Monday, April 6, 2009

ആന്റണിക്ക് മറ്റെന്തു മാര്‍ഗം?

ആന്റണിക്ക് മറ്റെന്തു മാര്‍ഗം?

പിണറായി വിജയന്

‍കോഗ്രസിന് കേരളീയര്‍ചെയ്ത ഓരോ വോട്ടും പാഴായ അനുഭവമായിരുന്നു 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍. സംസ്ഥാനത്തെ ഇരുപതു മണ്ഡലത്തില്‍ ഒരിടത്തുപോലും ആ പാര്‍ടിക്ക് ജയിക്കാനായില്ല. കോഗ്രസ് നയിക്കുന്ന യുഡിഎഫിന് കിട്ടിയത് ഒരേയൊരു സീറ്റ്-അത് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിനു പോയി.കോഗ്രസുകാരനായ ഒരു ലോക്സഭാംഗംപോലും ഇല്ലാതിരുന്നിട്ടും കേരളത്തിന്റെ ശബ്ദം സഭയില്‍ മുഴങ്ങാതിരുന്നില്ല. സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ ഫലപ്രദമായി ഇടപെടുകയും നാടിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളുമുയര്‍ത്തുകയുംചെയ്തു. എ കെ ആന്റണിയുടെ പാര്‍ടി നയിക്കുന്ന യുപിഎ സര്‍ക്കാര്‍ കേരളത്തോട് കൊടിയ അവഗണന കാട്ടിയപ്പോഴെല്ലാം ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ പാര്‍ലമെന്റംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തുകയും പ്രക്ഷോഭത്തിന്റെ വഴിയിലേക്ക് നീങ്ങുകയുംചെയ്തു. സംസ്ഥാനത്തുനിന്നുള്ള ഇരുപത് ലോക്സഭാംഗങ്ങളുടെയും പിന്തുണയുണ്ടായിട്ടുകൂടി കേരളത്തോട് സാമാന്യനീതി കാട്ടാന്‍ യുപിഎ ഗവമെന്റ് തയ്യാറാകാത്തതുകൊണ്ടാണ് അത്തരം പ്രതികരണങ്ങള്‍ വേണ്ടിവന്നത്. മുന്‍കാലത്ത്, കോഗ്രസ് ജനങ്ങളോട് ചോദിച്ചിരുന്നത്, "ഇടതുപക്ഷക്കാരെ പാര്‍ലമെന്റിലേക്ക് അയച്ചിട്ട് കാര്യമില്ലല്ലോ, ഭരണം ഞങ്ങളുടേതല്ലേ വരൂ, അതുകൊണ്ട് കോഗ്രസിനെ സഹായിക്കുന്നതല്ലേ നല്ലത്'' എന്നായിരുന്നു. ഇന്ന് അത്തരമൊരു ചോദ്യം പരിഹാസ്യമാണ്. കാരണം, കോഗ്രസിന് പതിനഞ്ചാം ലോക്സഭയില്‍ ഭൂരിപക്ഷം നേടാനോ, സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണം ലഭിക്കത്തക്കവിധത്തിലുള്ള അംഗസംഖ്യ ആര്‍ജിക്കാനോ പറ്റുന്ന സാഹചര്യം നിലവിലില്ല. എ കെ ആന്റണി കേരളത്തില്‍ വന്ന് പറഞ്ഞപോലെ 'കോഗ്രസിന്റെ പിന്തുണ മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാരിനു മാത്രം' എന്ന അവസ്ഥ ഉണ്ടാകാന്‍ പോകുന്നില്ല എന്നര്‍ഥം. 2004ലെ തെരഞ്ഞെടുപില്‍ ഇടതുപക്ഷം മുന്നോട്ടുവച്ച നിലപാട്, ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കുക, മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തില്‍ ഏറ്റുക, ഇടതുപക്ഷത്തിന്റെ അംഗസംഖ്യ ഇന്ത്യന്‍ പാര്‍ലമെന്റില്‍ വര്‍ധിപ്പിക്കുക എന്നിവയായിരുന്നു. മൂന്നു ലക്ഷ്യവും യാഥാര്‍ഥ്യമായി. തെരഞ്ഞെടുപ്പിനുശേഷം യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷം തയ്യാറായതും അതിന്റെ ഭാഗമായാണ്. കിട്ടിയ അവസരമുപയോഗിച്ച് അധികാരത്തില്‍ പങ്കുപറ്റാനോ മന്ത്രിസ്ഥാനങ്ങള്‍ കണക്കുപറഞ്ഞ് വാങ്ങാനോ അല്ല ഇടതുപക്ഷം തയ്യാറായത്. രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സാമ്രാജ്യത്വ ആഗോളവല്‍ക്കരണ നയങ്ങളില്‍നിന്ന് നാടിനെ രക്ഷിക്കാനുമുള്ള ഉപാധികളോടെ പുറത്തുനിന്ന് പിന്തുണ നല്‍കുകയാണുണ്ടായത്. ആ ഉപാധികളാണ് പൊതുമിനിമം പരിപാടിയില്‍ ഇടതുപക്ഷം മുന്നോട്ടുവച്ചത്. കോഗ്രസ് കിട്ടിയ അവസരത്തിലെല്ലാം പൊതുമിനിമം പരിപാടിയെ മറികടന്ന് സാമ്രാജ്യത്വ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിച്ചു. ഏറ്റവുമൊടുവില്‍ ആണവസഹകരണ കരാറിന്റെ പേരില്‍ ഇന്ത്യയുടെ പരമാധികാരംപോലും അമേരിക്കയ്ക്ക് അടിയറവയ്ക്കാന്‍ കോഗ്രസ് തയ്യാറായപ്പോഴാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. ഇടതുപക്ഷം പിന്തുണച്ചില്ലെങ്കില്‍ യുപിഎ സംവിധാനം ഭരണത്തിലേറുമായിരുന്നില്ല. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയും എ കെ ആന്റണി പ്രതിരോധമന്ത്രിയും ആകുമായിരുന്നില്ല. മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയല്ല ആ തെരഞ്ഞെടുപ്പിനെ കോഗ്രസ് നേരിട്ടത്. തെരഞ്ഞെടുപ്പിനുശേഷം ഇടതുപക്ഷ പിന്തുണ ഉറപ്പാക്കിയപ്പോഴാണ്, കോഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാമെന്നായതും മന്‍മോഹന്‍ പ്രധാനമന്ത്രിയായതും. ഇന്ന് എ കെ ആന്റണി, ഇടതുപക്ഷത്തോട് ആരാണ് നിങ്ങളുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി എന്നു ചോദിക്കുമ്പോഴുള്ള ഉത്തരം അഞ്ചുവര്‍ഷം മുമ്പത്തെ ആ അനുഭവംതന്നെയാണ്. കോഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താനാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പ്രവര്‍ത്തിക്കുന്നത്. മതനിരപേക്ഷതയിലൂന്നിയ സര്‍ക്കാരാണ് അധികാരത്തിലേറുക. ബിജെപിക്കോ കോഗ്രസിനോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സ്വാധീനം പതിനഞ്ചാം ലോക്സഭയില്‍ ലഭിക്കില്ല എന്ന് ആ പാര്‍ടികള്‍തന്നെ സമ്മതിച്ചിട്ടുണ്ട്. ബിജെപി നേതൃത്വം വച്ചുപുലര്‍ത്തുന്ന പരമാവധി പ്രതീക്ഷ വലിയ ഒറ്റകക്ഷിയാകണം എന്നുമാത്രമാണ്. എന്‍ഡിഎ എന്ന മുന്നണി തകരുകയും ബിജെപി വര്‍ഗീയ അജന്‍ഡയുമായി മുന്നോട്ടുപോകുന്നതിനെതിരെ അവശേഷിക്കുന്ന ഘടക കക്ഷികള്‍തന്നെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിലവിലുള്ള അവസ്ഥയില്‍ ഇന്ന് ലോക്സഭയിലുള്ള അംഗസംഖ്യയുടെ അടുത്തുപോലും ബിജെപി എത്താന്‍ സാധ്യതയില്ല. കോഗ്രസാകട്ടെ, ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയാണ് നേരിടുന്നത്. യുപിഎ ഇന്ന് നിലവിലില്ല. ബിഹാറില്‍ മൂന്ന് സീറ്റ് 'വേണമെങ്കില്‍ എടുത്തോളൂ' എന്ന് ഘടകകക്ഷികള്‍ കോഗ്രസിനോട് പറഞ്ഞതില്‍നിന്ന് ആ പാര്‍ടിയുടെ ഇന്നത്തെ നില വ്യക്തമാകുന്നുണ്ട്. ഇത്തരമൊരവസ്ഥയിലും യാഥാര്‍ഥ്യബോധം കാണിക്കാന്‍ കോഗ്രസ് തയാറാകുന്നില്ല എന്നതിനു തെളിവാണ് മൂന്നാം മുന്നണി ഗവമെന്റ് രൂപീകരിക്കുന്നതിനെ പിന്തുണ്യക്കില്ലെന്ന ആന്റണിയുടെ പ്രസ്താവന. കോഗ്രസിനുമുന്നില്‍ മറ്റെന്താണ് മാര്‍ഗം? തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ ബിജെപിയെ സഹായിക്കാനാണോ കോഗ്രസ് തയ്യാറാവുക എന്ന് ആന്റണി വ്യക്തമാക്കണം. അധികാരക്കുത്തക തകരുകയും അനുദിനം ശോഷിക്കുകയും രാജ്യത്തിന്റെ പാതിയിലേറെ ഭാഗങ്ങളില്‍ ചെറുകക്ഷികളുടെ തലത്തിലേക്ക് പിന്തള്ളപ്പെടുകയുംചെയ്ത പാര്‍ടിയാണ് കോഗ്രസ് എന്ന യാഥാര്‍ഥ്യം ആന്റണിയടക്കമുള്ളവര്‍ ഉള്‍ക്കൊള്ളണം. കോഗ്രസിനെപ്പോലെ ക്ഷീണിക്കുകയല്ല, ക്രമാനുഗതമായി വളരുകയാണ് ഇടതുപക്ഷമെന്നും രാജ്യത്തെ മതനിരപേക്ഷ-സാമ്രാജ്യവിരുദ്ധ ശക്തികളെ ഒരുമിപ്പിക്കാനും നയിക്കാനുമുള്ള ശേഷി ഇടതുപക്ഷത്തിനുമാത്രമാണെന്നുമുള്ള വസ്തുതയ്ക്കുനേരെ കണ്ണടച്ചിട്ടു കാര്യമില്ല. 1952ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിക്ക് ലോക്സഭയില്‍ 16 സീറ്റും 3.3 ശതമാനം വോട്ടും ആണെങ്കില്‍ 2004ല്‍ സിപിഐ എമ്മിനുമാത്രം 43 സീറ്റും ആറ് ശതമാനത്തോളം വോട്ടുമാണ്് കിട്ടിയത്. സിപിഐക്ക് 10 സീറ്റു ലഭിച്ചു. ഇരുപാര്‍ടിക്കും 7.4 ശതമാനം വോട്ടുകിട്ടി. ഈ തെരഞ്ഞെടുപ്പില്‍ അത് വീണ്ടും ഉയരാന്‍ പോകുന്നു. രാജസ്ഥാന്‍, തമിഴ്നാട്, ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം നടത്തിയ മുന്നേറ്റങ്ങള്‍ പതിനഞ്ചാം ലോക്സഭയില്‍ ഇടതുപക്ഷ ബ്ളോക്ക് കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതിലേക്കാണ് നയിക്കുക. ഇടതുപക്ഷ സാന്നിധ്യത്തിന് പാര്‍ലമെന്റില്‍ കരുത്തുകൂടുന്നതിലൂടെയാണ് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കപ്പെടുക എന്ന ബോധ്യത്തോടെയാണ്, അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇക്കുറി കേരളത്തിലെ ജനങ്ങള്‍ പോളിങ്ബൂത്തിലെത്തുക. ആ വോട്ട്, കോഗ്രസിനെ വീണ്ടും അധികാരമേല്‍പ്പിക്കാനുള്ളതല്ല, കോഗ്രസും ബിജെപിയും നയിക്കാത്ത, ജനങ്ങള്‍ക്കുവേണ്ടി പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കാനുള്ളതാവും. ഇന്ന് ആന്റണി പറയുന്ന നിലപാടിന് തെരഞ്ഞെടുപ്പുഫലം വരുന്നതുവരെയേ ആയുസ്സുള്ളൂ എന്നര്‍ഥം. അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പില്‍ കോഗ്രസിന് നല്‍കുന്ന വോട്ടുകളെ പാഴ്വോട്ടിന്റെ ഗണത്തിലേ പെടുത്താനാകൂ.

1 comment:

ജനശബ്ദം said...

ആന്റണിക്ക് മറ്റെന്തു മാര്‍ഗം?
പിണറായി വിജയന്‍
കോഗ്രസിന് കേരളീയര്‍ചെയ്ത ഓരോ വോട്ടും പാഴായ അനുഭവമായിരുന്നു 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍. സംസ്ഥാനത്തെ ഇരുപതു മണ്ഡലത്തില്‍ ഒരിടത്തുപോലും ആ പാര്‍ടിക്ക് ജയിക്കാനായില്ല. കോഗ്രസ് നയിക്കുന്ന യുഡിഎഫിന് കിട്ടിയത് ഒരേയൊരു സീറ്റ്-അത് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിനു പോയി.കോഗ്രസുകാരനായ ഒരു ലോക്സഭാംഗംപോലും ഇല്ലാതിരുന്നിട്ടും കേരളത്തിന്റെ ശബ്ദം സഭയില്‍ മുഴങ്ങാതിരുന്നില്ല. സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ ഫലപ്രദമായി ഇടപെടുകയും നാടിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളുമുയര്‍ത്തുകയുംചെയ്തു. എ കെ ആന്റണിയുടെ പാര്‍ടി നയിക്കുന്ന യുപിഎ സര്‍ക്കാര്‍ കേരളത്തോട് കൊടിയ അവഗണന കാട്ടിയപ്പോഴെല്ലാം ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ പാര്‍ലമെന്റംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തുകയും പ്രക്ഷോഭത്തിന്റെ വഴിയിലേക്ക് നീങ്ങുകയുംചെയ്തു. സംസ്ഥാനത്തുനിന്നുള്ള ഇരുപത് ലോക്സഭാംഗങ്ങളുടെയും പിന്തുണയുണ്ടായിട്ടുകൂടി കേരളത്തോട് സാമാന്യനീതി കാട്ടാന്‍ യുപിഎ ഗവമെന്റ് തയ്യാറാകാത്തതുകൊണ്ടാണ് അത്തരം പ്രതികരണങ്ങള്‍ വേണ്ടിവന്നത്. മുന്‍കാലത്ത്, കോഗ്രസ് ജനങ്ങളോട് ചോദിച്ചിരുന്നത്, "ഇടതുപക്ഷക്കാരെ പാര്‍ലമെന്റിലേക്ക് അയച്ചിട്ട് കാര്യമില്ലല്ലോ, ഭരണം ഞങ്ങളുടേതല്ലേ വരൂ, അതുകൊണ്ട് കോഗ്രസിനെ സഹായിക്കുന്നതല്ലേ നല്ലത്'' എന്നായിരുന്നു. ഇന്ന് അത്തരമൊരു ചോദ്യം പരിഹാസ്യമാണ്. കാരണം, കോഗ്രസിന് പതിനഞ്ചാം ലോക്സഭയില്‍ ഭൂരിപക്ഷം നേടാനോ, സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണം ലഭിക്കത്തക്കവിധത്തിലുള്ള അംഗസംഖ്യ ആര്‍ജിക്കാനോ പറ്റുന്ന സാഹചര്യം നിലവിലില്ല. എ കെ ആന്റണി കേരളത്തില്‍ വന്ന് പറഞ്ഞപോലെ 'കോഗ്രസിന്റെ പിന്തുണ മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാരിനു മാത്രം' എന്ന അവസ്ഥ ഉണ്ടാകാന്‍ പോകുന്നില്ല എന്നര്‍ഥം. 2004ലെ തെരഞ്ഞെടുപില്‍ ഇടതുപക്ഷം മുന്നോട്ടുവച്ച നിലപാട്, ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കുക, മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തില്‍ ഏറ്റുക, ഇടതുപക്ഷത്തിന്റെ അംഗസംഖ്യ ഇന്ത്യന്‍ പാര്‍ലമെന്റില്‍ വര്‍ധിപ്പിക്കുക എന്നിവയായിരുന്നു. മൂന്നു ലക്ഷ്യവും യാഥാര്‍ഥ്യമായി. തെരഞ്ഞെടുപ്പിനുശേഷം യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷം തയ്യാറായതും അതിന്റെ ഭാഗമായാണ്. കിട്ടിയ അവസരമുപയോഗിച്ച് അധികാരത്തില്‍ പങ്കുപറ്റാനോ മന്ത്രിസ്ഥാനങ്ങള്‍ കണക്കുപറഞ്ഞ് വാങ്ങാനോ അല്ല ഇടതുപക്ഷം തയ്യാറായത്. രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സാമ്രാജ്യത്വ ആഗോളവല്‍ക്കരണ നയങ്ങളില്‍നിന്ന് നാടിനെ രക്ഷിക്കാനുമുള്ള ഉപാധികളോടെ പുറത്തുനിന്ന് പിന്തുണ നല്‍കുകയാണുണ്ടായത്. ആ ഉപാധികളാണ് പൊതുമിനിമം പരിപാടിയില്‍ ഇടതുപക്ഷം മുന്നോട്ടുവച്ചത്. കോഗ്രസ് കിട്ടിയ അവസരത്തിലെല്ലാം പൊതുമിനിമം പരിപാടിയെ മറികടന്ന് സാമ്രാജ്യത്വ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിച്ചു. ഏറ്റവുമൊടുവില്‍ ആണവസഹകരണ കരാറിന്റെ പേരില്‍ ഇന്ത്യയുടെ പരമാധികാരംപോലും അമേരിക്കയ്ക്ക് അടിയറവയ്ക്കാന്‍ കോഗ്രസ് തയ്യാറായപ്പോഴാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. ഇടതുപക്ഷം പിന്തുണച്ചില്ലെങ്കില്‍ യുപിഎ സംവിധാനം ഭരണത്തിലേറുമായിരുന്നില്ല. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയും എ കെ ആന്റണി പ്രതിരോധമന്ത്രിയും ആകുമായിരുന്നില്ല. മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയല്ല ആ തെരഞ്ഞെടുപ്പിനെ കോഗ്രസ് നേരിട്ടത്. തെരഞ്ഞെടുപ്പിനുശേഷം ഇടതുപക്ഷ പിന്തുണ ഉറപ്പാക്കിയപ്പോഴാണ്, കോഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാമെന്നായതും മന്‍മോഹന്‍ പ്രധാനമന്ത്രിയായതും. ഇന്ന് എ കെ ആന്റണി, ഇടതുപക്ഷത്തോട് ആരാണ് നിങ്ങളുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി എന്നു ചോദിക്കുമ്പോഴുള്ള ഉത്തരം അഞ്ചുവര്‍ഷം മുമ്പത്തെ ആ അനുഭവംതന്നെയാണ്. കോഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താനാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പ്രവര്‍ത്തിക്കുന്നത്. മതനിരപേക്ഷതയിലൂന്നിയ സര്‍ക്കാരാണ് അധികാരത്തിലേറുക. ബിജെപിക്കോ കോഗ്രസിനോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സ്വാധീനം പതിനഞ്ചാം ലോക്സഭയില്‍ ലഭിക്കില്ല എന്ന് ആ പാര്‍ടികള്‍തന്നെ സമ്മതിച്ചിട്ടുണ്ട്. ബിജെപി നേതൃത്വം വച്ചുപുലര്‍ത്തുന്ന പരമാവധി പ്രതീക്ഷ വലിയ ഒറ്റകക്ഷിയാകണം എന്നുമാത്രമാണ്. എന്‍ഡിഎ എന്ന മുന്നണി തകരുകയും ബിജെപി വര്‍ഗീയ അജന്‍ഡയുമായി മുന്നോട്ടുപോകുന്നതിനെതിരെ അവശേഷിക്കുന്ന ഘടക കക്ഷികള്‍തന്നെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിലവിലുള്ള അവസ്ഥയില്‍ ഇന്ന് ലോക്സഭയിലുള്ള അംഗസംഖ്യയുടെ അടുത്തുപോലും ബിജെപി എത്താന്‍ സാധ്യതയില്ല. കോഗ്രസാകട്ടെ, ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയാണ് നേരിടുന്നത്. യുപിഎ ഇന്ന് നിലവിലില്ല. ബിഹാറില്‍ മൂന്ന് സീറ്റ് 'വേണമെങ്കില്‍ എടുത്തോളൂ' എന്ന് ഘടകകക്ഷികള്‍ കോഗ്രസിനോട് പറഞ്ഞതില്‍നിന്ന് ആ പാര്‍ടിയുടെ ഇന്നത്തെ നില വ്യക്തമാകുന്നുണ്ട്. ഇത്തരമൊരവസ്ഥയിലും യാഥാര്‍ഥ്യബോധം കാണിക്കാന്‍ കോഗ്രസ് തയാറാകുന്നില്ല എന്നതിനു തെളിവാണ് മൂന്നാം മുന്നണി ഗവമെന്റ് രൂപീകരിക്കുന്നതിനെ പിന്തുണ്യക്കില്ലെന്ന ആന്റണിയുടെ പ്രസ്താവന. കോഗ്രസിനുമുന്നില്‍ മറ്റെന്താണ് മാര്‍ഗം? തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ ബിജെപിയെ സഹായിക്കാനാണോ കോഗ്രസ് തയ്യാറാവുക എന്ന് ആന്റണി വ്യക്തമാക്കണം. അധികാരക്കുത്തക തകരുകയും അനുദിനം ശോഷിക്കുകയും രാജ്യത്തിന്റെ പാതിയിലേറെ ഭാഗങ്ങളില്‍ ചെറുകക്ഷികളുടെ തലത്തിലേക്ക് പിന്തള്ളപ്പെടുകയുംചെയ്ത പാര്‍ടിയാണ് കോഗ്രസ് എന്ന യാഥാര്‍ഥ്യം ആന്റണിയടക്കമുള്ളവര്‍ ഉള്‍ക്കൊള്ളണം. കോഗ്രസിനെപ്പോലെ ക്ഷീണിക്കുകയല്ല, ക്രമാനുഗതമായി വളരുകയാണ് ഇടതുപക്ഷമെന്നും രാജ്യത്തെ മതനിരപേക്ഷ-സാമ്രാജ്യവിരുദ്ധ ശക്തികളെ ഒരുമിപ്പിക്കാനും നയിക്കാനുമുള്ള ശേഷി ഇടതുപക്ഷത്തിനുമാത്രമാണെന്നുമുള്ള വസ്തുതയ്ക്കുനേരെ കണ്ണടച്ചിട്ടു കാര്യമില്ല. 1952ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിക്ക് ലോക്സഭയില്‍ 16 സീറ്റും 3.3 ശതമാനം വോട്ടും ആണെങ്കില്‍ 2004ല്‍ സിപിഐ എമ്മിനുമാത്രം 43 സീറ്റും ആറ് ശതമാനത്തോളം വോട്ടുമാണ്് കിട്ടിയത്. സിപിഐക്ക് 10 സീറ്റു ലഭിച്ചു. ഇരുപാര്‍ടിക്കും 7.4 ശതമാനം വോട്ടുകിട്ടി. ഈ തെരഞ്ഞെടുപ്പില്‍ അത് വീണ്ടും ഉയരാന്‍ പോകുന്നു. രാജസ്ഥാന്‍, തമിഴ്നാട്, ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം നടത്തിയ മുന്നേറ്റങ്ങള്‍ പതിനഞ്ചാം ലോക്സഭയില്‍ ഇടതുപക്ഷ ബ്ളോക്ക് കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതിലേക്കാണ് നയിക്കുക. ഇടതുപക്ഷ സാന്നിധ്യത്തിന് പാര്‍ലമെന്റില്‍ കരുത്തുകൂടുന്നതിലൂടെയാണ് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കപ്പെടുക എന്ന ബോധ്യത്തോടെയാണ്, അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇക്കുറി കേരളത്തിലെ ജനങ്ങള്‍ പോളിങ്ബൂത്തിലെത്തുക. ആ വോട്ട്, കോഗ്രസിനെ വീണ്ടും അധികാരമേല്‍പ്പിക്കാനുള്ളതല്ല, കോഗ്രസും ബിജെപിയും നയിക്കാത്ത, ജനങ്ങള്‍ക്കുവേണ്ടി പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കാനുള്ളതാവും. ഇന്ന് ആന്റണി പറയുന്ന നിലപാടിന് തെരഞ്ഞെടുപ്പുഫലം വരുന്നതുവരെയേ ആയുസ്സുള്ളൂ എന്നര്‍ഥം. അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പില്‍ കോഗ്രസിന് നല്‍കുന്ന വോട്ടുകളെ പാഴ്വോട്ടിന്റെ ഗണത്തിലേ പെടുത്താനാകൂ.