Wednesday, September 30, 2009

മനുഷ്യച്ചങല. ചരിത്രവഴിയിലൂടെ



മനുഷ്യച്ചങല. ചരിത്രവഴിയിലൂടെ
(ചങ്ങലകൊണ്ട് പ്രയോജനം എന്തെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയായി)

വര്‍ത്തമാനലോകത്തെ സമരത്താളില്‍ മഹാസംഭവമാകും കേരളം തീര്‍ക്കുന്ന മനുഷ്യച്ചങ്ങല. ഉപ്പുകുറുക്കി ഒരു മഹാസാമ്രാജ്യത്തെ വിറപ്പിച്ച മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ ദേശസ്നേഹത്തിനുള്ള അദമ്യമായ അഭിവാഞ്ഛയും സാമ്രാജ്യത്വദാസ്യത്തോടുള്ള ഒടുങ്ങാത്ത അമര്‍ഷവും പ്രകടമാക്കാന്‍ ആബാലവൃദ്ധം ജനത കൈകോര്‍ക്കും. ആസിയന്‍ കരാറിലൂടെ ഒരു നാടിനെ പട്ടിണിയിലേക്കും വറുതിയിലേക്കും ആത്മഹത്യയിലേക്കും വലിച്ചെറിയുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ചുവടുവയ്പിന് തടയിടാനാണ് ബലിഷ്ഠമായ മനുഷ്യച്ചങ്ങല. രാജ്യാന്തരകുത്തകകളെ വളര്‍ത്തുകയും അവരുടെ കീശ വീര്‍പ്പിക്കാന്‍ അവികസിതരാജ്യങ്ങളുടെ കമ്പോളം തുറന്നുകൊടുക്കുകയുംചെയ്യുക എന്നതാണ് യുഎസ് സാമ്രാജ്യത്വനയം. അതിന് അനുസൃതമാണ്, ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങളെ പിന്‍പറ്റിക്കൊണ്ടുള്ള ആസിയന്‍ സ്വതന്ത്രവ്യാപാര കരാര്‍. ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി സിപിഐ എം പൊളിറ്റ്ബ്യൂറോ കമ്യൂണിക്കേ പുറപ്പെടുവിച്ചു. തൊട്ടുപിന്നാലെ കണ്ണൂരിലെ പൊതുയോഗത്തില്‍ 'ആസിയന്‍ കരാര്‍ അറബിക്കടലില്‍' എന്ന ആഹ്വാനം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഴക്കി. ആസിയന്‍ കരാറിനെ അറബിക്കടലില്‍ താഴ്ത്താനുള്ള ഏറ്റവും ദൃഢമായ സമരനിരയാണ് വെള്ളിയാഴ്ച കേരളത്തില്‍ ഉയരുന്ന മനുഷ്യച്ചങ്ങല. ഒരറ്റം മുതല്‍ മറ്റൊരറ്റംവരെ കേരളത്തെ ബന്ധിപ്പിക്കുന്ന, 820 കിലോമീറ്ററില്‍ ഉയരുന്ന അണമുറിയാത്ത മനുഷ്യക്കോട്ട ലോകചരിത്രമാകും. ഇന്ത്യന്‍ഭരണകൂടവും ജനതയും തമ്മിലുള്ള വൈരുധ്യത്തില്‍ കേരളജനത ദേശീയ സമരത്തിന്റെ മുന്നണിയില്‍ വരുകയാണ്. അത് അടയാളപ്പെടുത്തുന്നതാകും മനുഷ്യച്ചങ്ങല. ഇന്ദിരാഗാന്ധിയുടെ അമിതാധികാര വാഴ്ചയ്ക്കെതിരെ 'അടിയന്തരാവസ്ഥ അറബിക്കടലില്‍' എന്ന മുദ്രാവാക്യം സഖാവ് ഇ എം എസ് ഉയര്‍ത്തിയത് കേരളത്തില്‍നിന്നാണ്. ഈ മുദ്രാവാക്യവും ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ വിപ്ളവവും സഹകരിപ്പിച്ചാണ് അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടം ഇന്ത്യയില്‍ വിജയിച്ചത്. ആ പാതയിലേക്കുള്ള പുതിയ ചുവടുവയ്പാണ് മനുഷ്യച്ചങ്ങല. കരങ്ങളും ഹൃദയങ്ങളും ഒന്നാകുന്ന സമരരൂപമാണിത്. കേരളം ഈ സമരവുമായി പരിചയപ്പെട്ടത് ഡിവൈഎഫ്ഐ 1987 ആഗസ്ത് 15ന് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിലൂടെയാണ്. തുടര്‍ന്ന് 1989ലെ സ്വാതന്ത്യ്രദിനമായ ആഗസ്ത് 15ന് മനുഷ്യക്കോട്ട തീര്‍ത്തു. 1999 മെയ് ഒമ്പതിന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 698 കിലോമീറ്റര്‍ തീവണ്ടിപ്പാളത്തില്‍ മനുഷ്യശൃംഖല തീര്‍ത്തു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന, വര്‍ഗീയ വിപത്ത് എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായാണ് ചങ്ങലയും മനുഷ്യമതിലും ഉയര്‍ന്നത്. കേരളത്തിലെ മനുഷ്യച്ചങ്ങല ഗിന്നസ് റെക്കോഡുകളെ ഭേദിക്കുന്ന സമരരൂപമായിരുന്നു. അക്കാര്യത്തില്‍ സിപിഐ എം നേതൃത്വം നല്‍കുന്ന ഒക്ടോബര്‍ രണ്ടിലെ സമരപ്രതിരോധച്ചങ്ങല സര്‍വകാല റെക്കോഡാകും. കുറഞ്ഞത് 30 ലക്ഷം പേരെങ്കിലും ചങ്ങലക്കണ്ണികളാകും. സമരചരിത്രത്തില്‍ മൌ സെ ദൊങ് നയിച്ച ലോങ്മാര്‍ച്ച് സമാനതകളില്ലാത്ത ജനപ്രവാഹത്തിന്റേതാണ്. മനുഷ്യച്ചങ്ങലയുടെ കാര്യത്തിലാകട്ടെ ബൈബിളും ഖുറാനുംവരെ പരാമര്‍ശിക്കുന്നുണ്ട്. മനുഷ്യര്‍ പരസ്പരം കൈകോര്‍ത്ത് രാഷ്ട്രീയ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രകടനമാണ് മനുഷ്യച്ചങ്ങല. മൂസാനബി (മോശ) ഈജിപ്തിലെ ഫറഫോയുടെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ജനതയെ മനുഷ്യച്ചങ്ങലയുണ്ടാക്കി, ചെങ്കടലിലൂടെ മഹാപലായനം നടത്തിയതായി ബൈബിളിലും ഖുറാനിലും പറയുന്നുണ്ട്. മനുഷ്യച്ചങ്ങലയും മനുഷ്യ ഉപരോധവും അതിശക്തമായ രാഷ്ട്രീയ സമരായുധമായി പ്രയോഗിച്ചിട്ടുള്ളത് ചരിത്രത്തിലുടനീളം കാണാനാകും. ഇംഗ്ളണ്ടിലെ ബര്‍ക്ഷയറിയില്‍ 1983ല്‍ സംഘടിപ്പിച്ച അമേരിക്കന്‍ ന്യൂക്ളിയര്‍ മിസൈല്‍വിരുദ്ധ മനുഷ്യച്ചങ്ങലയില്‍ 80,000ല്‍പ്പരം ആളുകള്‍ പങ്കെടുത്തു. യുഎസില്‍ 1986 മാര്‍ച്ച് 25ന് നടന്ന പട്ടിണിവിരുദ്ധ മനുഷ്യച്ചങ്ങലയില്‍ 50 ലക്ഷം ജനങ്ങള്‍ അണിചേര്‍ന്നു. എസ്റോണിയ, ലാത്വ, ലിത്വാനിയ എന്നിവയുടെ സ്വാതന്ത്യ്രം ആവശ്യപ്പെട്ട് 1989 ആഗസ്ത് 23ന് ബാള്‍ട്ടിക് വേയില്‍ 20 ലക്ഷംപേരുടെ മനുഷ്യച്ചങ്ങല തീര്‍ക്കുകയുണ്ടായി. യുക്രേനിയയുടെ പുനരേകീകരണദിനത്തില്‍ (1990 ജനുവരി 21ന്) മൂന്നുലഷം പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 1997ല്‍ പാരീസില്‍ 12-ാമത് ലോക യുവജനസമ്മേളനത്തിന്റെ ഭാഗമായി നാലുലക്ഷം പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 1998 മെയ് 16ന് ജി എട്ട് സമ്മളനത്തില്‍ കര്‍ഷകരുടെ കടബാധ്യതകളെ ഉയര്‍ത്തിക്കാണിക്കാനായി പള്ളിവിശ്വാസികളും വികസന ഏജന്‍സികളും സംയുക്തമായി ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ഒരുലക്ഷത്തോളം ആളുകള്‍ പങ്കെടുത്തു. ഐഎംഎഫിനും ഡബ്ള്യുടിഒയ്ക്കുമെതിരെയായിരുന്നു പ്രതിഷേധത്തിന്റെ മുന. 1999 സെപ്തംബറില്‍ കിഴക്കന്‍ ടിമൂറിലെ കലാപങ്ങള്‍ക്കെതിരെ ലിസ്ബോണിലെ യുഎന്‍, റഷ്യ, ചൈന, യുകെ, ഫ്രാന്‍സ്, യുഎസ് കാര്യാലയങ്ങളെച്ചുറ്റി മൂന്നുലക്ഷം പേരുടെ മനുഷ്യച്ചങ്ങല കോര്‍ക്കപ്പെട്ടു. കാര്‍ഷികകടം എഴുതിത്തള്ളമെന്ന് ആവശ്യപ്പെട്ട് ജര്‍മനിയില്‍ 2000 ജനുവരിയില്‍ 50,000 പേരുടെ മനുഷ്യച്ചങ്ങല തീര്‍ക്കുകയുണ്ടായി. 2004 ഫെബ്രുവരി 28ന് തായ്വാന്‍ ജനതയുടെ സ്വയംഭരണാവകാശ പ്രഖ്യാപനവുമായി 20 ലക്ഷംപേര്‍ കൈകോര്‍ത്ത് 500 കിലോമീറ്റര്‍ പ്രകടനം നടത്തുകയുണ്ടായി. ഏരിയല്‍ ഷാരോണിന്റെ നയങ്ങള്‍ക്കെതിരെ 2006 മേയില്‍ ഗാസ ചിന്തിനുസമീപം രണ്ടുലക്ഷം ഇസ്രയേലുകാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. 2006 മെയ് ഒന്നിന് ന്യൂയോര്‍ക്ക് മന്‍ഹാട്ടനില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ കുടിയേറ്റ നിയമത്തിനെതിരെ 12,000 പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 2008 ഫെബ്രുവരി 28ന് ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിനെതിരെ 20,000 പേരുടെ മനുഷ്യചങ്ങല തീര്‍ത്തു. 2008 സെപ്തംബര്‍ ഒന്നിന് റഷ്യന്‍ അധിനിവേശത്തിനെതിരെ ജോര്‍ജിയയില്‍ 10 ലക്ഷം പേരുടെ മനുഷ്യച്ചങ്ങല അരങ്ങേറി. 2008 ഒക്ടോബര്‍ 24ന് ചെന്നൈയില്‍ ഒന്നരലക്ഷം പേരുടെ മനുഷ്യച്ചങ്ങല ശ്രീലങ്കയിലെ വംശഹത്യക്കെതിരെ. 2008 ഡിസംബര്‍ 13ന് മുംബൈ ഭീകരാക്രമണത്തിനെതിരെ 60,000 പേരുടെ മനുഷ്യച്ചങ്ങല. ശ്രീലങ്കയില്‍ വംശീയഹത്യക്കെതിരെ 2009 ജനുവരി 28ന് കനഡയിലെ ടൊറൊന്റോയില്‍ ഒരുലക്ഷം പേരുടെ മനുഷ്യച്ചങ്ങല. 2009 ജൂ ഒമ്പതിന് ഇറാനിലെ പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹുസൈന്‍ മൌലവിയെ പിന്തുണയ്ക്കുന്ന 3000 പേരുടെ പ്രതിഷേധ ചങ്ങല.


കടപ്പാട്.ദേശാഭിമാനി

4 comments:

ജനശബ്ദം said...

മനുഷ്യച്ചങല. ചരിത്രവഴിയിലൂടെ
(ചങ്ങലകൊണ്ട് പ്രയോജനം എന്തെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയായി)
വര്‍ത്തമാനലോകത്തെ സമരത്താളില്‍ മഹാസംഭവമാകും കേരളം തീര്‍ക്കുന്ന മനുഷ്യച്ചങ്ങല. ഉപ്പുകുറുക്കി ഒരു മഹാസാമ്രാജ്യത്തെ വിറപ്പിച്ച മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ ദേശസ്നേഹത്തിനുള്ള അദമ്യമായ അഭിവാഞ്ഛയും സാമ്രാജ്യത്വദാസ്യത്തോടുള്ള ഒടുങ്ങാത്ത അമര്‍ഷവും പ്രകടമാക്കാന്‍ ആബാലവൃദ്ധം ജനത കൈകോര്‍ക്കും. ആസിയന്‍ കരാറിലൂടെ ഒരു നാടിനെ പട്ടിണിയിലേക്കും വറുതിയിലേക്കും ആത്മഹത്യയിലേക്കും വലിച്ചെറിയുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ചുവടുവയ്പിന് തടയിടാനാണ് ബലിഷ്ഠമായ മനുഷ്യച്ചങ്ങല. രാജ്യാന്തരകുത്തകകളെ വളര്‍ത്തുകയും അവരുടെ കീശ വീര്‍പ്പിക്കാന്‍ അവികസിതരാജ്യങ്ങളുടെ കമ്പോളം തുറന്നുകൊടുക്കുകയുംചെയ്യുക എന്നതാണ് യുഎസ് സാമ്രാജ്യത്വനയം. അതിന് അനുസൃതമാണ്, ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങളെ പിന്‍പറ്റിക്കൊണ്ടുള്ള ആസിയന്‍ സ്വതന്ത്രവ്യാപാര കരാര്‍. ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി സിപിഐ എം പൊളിറ്റ്ബ്യൂറോ കമ്യൂണിക്കേ പുറപ്പെടുവിച്ചു. തൊട്ടുപിന്നാലെ കണ്ണൂരിലെ പൊതുയോഗത്തില്‍ 'ആസിയന്‍ കരാര്‍ അറബിക്കടലില്‍' എന്ന ആഹ്വാനം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഴക്കി. ആസിയന്‍ കരാറിനെ അറബിക്കടലില്‍ താഴ്ത്താനുള്ള ഏറ്റവും ദൃഢമായ സമരനിരയാണ് വെള്ളിയാഴ്ച കേരളത്തില്‍ ഉയരുന്ന മനുഷ്യച്ചങ്ങല. ഒരറ്റം മുതല്‍ മറ്റൊരറ്റംവരെ കേരളത്തെ ബന്ധിപ്പിക്കുന്ന, 820 കിലോമീറ്ററില്‍ ഉയരുന്ന അണമുറിയാത്ത മനുഷ്യക്കോട്ട ലോകചരിത്രമാകും. ഇന്ത്യന്‍ഭരണകൂടവും ജനതയും തമ്മിലുള്ള വൈരുധ്യത്തില്‍ കേരളജനത ദേശീയ സമരത്തിന്റെ മുന്നണിയില്‍ വരുകയാണ്. അത് അടയാളപ്പെടുത്തുന്നതാകും മനുഷ്യച്ചങ്ങല. ഇന്ദിരാഗാന്ധിയുടെ അമിതാധികാര വാഴ്ചയ്ക്കെതിരെ 'അടിയന്തരാവസ്ഥ അറബിക്കടലില്‍' എന്ന മുദ്രാവാക്യം സഖാവ് ഇ എം എസ് ഉയര്‍ത്തിയത് കേരളത്തില്‍നിന്നാണ്. ഈ മുദ്രാവാക്യവും ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ വിപ്ളവവും സഹകരിപ്പിച്ചാണ് അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടം ഇന്ത്യയില്‍ വിജയിച്ചത്. ആ പാതയിലേക്കുള്ള പുതിയ ചുവടുവയ്പാണ് മനുഷ്യച്ചങ്ങല. കരങ്ങളും ഹൃദയങ്ങളും ഒന്നാകുന്ന സമരരൂപമാണിത്. കേരളം ഈ സമരവുമായി പരിചയപ്പെട്ടത് ഡിവൈഎഫ്ഐ 1987 ആഗസ്ത് 15ന് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിലൂടെയാണ്. തുടര്‍ന്ന് 1989ലെ സ്വാതന്ത്യ്രദിനമായ ആഗസ്ത് 15ന് മനുഷ്യക്കോട്ട തീര്‍ത്തു. 1999 മെയ് ഒമ്പതിന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 698 കിലോമീറ്റര്‍ തീവണ്ടിപ്പാളത്തില്‍ മനുഷ്യശൃംഖല തീര്‍ത്തു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന, വര്‍ഗീയ വിപത്ത് എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായാണ് ചങ്ങലയും മനുഷ്യമതിലും ഉയര്‍ന്നത്. കേരളത്തിലെ മനുഷ്യച്ചങ്ങല ഗിന്നസ് റെക്കോഡുകളെ ഭേദിക്കുന്ന സമരരൂപമായിരുന്നു.

ജനശബ്ദം said...

2
അക്കാര്യത്തില്‍ സിപിഐ എം നേതൃത്വം നല്‍കുന്ന ഒക്ടോബര്‍ രണ്ടിലെ സമരപ്രതിരോധച്ചങ്ങല സര്‍വകാല റെക്കോഡാകും. കുറഞ്ഞത് 30 ലക്ഷം പേരെങ്കിലും ചങ്ങലക്കണ്ണികളാകും. സമരചരിത്രത്തില്‍ മൌ സെ ദൊങ് നയിച്ച ലോങ്മാര്‍ച്ച് സമാനതകളില്ലാത്ത ജനപ്രവാഹത്തിന്റേതാണ്. മനുഷ്യച്ചങ്ങലയുടെ കാര്യത്തിലാകട്ടെ ബൈബിളും ഖുറാനുംവരെ പരാമര്‍ശിക്കുന്നുണ്ട്. മനുഷ്യര്‍ പരസ്പരം കൈകോര്‍ത്ത് രാഷ്ട്രീയ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രകടനമാണ് മനുഷ്യച്ചങ്ങല. മൂസാനബി (മോശ) ഈജിപ്തിലെ ഫറഫോയുടെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ജനതയെ മനുഷ്യച്ചങ്ങലയുണ്ടാക്കി, ചെങ്കടലിലൂടെ മഹാപലായനം നടത്തിയതായി ബൈബിളിലും ഖുറാനിലും പറയുന്നുണ്ട്. മനുഷ്യച്ചങ്ങലയും മനുഷ്യ ഉപരോധവും അതിശക്തമായ രാഷ്ട്രീയ സമരായുധമായി പ്രയോഗിച്ചിട്ടുള്ളത് ചരിത്രത്തിലുടനീളം കാണാനാകും. ഇംഗ്ളണ്ടിലെ ബര്‍ക്ഷയറിയില്‍ 1983ല്‍ സംഘടിപ്പിച്ച അമേരിക്കന്‍ ന്യൂക്ളിയര്‍ മിസൈല്‍വിരുദ്ധ മനുഷ്യച്ചങ്ങലയില്‍ 80,000ല്‍പ്പരം ആളുകള്‍ പങ്കെടുത്തു. യുഎസില്‍ 1986 മാര്‍ച്ച് 25ന് നടന്ന പട്ടിണിവിരുദ്ധ മനുഷ്യച്ചങ്ങലയില്‍ 50 ലക്ഷം ജനങ്ങള്‍ അണിചേര്‍ന്നു. എസ്റോണിയ, ലാത്വ, ലിത്വാനിയ എന്നിവയുടെ സ്വാതന്ത്യ്രം ആവശ്യപ്പെട്ട് 1989 ആഗസ്ത് 23ന് ബാള്‍ട്ടിക് വേയില്‍ 20 ലക്ഷംപേരുടെ മനുഷ്യച്ചങ്ങല തീര്‍ക്കുകയുണ്ടായി. യുക്രേനിയയുടെ പുനരേകീകരണദിനത്തില്‍ (1990 ജനുവരി 21ന്) മൂന്നുലഷം പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 1997ല്‍ പാരീസില്‍ 12-ാമത് ലോക യുവജനസമ്മേളനത്തിന്റെ ഭാഗമായി നാലുലക്ഷം പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 1998 മെയ് 16ന് ജി എട്ട് സമ്മളനത്തില്‍ കര്‍ഷകരുടെ കടബാധ്യതകളെ ഉയര്‍ത്തിക്കാണിക്കാനായി പള്ളിവിശ്വാസികളും വികസന ഏജന്‍സികളും സംയുക്തമായി ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ഒരുലക്ഷത്തോളം ആളുകള്‍ പങ്കെടുത്തു. ഐഎംഎഫിനും ഡബ്ള്യുടിഒയ്ക്കുമെതിരെയായിരുന്നു പ്രതിഷേധത്തിന്റെ മുന. 1999 സെപ്തംബറില്‍ കിഴക്കന്‍ ടിമൂറിലെ കലാപങ്ങള്‍ക്കെതിരെ ലിസ്ബോണിലെ യുഎന്‍, റഷ്യ, ചൈന, യുകെ, ഫ്രാന്‍സ്, യുഎസ് കാര്യാലയങ്ങളെച്ചുറ്റി മൂന്നുലക്ഷം പേരുടെ മനുഷ്യച്ചങ്ങല കോര്‍ക്കപ്പെട്ടു. കാര്‍ഷികകടം എഴുതിത്തള്ളമെന്ന് ആവശ്യപ്പെട്ട് ജര്‍മനിയില്‍ 2000 ജനുവരിയില്‍ 50,000 പേരുടെ മനുഷ്യച്ചങ്ങല തീര്‍ക്കുകയുണ്ടായി. 2004 ഫെബ്രുവരി 28ന് തായ്വാന്‍ ജനതയുടെ സ്വയംഭരണാവകാശ പ്രഖ്യാപനവുമായി 20 ലക്ഷംപേര്‍ കൈകോര്‍ത്ത് 500 കിലോമീറ്റര്‍ പ്രകടനം നടത്തുകയുണ്ടായി. ഏരിയല്‍ ഷാരോണിന്റെ നയങ്ങള്‍ക്കെതിരെ 2006 മേയില്‍ ഗാസ ചിന്തിനുസമീപം രണ്ടുലക്ഷം ഇസ്രയേലുകാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. 2006 മെയ് ഒന്നിന് ന്യൂയോര്‍ക്ക് മന്‍ഹാട്ടനില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ കുടിയേറ്റ നിയമത്തിനെതിരെ 12,000 പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 2008 ഫെബ്രുവരി 28ന് ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിനെതിരെ 20,000 പേരുടെ മനുഷ്യചങ്ങല തീര്‍ത്തു. 2008 സെപ്തംബര്‍ ഒന്നിന് റഷ്യന്‍ അധിനിവേശത്തിനെതിരെ ജോര്‍ജിയയില്‍ 10 ലക്ഷം പേരുടെ മനുഷ്യച്ചങ്ങല അരങ്ങേറി. 2008 ഒക്ടോബര്‍ 24ന് ചെന്നൈയില്‍ ഒന്നരലക്ഷം പേരുടെ മനുഷ്യച്ചങ്ങല ശ്രീലങ്കയിലെ വംശഹത്യക്കെതിരെ. 2008 ഡിസംബര്‍ 13ന് മുംബൈ ഭീകരാക്രമണത്തിനെതിരെ 60,000 പേരുടെ മനുഷ്യച്ചങ്ങല. ശ്രീലങ്കയില്‍ വംശീയഹത്യക്കെതിരെ 2009 ജനുവരി 28ന് കനഡയിലെ ടൊറൊന്റോയില്‍ ഒരുലക്ഷം പേരുടെ മനുഷ്യച്ചങ്ങല. 2009 ജൂ ഒമ്പതിന് ഇറാനിലെ പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹുസൈന്‍ മൌലവിയെ പിന്തുണയ്ക്കുന്ന 3000 പേരുടെ പ്രതിഷേധ ചങ്ങല.
കടപ്പാട്.ദേശാഭിമാനി

simy nazareth said...

ദാണ്ടെ, ബൈബിളിനെപ്പറ്റി കള്ളം പറയരുത്.

മൂസാനബി (മോശ) ഈജിപ്തിലെ ഫറഫോയുടെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ജനതയെ മനുഷ്യച്ചങ്ങലയുണ്ടാക്കി, ചെങ്കടലിലൂടെ മഹാപലായനം നടത്തിയതായി ബൈബിളിലും ഖുറാനിലും പറയുന്നുണ്ട്.

ഏതു ബൈബിളിലാണ് ഇങ്ങനെ പറയുന്നത്? ബൈബിള്‍ വായിച്ചിട്ടുതന്നെയാണോ ഇത്തരം അബദ്ധങ്ങള്‍ എഴുന്നള്ളിക്കുന്നത്?

chithrakaran:ചിത്രകാരന്‍ said...

സി.പി.എം. പോലുള്ള ഒരു പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഒന്നാം സ്ഥാനക്കാരായി നില്‍ക്കാനുള്ള സാഹചര്യം ഇന്നും നിലവിലുണ്ട്.
എന്നാല്‍, അതിനുള്ള വിഷന്‍ ഉള്ള ആരും തന്നെ നേതൃത്വത്തിലില്ല.
എന്നതാണ് സത്യം.
ഉള്ള അണികളെ ഉറക്കഗുളിക കൊടുത്ത് കൂടെ കൊണ്ടു നടക്കാനുള്ള മുറി വൈദ്യം മാത്രമാണ് ചിത്രകാരന്റെ ദൃഷ്ടിയില്‍ മനുഷ്യ ചങ്ങലയും പ്രതിജ്ഞയും. മഹനീയമായ രക്തസാക്ഷികളുടെ പാരംബര്യമുള്ള നിങ്ങളുടെ പാര്‍ട്ടിയെ ഓര്‍ത്ത് ലജ്ജിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ സാഹചര്യത്തില്‍ ശത്രു പുറത്തല്ല. അകത്തുതന്നെയാണ്.
നമ്മുടെ ബലഹീനതതന്നെയാണ് വിദേശിയനായ സാമ്രാജ്യത്വ ശത്രുവിനേക്കാള്‍ അപകടകാരി. സ്ഥാപിത താല്‍പ്പര്യങ്ങളാല്‍ അതിനെ തിരിച്ചറിയാതെ,പൊറാട്ടു നാടകം കളിച്ച് എത്രകാലം കൂടി പാര്‍ട്ടിക്ക് അഡ്രസ്സ് നിലനിര്‍ത്താനാകും ?

നിങ്ങള്‍ ജാതീയതക്കെതിരെ മനുഷ്യ പക്ഷത്ത് നിലയുറപ്പിച്ച് എന്തെങ്കിലും ചെയ്തോ ? സവര്‍ണ്ണ സാംസ്ക്കാരികതയെ തിരിച്ചറിഞ്ഞ്
ആ ജീര്‍ണ്ണതയെ ചരിത്രത്തിലേക്ക് പറിച്ചുനടാന്‍ എന്തെങ്കിലും ചെയ്തോ? ഇതെല്ലാം വിസ്മരിച്ച് കപടമായ സാമ്രാജ്യത്വ പ്രതിരോധങ്ങളുമായി മുന്നോട്ടു പോകുംബോള്‍ നിങ്ങളെ അനുഗമിക്കുന്നതുപോലും സാമ്രാജ്യത്വത്തിന്റെ കിങ്കരന്മാരായിരിക്കുമെന്ന സത്യം എന്നാണു നിങ്ങള്‍ക്ക് ബോധ്യമാകുക.

വെറുതെ ഒരു തൊഴിലാളിബ്രാന്‍ഡ് പാര്‍ട്ടി മതി എങ്കില്‍ ചിത്രകാരന്‍ പറഞ്ഞതെല്ലാം തിരിച്ചെടുത്തിരിക്കുന്നു :)