Tuesday, May 19, 2009

വിതച്ചവരും കൊയ്തവരും

വിതച്ചവരും കൊയ്തവരും

വിതയ്ക്കുന്നവര്‍ക്ക് കൊയ്യാന്‍ കഴിയാതെപോകുന്നതിനെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍, വിതയ്ക്കുന്നതുതന്നെ വിലക്കിയവര്‍ വിളവുകൊയ്യുന്നത് നാം കണ്ടു-2009ലെ പൊതുതെരഞ്ഞെടുപ്പില്‍. കോഗ്രസ് 202 സീറ്റാണ് നേടിയത്. സഖ്യകക്ഷികള്‍ കൂടി ചേര്‍ന്നാല്‍ 261. കേവല ഭൂരിപക്ഷം ഇനിയും അകലെയാണെങ്കിലും കോഗ്രസിനെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്ന വിജയം തന്നെയാണിത്. കോഗ്രസ് എന്നല്ല, മാധ്യമങ്ങളോ, രാഷ്ട്രീയ നിരീക്ഷകരോ ആരും ഇത്തരമെരു മാജിക് നമ്പരിലേക്ക് യുപിഎ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതവിജയം കോഗ്രസിന് നേടിക്കൊടുത്ത ഘടകങ്ങള്‍ എന്തൊക്കെയാണ്? ബിജെപിയിലുള്ള അവിശ്വാസം, കോഗ്രസിതര-ബിജെപി ഇതര കൂട്ടുകെട്ട് ഫലപ്രദമാകുമോ എന്ന ആശങ്ക, സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ ഇങ്ങനെ പല ഘടകങ്ങള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരിക്കാം. ഇതേക്കാളൊക്കെ പ്രധാനമായി കോഗ്രസിനെ സഹായിച്ച നിര്‍ണായകഘടകം കോഗ്രസ് ഗവമെന്റുകളുടെ ചരിത്രത്തിലെവിടെയും കാണാനാവാത്ത തരത്തിലുള്ള സാമ്യഹ്യക്ഷേമ നടപടികള്‍ യുപിഎ ഗവമെന്റില്‍നിന്നുണ്ടായി എന്നതാണ്. ദേശീയ തൊഴിലുറപ്പുപദ്ധതി, ആദിവാസി വനാവകാശ നിയമം, കാര്‍ഷിക കടം എഴുതിത്തള്ളല്‍ പദ്ധതി തുടങ്ങിയവയാണവ. ഈ നടപടികള്‍ ഇന്ത്യയില്‍ നെടുകയും കുറുകെയുമുള്ള ഗ്രാമഗ്രാമാന്തരങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ചു. ഓരോ പാവപ്പെട്ടവന്റെയും നിത്യജീവിതത്തില്‍ പ്രതിഫലിച്ചു. അതാകട്ടെ കോഗ്രസിനുള്ള വോട്ടായി തെരഞ്ഞെടുപ്പില്‍ യുപിഎയിലേക്ക് തിരികെയെത്തുകയുംചെയ്തു. കോഗ്രസ് സ്വമേധയാ കൈക്കൊണ്ട നടപടികളായിരുന്നില്ല ഇതൊന്നും. മാത്രമല്ല; ഇവ സംബന്ധിച്ച നിര്‍ദേശങ്ങളെ പ്രാരംഭഘട്ടത്തിലൊക്കെ അതിനിശിതമായി എതിര്‍ക്കുകയുംചെയ്തു. എതിര്‍പ്പ് തുടരാനാവാതെ വഴങ്ങിക്കൊടുക്കേണ്ടിവരികയായിരുന്നു കോഗ്രസിന്, ഇടതുപക്ഷത്തിന്റെ പിന്തുണ നഷ്ടമാവാതിരിക്കാനുള്ള വിട്ടുവീഴ്ചയായിരുന്നു അത്. ആ വിട്ടുവീഴ്ചയാണ് കോഗ്രസിനെ അവര്‍ക്കുപോലും ഉള്‍ക്കൊള്ളാനാവാത്ത വിജയത്തിലേക്ക് നയിച്ചത്. പൊതുമിനിമം പരിപാടിയില്‍ കോഗ്രസിനെ ഉറപ്പിച്ചുനിര്‍ത്താനുള്ള ജാഗ്രതാപൂര്‍ണമായ ഇടപെടലാണ് ഇടതുപക്ഷം നാലരവര്‍ഷം നടത്തിയത്. ആ പൊതുമിനിമം പരിപാടിയുടെ സ്പിരിറ്റുള്‍ക്കൊണ്ടുകൊണ്ട് ഇടതുപക്ഷംവച്ച നിര്‍ദേശങ്ങളായിരുന്നു ദേശീയ തൊഴിലുറപ്പുപദ്ധതിക്കും കടം എഴുതിത്തള്ളല്‍ പദ്ധതിക്കും ആദിവാസി വനാവകാശ നിയമത്തിനും ഒക്കെ പിന്നില്‍. ഇടതുപക്ഷം ഇതൊക്കെ നടപ്പാക്കിയേ പറ്റു എന്ന് ശഠിച്ചപ്പോള്‍ എന്തൊരു എതിര്‍പ്പായിരുന്നു യുപിഎ-ഇടതുപക്ഷ ഏകോപനസമിതിയോഗത്തില്‍. ഒരിക്കല്‍ പി ചിദംബരം ഫയലുകളൊക്കെ പെറുക്കിയെടുത്ത് യോഗം ബഹിഷ്കരിച്ചു പോയിട്ടുപോലുമുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെങ്കില്‍ 30,000 കോടി രൂപ വേണമെന്നും ബജറ്റില്‍ അതിന് തുക നീക്കിവയ്ക്കില്ലെന്നും തീര്‍ത്തുപറഞ്ഞിട്ടുണ്ട്. ഒടുവില്‍ പ്രകാശ്കാരാട്ടിനും സീതാറാം യെച്ചൂരിക്കും സോണിയ ഗാന്ധിയെ കണ്ട് വിയോജിപ്പ് അറിയിക്കേണ്ടിവന്നു ആ തുക ബജറ്റിന്റെ ഭാഗമാവാന്‍. ഇതേപോലെയുള്ള എതിര്‍പ്പായിരുന്നു ആദിവാസി വനാവകാശ നിയമകാര്യത്തിലും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതിയുടെ കാര്യത്തിലും ഇടതുപക്ഷം നേരിട്ടത്. ഇടതുപക്ഷം സമ്മര്‍ദം ശക്തമാക്കിയപ്പോള്‍ യുപിഎയ്ക്ക് ഇതെല്ലാം ചെയ്യേണ്ടിവന്നു. ദേശീയ തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടപ്പാക്കിയ എല്ലാ സംസ്ഥാനത്തും കോഗ്രസിന് അത് വോട്ടായി ഇപ്പോള്‍ തിരികെ ലഭിച്ചു. പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി 20 രൂപയായിരുന്നു. ഈ പദ്ധതിപ്രകാരമുള്ള പണിക്ക് ഇതിന്റെ അഞ്ചിരട്ടിവരെയാണ് കൂലിയായി കൊടുത്തത്. ജോലിക്കാരെ കൂട്ടത്തോടെ ഈ പദ്ധതി ആകര്‍ഷിച്ചു. 20 രൂപയ്ക്ക് പണിയെടുക്കാന്‍ ആളെ കിട്ടാതായി. അതോടെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി ഉയര്‍ന്നു. തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ന്നു. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വര്‍ഷത്തില്‍ നൂറുദിവസമെങ്കിലും പണി ഉറപ്പുനല്‍കുന്ന ഈ പദ്ധതി ഗ്രാമീണ ജീവിതത്തെയാകെ ഊര്‍ജസ്വലമാക്കി. സുതാര്യമായ പദ്ധതിയായിരുന്നു ഇത്. ഒരു രൂപ ഖജനാവില്‍നിന്ന് പോയാല്‍ 10 പൈസയേ ആന്ത്യന്തിക ഗുണഭോക്താവിന് കിട്ടു എന്നും 90 പൈസ ഇടനിലദല്ലാളന്മാര്‍ കൊണ്ടുപോവുമെന്നുമുള്ള സ്ഥിതിയെക്കുറിച്ച് മുമ്പ് രാജീവ്ഗാന്ധി പറഞ്ഞിരുന്നല്ലോ. ആ അവസ്ഥ ഈ പദ്ധതിക്കുണ്ടായില്ല. തൊഴിലാളിയുടെ അക്കൌണ്ടിലേക്ക് നേരിട്ടുള്ള നിക്ഷേപമായി പണം എത്തുകയായിരുന്നു. അതും വലിയ മാറ്റമുണ്ടാക്കി. ബാങ്കിലേക്ക് ആഴ്ചതോറും പണം വരികയാണെന്നതിനാല്‍ നിത്യേന വൈകുന്നേരങ്ങളിലുണ്ടാവാനിടയുള്ള പണദുരുപയോഗം ഉണ്ടായതുമില്ല. ഗ്രാമീണ ജീവിതത്തെയാകെ മാറ്റിമറിച്ചു എന്നര്‍ഥം. ഇതിന്റെ ഫലമാണ് കോഗ്രസ് വിജയം എന്നതിന്റെ സ്ഥിരീകരണമാണ് ബിജെപി വക്താവ് ബല്‍ബീര്‍ പുഞ്ചില്‍നിന്നുണ്ടായ ആദ്യപ്രതികരണം. ദേശീയ തൊഴിലുറപ്പുപദ്ധതിയാണ് കോഗ്രസിനെ ജയിപ്പിച്ചത് എന്നതായിരുന്നു അത്. ഇതേപോലെയണ് കാര്‍ഷികകടം എഴുതിത്തള്ളല്‍ പദ്ധതി. ആ സങ്കല്‍പ്പത്തോട് കോഗ്രസിന് വെറുപ്പായിരുന്നു. പലിശയടക്കം ഖജനാവില്‍ തിരികെ എത്തേണ്ട തുക എഴുതിത്തള്ളുകയോ? അത് രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കും. ഇതായിരുന്നു നിലപാട്. പക്ഷേ, മഹാരാഷ്ട്രയിലെ വിദര്‍ഭ അടക്കമുള്ള മേഖലകളില്‍ കര്‍ഷക ആമഹത്യ വര്‍ധിച്ചതോടെ ഇടതുപക്ഷം സമ്മര്‍ദം ശക്തമാക്കി. 70,000 കോടി രൂപയുടെ കടം എഴുതിത്തള്ളുന്ന പദ്ധതിക്ക് സമ്മതിക്കേണ്ടിവന്നു കോഗ്രസ് തത്വത്തില്‍ സമ്മതിച്ചശേഷവും ബജറ്റില്‍ പണം നീക്കിവയ്ക്കാതിരുന്നു. അതിന് പോരാട്ടം വേറെ വേണ്ടിവന്നു. യുപിഎ ഗവമെന്റ്, അതിന്റെ അവസാനത്തെ പൂര്‍ണ ബജറ്റിലാണ് കടം എഴുതിത്തള്ളിയത്. തുടര്‍മാസങ്ങളില്‍ അത് പ്രായോഗികമായി പൂര്‍ത്തിയായി. അതിന്റെ ഗുണഫലങ്ങള്‍ വോട്ടര്‍മാര്‍ അനുഭവിച്ചുകൊണ്ടിരിക്കെ തെരഞ്ഞെടുപ്പുവന്നു. കോഗ്രസിന് അതെല്ലാം വോട്ടായി മാറുകയുംചെയ്തു. ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് വര്‍ഷം 30,000 കോടി രൂപയായിരുന്നു ആവശ്യം. അതിന് നീക്കിവയ്ക്കാന്‍ പണമില്ലെന്ന് വാദിച്ച പി ചിദംബരം അവസാനം ചുരുക്കം വോട്ടുകള്‍ക്ക് ജയിച്ചുകയറി. ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ചെയ്ത വോട്ടുകളില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതിയെന്ന് പി ചിദംബരം ഇപ്പോള്‍ ആലോചിക്കുന്നുണ്ടാവണം. ആദിവാസി വനാവകാശ നിയമം ആദിവാസികളെ വനത്തില്‍നിന്ന് ഒഴിപ്പിക്കുന്ന ഭൂപ്രഭുകള്‍ക്കെതിരായിരുന്നു. ഭൂപ്രഭുക്കളാകട്ടെ, കോഗ്രസിന് പ്രിയപ്പെട്ടവരും. വനമാഫിയകള്‍ ഇടയ്ക്കിടയ്ക്കുവന്ന് ആദിവാസികളെ കൂട്ടത്തോടെ ഒഴിപ്പിക്കുമായിരുന്നു. പുതിയ നിയമം വന്നതോടെ ആദിവാസികളെ കുടിയിറക്കാന്‍ പറ്റില്ലെന്ന് വന്നു. താമസിക്കുന്ന ഭൂമി അവര്‍ക്കുപയോഗിക്കാമെന്നു വന്നു. 90 ശതമാനം ആദിവാസികളും ഇതിന്റെ ഗുണഭോക്താക്കളായി. കോഗ്രസിന് അത് വോട്ടുമായി. തെളിവുവേണമങ്കില്‍ ഒറീസയിലെയും യുപിയിലെയും ആദിവാസി മേഖലകളില്‍ കോഗ്രസിനുണ്ടായ തിളക്കമാര്‍ന്ന ജയത്തിലേക്ക് നോക്കിയാല്‍ മതി. ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതുകൊണ്ടുണ്ടായ ജനരോഷത്തെ വലിയ ഒരളവു തടഞ്ഞുനിര്‍ത്തിയത് ഇത്തരം സാമൂഹ്യക്ഷേമ നടപടികളാണ്. ആദ്യത്തേതിന്റെ ക്രെഡിറ്റ് കോഗ്രസിനാണെങ്കില്‍ രണ്ടാമത്തേതിന്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിനാണ്. പക്ഷേ, ഈ പദ്ധതികളുടെ ഉപജ്ഞാതാക്കളും പ്രയോക്താക്കളുമായി ഉത്തരേന്ത്യന്‍ വോട്ടര്‍മാരുടെ മുമ്പില്‍വന്നത് കോഗ്രസാണ്. അവര്‍ കോഗ്രസിനെ പിന്തുണച്ചു. നന്ദിയോടെ. ഇതരം സാമൂഹ്യക്ഷേമ നടപടികളിലേക്ക് തിരിയാതെ, ആഗോളവല്‍ക്കരണ നയങ്ങളുമായിമാത്രം മുമ്പോട്ടുപോയവരുടെ ഗതി എന്തായിരുന്നു എന്നുകൂടി ചിന്തിച്ചാലേ ചിത്രം വ്യക്തമാവൂ.അങ്ങനെ മുന്നോട്ടുപോയ ആളാണ് പി വി നരസിംഹറാവു. ആദ്യം കിട്ടിയ അവസരത്തില്‍തന്നെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തെ കടപുഴക്കിയെറിഞ്ഞു. അതേ നയങ്ങളുമായി മുമ്പോട്ടുപോയ ആളാണ് അടല്‍ബിഹാരി വാജ്പേയി. ലഭിച്ച ആദ്യ സന്ദര്‍ഭത്തില്‍തന്നെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തെയും തകര്‍ത്തെറിഞ്ഞു. അതേ നയങ്ങളുമായി മുമ്പോട്ടുപോയ ആന്ധ്രപ്രദേശിലെ ചന്ദ്രബാബുനായിഡുവിന് തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ആന്ധ്രഭരണം നഷ്ടപ്പെട്ടു. ഇതില്‍നിന്നൊന്നും പാഠം പഠിക്കാതിരുന്ന കോഗ്രസിന് ജനക്ഷേമത്തിന്റെ സൂത്രവാക്യം പറഞ്ഞുകൊടുത്തതും യുപിഎ ഗവമെന്റിനെക്കൊണ്ട് അത് ചെയ്യിച്ചതും ഇടതുപക്ഷമാണ്. പക്ഷേ, ഇടതുപക്ഷം വഹിച്ച പങ്ക് യവനികയ്ക്കു പിന്നിലായി. മുമ്പില്‍ കോഗ്രസായിപ്പോയി. കോഗ്രസ് നേട്ടംകൊയ്യുകയും ഇടതുപക്ഷം പിന്നോട്ടടിക്കപ്പെടുകയുംചെയ്തു. ഇടതുപക്ഷത്തിന്റെ അടിമയെപ്പോലെയായിരുന്നു താന്‍ നാലരവര്‍ഷക്കാലം എന്ന പരിഭവം ഡോ. മന്‍മോഹന്‍സിങ്ങിന് ഇനി ആവര്‍ത്തിക്കേണ്ടിവരില്ല. വളരെ സ്വതന്ത്രനാണദ്ദേഹം.ഈ സ്വാതന്ത്യ്രം അദ്ദേഹം എന്തുചെയ്യും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി കാണാന്‍ അവശേഷിക്കുന്നത്. പൂര്‍ത്തിയാക്കാതെവച്ചിട്ടുള്ള ചില നിയമനിര്‍മാണങ്ങളുണ്ട്. ഇന്‍ഷുറന്‍സ് ബില്‍, ബാങ്കിങ് റഗുലേറ്ററി ബില്‍ തുടങ്ങിയവ. രണ്ടും നടപ്പാക്കിയാല്‍ ഇന്‍ഷുറന്‍സ് മേഖലയും ബാങ്കിങ് മേഖലയും തകരും. സാമ്പത്തികമാന്ദ്യം അതിര്‍ത്തികള്‍ കടന്ന് നമ്മുടെ സമ്പദ്ഘടനയെ തകര്‍ക്കാതിരുന്നത് ഇത്തരം റഗുലേറ്ററി മെക്കാനിസം ഇവിടെ ഉള്ളതുകൊണ്ടാണ്. ഇടതുപക്ഷം അതിന് കാവല്‍ നിന്നതുകൊണ്ടാണ്. അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ തീവ്രതരമാവും. അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഇതിനിടയില്‍ത്തന്നെ എങ്ങനെ ഭരിക്കണം. ആരു പറയുന്നതുകേള്‍ക്കണം എന്നൊക്കെ കല്‍പ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇറാന്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കപ്പെടും. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കപ്പെടും. പൊതുമേഖലകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും വിദേശവല്‍ക്കരിക്കപ്പെടുകയുംചെയ്യും. ഇറാനെ ശത്രുരാജ്യമാക്കുകയും ഇസ്രയേലുമായുള്ള മൈത്രി ശക്തിപ്പെടുത്തുകയുംചെയ്യും. ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ ശക്തമായി മുമ്പോട്ടുപോവും. ഇതിനിടയില്‍ ദരിദ്രനാരായണന്മാരുടെ കാര്യം ഓര്‍മിപ്പിക്കാനോ, അവരുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി ഭരണത്തില്‍ സമ്മര്‍ദം ചെലുത്താനോ ആരും ഉണ്ടാവില്ല. അങ്ങനെ പോയാല്‍? ചരിത്രഭൂരിപക്ഷത്തോടെ അതായത് 425 സീറ്റോടെ അധികാരത്തില്‍വന്ന രാജീവ്ഗാന്ധിക്കുകീഴില്‍ കോഗ്രസും അതിന്റെ ഭരണവും തകര്‍ന്നുതരിപ്പണമായിപ്പോയ ചരിത്രം നമുക്ക് മുമ്പിലുണ്ട്. അഞ്ചുവര്‍ഷത്തെ ഭരണംകൊണ്ട് അദ്ദേഹമുണ്ടാക്കിയ തകര്‍ച്ചയില്‍നിന്ന് കോഗ്രസ് രണ്ട് പതിറ്റാണ്ടായിട്ടും കരകയറിയിട്ടില്ല. മന്‍മോഹന്‍സിങ് അത് ഓര്‍മിക്കുമോ?. കാത്തിരുന്നുകാണുകയേ നിവൃത്തിയുള്ളു. ഈ തെരഞ്ഞെടുപ്പ് മുമ്പോട്ടുവയ്ക്കുന്ന മറ്റൊരു സന്ദേശം ബിജെപിയുടെ അസ്തമയത്തിന്റേതാണ്. അദ്വാനിയുഗം മാത്രമല്ല, ബിജെപി യുഗംതന്നെ അസ്മതിക്കുകയാണ്. വാജ്പേയിക്കുപിന്നാലെ എല്‍ കെ അദ്വാനിയും സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുന്നതായാണ് സൂചന. ഇവര്‍ രണ്ടുപേരുമില്ലെങ്കില്‍ ബിജെപിയില്ല എന്നതാണ് സ്ഥിതി. ഇവര്‍ക്കുശേഷം പാര്‍ട്ടിക്കുപുറത്ത് സ്വീകാര്യമായ പ്രതിച്ഛായയുള്ളവരില്ല. പ്രമോദ്മഹാജനുശേഷം തന്ത്രങ്ങള്‍ മെനയാനും കരുക്കള്‍ നീക്കാനും കഴിയുന്നവരില്ല. നരേന്ദ്രമോഡി സ്റ്റാര്‍ ക്യാമ്പയിനര്‍ ആണെന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഉത്തര്‍പ്രദേശിലടക്കം നരേന്ദ്രമോഡി പ്രചാരണത്തിന് ചെന്നിടത്തൊക്കെ ബിജെപി കൂടുതല്‍ ദുര്‍ബലപ്പെടുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഗുജറാത്ത് മാതൃകയാണെന്നാണ് ബിജെപി അവകാശപ്പെട്ടത്. ഗുജറാത്ത് മാതൃകയില്‍ ഒറീസയില്‍ കലാപങ്ങള്‍ നയിച്ച ബിജെപിയുടെ അശോക് സാഹു മറ്റൊരു നരേന്ദ്രമോഡിയായി ഉയര്‍ന്നുവരികയല്ല, മറിച്ച് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഭീകരപ്രവര്‍ത്തനത്തെ നേരിടുന്നതിലെ വീഴ്ചകള്‍ പ്രയോജനപ്പെടുത്താമെന്നാണ് ബിജെപി കണക്കാക്കിയിരുന്നത്. എന്നാല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയ സൌത്ത് മുംബൈയില്‍പോലും ബിജെപി തോല്‍ക്കുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. നേതാവോ, നയമോ തന്ത്രമോ ഇല്ലാതെ അനാഥത്വത്തില്‍ അലയാനാവുമോ ബിജെപി വിധി എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് സംശയിക്കാന്‍ സാഹചര്യമുണ്ട്. നിലവിലുള്ള മേഖലകളില്‍നിന്ന് സ്വാധീനം വ്യാപിപ്പിക്കാന്‍ കഴിയുന്നില്ല എന്നുമാത്രമല്ല, നിലവിലുള്ള മേഖലകളിലെ സ്വാധീനം വേണ്ടപോലെ നിലനിര്‍ത്താനും ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ബിജെപി 2004ല്‍ നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, കര്‍ണാടകം എന്നിവ. അവ അതേപോലെ നിര്‍ത്താന്‍പോലും ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ഇക്കുറി രാജസ്ഥാനിലും മധ്യപ്രദേശിലുമുണ്ടയ നഷ്ടം മറ്റെവിടെനിന്നെങ്കിലും നേട്ടമുണ്ടാക്കി നികത്താനും കഴിഞ്ഞിട്ടില്ല. സ്വന്തം ശക്തിയേക്കാള്‍ സഖ്യകക്ഷികളുടെ ബലമാണ് ബിജെപിക്ക് പിടിച്ചുനില്‍ക്കാന്‍ കരുത്തു നല്‍കിയത്. ബിഹാറില്‍ ജെഡിയു, മഹാരാഷ്ട്രയില്‍ ശിവസേന, പഞ്ചാബില്‍ അകാലിദള്‍ എന്നിങ്ങനെ.
പ്രഭാവര്‍മ.deshabhimani

2 comments:

ജനശബ്ദം said...

വിതച്ചവരും കൊയ്തവരും
വിതയ്ക്കുന്നവര്‍ക്ക് കൊയ്യാന്‍ കഴിയാതെപോകുന്നതിനെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍, വിതയ്ക്കുന്നതുതന്നെ വിലക്കിയവര്‍ വിളവുകൊയ്യുന്നത് നാം കണ്ടു-2009ലെ പൊതുതെരഞ്ഞെടുപ്പില്‍. കോഗ്രസ് 202 സീറ്റാണ് നേടിയത്. സഖ്യകക്ഷികള്‍ കൂടി ചേര്‍ന്നാല്‍ 261. കേവല ഭൂരിപക്ഷം ഇനിയും അകലെയാണെങ്കിലും കോഗ്രസിനെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്ന വിജയം തന്നെയാണിത്. കോഗ്രസ് എന്നല്ല, മാധ്യമങ്ങളോ, രാഷ്ട്രീയ നിരീക്ഷകരോ ആരും ഇത്തരമെരു മാജിക് നമ്പരിലേക്ക് യുപിഎ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതവിജയം കോഗ്രസിന് നേടിക്കൊടുത്ത ഘടകങ്ങള്‍ എന്തൊക്കെയാണ്? ബിജെപിയിലുള്ള അവിശ്വാസം, കോഗ്രസിതര-ബിജെപി ഇതര കൂട്ടുകെട്ട് ഫലപ്രദമാകുമോ എന്ന ആശങ്ക, സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ ഇങ്ങനെ പല ഘടകങ്ങള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരിക്കാം. ഇതേക്കാളൊക്കെ പ്രധാനമായി കോഗ്രസിനെ സഹായിച്ച നിര്‍ണായകഘടകം കോഗ്രസ് ഗവമെന്റുകളുടെ ചരിത്രത്തിലെവിടെയും കാണാനാവാത്ത തരത്തിലുള്ള സാമ്യഹ്യക്ഷേമ നടപടികള്‍ യുപിഎ ഗവമെന്റില്‍നിന്നുണ്ടായി എന്നതാണ്. ദേശീയ തൊഴിലുറപ്പുപദ്ധതി, ആദിവാസി വനാവകാശ നിയമം, കാര്‍ഷിക കടം എഴുതിത്തള്ളല്‍ പദ്ധതി തുടങ്ങിയവയാണവ. ഈ നടപടികള്‍ ഇന്ത്യയില്‍ നെടുകയും കുറുകെയുമുള്ള ഗ്രാമഗ്രാമാന്തരങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ചു. ഓരോ പാവപ്പെട്ടവന്റെയും നിത്യജീവിതത്തില്‍ പ്രതിഫലിച്ചു. അതാകട്ടെ കോഗ്രസിനുള്ള വോട്ടായി തെരഞ്ഞെടുപ്പില്‍ യുപിഎയിലേക്ക് തിരികെയെത്തുകയുംചെയ്തു. കോഗ്രസ് സ്വമേധയാ കൈക്കൊണ്ട നടപടികളായിരുന്നില്ല ഇതൊന്നും. മാത്രമല്ല; ഇവ സംബന്ധിച്ച നിര്‍ദേശങ്ങളെ പ്രാരംഭഘട്ടത്തിലൊക്കെ അതിനിശിതമായി എതിര്‍ക്കുകയുംചെയ്തു. എതിര്‍പ്പ് തുടരാനാവാതെ വഴങ്ങിക്കൊടുക്കേണ്ടിവരികയായിരുന്നു കോഗ്രസിന്, ഇടതുപക്ഷത്തിന്റെ പിന്തുണ നഷ്ടമാവാതിരിക്കാനുള്ള വിട്ടുവീഴ്ചയായിരുന്നു അത്. ആ വിട്ടുവീഴ്ചയാണ് കോഗ്രസിനെ അവര്‍ക്കുപോലും ഉള്‍ക്കൊള്ളാനാവാത്ത വിജയത്തിലേക്ക് നയിച്ചത്. പൊതുമിനിമം പരിപാടിയില്‍ കോഗ്രസിനെ ഉറപ്പിച്ചുനിര്‍ത്താനുള്ള ജാഗ്രതാപൂര്‍ണമായ ഇടപെടലാണ് ഇടതുപക്ഷം നാലരവര്‍ഷം നടത്തിയത്. ആ പൊതുമിനിമം പരിപാടിയുടെ സ്പിരിറ്റുള്‍ക്കൊണ്ടുകൊണ്ട് ഇടതുപക്ഷംവച്ച നിര്‍ദേശങ്ങളായിരുന്നു ദേശീയ തൊഴിലുറപ്പുപദ്ധതിക്കും കടം എഴുതിത്തള്ളല്‍ പദ്ധതിക്കും ആദിവാസി വനാവകാശ നിയമത്തിനും ഒക്കെ പിന്നില്‍. ഇടതുപക്ഷം ഇതൊക്കെ നടപ്പാക്കിയേ പറ്റു എന്ന് ശഠിച്ചപ്പോള്‍ എന്തൊരു എതിര്‍പ്പായിരുന്നു യുപിഎ-ഇടതുപക്ഷ ഏകോപനസമിതിയോഗത്തില്‍. ഒരിക്കല്‍ പി ചിദംബരം ഫയലുകളൊക്കെ പെറുക്കിയെടുത്ത് യോഗം ബഹിഷ്കരിച്ചു പോയിട്ടുപോലുമുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെങ്കില്‍ 30,000 കോടി രൂപ വേണമെന്നും ബജറ്റില്‍ അതിന് തുക നീക്കിവയ്ക്കില്ലെന്നും തീര്‍ത്തുപറഞ്ഞിട്ടുണ്ട്. ഒടുവില്‍ പ്രകാശ്കാരാട്ടിനും സീതാറാം യെച്ചൂരിക്കും സോണിയ ഗാന്ധിയെ കണ്ട് വിയോജിപ്പ് അറിയിക്കേണ്ടിവന്നു ആ തുക ബജറ്റിന്റെ ഭാഗമാവാന്‍. ഇതേപോലെയുള്ള എതിര്‍പ്പായിരുന്നു ആദിവാസി വനാവകാശ നിയമകാര്യത്തിലും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതിയുടെ കാര്യത്തിലും ഇടതുപക്ഷം നേരിട്ടത്. ഇടതുപക്ഷം സമ്മര്‍ദം ശക്തമാക്കിയപ്പോള്‍ യുപിഎയ്ക്ക് ഇതെല്ലാം ചെയ്യേണ്ടിവന്നു. ദേശീയ തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടപ്പാക്കിയ എല്ലാ സംസ്ഥാനത്തും കോഗ്രസിന് അത് വോട്ടായി ഇപ്പോള്‍ തിരികെ ലഭിച്ചു. പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി 20 രൂപയായിരുന്നു. ഈ പദ്ധതിപ്രകാരമുള്ള പണിക്ക് ഇതിന്റെ അഞ്ചിരട്ടിവരെയാണ് കൂലിയായി കൊടുത്തത്. ജോലിക്കാരെ കൂട്ടത്തോടെ ഈ പദ്ധതി ആകര്‍ഷിച്ചു. 20 രൂപയ്ക്ക് പണിയെടുക്കാന്‍ ആളെ കിട്ടാതായി. അതോടെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി ഉയര്‍ന്നു. തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ന്നു. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വര്‍ഷത്തില്‍ നൂറുദിവസമെങ്കിലും പണി ഉറപ്പുനല്‍കുന്ന ഈ പദ്ധതി ഗ്രാമീണ ജീവിതത്തെയാകെ ഊര്‍ജസ്വലമാക്കി. സുതാര്യമായ പദ്ധതിയായിരുന്നു ഇത്. ഒരു രൂപ ഖജനാവില്‍നിന്ന് പോയാല്‍ 10 പൈസയേ ആന്ത്യന്തിക ഗുണഭോക്താവിന് കിട്ടു എന്നും 90 പൈസ ഇടനിലദല്ലാളന്മാര്‍ കൊണ്ടുപോവുമെന്നുമുള്ള സ്ഥിതിയെക്കുറിച്ച് മുമ്പ് രാജീവ്ഗാന്ധി പറഞ്ഞിരുന്നല്ലോ. ആ അവസ്ഥ ഈ പദ്ധതിക്കുണ്ടായില്ല.

Anonymous said...

At least now realise who sowed.
You kooie bloggers will never understand peoples pulse
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായ്‌ അനുമതി നല്‍കി. കേസ്‌ അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തെ രാജ്‌ഭവനില്‍ വിളിച്ചുവരുത്തിയാണ്‌ ഗവര്‍ണര്‍ അനുമതിപത്രം കൈമാറിയത്‌.

കേസില്‍ പിണറായിയെ വിചാരണ ചെയ്യേണ്ടെന്ന സര്‍ക്കാരിന്റെയും അഡ്വക്കേറ്റ്‌ ജനറലിന്റെയും ശിപാര്‍ശ മറികടന്നാണ്‌ ഗവര്‍ണര്‍ ഏറെ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്‌. അഡീഷണല്‍ എസ്‌.പി. പ്രേംകുമാറിനാണ്‌ ഗവര്‍ണര്‍ അനുമതി രേഖ കൈമാറിയത്‌. പ്രത്യേക ദൂതന്‍ വഴി ഇന്നുതന്നെ അനുമതിപത്രം സി.ബി.ഐയുടെ ചെന്നൈ ഓഫീസിലേക്ക്‌ അയച്ചുകൊടുക്കും.

ഉത്തരവ്‌ കൈപ്പറ്റാന്‍ സിബിഐക്ക്‌ ശനിയാഴ്‌ച രാജ്‌ഭവനില്‍ നിന്നും നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന്‌ ഉദ്യോഗസ്ഥര്‍ ഇന്നുച്ചക്ക്‌ 12.30ന്‌ രാജ്‌ഭവനില്‍ ഗവര്‍ണറുമായി കൂടുക്കാഴ്‌ച നടത്തി. ഒടുവില്‍ രണ്ടുമണിയോടെ സിബി.ഐ സംഘം ഗവര്‍ണറുടെ തീരുമാനം സ്വീകരിച്ച്‌ മടങ്ങിപ്പോയി. മൂന്നുമാസങ്ങള്‍ക്ക്‌ മുമ്പാണ്‌ സി.ബി.ഐ പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണറെ സമീപിച്ചത്‌.

പ്രതികളെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ വൈകാതെ സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

ലാവലിന്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയായ പിണറായി വിജയന്‍ ഒമ്പതാം പ്രതിയാണ്‌. ആകെ 11 പേരെയാണ്‌ സി.ബി.ഐ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. മുന്‍ ഊര്‍ജ്ജ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ മോഹനചന്ദ്രനാണ്‌ കേസില്‍ ഒന്നാം പ്രതി. ലാവലിന്‍ കമ്പനിയും കേസിലെ പ്രതിയാണ്‌.