Tuesday, October 2, 2012

പാസ്പോര്‍ട്ട് ഫീസ് വര്‍ധനക്കെതിരെ ശക്തമായി പ്രതിഷേധിക്കുക...


പാസ്പോര്‍ട്ട് ഫീസ് വര്‍ധനക്കെതിരെ ശക്തമായി  പ്രതിഷേധിക്കുക...

മണ്ണെണ്ണ,ഗ്യാസ്, ഇലട്രിസിറ്റി,വെള്ളം,ബസ്സ് ചാര്‍ജ്ജ്,ഓട്ടോ,ലോറി,ട്രയില്‍, വിമാന ചാര്‍ജ്ജുകള്‍ ,  എന്നിവയില്‍ വന്‍ വര്‍ദ്ധനവ് വരുത്തുകയും ,   നിത്യോപയോഗ സാധനങളായ അരി പഞ്ചസാര ഉപ്പ് മുളക് പച്ചക്കറികള്‍  പാല്‍  തുടങി   എല്ലാറ്റിന്നും  അമിതമായി  വിലകൂട്ടുകയും ചെയ്ത് ജനങളെ കഷ്ടപ്പാടിലേക്കും ദുരിതത്തിലേക്കും അതിവേഗ്ഗം തള്ളിവിടുന്ന  കേന്ദ്ര കേരള സര്‍ക്കാറുകള്‍  പ്രവാസികളേയും കൊള്ളയടിക്കാന്‍ ഇറങിത്തിരിച്ചിരിക്കുകയാണു...ഗള്‍ഫില്‍ തുച്ഛവരുമാനത്തിന്ന് പണിയെടുക്കുന്ന തൊഴിലാളികള്‍ നാട്ടിലെ കുടുബത്തെ അല്ലലില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കഷ്ടാപ്പെടുമ്പോഴാണു പ്രവാസികളേയും കൊള്ളയടിക്കാന്‍  കേന്ദ്രസര്‍ക്കാര്‍  മുന്നിട്ടിറങിയിരിക്കുന്നത്..സ്വദേശത്തായാലും വിദേശത്തായാലും  ഒരുത്തനേയും ജീവിക്കാന്‍ അനുവദിക്കില്ലായെന്ന് ഉറച്ച തീരുമാനത്തിലാണു കേന്ദ്ര-കേരള സര്‍ക്കാറുകളെന്ന്  ആര്‍ക്കും  തോന്നാവുന്ന രീതിയിലാണവരുടെ പ്രവര്‍ത്തനങള്‍..

പാസ്പോര്‍ട്ടിനും അനുബന്ധ സേവനങ്ങള്‍ക്കുമുള്ള ഫീസിനത്തില്‍ കേന്ദ്രഗവണ്‍മെന്‍റ് വന്‍ വര്‍ദ്ധനവാണു വരുത്തിയിരിക്കുന്നത്...എന്തും ചെയ്യാമെന്നും ആരും ചോദിക്കാനില്ലായെന്നുമുള്ള തോന്നലില്‍ കേന്ദ്രസര്‍ക്കാര്‍ ഒറ്റയടിക്ക് 50 ശതമാനം വര്‍ധന വരുത്തിയിട്ടുള്ളത്...ഗള്‍ഫ് രജ്യങളില്‍ പണിയെടുക്കുന്ന  തുച്ഛവരുമാനക്കാരായ പാവപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഇത് താങാവുന്നതിലുംകൂടുതലാണു...എന്നാല്‍ ഗള്‍ഫ് രാജ്യങളിലുള്ള എംബസികളും കൗണ്‍സിലെറ്റുകളും  ഒരു പടി കൂടി മുന്നോട്ട് നീങി അവര്‍ക്ക് ഇഷ്ടമുള്ള രീതിയിലണു നിരക്ക് നിശ്ചയിച്ചിരിക്കുന്നത്...കൊല്ലുന്ന രാജാവിന്ന് തിന്നുന്ന മന്ത്രിയെന്നു പറഞ്ഞതുപോലെ  യാതൊരു ദയാദാക്ഷിണ്യവുമില്ലാതാതെ പ്രാസികള്‍ക്കെതിരെയുള്ള ഈ കഴുത്തറുപ്പന്‍ വര്‍ധനവിനെ ഒരിക്കലും ന്യായികരിക്കാന്‍ ആര്‍ക്കും സാധ്യമല്ല..പ്രവാസികളോട് ചെയ്തിരിക്കുന്ന ഈ ക്രൂരതക്കെതിരെ ശക്തമായി പ്രതികരിക്കാനും പ്രതിഷേഢിക്കാനും  ഓരോ പ്രവാസിയും മുന്നോട്ട് വരണം...പ്രവാസികളുടെ ഈ നിശബ്ദതയാണു കേന്ദ്ര കേരള സര്‍ക്കാറുകള്‍ക്ക് എന്തു നെറികേടും ചെയ്യാനുള്ള ധൈര്യം നല്‍കുന്നത്...

പുതുക്കിയ  നിരക്കുകള്‍  തിങ്കളാഴ്ച മുതല്‍ തന്നെ  പ്രാബല്യത്തിലാക്കാനും എത്ര വലിയ ശുഷ്കാന്തിയാണിവര്‍ കാണിച്ചിരിക്കുന്നത്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവരും അനധികൃതമായി ഇവിടെ  തങ്ങുന്നവര്‍ക്കും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനും തിരിച്ചറിയല്‍ രേഖക്കുമുള്ള ഫീസുകളില്‍ വരുത്തിയ വര്‍ധനവും കടുത്ത തിരിച്ചടിയായിരിക്കുകയാണു. പുതിയ നിരക്കുപ്രകാരം ഒരു സാധാരണ തൊഴിലാളി പാസ്പോര്‍ട്ട് പുതുക്കാന്‍ ഒരു മാസത്തെ ശമ്പളം തന്നെ മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്.ഗള്‍ഫ് രാജ്യങളില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കായ ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷവും കുറഞ്ഞ വേതനം പറ്റുന്ന വളരെ സാധാരണക്കാരായ തൊഴിലാളികളാണ്. കഴുത്തറപ്പന്‍ ഫീസ് വര്‍ധനയിലൂടെ കടുത്ത വിവേചനവും അനീതിയുമാണ് സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്.
 പാസ്പോര്‍ട്ടിന്‍െറ അച്ചടി, ഗതാഗതം പോലുള്ള പലവിധ ചെലവുകളിലുണ്ടായ വര്‍ധനവാണ് ഫീസുയര്‍ത്താന്‍ കാരണമായി വിദേശകാര്യ മന്ത്രാലയം പറയുന്നതെങ്കിലും അത് അത്രക്ക് വിശ്വാസയോഗ്യമല്ല. എങ്കില്‍തന്നെ ഇന്ത്യയിലും വിദേശത്തും വലിയ വ്യത്യാസമുണ്ടാവുന്നത് എങ്ങനെയെന്നതും ദുരൂഹമായിരിക്കുന്നു. ഇന്ത്യയില്‍ അച്ചടിക്കുന്ന പാസ്പോര്‍ട്ടിനുള്ള ചെലവ് ഇന്ത്യയിലായാലും വിദേശത്തായാലും ഒന്നുതന്നെയായിരിക്കെ, ദല്‍ഹിയില്‍നിന്ന്  ഗള്‍ഫ് രാജ്യങളിലോ മറ്റേതെങ്കിലും രാജ്യത്തോ എത്തിക്കുന്ന ചെലവുമാത്രമാണ് അധികമാവുക. എന്നിട്ടും ഇന്ത്യയിലെ 50 ശതമാനം വര്‍ധനവ് ഗള്‍ഫ് രാജ്യങളില്‍ 300 ശതമാനമാക്കുകയാണിവര്‍ ചെയ്തിരിക്കുന്നത്.ഈ നിരക്ക്  നിരക്കുവര്‍ധന ഒരിക്കലും നീതീകരിക്കാനാവില്ല. ഈ  തീരുമാനം ഉടനെ പി‌വലിക്കണം.
ഇന്ത്യയിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നേരത്തെ തന്നെ വിദേശത്തെ ഇന്ത്യന്‍ മിഷനുകള്‍ ഈ സേവനങ്ങള്‍ക്ക് ഈടാക്കുന്ന പണം കൂടുതലാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തന്നെ സമ്മതിച്ചിരിക്കെ വീണ്ടും വന്‍ വര്‍ദ്ധനവുണ്ടാക്കി വിദേശ ഇന്ത്യക്കാരെ കൊള്ളയടിക്കാനുള്ള ശ്രമം കടുത്ത അനീതിയാണു ഇതില്‍ നിന്ന്  ഉടനെ  പിന്തിരിയാന്‍ സര്‍ക്കാറും മറ്റ് എംബസികളും തയ്യാറാകണം...150 ദിര്‍ഹം ഉണ്ടായിരുന്ന പാസ്പോര്‍ട്ടിന്ന് ഒറ്റയടിക്ക് 285 ദിര്‍ഹമാക്കി ഉയര്‍ത്തി..135 ദിര്‍ഹത്തിന്റെ വര്‍ദ്ധനവ്...എമര്‍ജന്‍സി പാസ്പോര്‍ട്ടിന്ന് 700 ദിര്‍ഹമായിരുന്നത് 855 ദിര്‍ഹമായി ഉയര്‍ത്തി.155 ദിര്‍ഹത്തിന്റെ വര്‍ദ്ധനവ്..എല്ലാ സേവനങള്‍ക്കും ചര്‍ജ്ജില്‍ വന്‍ വര്‍ദ്ധനവാണിന്ന് വരുത്തിയിരിക്കുന്നത്
Narayanan Veliancode...0506579581

No comments: