.
ഡല്‍ഹിയിലിരുന്ന് രാജ്യം ഭരിക്കുന്നവര്‍ ഇവിടെ വെറും നോക്കുകുത്തികളായി അധഃപതിച്ചിരിക്കുന്നു. തീര്‍ത്തും ദയനീയമായ അവസ്ഥ തന്നെയിത്.
മറ്റൊരു ചിത്രം: നമ്മുടെ കേന്ദ്രഭരണ സിരാകേന്ദ്രമായ ഡല്‍ഹിയിലടക്കം പലേടങ്ങളിലും തുടര്‍ച്ചയായ ബോംബ്സ്ഫോടനങ്ങള് അരങ്ങേറിക്കൊണ്ടിരിക്കയാണ്. വമ്പിച്ച നാശനഷ്ടങ്ങളും മരണപരമ്പരകളും ഇതിനകം ഉണ്ടായിക്കഴിഞ്ഞു. ഇനിയും ഇത്തരം ദുരന്തപരമ്പരകള്‍ ഉണ്ടാകുമെന്നാണ് പല വഴിക്കും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെയൊക്കെ പിന്നില്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയുള്ള ആഗോളതല ഗൂഢാലോചനകളുണ്ടെന്നത് വ്യക്തം. ദേശീയതലത്തില്‍ പലനിറത്തിലും തരത്തിലുമുള്ള വര്‍ഗീയ- വിഘടന- ഭീകര ശക്തികള്‍ ആസൂത്രിതമായിത്തന്നെ വിനാശകരമായ ഇത്തരം പരിപാടികളില്‍ ആവേശപൂര്‍വം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ദൂരവസ്ഥയില്‍ ജനങ്ങളാകെ അസ്വസ്ഥരാണ്. ഇങ്ങനെയായാലെങ്ങനെ ജീവിക്കും എന്ന് മനുഷ്യര്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥ സൃഷ്ടിക്കുന്ന ദുഷ്ടശക്തികളെ കണ്ടെത്താന്‍ ഡല്‍ഹിയില്‍ ഒരു ഭരണകൂടമുണ്ടോ? അവരുടെ നിയന്ത്രണത്തില്‍ രഹസ്യാന്വേഷണ വിഭാഗമുണ്ടോ? ഭരണാധികാരികളേ നിങ്ങള്‍ ഉറങ്ങുകയാണോ? ഓരോ ദുരന്ത സംഭവം ഉണ്ടാകുമ്പോഴും അതാവര്‍ത്തിക്കുമ്പോഴും ഭരണാധികാരികളുടെ ഞെട്ടലുകളും വിലാപങ്ങളും കണ്ടും കേട്ടും ജനങ്ങള്‍ മടുത്തിരിക്കുന്നു. ഓ, മറന്നു ഇവര്‍ക്ക് ഇതിനൊന്നും സമയമില്ലല്ലോ. ആണവക്കരാര്‍ മാനിയ ബാധിച്ച് ഇവരെല്ലാം കിടപ്പിലാണ്. ഇവര്‍ക്ക് വേറൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ ഇപ്പോള്‍ കഴിയില്ല.
Post a Comment