Monday, November 10, 2008

കേരളത്തിലെ തീവ്രവാദവും പൊലീസും

കേരളത്തിലെ തീവ്രവാദവും പൊലീസും പ്രതികണങ്ങള്‍

വര്‍ഗീയതയും തീവ്രവാദവും പരസ്പരപൂരകമായ ഘടകങ്ങളാണ്. വര്‍ഗീയവാദിക്ക് തീവ്രവാദിയാകാനും തീവ്രവാദിക്ക് വര്‍ഗീയവാദിയാകാനും എളുപ്പം കഴിയും. ഭൌതികസാഹചര്യം മനുഷ്യമനസ്സിനെ ഈ വിധം രൂപാന്തരപ്പെടുത്തുമെന്നത് അനുഭവസിദ്ധം. പൊലീസിനെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിനാലാണ് കേരളത്തില്‍ തീവ്രവാദം ശക്തിപ്പെടുന്നതെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ഒരു പ്രമുഖ കോഗ്രസ് നേതാവ് അഭിപ്രായപ്പെട്ടത് വായിക്കാന്‍ ഇടയായതിനാലാണ് മേലെഴുതിയ പ്രതികരണം. ഇടതുപക്ഷ ജനാധപത്യ മുന്നണി സര്‍ക്കാര്‍ പൊലീസിനെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രയോജനപ്പെടുത്തുന്നു എന്ന ആരോപണം അസംബന്ധമാണ്. പൊലീസിനെ മനുഷ്യവല്‍ക്കരിക്കാനും സമൂഹത്തിന്റെ സേവനസേനയാക്കാനും കേരളത്തില്‍ ആവിഷ്കരിച്ച കമ്യൂണിറ്റി പൊലീസ് നയം വളരെയേറെ പ്രയോജനപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഭീകരമായ പൊലീസ് മര്‍ദനങ്ങളെക്കുറിച്ചുള്ള വാര്‍ത്ത കേള്‍ക്കാനില്ല. പൊലീസ് നയത്തില്‍ വന്ന ഗുണപരമായ മാറ്റത്തിന്റെ ലക്ഷണമാണ് ഇതൊക്കെ. കക്ഷിരാഷ്ട്രീയത്തിന്റെ ഭ്രാന്ത് ബാധിച്ചവര്‍ക്കുമാത്രമേ ഈ യാഥാര്‍ഥ്യത്തെ അന്യഥാ ചിത്രീകരിക്കാന്‍ കഴിയൂ. കേരളം ഒഴിച്ച് മറ്റു മിക്കവാറും സംസ്ഥാനങ്ങളില്‍ എത്രയോ കാലമായി മതവര്‍ഗീയതയും തീവ്രവാദവും ഇടകലര്‍ന്ന് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നേരത്തെ ഗുജറാത്തിലും കുറച്ച് ആഴ്ചകള്‍ക്ക് മുമ്പുപോലും ഒറീസയിലും കര്‍ണാടകത്തിലും വര്‍ഗീയ-തീവ്രവാദികളുടെ ഭീതിദമായ അഴിഞ്ഞാട്ടമല്ലേ ഉണ്ടായത്? കശ്മീരിലും മഹാരാഷ്ട്രയിലും അസമിലും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ പല നിറത്തിലും തരത്തിലുമുള്ള വര്‍ഗീയ തീവ്രവാദ ശക്തികളുടെ സൃഷ്ടിയല്ലേ. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി എത്രയോ കാലമായി കേരളം മതനിരപേക്ഷതയുടെയും മാനവികസാഹോദര്യത്തിന്റെയും പൂന്തോട്ടമായി ഉയര്‍ന്നുനില്‍ക്കുന്നു. എന്നാല്‍, ജന്മനാടിനെ മതവര്‍ഗീയതയുടെ ഭ്രാന്താലയമാക്കാന്‍ ഇവിടെ കുറച്ചുകാലമായി പ്രതിലോമശക്തികള്‍ ബോധപൂര്‍വം ആസൂത്രിതശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മാറാടും മറ്റും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. കേരള സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കിയ വിദ്യാഭ്യാസ നിയമത്തെ അട്ടിമറിക്കാന്‍ മുസ്ളിം- ക്രിസ്ത്യന്‍ വര്‍ഗീയവാദികള്‍ ഇവിടെ കാട്ടിക്കൂട്ടിയ വിക്രിയകള്‍ ഭ്രാന്തന്‍വര്‍ഗീയതയെ ഉല്‍പ്പാദിപ്പിക്കാന്‍ സഹായകമായി. ഹിന്ദുത്വവര്‍ഗീയശക്തികള്‍ ഇതിനൊക്കെ തുറന്ന പിന്തണയും നല്‍കി. എന്നിട്ടും ഇവിടെ വര്‍ഗീയ-തീവ്രവാദശക്തികളെ ഒതുക്കിനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ശക്തമായ ഇടതുപക്ഷ-ജനാധിപത്യ മതനിരപേക്ഷപ്രസ്ഥാനത്തിന്റെ ലക്ഷ്യബോധവും ഇച്ഛാശക്തിയും കരുത്തും വിളംബരംചെയ്യുന്ന അനുഭവമാണിത്. ഇവിടെനിന്ന് ഒരു പിടി തീവ്രവാദികളായ യുവാക്കള്‍ കശ്മീരില്‍ പോയി വെടിയേറ്റു മരിച്ചു. നിര്‍ഭാഗ്യകരം തന്നെയിത്. എന്നാല്‍, ഇതുകൊണ്ട് കേരളമാകെ തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന വിവരദോഷികളുടെ വിലയിരുത്തല്‍ നിരര്‍ഥക ജല്‍പ്പനമായി പരിഗണിച്ചാല്‍ മതി. ഗുജറാത്തിലും ഒറീസയിലും മറ്റും ന്യൂനപക്ഷവേട്ട നടത്തുന്ന ഭീകരശക്തികളുടെ സഹായികളായി അവിടത്തെ പൊലീസുകാര്‍ മാറി. അവിടങ്ങളില്‍ വര്‍ഗീയഭ്രാന്തിന്റെ ഒഴുക്കിന്റെ കൂടെ പൊലീസുകാരും ഒഴുകി. എന്നാല്‍, കേരളത്തില്‍ പൊലീസ് പൊതുവെ ഉന്നതനിലവാരം നിലനിര്‍ത്തുന്ന ഒരു സൈനിക വ്യൂഹമാണ്. മതതീവ്രഭീകരവാദികളെ കൈകാര്യംചെയ്യുന്നതില്‍ കേരളത്തിലെ പൊലീസ്സേന മാതൃകയാണ്. ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന്റെ തിളങ്ങുന്ന മുഖമുദ്രയാണ് ഇതിലൂടെ കാണാന്‍ കഴിയുന്നത്. ഇതെല്ലാം മൂടിവയ്ക്കാനാണ് ഇടതുപക്ഷ വിരുദ്ധരായ ഒരു കൂട്ടം നേതാക്കള്‍ ശ്രമിക്കുന്നത്.

I.V. DAS .desh

5 comments:

ജനശബ്ദം said...

paarppidam said...

കേരളത്തിൽ തീവ്രവാദികൾ ഇല്ല അത്തരം സംഘടനകൾ ഇല്ലാ എന്ന് ഇതുവരെ പൊതുജനത്തെ വിശ്വസിപ്പിക്കുവാൻ കപടമതേതരവാദികൾക്കും അവരുടെ മറവിൽ പ്രവർത്തിച്ചിരുന്നവർക്കും ഒരളവുവരെ കഴിഞ്ഞിരുന്നു.എന്നാൽ കാശ്മീരിൽ ഉണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട തീവ്രവാദികളിൽ (രാജ്യദ്രോഹികൾ) മലയാളികൾ ഉൾപ്പെട്ടു എന്ന വാർത്തയും അതിനെ തുടർന്നു ണ്ടായ അന്വേഷണങ്ങൾ വ്യക്ത്മാക്കുന്ന കാര്യങ്ങളും (അവലംബം കേരളത്തിലെയും ദേശീയ മാധ്യമങ്ങളിലേയും വാർത്തകൾ) അത്യന്തം ഭീതിജനകം തന്നെ ആണ്.ഇടതും വലതും വോട്ടുബാങ്കുകൾക്കു മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുന്നതിന്റെ അനന്തര ഫലം ത്ന്നെ ആണിത്.

നാരായണേട്ടന്റെ നിലപാടിനെ ശക്തമായി ഞാൻ എതിർക്കുന്നു.ഇത്തരം നിലപാടുകൾ ആണ് തീവ്രവാദത്തിനും വർഗ്ഗീയവാദത്തിനും വളമാകുന്നത്. സ്വജാതിയിൽ ഒരു തീവ്രവാദി/രാജ്യദ്രോഹി ഉണ്ടായാൽ അവനെ തിരുത്തുവാനോ നിയമത്തിനു മുമ്പിൽ കൊണ്ടുവരുവാനോ തയ്യാ‍റാകാതെ അവനെ അറസ്റ്റുചെയ്താൽ അതിൽ ദുരൂഹത,അവന്റെ കൂട്ടാളികളെ തിരഞ്ഞാൽ അത് മതത്തിനെതിരെ ഉള്ള ഭരണകൂട കടന്നുകയറ്റം എന്നൊക്കെ എഴുതുവാനും പ്രസംഗിക്കുവാനും ഇവിടെ കുറേ സാസ്കാരിക ഏജന്റുമാർ എക്കാലത്തും ഉണ്ട്.ഈ പഴുത് ഉപയോഗിക്ക് തീവ്രവാദം വളരെ വേഗം വളരുന്നു.

മാറാടും പിന്നെ ഈ തീവ്രവാദികളുടെ അറസ്റ്റും ഒക്ക്kഎ വച്ചുനോക്കുമ്പോൾ കേരളം സുരക്ഷിതമാണെന്ന് നമുക്ക് പറയുവാൻ പറ്റുമോ? പുറമേ ശാന്തമെന്ന് കരുതുന്ന കേരളത്തിന്റെ അടിത്തട്ട് ഒരു തിളച്ചുമറിയുന്ന അഗ്നിപർവ്വതമാനെന്ന് ഞാൻ ഭയപ്പെടുന്നു.ശക്തമായ നടപടികളിലൂടെ അതു ഉന്മൂലനം ചെയ്തേ പറ്റൂ.

വോട്ടല്ല രാജ്യത്തിന്റെ സുരക്ഷിതത്വമാണ് വലുതെന്ന് തിരിച്ചറിയുന്ന ഒരു ഭരണാധിപൻ ഇവിടെ ഉണ്ടകണം..

ചുരുങ്ങിയപക്ഷം കേരളത്തിൽ ഇത്തരം ഒരു പ്രശനം ഉണ്ടാകുമ്പൊൾ വിദേശത്ത് പോകുന്ന ആഭയ്ന്തര മന്ത്രി ആ ചുമതല എന്തുകൊണ്ട് വി.എസ്സിനെ ഏൽ‌പ്പിക്കുന്നില്ല?

ജനങ്ങളുടെ മുഖ്യമന്ത്രിക്ക് അധികാരം കൊടുക്കുവാൻ മടിക്കുന്നത് ജനങ്ങളിൽ ഉള്ള വിശ്വാസത്തിന്റെ കുറവല്ലെ എന്ന് ചിന്തിച്ചുപോകുന്നു.

paarppidam said...

ഇടതുപക്ഷ സർക്കാരിന്റെ വീഴ്ച തന്നെ ആണ് കേരളത്തിൽ നിന്നും ഇത്രയധികം തീവ്രവാദ ബന്ധം ഉള്ളവർ ഉണ്ടെന്ന റിപ്പോർട്ടുകൾ കാണിക്കുന്നത്.

Joker said...

പാര്‍പ്പിടം

പുകള്‍പെറ്റ ഇന്ത്യന്‍ ഹിറ്റ്ലര്‍ നരേന്ദ്ര ബായിയും മറ്റും പങ്കെടുത്ത കുംഭമേളയിലാണ് മലേഗാവ് സ്പോടനത്തിന്റെ ഗൂഡാലോചന നടന്നതെന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. മുമ്പ് നടന്ന പല സ്പോടനങ്ങള്‍ക്കും മുന്നെ തന്നെ സ്പോടന പ്രവചനം നടത്തിയ മഹാനാണ് നരേന്ദ്ര ബായി. ഇപ്പോള്‍ ഇവരൊക്കെ തന്നെയാണ് പല സ്പോടനങ്ങള്‍ക്കും പിന്നില്‍ എന്ന് വെളിപ്പെട്ട് വരുന്നു. കാലം ചിലത് പുറത്ത് കൊണ്ട് വരുന്നു എന്ന് തന്നെ വേണം കരുതാന്‍. കെരളത്തില്‍ മുസ്ലിം തീവ്രവാദം കൊടുമ്പിരി കൊള്ളുന്നേ എന്നും ഉടന്‍ എന്തെങ്കിലും ചയ്യണേ എന്നൊക്കെ പുലമ്പി കേരളത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നത് മറ്റാരുമല്ല നടുറോഡില്‍ ആളുകളെ വെടിവെച്ച് കൊന്ന്. പോലീസ് ഭീകരതക്ക് പേര് കേട്ട ‘ഗുജറാത്ത് പോലീസ്’ . സംഘ പരിവാറിന്റെ ആവശ്യമാണ് കേരളത്തിലെ സാമൂഹ്യാന്തരീക്ഷം തകര്‍ക്കണമെന്നുള്ളത്. അതിനുവേണ്ടി കൊണ്ട് പിടിച്ച ശ്രമത്തിലാണ് ഇപ്പോല്‍ സംഘ പരിവാര്‍ സംഘടനകള്‍. ഇന്നലെ തലശ്ശേരിയില്‍ ബൊംബ് നിര്‍മാണത്തിന്നിടെ മരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകരുടേ കാര്യം തന്നെയെടുത്താല്‍ സംഘപരിവാര്‍ ഇപ്പോള്‍ പ്രതിരോധത്തിലാണ്. മുസ്ലിംഗളെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ കച്ച കെട്ടി ഇറങ്ങുന്നതിനിടയില്‍ എന്തെല്ലാം തിരിച്ചടികളാണ് ഇവര്‍ക്ക്.

സ്പ്പോടനങ്ങളെ കുറിച്ചും മ്മുസ്ലിം തീവ്രവാദത്തെ കുറിച്ചും പോസ്റ്റ് മോര്‍ട്ടം നടത്തിയ സംഘപരിവാര്‍ ബ്ലോഗന്മാര്‍ ഓടിയ വഴിയില്‍ ഇനിപുല്ല് മുളക്കില്ല. ഇനി ഒരുമാസം കഴിഞ്ഞ് ഒരു നൂറുപുറം പോസ്റ്റുകളുമായി അവര്‍ രംഗപ്രവേശം ചെയ്യും.

പക്ഷപാതി :: The Defendant said...

കേരളത്തില്‍ തീവ്രവാദികളേക്കാള്‍ കൂടുതലായ ഗുണ്ടാസംഘങ്ങളുണ്ട്. (അവരാണ് തീവ്രവാദ സംഘങ്ങളിലും ചേരുന്നത്) പട്ടാപകല്‍ വിലസ്സി നടക്കുന്ന ഈ ഗുണ്ടകളെ എന്തു കൊണ്ട് പോലീസ് അമര്‍ച്ച ചെയ്യുന്നില്ല? തീവ്രവാദികളേക്കാള്‍ പൊതുജനത്തിന് ഒരുപക്ഷെ ഗുണ്ടകളെക്കൊണ്ടാണ് ശല്യം കൂടുതല്‍. നമ്മുടെ ആഭ്യന്തരമന്ത്രിക്ക് എന്തുകൊണ്ട് ഇത് അമര്‍ച്ച ചെയ്യാന്‍ പറ്റുന്നില്ല?

“എന്നാല്‍, കേരളത്തില്‍ പൊലീസ് പൊതുവെ ഉന്നതനിലവാരം നിലനിര്‍ത്തുന്ന ഒരു സൈനിക വ്യൂഹമാണ്“

എങ്കിലെന്തു കൊണ്ട് കണ്ണൂരില്‍ വീണ്ടും ബോംബ് സ്ഫോടനങ്ങള്‍?

ഇടതുമുന്നണിയില്‍ നിന്ന് ഞങ്ങളിതല്ല പ്രതീക്ഷിക്കുന്നത്. തെറ്റ് ഇടത് ചെയതാലും വലത് ചെയ്താലും തെറ്റാണ്. ബിജെപിയും, കോണ്‍ഗ്രസ്സും അങ്ങനെ ചെയ്തില്ലേ എന്ന ഉത്തരമല്ല, ഇടതുപക്ഷത്തിന്റെ തെറ്റുകള്‍ചൂണ്ടിക്കാട്ടുമ്പോള്‍ സധാരണക്കാരന്‍ പ്രതീക്ഷിക്കുന്നത്. അവര്‍ക്ക് ഇടതുപക്ഷത്തില്‍ പ്രതീക്ഷയുണ്ടായിരുന്നു, അധികാരത്തിലേക്ക് കയറ്റുമ്പോള്‍. ഇപ്പോഴതില്ല എന്നും പറയട്ടെ.